Saturday, 15 November 2008

നമ്മുടെ സ്വന്തം അമ്പിളിമാമൻ


അതെ, നമ്മൾ തൊട്ടു- ഇനി നമ്മുടെ എം ഐ പി (മൂൺ ഇൻപാക്റ്റ് പ്രോബ്) മണത്തും രുചിച്ചും നമ്മളോടു പറഞ്ഞു തരും ചന്ദ്രൻ എന്താണന്നു. എം ഐ പി യുടെ കണ്ണ് ചന്ദ്രനെ അടുത്തറിയാൻ നമുക്കു കണ്ണായി രിക്കും വരുന്ന രണ്ടു കൊല്ലത്തെക്കു ! ശ്രീ മാധവൻ നായർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സകല ശാസ്ത്രജ്ഞർക്കും ക്രുത്യത നിറഞ്ഞ എഐപി നിർമ്മാണത്തിനു ഐ എസ് ആർ ഓ തിരുവനന്തപുരത്തിനും അഭിനന്ദനങ്ങൾ!

മലയാളം വാർത്ത ഇവിടെ

ടൈംസ്സ് ഓഫ് ഇന്ത്യ ടി വി ഇവിടെ

1 comment:

Manoj മനോജ് said...

ചന്ദ്രനില്‍ നിന്ന് പാറക്ഷണങ്ങള്‍ ഭൂമിയിലേയ്ക്ക് കൊണ്ടു വന്നിട്ടുണ്ടെന്ന് പറയുന്നു. സംഗതി ശരിയെങ്കില്‍ അവ ഉപയോഗിച്ച് എത്രയെളുപ്പം ഈ പറഞ്ഞതൊക്കെ കണ്ടെത്താമായിരുന്നു. പക്ഷേ ഇന്നും ചന്ദ്ര മണ്ടലത്തെ കുറിച്ച് നമുക്കറിയില്ലയെന്നും ഇന്ത്യയുടെ അഭിമാനമായ ചന്ദ്രായാന്‍ അത് കണ്ട് പിടിക്കും എന്ന് പറയുമ്പോള്‍ അമേരിക്കയുടെ ചന്ദ്രനില്‍ ഇറങ്ങിയ സംഭവം ഒരു കെട്ട് കഥയായിരിക്കുമോ? എങ്കില്‍ ഇപ്പോള്‍ നമ്മള്‍ കണ്ടെത്തുവാന്‍ പോകുന്ന വിവരങ്ങള്‍ വെളിച്ചം കാണുമോ? കണ്ടറിയണം...
മാര്‍സില്‍ നാസ നടത്തുന്ന പരീക്ഷണ ചിത്രങ്ങള്‍ അന്നന്ന് അവരുടെ വെബ് സൈറ്റില്‍ വരുന്നുണ്ട് എന്നാല്‍ ഇന്ത്യയുടെ ഐ.എസ്സ്.ആര്‍.ഓ. സൈറ്റില്‍ ഒന്നും തന്നെ കാണുവാന്‍ കഴിയുന്നില്ല. എന്നാണാവോ ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ ശാസ്ത്രം ജനങ്ങളിലേയ്ക്ക് ചെല്ലണമെന്ന് തിരിച്ചറിയുക?
എന്തായാലും ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്തവയാണ് നാം പരീക്ഷണത്തിനായി ഉപയോഗിക്കുന്നത് എന്നത് തന്നെ നമുക്ക് അഭിമാനിക്കാം...