ഭരണാധികാരികളുടെ ഭാവനയും, ഇച്ഛാശക്തിയും, സമര്പ്പണ മനോഭാവവുമാണു ആരാജ്യത്തിന്റെ പുരോഗതിക്കു അടിസ്ഥാന്മെന്നു ആരും പറയാതെ തന്നെ നമുക്കറിയാം. ഇങ്ങനെയുള്ള രാജ്യത്തിലെ ജനങ്ങളുടെ ജീവിതരിതിയിലം, സംസ്കാരത്തിലും, അങ്ങേയറ്റം ഓരൊരുത്തരുടേയും വക്തിപരമായ പെരുമാറ്റത്തില് വരെ ആ ഭരണാധികാരിയുടെ പാടവത്തിന്റെ പ്രതിഫലനം കാണാന് പറ്റും. അതു ഇന്നു ദുബായില് നമുക്കു കാണാം!
ന്യൂയോര്ക്കു നിന്നും പ്രസിദ്ധീകരിക്കുന്ന “ ദി വാള് സ്റ്റ്രീറ്റ് ജേര്ണലില്” ബഹുമാനപ്പെട്ട ദുബായ് ഭരണാധികാരിയും, യു എ ഇ വൈസ് പ്രസിഡന്റുമായ “ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം”
എഴുതിയ ലേഖനം അത്യാവശ്യം ഒരു പ്രാവശ്യമെങ്കിലും വായിച്ചിരിക്കേണ്ടതാണു. (നമ്മുടെ ഭരണാധികാരികള്ക്കു ഇതു വായിച്ചു കുറച്ചുനേരം വായില് വിരലും വച്ചു ആലോചിച്ചിരിക്കാം.....)
Our Ambitions for the Middle East
“Our plans do not flow from mere ambition; they are a necessity. Consider that only 3% of our revenue is from exports of diminishing crude-oil reserves; 30% is from tourism, and there's increasing revenue from manufacturing and other sectors such as hospitality, technology and transportation"
ദേശീയ വരുമാനത്തിന്റെ കേവലം 3% മാത്രമാണു പെട്രോളില് നിന്നും കിട്ടുന്നതു. വേറെ ഒന്നുമില്ലാത്ത മരുഭൂമിയില് ഇച്ഛാശക്തി ഒന്നു മാത്രം കൈമുതലാക്കി യുള്ള കളികള് കൊണ്ടു, ലോകത്തിലെ തന്നെ ഒന്നാം കിട നഗരമായി ദൂമായിയെ വികസിപ്പിക്കാന് അദ്ദേഹത്തിനു സാധിച്ചത് ദീര്ഘവീക്ഷണത്തോടെയുള്ള കാഴ്ചപാടുകളാണു. മറ്റു വരുമാനങ്ങള് 30% വിനോദസഞ്ചാരത്തില് നിന്നും, ബാക്കി ഉല്പാദന- സേവന രംഗത്തുനിന്നും ആണു രാജ്യത്തിനു ലഭിക്കുന്നതു.
അദ്ദേഹം പറയുന്നും, “ഒരുപാടു പ്രശ്നങ്ങളാല് ചുറ്റപ്പെട്ട മേഘലയിലാണു ഞങ്ങള് ജീവിക്കുന്നതു. ഇറാന് ഇറാക്ക് യുദ്ധം, കുവൈറ്റ് അധിനിവേശം, ഇറാകു യുദ്ധവും തുടര്ന്നുള്ള രഷ്ട്രീയ തര്ക്കങ്ങളും! ഇതിനിടയില് നിന്നുകൊണ്ടു എങ്ങനെ വിജയകരമായ നിലനില്പും വികസനവും സാധ്യമാകുമെന്നാണു ഞങ്ങള് കാണിച്ചു കൊടുക്കുന്നതു.”
അദ്ദേഹത്തിന്റെ ലേഖനം അവസാനിക്കുന്നതു എങ്ങനെയെന്നു നോക്കൂ! ആത്മാര്ത്ഥതയുള്ള ഒരു ഭരണാധികാരിയുടെ ആത്മാവിന്റെ പ്രതിഫലനമാണു അതു!
എങ്ങനെ മറ്റുള്ളവരെ സഹായിക്കാന് പറ്റും?
ജനങ്ങള്ക്കു വേണ്ടി എന്തു ചെയ്യാന് പറ്റും?
ജനങ്ങളുടെ ജീവിതം എങ്ങനെ മെച്ചപെടുത്താം?
“I ays ask: How can I help? What can I do for people? How can I improve people's lives? That's part of my value system. It's too late for me to change that system, but it isn't too early for me to say to the world that the Dubai narrative is all about changing people's lives for the better through smart capitalism, willpower and positive energy"
(വാള് സ്ടീറ്റ് ജേര്ണലിനോട് കടപാടു)
വാല്കഷ്ണം
ഇദ്ദേഹം പറയുന്നതിനേക്കള് കൂടൂതല് പ്രവര്ത്തിക്കുന്നു! നമ്മുടെ ഭരണാധികാരികള് പറയുകമാത്രം ചെയ്യുന്നു!
Monday, 14 January 2008
യഥാ രാജ തഥാ പ്രജ!
എഴുതിയതു ഒരു “ദേശാഭിമാനി” at 1/14/2008 12:26:00 pm 3 വായനക്കാരുടെ പ്രതികരണങ്ങൾ
Subscribe to:
Posts (Atom)