Tuesday, 23 December 2008

നൂറ്റമ്പത് കോടി മക്കളെ പെറ്റ മാതാവു

ബോമ്പെ ആക്രമണം സമ്പന്ധിച്ചും, ഭീകരരെ നേരിടുന്നതും സംബന്ധിച്ചു ഇതു വരെയുള്ള നമ്മുടെ പ്രധാനമന്ത്രി , വിദേശകാര്യമന്ത്രി, ആഭ്യന്തരമന്ത്രി ഇവരുടെ നീക്കങ്ങളൂം പ്രസ്താവനകളും ശരിയായ ദിശയിലാണു നീങ്ങുന്നതു. എന്നാൽ ഭീകരതയും, വർഗ്ഗീയതയും ഊട്ടിവളർത്തുന്ന പാക്കിസ്താൻ അവരുടേ സ്ഥായിയായ വഗ്ഗസ്വഭാവം വീണ്ടും വീണ്ടും പ്രകടിപ്പിച്ചു നമ്മെ പ്രകോപിപ്പിച്ചു കൊണ്ടിരിക്കുകയാണു. വന്യ മ്രുഗങ്ങൾക്കു വന്യത വെടിയാൻ സാധിക്കുമോ?

എന്നാൽ ഒരു യുദ്ധം ഒഴിവാക്കാനുള്ള എല്ലാവിധ പ്രവർത്തനങ്ങളും നമ്മുടെ ഭാഗത്തു നിന്നു ഉണ്ടാകട്ടെ എന്നു നമുക്കു ആശിക്കാം. വിധി അതിനെതിരാണങ്കിൽ - ധർമ്മം ജയിക്കട്ടെ!

ഇന്ത്യയെ മുഗുൾ കാലഘട്ടത്തിലേക്കു തിരിച്ചു കൊണ്ട് വരണമെന്ന പാക്കിസ്താന്റെ ആഗ്രഹം ഇതോടെ അവസാനിക്കണം. ഭാരതമാതാവിനെ കൂട്ടികൊടുക്കുന്ന നമ്മുടെ രാജ്യത്തുതന്നെയുള്ള വിധ്വംസകപ്രവർത്തകർ
ദയ ഒട്ടും അർഹിക്കുന്നില്ല!

ഇന്നലെ രാത്രി “അൽ ജസീറ ടീവിയിൽ” വാർത്തയോടൊപ്പം അവർ കാണിച്ച ഇന്ത്യയുടെ ചിത്രം കണ്ടവർ പുറത്തുള്ള “ചില പ്രത്യേക വർഗ്ഗം” നമ്മുടെ രാജ്യം എങ്ങനെ ആയിതീരണമെന്ന അവരുടെ മനസ്സിലിരുപ്പു മനസ്സിലാകും. ആ ചിത്രങ്ങളിൽ ഇന്ത്യക്കു “തല” ഇല്ല - കാശ്മീർ പൂർണ്ണമായി അവർ വെട്ടിമാറ്റിയിരുന്നു! എന്നാൽ ബി ബി സി , സി എൻ എൻ, ഫ്രഞ്ച് ടീവി തുടങ്ങിയവയിൽ കാശ്മീർ ഓക്കുപൈഡു കാശ്മീർ എന്ന ര്രുപേണ കാശ്മീരിന്റെ കുറെ ഭാഗം നിറം മാറ്റി കാണിക്കാറെയുള്ളൂ.:

(.മുംബൈ ഭീകരാക്രണവുമായി ബന്ധപ്പെട്ട്‌ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന ശക്തമായ താക്കീത്‌ നല്‍കിക്കൊണ്ട്‌ പാകിസ്‌താനെതിരെ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കി........മാത്രുഭൂമി വാർത്ത തുടർന്നു വായിക്കുക)

മാതാവിനു വേണ്ടി പ്രാർത്ഥിക്കുക - നൂറ്റമ്പത് കോടി മക്കളെ പെറ്റ നമ്മുടെ ഭാ‍രത മാതാവു കരയുന്നതു മാത്രുസ്നേഹമുള്ള ഏതൊരു ഇന്ത്യാക്കാരനേയും വേദനിപ്പിക്കുന്നുണ്ടാവും!

ജയ്
ഹിന്ദ്