Saturday, 2 August 2008

ജനതയും ജനതയും കൈകോർത്തിണങ്ങി, വിജയിക്ക! നിൻ തിരുനാമങ്ങൾ പാടി

ചെറുപ്പകാലങ്ങളിലെ ഓർമ്മകൾ നൽകുന്ന സുഖം, വേറൊന്നിനോടും താരതമ്യം ചെയ്യാൻ സാധിക്കുമോ?

എന്റെ പ്രാധമിക വിദ്യാഭ്യാസം അകനാട്‌ യു.പി സ്കൂളിൽ ആയിരുന്നു. എല്ലാ വെള്ളിയാഴ്ചയും ക്ലാസ്‌ മീറ്റിങ്ങും, മാസത്തിലൊരിക്കൽ സ്കൂൾ മീറ്റിങ്ങും നിർബന്ധം. ഞങ്ങൾ അന്നു മിക്കവാറും ചൊല്ലാറുണ്ടായിരുന്ന ഈശ്വരപ്രാർത്ഥന ആണു താഴെ കാണുന്നതു:

അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപ്പൊരുളിലും സുഫുരണമായ്‌ മിന്നും
പരമപ്രകാശമേ! ശരണം നീയെന്നും. (അഖിലാ.....)
.....
സുരഗോള ലക്ഷങ്ങളണിയിച്ചുനിർത്തി
അവികല സൗഹ്രുദബന്ധം
പുലർത്തി അതിനൊക്കെയാധാര സൂത്രമിണക്കി
കുടികൊള്ളും സത്യമേ! ശരണം നീ സത്യം (അഖിലാ....)
.....
ദുരിതങ്ങൾ കൂത്താടുമുലകത്തിൽ നിന്റെ
പരിപൂർണ്ണതേജസ്സു വിളയാടികാണ്മാൻ
ഒരു ജാതി ഒരു മതമൊരു ദൈവമേവം
പരിശുദ്ധവേദാന്തം സഫലമായ്‌ത്തീരാൻ (അഖിലാ....)
.....
അഖിലാധി നായകാ! തവ തിരുമുമ്പിൽ
അഭയമായ്‌ നിത്യവും പണിയുന്നു ഞങ്ങൾ
സമരാധി ത്രുഷ്ണകളാകവേ നീങ്ങി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി ( അഖിലാ.....)
.....
ജനതയും ജനതയും കൈകോർത്തിണങ്ങി
ജനിതസൗഭാഗ്യത്തിൻ ഗീതം മുഴക്കി
നരലോകമെപ്പേരുമാനന്ദം തേടി
വിജയിക്ക! നിൻ തിരുനാമങ്ങൾ പാടി (അഖില....)
....
(പന്തളം കെ പി രാമൻ പിള്ള രചിച്ചതു )

6 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നന്ദി ദേശാഭിമാനിജീ നന്ദി. ചെറുപ്പത്തിന്റെ ആ ഓര്‍മ്മകള്‍ വളരെ മധുരമുള്ളവയാണ്‌.

പിന്നെ ആനന്ദ ദീപം എന്നിടത്ത്‌ ആത്മീയ ദീപം എന്നും, ശരണം നീ സത്യം എന്നിടത്ത്‌ "ശരണം നീയെന്നും" എന്നുമായിരുന്നു ഞങ്ങള്‍ പാടിയിരുന്നത്‌

അതിന്റെ രചയിതാവിനെ അറിയില്ലായിരുന്നു.
ഒരിക്കല്‍ കൂടി നന്ദി

ഒരു “ദേശാഭിമാനി” said...

ഇന്‍ഡ്യാഹെറിറ്റേജ്‌ ,

ഞാന്‍ ഓര്‍മ്മയില്‍ നിന്നും എഴുതിയതാണു. താങ്കള്‍ എതിയതാവും ശരി എന്നു തോന്നുന്നു.. എനിക്കും നിശ്ചയം പോരാ!

ഈ പ്രാര്‍ത്ഥന, മന്നത്തിന്റെ നിര്‍ദ്ദേശപ്രകാരം എന്‍ എസ്സ് എസിന്റെ ഏതോ യോഗത്തിനു വേണ്ടി എഴുതിയതായിരുന്നു എന്നു കേട്ടിട്ടുണ്ട് - നിജ സ്ഥിതി അറിയില്ല!

അഭിപ്രായത്തിനു ഒത്തിരി നന്ദി!

ഒരു “ദേശാഭിമാനി” said...

“താങ്കള്‍ എഴുതിയതാവും ശരി എന്നു തോന്നുന്നു”
എന്നു തിരുത്തിവായിക്കണേ!

സ്നേഹത്തോടെ!

എഴുതാപ്പുറം said...

ആശംസകള്‍. നന്ദി

Typist | എഴുത്തുകാരി said...

ഞങ്ങളുടെ സ്കൂളിലെ പ്രാര്‍ഥനയും ഇതു തന്നെയായിരുന്നു,

Anonymous said...

Akhilanda Mandalam Aniyichorukki
Athinullil Ananda Deepam Koluthi
Paramanu Poruleelum Sphuranamai Minnum
Parama Prakashamey Sharanam Nee Ennum

Suragola Lakshangal Aniyittu Nirthi
Avikala Sauhruda Bandham Pularthi
Athinokkeyadhara Soothraminakki
Kidikollum Sathyamey Saranam Neeyennum
Durithangal koothadumulakathil ninte
Paripoornna thejassu vilayadikkanman
Orujathi Orudaivamevam
Parisudha vedantham saphalamay theeran,
Akhiladhi nayaka thava thirumnumpil
Abhayamay nithryavum paniyunnu nangal

Samaradi Trshnakal Aakavey Neengi
Samathayum Shanthiyum Kshemavum Thingi
Janathayum Janathayum Kai Korthinangi
Janitha Soubhagyathin Geetham Muzhangi
Naralokam Eppozhum Anandam Thedi
Vijayikka Nin Thiru Namangal Paadi