സത്യം പുറത്തായപ്പോള്‍ സത്യവും പൊട്ടി
സത്യം -വിവരസാങ്കേതിക രംഗത്ത് അത്ഭൂതമായി മുന്നേറിയ സത്യം , അസത്യത്തിന്റെ ഭാണ്ഡക്കെട്ടിനുള്ളിൽ കിടന്നു നാറുന്നു. സത്യം എന്നു മാത്രമല്ല പല സ്വകാര്യമേഘലയിലുമുള്ള വൻകിടകമ്പനികളും ഇത്തരം പെള്ളയായ ബാലൻസ് ഷീറ്റുകൾ പ്രചരിപ്പിച്ചു ഓഹരിക്മ്പോളത്തിൽ മൂരിക്കുട്ടന്മാരായി ഓടിനടക്കുന്നുണ്ടാവാം.
61കോടി ലാഭത്തെ 649കോടിയാക്കി പെരുപ്പിച്ചുകാണിക്കുന്ന അഭ്യാസമാണു കമ്പനികാണിച്ചതു. എന്നിട്ടും, ലോകത്തിലെ തന്നെ പ്രമുഖ ആഡിറ്റേർസ് ആയ അമേരിക്കൻ കമ്പനി പൈവറ്റ് വാട്ടർ ഹൗസ് കൂപ്പറിലെ കണക്കപിള്ളമാർക്കു ഇന്ത്യയിലെ കണക്കിനുമിടുക്കരായ "ഹൈദ്രബാധി കണക്കപ്പിള്ളമാരുടെ” കളികൾ കണ്ടുപിടിക്കാൻ പറ്റിയില്ല എന്നതാണോ സത്യം - അതോ പറ്റിയില്ല എന്നു നടിച്ചതാണൊ?
കാര്യങ്ങൾ എന്തൊക്കെ ആയാലും, ഒരു കാര്യം സത്യം- "മിന്നുന്നതെല്ലാം പൊന്നല്ല" എന്ന പോലെ നമ്മൾ വളരെ വിശ്വസ്തതയോടെ കാണുന്ന പലരും "പെരും കള്ളത്തിനെ വെള്ളപുതപ്പിട്ട് പുതച്ചു " നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നതു കൊണ്ടാകാം. ഇങ്ങനെയൊക്കെ ആവുമ്പോൾ വെട്ടിലാകുന്നതു ആസ്ഥാപനത്തിലെ നിക്ഷേപകരും, ജോലിക്കാരുമാണു. സ്വകാര്യമേഘലയിൽ വൻ കിട സ്ഥാപനങ്ങൾ ഉണ്ടാകാൻ പ്രേരിപ്പിക്കുന്ന പ്രവണത ഒഴിവാക്കീ അനേകം ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതായിരിക്കും രജ്യത്തിന്റെ സ്ഥിരമായ സമ്പത്ത് വ്യവസ്ഥക്കു ഉത്തമം. കബളിപ്പിക്കപെടുവാൻ ഉള്ള സാഹചര്യം ഇതിനാൽ ഇല്ലാതാകും.
നമ്മുടെ റീട്ടെയിൽ മേഘല ഇതുപോലെ കൈയ്യടക്കാൻ ശ്രമിക്കുന്ന റിലൈൻസ്, ടാറ്റ തുടങ്ങിയവരുടെ ശ്രമങ്ങളെ തടയേണ്ടതു കൂടി ആണു. പറഞ്ഞു ബോധ്യപ്പെടുത്താൻ പ്രയാസമേറിയ പല ബുദ്ധിമുട്ടുകളും, ഇത്തരം വമ്പൻ ശ്ര്ംഘലകൾ മൂലം നമ്മുടേതു പോലെ കാർഷിക-വ്യാവസായിക മേഘലയെ അടിസ്ഥാനപ്പെടുത്തി ജിവിക്കുന്ന ജനസമുദായത്തിനു ഹാനികരമാണു എന്നു മാത്രമല്ല അനേകരുടെ കഞ്ഞിയിൽ മണ്ണു വാരിയിടുകകൂടി ചെയ്യും. അതിനാൽ നമുക്കു " ഭാരതത്തിന്റെ മണ്ണിനും സാഹചര്യങ്ങൾക്കും, ജനത്തിനും,ജീവിതരീതിക്കും എല്ലാം യോജിച്ച, ഈ സംഗതികളെല്ലാം ഉൾക്കൊണ്ട് ഉരുതിരിഞ്ഞു വരുന്ന ഒരു വ്യവസ്ഥിതി ആണു ഉത്തമം..”
സമ്പത്തിനേക്കാള്‍ പ്രധാനം സമാധാനമാണു! സമ്പത്തിനു പിറകെ ഓടാന്‍ തുടങ്ങിയാല്‍ സമാധാനം പിന്നോട്ട് ഓടി പോകും!
Thursday, 8 January 2009
സത്യം പുറത്തായപ്പോള്‍ സത്യവും പൊട്ടി
എഴുതിയതു ഒരു “ദേശാഭിമാനി” at 1/08/2009 01:47:00 pm 5 വായനക്കാരുടെ പ്രതികരണങ്ങൾ
Subscribe to:
Posts (Atom)