Friday, 7 March 2008

ചില സാമൂഹ്യ ചിന്തകള്‍

"മതപഠനത്തിന്‌ ക്ഷേമനിധി ആവശ്യമുണ്ടോ ?" എന്ന ഒരു പോസ്റ്റു കണ്ടിരുന്നു, അതിന്റെ വിഷയത്തില്‍ നിന്നും കുറച്ചു വ്യതിചലിച്ച ഒരു കമന്റായിപ്പോയതിനാല്‍ അതു ഇവിടെ പ്രത്യേകം പോസ്റ്റു ചെയ്യുന്നു.


“കാലം കലികാല മാണു കുഞ്ഞേ ഇതു
കാര്യക്കേടൊന്നും പറഞ്ഞിടേണ്ടാ”

“കാര്യം കാണാന്‍ കഴുതകാലും ആരും കാണാതെ പിടിക്കും, വോട്ടിനു വേണ്ടി സര്‍ക്കാര്‍ ചിലവില്‍ എന്തും ചെയ്യും. ഇതു ജനാധിപത്യമാണു - ജനങ്ങളുടെ കാശു, ജനങ്ങളുടെ സര്‍ക്കാര്‍, വോട്ടില്ലാതെ ജയിക്കാന്‍ പറ്റുമോ? ജയ്ക്കാതെ ഭരിക്കാന്‍ പറ്റുമോ?”

ഇതിനഭിപ്രായം പറയിപ്പിച്ചിട്ടു വേണം -അല്ലെ? എങ്കിലും ഉള്ളതു പറയണമല്ലോ!

പുരോഗമനത്തിനു ശാസ്ത്രം പഠിക്കണം അതില്‍ പുരോഗതി വരണം. മതം കൂടുതല്‍ പഠിച്ചാ‍ല്‍അതു “തീവ്വ്രമായ മതാരാധാകര്‍” കൂടും. സമാധാനം നിലവിലുള്ളതിനേക്കാള്‍ കുറയും.മതങ്ങളെ പറ്റി വേണമെങ്കില്‍ പഠപുസ്തകത്തില്‍ ചരിത്ര വിഷത്തിന്റെ കൂടെ ജനറല്‍ ആയി പഠിപ്പിക്കാവുന്നതേ ഉള്ളു. അപ്പോള്‍ എല്ലാ മതങ്ങളുടേയും “സത്തു“ എല്ലാവരിലും എത്തിക്കാം. പുതിയ തലമുറ കൂടുതല്‍ സഹിഷ്ണുത ഉള്ളവരായി വളരാന്‍ ഇതു സഹായിക്കും. (അവിടെയും ചില മതങ്ങളെ “ഇടിച്ചു കയറ്റും” എങ്കിലും!) പത്തു പൈസ പോലു മതം പ്രത്യേകം പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ചിലവാക്കുന്നതു - ബോംബു വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്നതിനു തുല്യമാണു.

അതുപോലെ തന്നെ - വായിക്കുന്നവ്ര്ക്കു എന്നോട് വിഷമം തോന്നുന്ന ഒരു സത്യം കൂടി പറയട്ടെ - അനാധ ശിശുക്കള്‍ തീര്‍ച്ചയായും കനിവും ദയയും അര്‍ഹിക്കുന്നവര്‍ തന്നെ. സര്‍ക്കാരും ദയാനിധികളായ പൌരന്മാ‍രും അവരെ സഹായിക്കാന്‍ വേണ്ട സഹായം തീര്‍ച്ചയായും ചെയ്യണം.
ഒപ്പം തന്നെ “അനാധശിശുക്കള്‍ ഉണ്ടാകാതിരിക്കുന്നതിനു“ സമൂഹത്തെ ഉദ്ധരിക്കാനുള്ള നടപടികൂടി സ്വീകരിക്കണം. അനാധാലയം നടത്തുന്നതു ഒരു പുണ്യ പ്രവര്‍ത്തിയാണു. എന്നാല്‍ അനാധാലയങ്ങളുടെ എണ്ണംകൂട്ടാന്‍ വേണ്ട സാഹചാര്യം ഉണ്ടാക്കുന്ന പ്രവര്‍ത്തി അധര്‍മ്മങ്ങളില്‍ വച്ചു അധര്‍മ്മവും! :)ചില “ഗജ പോക്രികളുടെ” കുറച്ചു നാളുകളിലെ ആഘോഷങ്ങള്‍ ഒരു സ്ത്രീയേയും കുറെ കുട്ടികളേയ്യും സമൂഹത്തിന്റെ മുന്‍‌പിലേക്കു വലിച്ചിട്ടിട്ടു അടുത്ത ഇരയെ അന്വേഷിച്ചു നടക്കുന്നവരെ കുറച്ചു ഉപദേശിച്ച്ങ്കിലും” കൊടുക്കാനുള്ള ഒരു സംവിധനം വേണമെങ്കില്‍ സര്‍ക്കാര്‍ ചിലവില്‍ നടത്തട്ടെ! (വിധിയുടെ ഇരയായി അനാധരാവുന്നവരെ വിസ്മരിക്കുന്നില്ല) ഈ വിഷയത്തിലും ചില പരാമര്‍ശങ്ങള്‍ അടുത്തിട കണ്ടിരുന്നു. അനാധാലയങ്ങള്‍ നടത്തി സേവനം ചെയ്യുന്ന എല്ലാ മതസ്ഥാപനക്കാരും ഇതു കൂടി ശ്രദ്ധിക്കേണ്ടതാണു എന്നു തോന്നുന്നു.