Thursday, 4 December 2008

എന്റെ ഓരോ തോന്നൽ

ഭീകരരെ വിട്ടുതരില്ലെന്നു പാകിസ്‌താന്‍


പാക്കിസ്താന്റെ ഈ പിടിവാശി തന്നെ അവിടെ ഭരണ തലത്തിൽ ഭീകർക്കുള്ള സ്വാധീനമാണു കാ‍ണിക്കുന്നത്.

നമ്മൾ ആവശ്യപ്പെട്ട കുറ്റവാളികൾ എല്ലാവരും തന്നെ ഇന്ത്യക്കു മാത്രമല്ല, അവരുടെ പ്രവർത്തി മണ്ഡലം ആഗോള ജനജീവിതത്തിൽ വിള്ളലുകൾ വീഴ്ത്തുവാനും, വിഷം വിതക്കാനും പര്യാപതമാണു. ഇവരുടെ അടിസ്ഥാന സ്വഭാവം “ഭീകര പ്രവർത്തനവും, കൊള്ളയും, അക്രമവും,കള്ളകടത്തും, മയക്കുമരുന്നു വ്യാപാരവും, മറ്റു തരത്തിലുള്ള രാജ്യദ്രോഹങ്ങളുമാണു” .

ഇവർ ഒരു രാജ്യത്തു ഉണ്ടാകുന്നതു തന്നെ ആ രാജ്യത്തിനു തലവേദനയാണു. എന്നാൽ ഈ രാക്ഷസീയ ജനുസ്സുകളെ സഹായിച്ചു, അഭയം നൽകുന്ന പാക്കിസ്താന്റെ നിലപാട് അവരുടെ വംശം തന്നെ ഭീകരത അംഗീകരിക്കുന്നതു പോലെ യായില്ലോ!

നാം നല്ലപോലെ അന്തർദേശീയ സമൂഹവുമായി സമ്മർദ്ദം ചെലുത്താനും അതു അവരെ കൊണ്ട് അംഗ്ഗീകരിപ്പിച്ചു നാം പാക്കിസ്താനുമായി നേരിട്ടു കോൺഫ്ലിക്റ്റുകളും ഒന്നും ഉണ്ടാക്കാതെ എല്ലാം ഇതു ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി കണക്കിലെടുപ്പിച്ചു എല്ലാ ഭീകര നിർമ്മാർജ്ജന പ്രവർത്തനങ്ങളും സംയുക്തമായി നടപ്പിലാക്കാൻ ശ്രമിച്ചാൽ നന്നായിരിക്കുമായിരിക്കും

നമ്മുടെ വിദേശനയം മാറ്റുകാണിക്കേണ്ട സമയമാണു ഇപ്പോൾ...

ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കുക ....... ജയ് ഹിന്ദ്





4 comments:

Rejeesh Sanathanan said...

മാറി മാറി വരുന്ന രാഷ്ടീയക്കാരായ ഭരണാധികാരികള്‍ എല്ലാം കൂടീ കൈവച്ച് കുളമാക്കിയ ഒരു പ്രശ്നമാണ് ഇത്. അവര്‍ക്ക് പാകിസ്ഥാനുമായി ഇന്ത്യ സൌഹൃദത്തിലാകുന്നത് സഹിക്കില്ല. പാക്കിസ്ഥാന്‍ ഭരണകൂടത്തിനും അങ്ങനെ തന്നെ .പ്രശ്നത്തില്‍ രമ്യത വന്നാല്‍ പിന്നെ അവര്‍ക്ക് എങ്ങനെ രാഷ്ട്രീയം കളിക്കാന്‍ പറ്റും. നമ്മളൊക്കെ വെറും കാഴ്ചക്കാരാണ് മാഷേ....

ഒരു “ദേശാഭിമാനി” said...

മുങ്ങിമരിക്കാന്‍ പോകുന്നവര്‍ രക്ഷക്കുള്ളമാര്‍ഗ്ഗം കച്ചിതുമ്പാണങ്കിലും കയറിപിടിക്കും. ഇവിടെ നമുക്കു മനസ്സില്‍ സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കാം - നമ്മുടെ ഭരണാധികാരികള്‍ക്കു നേരായ മാര്‍ഗ്ഗം കാണിച്ച്കൊടുക്കാന്‍ .

chithrakaran ചിത്രകാരന്‍ said...

ഹഹഹ...!!
പ്രിയ ദേശാഭിമാനി,
കുറ്റവാളികളെ ഇന്ത്യക്കു വിട്ടുകിട്ടിയിട്ട് എന്തു ചെയ്യാനാണ് ?
കയ്യില്‍ കിട്ടിയവരെ ശിക്ഷിക്കാന്‍ കൈവിറക്കുന്ന
പിംബുകളല്ലേ നമ്മുടെ രാഷ്ട്രീയ സിംഹാസനങ്ങളില്‍
കയറിയിരുന്ന് അക്ഷരശ്ലോക സദസ്സ് നടത്തിക്കൊണ്ടിരിക്കുന്നത് !
വീട്ടില്‍ കക്കാന്‍ വരുന്ന വാമനനുപോലും
തലകുംബിട്ട് മഹനീയ സംസ്ക്കാരം ബോധ്യപ്പെടുത്തിക്കൊടുക്കുന്ന
വിഢികള്‍ക്ക് ശത്രുവിനോടും
പ്രാര്‍ത്ഥിക്കാനേ കഴിയു.

ഒരു “ദേശാഭിമാനി” said...

ചിത്രകാരന്‍,
നമ്മുടേ അനുഭവത്തില്‍ നിന്നും താങ്കളുടെ വളരെ ശരിതന്നെ. പക്ഷെ, ബ്രഹത്തായ ഒരു രാജ്യത്ത് അനേകായിരം പേര്‍ കൂടി - (അതില്‍ ഉദ്യോഗ്ഗസ്ഥരും, ഭരിക്കുന്ന രാഷ്ട്രീയ ക്കാരും എല്ലാം പെടും,) - ഭരണയന്ത്രം തിരിക്കുന്ന അവ്സരത്തില്‍ ധാരാളം വീഴ്ചകള്‍ പറ്റും. തെറ്റിനെ ശരിയാക്കാന്‍ വാദിക്കാന്‍ കോടതികളും, അതിനു വിദ്ഗധമായി വാദിച്ചു തെറ്റു ശരിയും, ശരി തെറ്റുമായി തീരുന്ന വരെ ജനങ്ങല്‍ക്കു തെറ്റും ശരിയും തിര്‍ച്ചറിയാതാക്കുന്ന വ്യവസ്ഥിതി - അതു -നമ്മുടെ ശാപം.

.