Wednesday, 3 December 2008

തീവ്രവാദ ഭ്രൂണങ്ങൾ

ഭീകര താണ്ഡവമാടി ഭീകര ദിനരാത്രങ്ങൾ കടന്നു പോയ നാളുകൾ ഓരോ ഭാരതീയനും ദിവസത്തിൽ ഒരിക്കലെങ്കിലും ഓർക്കണം.

ഇനിയും ഇത് പോലെയോ ഇതിലും വലുതോ ആയ ആക്രമണങ്ങൾ ഉണ്ടായേക്കാം - സൌകര്യങ്ങൾ ചെയ്തു കൊടുക്കാൻ കന്യാകുമാരി മുതൽ കാശ്മീർ വരെ തയാറായി വിഷം നിറച്ചതും, ചിലതു ഒന്നുമില്ലാത്തതുമായ തലച്ചോറുമായി തീവ്രവാദ ഭ്രൂണങ്ങൾ വളർന്നുവരുന്ന വാ‍ർത്തകൾ നാം കേട്ടതല്ലെ?

അന്ത രാഷ്ട്ര സമ്മൂഹം നമ്മുടെ സുരക്ഷാക്രമീകരണങ്ങളെ വിമർശിച്ചുകൊണ്ടിരിക്കുകയാണു.

നമ്മുടെ പ്രതികരണങ്ങൾ പ്രകോപനകാരണമാകാതെയിരിക്കാനും, അന്തരാഷ്ട്രസമൂഹത്തെ നമ്മുടെ കൂടെ നിർത്തി പാക്കിസ്താനിൽ പെറ്റുപെരുകികൊണ്ടിരിക്കുന്ന “രാക്ഷസപടയെ” നശിപ്പിക്കാൻ സാധ്യമാവാറാകട്ടെ എന്നു എല്ലാവരും മനസ്സിൽ പ്രാർത്ഥിക്കുക.

പാക്കിസ്ഥാനികൾക്കു ജാത്യാലുള്ള അക്രമവാസന നമ്മുടെ പ്രസ്താവനകൾ കൊണ്ട് ഒരു മല്പിടുത്തത്തിനു വഴിയാകരുതു.. നിരപരാധികളുടെ ജീവൻ ഒരിക്കലും നഷ്ടപ്പെട്ടുകൂടാ!

ഒപ്പം തന്നെ നമ്മുടെ നാട്ടിലും ഇതിന്റെ വകഭേധങ്ങളിൽ ഉണ്ടാകുന്നവയെ നശിപ്പിക്കാൻ ആഭ്യന്തരമായി നടപടി എടുക്കാൻ നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥാർക്ക് സ്ധിക്കുമാറാ‍കട്ടെ!

പ്രവർത്തിയും പ്രാർത്ഥനയും എല്ലാം കൂടി ചേരട്ടെ! നിരപരാധികൾ ഇനിയും കൂട്ടകൊലകൾക്കു ഇരയാകാതിരിക്കട്ടെ!

ജയ് ഹിന്ദ്



3 comments:

ഒരു “ദേശാഭിമാനി” said...

സർവ്വേശ്വരൻ ഈ രാക്ഷസ വർഗ്ഗത്തിൽ നിന്നും ലോകത്തെ രക്ഷിക്കാൻ സഹായിക്കട്ടെ

Anonymous said...

ഈശ്വരന്റെ സർവേയും അനാലിസിസും റിപ്പോർട്ടും പുറത്തുവരുമ്പോഴേക്കു എത്ര ഭീകരാക്രമണംകൂടീ ഉണ്ടാ‍കുമാവോ?
(പിന്ന്യേയ്, അതേതീശ്വരനാ, ഇസ്രായേൽ?)

ഒരു “ദേശാഭിമാനി” said...

anonymous.....

ഈ റിപ്പോർട്ട് കയ്യിലുള്ള ചിലരെങ്കിലും നമ്മുടെ കൊച്ചുകേരളത്തിൽ വരെ ഉണ്ടന്നാണു എന്റെ വിശ്വാസം. അതു നമുക്കോ നമുടെ സുരക്ഷാവകുപ്പിനൊ കിട്ടില്ലല്ലോ-അതു കൊണ്ട് ഇസ്രായേലെങ്കിൽ ഇസ്രായേൽ, അമേരിക്ക എങ്കിൽ അമേരിക്ക - സർക്കാരിനു അവരുടെ സഹായം കൂടിയേ തീരൂ. ആയിർത്തിലേറെ കൊല്ലം ഇന്ത്യയിൽ താമസിച്ച ഇസ്രായേലികൾ ഇന്ത്യ് വിട്ടു പോയപ്പോൾ നമുക്കു ഒരു പാരയും വച്ചിട്ടല്ല പോയതു. അവർ സ്വതവേ അവരുടെതായ ചില തത്വസംഹിതകളിൽ വിശ്വസ്സിക്കുന്നവരാണു.