മാതെ, പ്രണാമം!
അവിടന്നു ഞങ്ങളുടെ സഹോദരങ്ങളോടു ക്ഷമിക്കുക! സ്വാര്‍ത്ഥതയും, സ്പര്‍ദ്ധയും, നിറഞ്ഞ അങ്ങയുടെ മക്കള്‍, അസ്വസ്തരും, അക്രമാസക്തരുമാകുന്നു! അവര്‍ക്കു നേര്‍ബുദ്ധി വരുവാന്‍ അവിടന്നു അനുഗ്രഹിക്കണം!
മാതെ, മതങ്ങള്‍ അവിടത്തെ മക്കളെ പരസ്പരം കൊല്ലിക്കുന്ന കാഴ്ച അവിടന്നു കാണുന്നില്ലെ? ഇവരെ പ്രസവിക്കേണ്ടിയിരുന്നില്ല എന്നു- മാതെ, ഇപ്പോള്‍ തോന്നുന്നുണ്ടോ?
അവിടത്തെ ദു:ഖം മനസ്സിലാവുന്നുണ്ട്.... എന്തു ചെയ്യാം ......... എല്ലാം ശരിയാകും മാതെ....! എല്ലാം ശരിയാകും....
അവിടത്തെ യശസ്സ് വാനോളം ഉയരട്ടെ....!