Thursday, 26 June 2008

വായിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞ മാതൃഭൂമിയിലെ വാർത്ത ഇവിടെ..

"ലോക പ്രസിദ്ധയായ "ഏമി ജൈഡ്‌ വൈൻഹസെ" എന്ന കേവലം 24 വയസു മാത്രം പ്രായമുള്ള ഗായിക, മരണശയ്യയിൽ നിന്നും, ഇന്നു മയക്കുമരുന്നു വിരുദ്ധ ദിനത്തോടനുബന്ധിച്ചും, ഒപ്പം നെൽസൺ മണ്ടേയുടെ 90-ാ‍ം ജന്മദിനത്തോടും അനുബന്ധിച്ചു തോളിൽ മരുന്നു സഞ്ചിയും, സമീപം ഓക്സിജൻ ജാറും, കൂടെ ഒരു പറ്റം ഡോക്ടർമ്മാരുമായി, --- ഒരു പക്ഷേ അവസാനത്തെ പാട്ടിനായി ഇന്നു പാടാൻ ഒരുങ്ങുന്നു." വായിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞ മാതൃഭൂമിയിലെ വാർത്ത ഇവിടെ..

നമ്മുടെ നാടും ഈ രാക്ഷസന്റെ നിഴലിൽ ആണു. നമ്മൾ നമ്മു
ടെ സുഹൃത്തുക്കളേയും, ബന്ധുക്കളേയും അമിതമായ ലഹരിക്കടിമയാകാതെ യിരിക്കാൻ അൽപം ഒന്നു ചിന്തിച്ചാൽ മതി.

നമ്മുടെ കുടുംബങ്ങളിൽ എല്ലാവരും ചേർന്നിരുന്നു നടത്തിയിരുന്ന സന്ധ്യാവന്ദനങ്ങളും, പ്രാർത്ഥനകളും ഇന്നില്ല. വീടുകളിൽ സഹോദരസ്നേഹം പണ്ടത്തേപ്പോലെയില്ല. എല്ലാവർക്കും ഇന്നു തിരക്കാണു.

വൈകുന്നേരം സുഹൃത്തുക്കളോടൊത്തു ബാറിൽ പോകാനുള്ള തിരക്കു, വ്യപാര കോൺഫ്രൺസു, അല്ലങ്കിൽ ക്ലബ്ബിൽ മീറ്റിങ്ങു.... സ്ത്രീകൾക്കും കുട്ടികൾക്കും ടി വീ യിലെ കോപ്രായങ്ങൾ കാണാനുള്ള തിരക്കു! ഇങ്ങനെയുള്ള തിരക്കിൽ, ദൈവവിചാരമോ, അതുമൂലം ലഭിക്കുന്ന സമാധാനവും മനശാന്തിയുമോ, മനശാന്തിമൂലമുള്ള സത്‌ ചിന്തകളോ, അതുമൂലമുള്ള പ്രകൃതിയോടും, ചരാചരങ്ങളോടും, സഹജീവികളൊടും ഉള്ള വൽസല്യമോ എല്ലാം കൈമോശം വന്ന ഒരു വലിയ വിഭാഗം നമ്മുടെ സമൂഹത്തിലുണ്ടു.

പരസ്പരം ആശയവിനിമയം പോലുമില്ലാത്ത കുടുമ്പങ്ങളിലുള്ള ചെറുപ്പക്കാർ വഴിതെറ്റുന്നു...... അവർ പലതരം ലഹരിക്കും അടിമയാകുന്നു, നാശത്തിന്റെ തീയിൽ വീഴുന്നു! അതിനാൽ കുടുമ്പങ്ങളിൽ കൂടുതൽ വാത്സല്യത്തോടെ ഉള്ള ആശയവിനിമയം അത്യാവശ്യമാണു.

സർവ്വേശ്വരൻ സകലർക്കും നല്ലതു വരുത്തട്ടെ!