എന്താണു യുവജനങ്ങൾ മുൻപ് ഉണ്ടായിട്ടില്ലാത്ത വിധം വിധ്വംസ്ക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതു? കഴിഞ്ഞ കുറെ വർഷങ്ങളിലായി, സംഘം ചേർന്നുള്ള അക്രമങ്ങൾ , സംഘം ചേർന്നുള്ള മോഷണങ്ങൾ, മയക്കുമരുന്നു വ്യാപാരം, കള്ളവാറ്റ് ഇവ യെല്ലാം ഭയാനകമാം വിധം നമ്മുടേ നാട്ടിൽ വർദ്ധിച്ചു വരികയാണു.
ഒരു ഭാഗത്തു തൊഴിലാളികളെ കിട്ടാനില്ലാ. എന്നാൽ തണ്ടും തടിയുമുള്ള വിദ്യാസമ്പന്നരുമായ ചെറുപ്പക്കാർ സംഘം ചേർന്നു മദ്യപിച്ചും, മയക്കു മരുന്നു ഉപയോഗിച്ചും നടന്നും അവക്കു അടിമപ്പെട്ട് - സ്വന്തമായി തൊഴിലും പണവുമില്ലാതെ വരുമ്പോൾ പണത്തിനു വേണ്ടി ഏറ്റവും ഏളുപ്പം ചെയ്യാവുന്ന തൊഴിലായ കളവ്, പിടിച്ചുപറി, എന്നിവ ചെറുതും വലുതു മായ തോതിലും, അടിമപ്പെട്ട ദുസ്വഭാവത്തിനു ചേർന്ന മയക്കു മരുന്ന് കച്ചവടവും കള്ള വാറ്റും തൊഴിലാക്കി മാറ്റും. അങ്ങനെ സമൂഹത്തിനു ഭീഷണിയായി ഈ കാൻസർ ദിനം പ്രതി വളർന്നു കൊണ്ടിരീക്കുകയാണു.
ഇതിനു വളം വെച്ചു കൊടുക്കുന്നവർ ആരെല്ലാം?
1. മയക്കു മരുന്നു ഉൽപാദകർ - വൻകിട മാഫിയകൾ
2. ഭൂമി, ബ്ലേഡ്, മണൽ, കുഴൽ പണം മാഫിയകൾ - നിയമപരമല്ലാത്ത മറ്റു കള്ളത്തരത്തിലുള്ള തൊഴിലിലേർപ്പെടുന്നവർ
3. രാഷ്ടീയക്കാർ - പ്രതിയോഗികളെ ഒതുക്കാനു, അണികളെ ലഹരികൾക്കടിപ്പെടുത്തി
ആകർഷിക്കാനും
4. ക്രമസമാധാന പാലകരിലിലെ ഒരു വിഭാഗം - ഇവർ ആണു ഏറ്റവും കൂടുതൽ ഈ വിധ വിധ്വംസാകരെ വളർത്തി വലുതാക്കുന്നതു. പ്രധാന കാരണം ഇവർ അവർക്കു പൊന്മുട്ടയിടുന്ന താറാവ് പോലെ ആണു - മോഷണ മുതൽ മുതൽ ലഹരി പാനീയം വരെ തരപ്പ്ടുത്താൻ ഈ ക്രിമിനൽസ്സിന്റെ സഹായം കിട്ടും
ഇവരിൽ നിന്നും രക്ഷ കിട്ടില്ലേ?
"വേണങ്കിൽ ചക്ക വേരിലും കായ്ക്കും" അതു കൊണ്ട് കിട്ടും! എന്നാണു എന്റെ വിശ്വാസം!
ഇതു മാറണമെങ്കിൽ ആദ്യമായി അയൽ വാസീകൾ തമ്മിൽ സഹകരണവും, കുടുമ്പങ്ങ്ലിൽ ആശയവിനിമയം കൂട്ടുകയും ആണു വേണ്ടതു. മിക്കവാറും ഈ ഇടെ ആയി അയൽ വക്കത്ത് ആരാണു താമസിക്കാർ എന്നറിയാത്ത ഗ്രമ-നഗര വാസീകളെ യും, സ്വന്തം വീട്ടിൽ അന്യനെ പോലെ മാതാപിതാക്കളോടും സഹോദരരോടും ഒന്നും ഒരിയാടാടെ തോന്നിയ പോലെ വരികയും പോവുകയും ചെയ്യുന്നവരേയും കാണാം! എന്താണു ഈ അകൽച്ച യുടെ കാരണം
വായനക്കാർ ദയവായി തങ്ങൾക്ക് ഉചിതമെന്നു തോന്നുന്ന അഭിപ്രായങ്ങൾ വാദപ്രതിവാദത്തിനല്ലതെ, സ്വന്തം അഭിപ്രായ മായി മാത്രം രേഘപ്പെടുത്തിയാൽ അവയെ സമന്വയിപ്പിച്ചു കൊണ്ട് ഒരു ധാരണയിൽ എത്താൻ സാധിക്കുമോ എന്നു നോക്കാം. ദയവായി അഭിപ്രായങ്ങൾ എഴുതി സഹകരിക്കുക
Tuesday, 13 January 2009
"വേണങ്കിൽ ചക്ക വേരിലും കായ്ക്കും"
എഴുതിയതു ഒരു “ദേശാഭിമാനി” at 1/13/2009 01:41:00 am 5 വായനക്കാരുടെ പ്രതികരണങ്ങൾ
Subscribe to:
Posts (Atom)