Showing posts with label സാമൂഹ്യം. Show all posts
Showing posts with label സാമൂഹ്യം. Show all posts

Wednesday, 21 January 2009

ബരാക് ഒബാമക്കു എല്ലാ ആശംശകളും നേരുന്നു!

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ഒരു പൗരനെന്ന നിലയിൽ എനിക്കു അൽപം "അഹംങ്കാരമുണ്ട്‌!.” എന്നാൽ ശ്രീ മമ്മൂക്കാ എന്നു എല്ലാവരും സ്നേഹപൂര്‍വം വിളിക്കുന മഹാസിനിമാനടൻ, ശ്രീ. മമ്മൂട്ടിയുടെ അഭിപ്രായപ്രകാരം എനിക്കു രാഷ്ട്രീയത്തെ പറ്റി പറയാൻ അധികാരമുണ്ടാവില്ല! കാരണം ഞാൻ ഇതു വരെ വോട്ടു ചെയ്തിട്ടില്ലല്ലോ!

ദാ ഈ മുൻപിൽ ഇരിക്കുന്ന ടീവി യിൽ സി എൻ എന്‍‌ -ല്‍‌ അമേരിക്കയിലെ പുതിയ പ്രസിഡന്റ്‌ ശ്രീമാൻ ബരാക്ക്‌ ഒബാമയുടേ സത്യ പ്രതിജ്ഞാചടങ്ങും അതിനോടനുബന്ധിച്ചുള്ള പ്രസിഡൻഷ്യൽ അഡ്രസ്സും (കടിഞ്ഞൂൽ പ്രസംഗം) കേട്ടുകൊണ്ടിരിക്കുകയാണു. അതില്‍‌ എന്നെ ഏറ്റവുംകൂടുതൽ ആകർഷിച്ച ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണു ഈ പോസ്റ്റിലൂടെ!

ഒന്നു :-

പുതിയ അമേരിക്കൻ പ്രസിഡന്റിന്റെ ആദ്യ പ്രസ്ംഗത്തിൽ ഊന്നിപറഞ്ഞ ഒരു കാര്യം ദൈവം തന്ന സമത്വത്തിനുള്ള അവകാശം - അതു നിങ്ങൾ സ്വയം കേക്കൂക- അതു ഞാൻ ഇവിടെ ചേർത്തിട്ടുണ്ട്‌. ( താഴെ ഉള്ള വിന്‍ഡോയില്‍ “പ്ലേ >“ ക്ലിക്കു ചെയ്യുക)

രണ്ടാമതു,:-

ഭരണ കക്ഷിയോ പ്രതിപക്ഷമോ എന്ന വ്യത്യാസ്മില്ലാതെ, പൊതുജനങ്ങളുടേയും, മറ്റു നേതാക്കളുടേയും അഭിപ്രായ ശേഖരണത്തില്‍‌ എല്ലാവരും ഒരേപോലെ പറഞ്ഞു കേട്ട അഭിപ്രായം:-

"ബരാക്‌ ഒബാമ ആനേകം പ്രശ്‌നങ്ങളോടൊപ്പമാണു വൈറ്റ്‌ ഹൗസിലേക്കു വരുന്നത്‌, ഗഹനമായ അനേകം രഷ്ട്രീയ പ്രശ്നങ്ങളും, അതിനേക്കാൾ വലിയ സാംബത്തിക പ്രതിസന്ധിയും അദ്ദേഹത്തിന്റെ മുൻപിലുള്ള ഏറ്റവും വലിയ രണ്ട്‌ ബാധ്യതകളാണു. അതിനാൽ അദ്ദേഹത്തിനു ജനങ്ങളുടേ പിന്തുണ യാണു ഇപ്പോൾ ആവശ്യം" - എന്ന ഏകസ്വരത്തിലുള്ള സഹകരണ മനോഭാവവും.

അതു കേട്ടപ്പോള്‍ അറിയാതെ ഞാൻ നമ്മുടെ തിരഞ്ഞ്ടുപ്പുകളും അതിനുശേഷം വോട്ടെണ്ണലും, പിന്നീട്‌ ഒരു മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള ട്രപ്പീസും, ഗുസ്തിയും, അതിനിടയിൽ എത്രയോ ജനങ്ങളുടേ തലയും, കയ്യും കാലുമെല്ലാം കുരുതികൊടുക്കേണ്ടിയും വന്നേക്കാം എന്നെല്ലാമുള്ള നമ്മുടെ നാട്ടിലെ കാര്യവും ഒന്നു ആലോചിച്ചു പോയി.

മാത്രമോ- വഴിനീളെ "കള്ളുഷാപ്പിലെ വിഷം വാങ്ങി കുടിച്ചു സ്വയം ഭ്രാന്തന്മാരായി നടന്നു കീജേയ്‌ വിളിയും, വെല്ലുവിളികളും, പത്രങ്ങളിൽ തോറ്റവന്റേയും ജയിച്ചവന്റെയും ചോട്ട മുതൽ മോട്ട വരെ യുള്ള നേതാക്കളുടെ വിഴപ്പ്‌ അലക്കലുകളും വേരെ ഒരു വഴിക്കു!

പുതിയ യുഗപ്പിറവി നമ്മുടെ നാട്ടിലും വരാൻ പോകുകയാണല്ലോ! പാര്‍ലമെന്റ് തിരഞ്ഞെടുപ്പു അടുത്തില്ലേ? പിന്നെ അച്ചുമാമയെ എപ്പോഴാണു അദ്ദേഹത്തിന്റെ കൂട്ടത്തിലുള്ളവർ തന്നെ വലിച്ചു താഴെ ഇടുന്നതെന്നും പറയാനും പറ്റില്ലല്ലോ! :).!

നമ്മുടെ നേതാക്കന്മാർക്കും കുറച്ചെങ്കിലും സംസ്കാരത്തിന്റെ ആവശ്യകതയും, അച്ചടക്കവും, "സംസാര രീതിയും" കണ്ടു പഠിക്കാൻ പറ്റിയ അവസരമയിരുന്നു ഇന്നലത്തെ ഇനാഗ്രേഷൻ ചടങ്ങ‍ൂകൾ!

ബരാക് ഒബാമക്കു എല്ലാ ആശംശകളും നേരുന്നു!

അനേകം പ്രതീക്ഷകൾ അദ്ദേഹ്ത്തിൽ നിക്ഷിപ്തമാണു!

അതു പോലെ വെല്ലുവിളികളും...........

അദ്ദേഹത്തില്‍‌ അര്‍പ്പിച്ച പ്രതീക്ഷകള്‍‌ സഫലമാകാനും, വെല്ലുവിളികള്‍ തരണം ചെയ്യാനും ദൈവം സഹായിക്കട്ടെ!

Monday, 3 November 2008

ക്രൂരമായ ഒരാചാരം

ഈ ക്രൂരമായ ആചാരത്തെ പറ്റി ഞാന്‍‌ ആദ്യമായി കേള്‍ക്കുകയാണു. വാര്‍ത്താ മാധ്യമങ്ങളേ - നന്ദി!
വീഡിയോക്കു “ റോയിട്ടേര്‍സി”നോടു കടപ്പാട്:


Friday, 31 October 2008

അഭിനവ " ന്യായവാദി"

ദേശസ്നേഹം അടിച്ചേൽപ്പിക്കരുതെന്ന ഒരു മഹാന്റെ പ്രസ്താവന വായനക്കാർ ശ്രദ്ധിച്ചുവോ?

ഇന്നത്തെ മാത്രുഭൂമിയിൽ വന്ന ഒരു വാർത്തയിലാണു ഞാൻ ഇതു കണ്ടതു.

ഈ പ്രസ്താവന നടത്തിയവരെപ്പോലുള്ളവർ ആണു നാടിനു ഏറ്റവും വലിയ ആപത്തു. അവർ അവരുടെ സമൂഹത്തിനുകൂടി ആപത്തു വരുത്തുന്നവർ ആണു.

കാരണം,കണ്ണൂരുകാരൻ ഭീകരൻ കൊല്ലപ്പെട്ടതറിഞ്ഞു തന്റെ മകൻ ദേശദ്രോഹിയാണന്നറിഞ്ഞ്‌ അങ്ങനെ യുള്ള മകനെ തനിക്കു കണണ്ട്‌ എന്ന പറഞ്ഞ ഉമ്മയോടുള്ള പ്രതിഷേധം അറിയിച്ച്‌ ഈ അഭിനവ " ന്യായവാദി" യുടെ വാദമുഖം ഉള്ളിൽ ഒളിച്ചിരിക്കുന്ന വർഗ്ഗിയതയുടെ വിഷത്തിന്റെ ഗന്ധം പുറത്തറിയിക്കുന്നു! പ്രതീകാത്മകമായി ആ ഉമ്മ നാടിനോടു തന്റെ കൂറു വെളിപ്പെടുത്തി!

ഈ വെളിപ്പെടുത്തൽ തികച്ചും ഈ കാലഘട്ടത്തിനു യോജിച്ചതു തന്നെ ആയിരുന്നു. ആ ഉമ്മക്കു അങ്ങ്നെ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ച "സർവ്വശക്തനായ തമ്പുരാനോടു" നന്ദി പറയേണ്ടതിനു പകരം, "ചൊറിഞ്ഞു നാറ്റിക്കുന്ന " പ്രസ്സ്താവനകളുമായി രംഗത്തിറങ്ങുന്നവരെ സമൂഹം ഒറ്റ്ക്കെട്ടായി ഒറ്റപ്പെടുത്തണമെന്നും, സർക്കാർം, നീതി-നിയമ പാലകരും ഇങ്ങനെയുള്ളവരുടെ മേൽ പ്രത്യേക ശ്രദ്ധ വയ്ക്കണമെന്നും അഭ്യർത്ഥിക്കുകയാണു.

ജയ്‌ ഹിന്ദ്‌! വന്ദേ!... മാതരം!

Friday, 24 October 2008

ജീവിച്ചിരിക്കുന്നതിൽ ഭേദം “ചത്തു” പോകുന്നതാണു!

ദേശദ്രോഹിയായ മകന്റെ മ്രുദദേഹം ഏറ്റുവാങ്ങില്ലന്നു ഫയാസിന്റെ മാതാവ്!

ധീരമായ ഈ തീരുമാനമെടുത്ത മാതാവേ! അവിടത്തെ പാദങ്ങളെ വന്ദിക്കുന്നു!

ദേശദ്രോഹികളായ മക്കൾ ജീവിച്ചിരിക്കുന്നതിൽ ഭേദം “ചത്തു” പോകുന്നതാണു!

വാർത്ത ഇവിടെ

അമേരിക്കയോട് ഒബാമയുടെ പ്രസ്താവന

അമേരിക്കയോട് ഉണരാനുള്ള ഒബാമയുടെ ഈ പ്രസ്താവന നമ്മുടെ ചുണക്കുട്ടന്മാർക്കുള്ള അവാർഡാണ്!

Tuesday, 21 October 2008

ഈ നാമ സാന്നിധ്യം തന്നെ ധാരാളം




പരിശുദ്ധ പാത്രിയര്‍ക്കീസ്സ് ബാവാ തിരുമേനിക്കു നല്‍കിയ സ്വീകരണത്തില്‍‌ പ്രമുഖ രാഷ്ട്രീയ - സമുദായ നേതാക്കള്‍‌!






കഞ്ചാവ് കണ്ടപ്പോൾ മരണം പോലും വേണ്ടന്നു

കഞ്ചാവ് കണ്ടപ്പോൾ മരണം പോലും വേണ്ടന്നു വച്ച മഹാൻ -

അത്ഭുതം തോന്നണുണ്ടോ?

എന്നാൽ ഇതോർത്തു അത്ഭുതപ്പെടണ്ട! നമ്മുടെ വിദ്യാഭ്യാസപരമായും, ബൌദ്ധികമായും ഉന്നതിയിൽ നിൽക്കുന്ന ജനങ്ങളിൽ നിന്നും സർക്കാരും, കള്ളു-മയക്കുമരുന്നു മാഫിയകളൂം സംയുക്തമായി പരിശ്രമിച്ചു സ്രുഷ്ടിച്ചുകൊണ്ടുവരുന്ന ഒരു വിചിത്ര വർഗ്ഗമാണു ഇവർ! ജൈവവ്യവസ്ഥയിലെ മാറ്റം കൊണ്ട് വരുന്ന ചില പാമ്പുകളെ ഈയിടെ കണ്ടില്ലെ? മാത്രുഭൂമി വാർത്ത ഇവിടെ

Saturday, 18 October 2008

ഒന്നു കണ്ണോടിക്കുക

Late Mr. Surjan Singh Bhandari N.S.G. Commando
During The Attack on Akshardham temple on 24th September 2002 this Brave Man fought the greatest battle of his life. Yes he was the N.S.G. Commando Late Mr. Surjan Singh , who sacrificed his life for the Nation. Sadly On 19th May 2004 he lost the Toughest an d Longest battle against life exactly after 600 Days being in Coma, he lost this life. The Bullet which hit him in the head made him Unconscious for almost 600 days. His family members were hoping that one day their Hero will open his eyes but he didn't.It was the Longest Wait for the family members of this Brave Man. When the whole India was busy in Guessing Who will be the Next PM of the country - Will it be Sonia or will it be Manmohan Singh, This man was fighting his Last battle. But it's so sad that in the hype of all the Political Drama, the News about his Death was Lost like a needle in a hay stack! Even the leading News Papers & So Called Best News Channels of India which Works on 24 X 7 basis, failed to highlight this story of the Brave Man. Unfortunately it was mentioned somewhere on the middle page of some newspaper... ..This was the Reward for the Brave task for which he lost his life. Besides his Family members, only one thing was there with him during those toughest 600 days. It was there near his bed till the last Moment. Can you guess what it was?........ ....... It was the "Tiranga", yes! Our National Flag, which was saluting him for his Great cause. Absolutely No words can suffice our Gratitude towards him...

If news papers refuse to cover, TV channels refuse to cover, let us do our bit. Please forward this mail to as many people as you can. This is the only way we can salute his Bravery...
ജയ് ഹിന്ദ്!

അധികാരത്തിന്റെ അപ്പകഷണം പങ്കുവക്കുമ്പോള്‍ കടിപിടി കൂടുന്നവരെ... നിങ്ങള്‍‌ ഈ ഹതഭാഗ്യരുടെ കുടുംബങ്ങള്‍ക്കു അര്‍ഹമായ പിന്തുണ നല്‍കാറുണ്ടോ?


സാമ്പത്തിക പ്രതിസന്ധി-ചില സൂചനകൾ നല്ലതല്ല!

സാമ്പത്തികമായി തകർന്ന അമേരിക്കക്കും, യൂറോപ്പിനും ഇനി പിടിച്ചു നിൽക്കാൻ, എല്ലാ രാഷ്ട്രങ്ങളുടേയും പിരിവു കിട്ടിയേപറ്റൂ!

ഈ പ്രതി സന്ധി ലോക സാമ്പത്തിക ഘടനയെ ആകെ മറ്റി മറിച്ചിരിക്കുകയാണു. അനേക കോടി കോടി മൂല്യം വരുന്ന തുകയുടെ കടബാധ്യത ഒരു സുപ്രഭാതം കൊണ്ട് ഉണ്ടായതല്ലല്ലോ!

ഈ തുകയിലെ 10 പൈസ പോലും ദാരിദ്രനിർമ്മാർജ്ജനത്തിനോ, അങ്ങനെ യുള്ള ഏതെങ്കിലും മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ നടത്തിയതു മൂലം ഉണ്ടായതല്ല! കുത്തകകളെ വലിയകുത്തകൾ ആ‍ാ‍ക്കാൻ റീമോൾഡ് ചെയ്യൂന്ന പ്രൊസ്സസ്സിൽ പുകഞ്ഞു പോയ കാശാണു ഇതു!

ഈ പണം വൻ‌കിട കോർപ്പറേറ്റ് സ്താപനങ്ങളുടെ തലപ്പത്തുള്ള പുലികളുടേ രഹസ്യ പേർസനൽ അക്കൌണ്ടിൽ കാണും! ഈ വമ്പന്മാരെല്ലാം അതി ഭീകര രാഷ്ട്രീയ -മാഫിക-കളുമായി നല്ല സഹകരണത്തിലുമായിരിക്കും.

പെട്രോൾ വില ഒരാഴ്ചകൊണ്ട് 148 ഡോളറിലേക്കും, തിരിച്ച അതുപോലെ ഒരാഴ്ചകൊണ്ട് ഇറങ്ങി വരാ‍നും, എല്ലാം കാരണമെന്തായിരിക്കും? കമ്മോഡിറ്റി മാർക്കറ്റിൽ 100 ബാരലിന്റെ 1 ലോട്ട് ക്രൂഡിൽ ബാരലിനു$70 ൽ നിന്നും $145 ഉള്ള ലാഭം $75 ഉം, അതുപോലെ വില്പനയിൽ ഉള്ള ലാ‍ാഭം - ഇതൊക്കെ പണപയറ്റ് നടത്തുന്ന വൻ ബാങ്കുകളും ധനകാര്യസ്താപനങ്ങളും ചേർന്നു നടത്തുന്ന വൻ തീക്കളി ആണു. ഒരു ലോട്ടിൽ $5000നു മുകളിൽ ശരാശരി അധികലാഭം ക്രുത്രിമമായി സ്രുഷ്ടിച്ചു ഓയിലിൽ നിന്നും, തത്തുല്യമായ രീതിയിൽ, സ്വർണ്ണം, മുതൽ അന്നം വരെ യുള്ള മറ്റു കമ്പോള വസ്തുക്കളിൽ നിന്നും മുതലാളിത്വ രാജ്യങ്ങളിലെ വ്യാപാരികൾ നേടി . ലക്ഷകണക്കിനു ലോട്ട് കമ്മോഡിറ്റികൾ ഫിസിക്കൽ അല്ലാത്ത ഇലക്ട്രോണിക്കു മാർക്കറ്റിൽ നടത്തിയ ലാഭ വേട്ടയാണു ഇന്നത്തെ പ്രതിസന്ധിയുടെ മൂലകാരണം.

അല്ലാതെ ബുഷ് അച്ചായൻ പറഞ്ഞപോലെ പാവം ഇന്ത്യാക്കാരന്റെയൊ ചൈനാക്കാരന്റേയോ തീറ്റ ചിലവു കൂടിയതു കൊണ്ടല്ല. ഈ സത്യാവസ്ഥ അറിയാൻ സി എ-ക്കോ, എം.ബി.എ ക്കോ ഒന്നും പോകണ്ട! ദിവസവും പത്രം നോക്കി സാമ്പത്തിക നിലവരം ഗ്രഹിച്ചാൽ മതി!


ഈ സാമ്പത്തിക പ്രതിസന്ധിയിൽ തടി രക്ഷിക്കാൻ 3)-ം കിടിട ഗുണ്ടകളേപ്പോലെയും, കൊള്ളക്കരേപ്പോലെയും യാങ്കികളും, പറങ്കികളു, ബിലായത്തികളു, അൽമാനികളും പിടിച്ചുപറിക്ക് ഇറങ്ങിയേക്കാം...അടുത്ത ഒരു ലോകയുദ്ധത്തിനുള്ള ഉറകൂടൽ നടക്കുന്നുണ്ടോ? ചില സൂചനകൾ നല്ലതല്ല!


രാഷ്ട്രീയ - സമ്പത്തിക വിദഗ്ധന്മാർ ചിന്തിക്കട്ടെ- മറുപടി പറയട്ടെ !

Thursday, 16 October 2008

എ വണ്ടര്‍ഫുള്‍‌ സ്കൂള്‍ വണ്ടി!!!!!


ഇന്ത്യയിലെ ഏറ്റവും നൂതനമായ സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് .ഇന്ധനം വേണ്ട! പുകയില്ല! പരിതസ്ഥിതി പ്രശ്നമില്ല! ഇന്‍ഷുറന്‍സ്റ്റ് പ്രീമിയം വേണ്ട! മെയിന്റനന്‍സു തീരെ ഇല്ല! ഹായ്....ഹായ്.....

Wednesday, 15 October 2008

അൽഫോൻസമ്മയുടെ ജീവചരിത്രം അറിയാൻ

വിശുദ്ധയായി പ്രഖാപിക്കപ്പെട്ട അൽഫോൻസാമ്മയുടെ ഒരു പുണ്യപ്രവർത്തികൽ നിറഞ്ഞ സത്യസന്ധമായ ജീവിത കഥ ലഘുവായിട്ടെങ്കിലും ആരെങ്കിലും ഒരു പോസ്റ്റായി ബ്ലോഗിലൂടെ സമർപ്പിച്ചാ‍ൽ ആ മഹതിയുടെ
അനുകരണീയമായ ജീവിതശൈലി ആർക്കെങ്കിലും പ്രചോദനമാകാൻ സഹായകമായേക്കാം!

അവർ ചെയ്ത ത്യാഗവും, ജനസേവനവും എന്തെല്ലാമായിരുന്നു എന്നു ഭൂരിഭാഗം കേരളീയർക്കും അറിവില്ല! ഒരു മാധ്യമവും ഈ കാര്യത്തിൽ കൂടുതൽ പ്രാധാന്യം കൊടുത്തതായി കണ്ടില്ല. അതുകൊണ്ടാണു ഇങ്ങനെ ഒരു അഭിപ്രായം ഇവിടെ കുറിച്ചതു!

Thursday, 9 October 2008

സഞ്ചാരികളേ... ഇതിലെ.. ഇതിലെ.....

ഔദ്യോഗിക കാര്യങ്ങള്‍ക്കായി ധാരാളം യാത്രകള്‍‌ ചെയ്യുന്ന പലരും നമ്മുടെ കൂട്ടത്തില്‍ ഉണ്ടാകും. അവര്‍‌ ഹോട്ടലുകളില്‍‌ താമസിക്കേണ്ടി വരുന്നതു സാധാരണയാണല്ലോ! ചില ഹോട്ടലുകള്‍‌ ഇലക്ട്രോണിക്കു സംവിധാനമുള്ള താഴുകള്‍‌ ആയിരിക്കും മുറിക്കു ഫിറ്റു ചെതിരിക്കുന്നതു. അവയുടെ മാഗ്നറ്റിക്കു താക്കോലുകള്‍‌ ചിലപ്പോള്‍‌ നമ്മുടെ വിലപ്പെട്ട വിവരങ്ങള്‍‌ ചോര്‍ന്നു പോകാന്‍ സാധ്യത ഉള്ളതാണന്നു ഒരു സുഹ്രുത്തിന്റെ അറിയിപ്പില്‍‌ പറയുന്നു. ദയവായി താഴെയുള്ള വിവരം വായിച്ചു നോക്കുക:



Subject: Hotel Key Cards

This is pretty good info. Never even thought about key cards containing anything other than an access code for the room! HOTEL KEY CARDS Ever wonder what is on your magnetic key card?



Answer:
a. Customer's name
b. Customer's partial home അഡ്രസ്സ്
c. Hotel room number
d. Check-in date and out dates
e. Customer's credit card number and expiration date!

When you turn them in to the front desk your personal information is there for any employee to access by simply scanning the card in the hotel scanner. An employee can take a hand full of cards home and using a scanning device, access the information onto a laptop computer and go shopping at your expense.

Simply put, hotels do not erase the information on these cards until an employee reissues the card to the next hotel guest. At that time, the new guest's information is electronically 'overwritten' on the card and the previous guest's information is erased in the overwriting process.

But until the card is rewritten for the next guest, it usually is kept in a drawer at the front desk with YOUR INFORMATION ON IT!

The bottom line is: Keep the cards, take them home with you, or destroy them. NEVER leave them behind in the room or room wastebasket, and NEVER turn them into the front desk when you check out of a room. They will not charge you for the card (it's illegal) and you'll be sure you are not leaving a lot of valuable personal information on it that could be easily lifted off with any simple scanning device card reader. For the same reason, if you arrive at the airport and discover you still have the card key in your pocket, do not toss it in an airport trash basket. Take it home and destroy it by cutting it up, especially through the electronic information strip! If you have a small magnet, pass it across the magnetic strip several times. Then try it in the door, it will not work. It erases everything on the card.

Information courtesy of: Police Service.
(മെസേജു അയച്ച ശ്രീ R. Ravindran Nair ക്കു പ്രത്യേകം നന്ദി)
PLEASE FORWARD to friends and family__.

Sunday, 5 October 2008

കൊല്ലനോ ഉപദ്രവിക്കാനോ നിയമം അനുവദിക്കുന്നില്ല

വന്യ മ്രുഗങ്ങളെ കൊല്ലനോ ഉപദ്രവിക്കാനോ നിയമം അനുവദിക്കുന്നില്ല. എന്നാല്‍‌ ഇത്തരം അതി അപകടകാരികളായിട്ടുള്ള വന്യമായ ചിന്താഗതിയുള്ളവരെ പറ്റി എന്തെങ്കിലും വിവരം കിട്ടിയാല്‍‌ അത് അധികാരികളെ അറിയിക്കേണ്ടതു എല്ലാഭാരതീയ പൌരന്റേയും കടമയാണു.


നമ്മുടെ കൊച്ചു കേരളം “ചെകുത്താന്റെ” പിടിയിലാണോ എന്നു വര്‍ത്തകള്‍ സംശയം ജനിപ്പിക്കുന്നു.
കഴിവതും ശ്രദ്ധിക്കുക. തിക്കും തിരക്കും ഉണ്ടാകാവുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍‌ ഒഴിവാക്കുക. ചിലപ്പോള്‍‌ ദൈവം പോലും കൈ മലര്‍ത്തും. ഭഗവല്‍ദര്‍ശനത്തിനു പോയ ഭക്തന്മാരെ പോലും ജയ്പൂരിലും കാശ്മിരിലും സഹായിക്കാന്‍ ഭഗവാനു സാധിച്ചില്ലല്ലോ - ഇതു മറക്കണ്ട! ശബരിമല ഗുരുവായൂര്‍ തുടങ്ങില സ്ഥലങ്ങള്‍‌ നമുക്കു പ്രതേക ശ്രദ്ധ വേണ്ട സ്ഥലങ്ങള്‍‌ ആണ്.


ഈ വാര്‍ത്ത പേടിപെടുത്തുന്നു. എന്നാല്‍‌ രഹസ്യസ്വഭാവമുള്ള വാര്‍ത്തക‌ള്‍‌ തേടിപിടിച്ചു പത്രക്കാര്‍‌ പ്രസിദ്ധീകരിക്കുന്നതു ഒഴിവാക്കണം. അതാണു ദേശസേവനം. അല്ലാതെ രഹസ്യ വാര്‍ത്തക്കള്‍‌ പരസ്യമാക്കി കുറ്റവാളികള്‍ക്കു രക്ഷാമാര്‍ഗ്ഗം തീര്‍ക്കുന്നത് ദേശദ്രോഹം പോലെ ആല്ലേ?

Saturday, 4 October 2008

പിന്നോക്ക വിഭാഗത്തിന്റെ മേൽതട്ട് ഉയർത്തി!

പിന്നോക്ക വിഭാഗത്തിന്റെ മേൽതട്ട് ഉയർത്തി! വാര്‍ത്ത

ഉയർത്തിക്കോളൂ,,,, ഇഷ്ടം പോലെ ഉയർത്തിക്കോളൂ..... വോട്ട് കിട്ടാനുള്ളതല്ലെ - കളയാൻ പറ്റുമോ!


എങ്കിലും ജാതിയിൽ മേൽതട്ടിലുള്ള കീഴാളന്മാരെ പറ്റിഒന്ന് ആലോചിക്കാൻ എന്താണാവോ രഷ്ട്രീയവ്യാപാരികൾക്കു ഒരു താല്പര്യവും കാണാത്താതു? അവർക്കു സംഘടനാശക്തിയും പരസ്പരസഹകരണവും ഇല്ലാത്തതായിരിക്കും കാരണം എന്നു ഊഹിക്കുകയാണു.


എങ്കിലും സർക്കാ‍രെ, നാലര ലക്ഷമായി പിന്നോക്കത്തിന്റെ മേൽതട്ടു കയറ്റി വെച്ചപ്പോൾ മുന്നോക്കത്തിന്റെ കീഴുത്തട്ടിലുള്ളവർ വർഷത്തിൽ കേവലം 12000(പന്തീരായിരം) ര്രുപ പോലും വരുമാനമില്ലാ‍തെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പെടാപാടുപെടുന്ന ലക്ഷോപലക്ഷങ്ങളെ ഒന്നു സഹായിക്കാൻ ശ്രമിക്കാമോ? അവരാരും മനപ്പുർവ്വമല്ലല്ലോ മുന്നോക്കജാതിയിൽ പെറ്റുവീണതു!
ഈ മുന്നോക്ക ലേബലുപോലും ഒരു ഭാരമാണു ആ പാവങ്ങൾക്കു.......


കിട്ടുന്നവന്റെ ഇല്ലാതാക്കണ്ട.... ഇല്ലാത്തവനു കൂടി കൊടുക്കാൻ മടികാണിക്കുന്നതെന്തേ? ഈ ഇല്ലാത്തവൻ കൂടി തരുന്ന നികുതിപണമല്ലെ ഈ കൊടുക്കുന്നതു!


ഇവർ ഒന്നു സംഘടിച്ചാൽ സർക്കാർ തീർച്ചയായും സഹായിക്കും, പക്ഷേ സംഘടിക്കണം....


ഭാരതം അസംഘടിതർക്കുള്ളതല്ല - സംഘടിതർക്കു മാത്രം ജീവിക്കാനുള്ളതാണു ... എന്നാണു സർക്കാർ ജനങ്ങളെ പ്രവർത്തികൊണ്ട് പഠിപ്പിക്കുന്നതു.

അവസരവാദം, സ്വാർത്ഥത, കാപട്യം, പക്ഷപാതം, മത പ്രീണനം, ദരിദ്രപീഠനം... = രാഷ്ട്രീയം

Thursday, 2 October 2008

സർക്കാർ പണം കൊണ്ട് മതം വളർത്തണോ?

തീർത്താലും തീരാത്ത ഒരു സംശയം ആണു, ഇന്ത്യയിലെ വിവിധ മതസ്ഥരായ അത്താഴപട്ടിണിക്കാർ വാങ്ങുന്ന ഉപ്പിൽ നിന്നും, മുളകിൽ നിന്നും, ജീവൻ രക്ഷിക്കാൻ വാങ്ങുന്നമരുന്നിൽ നിന്നും പോലും പിടുങ്ങുന്ന നികുതിപണം കൊണ്ടാണോ “മത പഠന സ്ഥാപനങ്ങൾക്കു ഗ്രാന്റു, പഠിപ്പിക്കുന്നവർക്കു ക്ഷേമനിധിയും” കൊടുക്കുന്നതു?

സർക്കാർ പണം കൊണ്ട് മതം വളർത്തണോ?

അങ്ങനെ ആണങ്കിൽ എല്ലാമതക്കാർക്കും ഇതു കൊടുത്തുകൂടെ?

സംശയം ചോദിച്ചാലും ന്യായമെന്നു തോന്നുന്നതു പറഞ്ഞാലും, വർഗ്ഗീയവാദി ആക്കിചിത്രീകരിക്കുന്നതെന്തെ?

ഇന്ത്യൻ ഭരണ ഘടന ഏതെങ്കിലും മതത്തിൽ അധിഷ്ഠിതമണോ? മത പഠനമാണോ പൊതുവിദ്യാഭ്യാസമാണോ നമുക്കാവശ്യം? സർക്കാർ എന്തുകൊണ്ടാണു മതങ്ങളുടെ മുൻപിൽ ഓച്ഛാനിച്ചു നിൽക്കുന്നതു? എന്തുകൊണ്ടാണു സർക്കാരുകൾ നാടിനു വേണ്ടി കഷ്ടപ്പെടുന്ന കർഷകനേയും, സാ‍ധാരണക്കാരന്റെ മക്കൾക്കുള്ള സർക്കാർ സ്കൂളുകൾക്കും, സാധാരണക്കാരനു അത്താണിയായ സർക്കാർ ആശുപത്രികൾക്കും കൊടുക്കാത്ത പ്രാധാന്യം ന്യൂപനപക്ഷ മതങ്ങൾക്കും അവരുടെ പ്രചരണത്തിനും സർക്കാർ കൊടുക്കുന്നു? ഇതു മറ്റുള്ള ജനങ്ങളൊടുള്ള പച്ചയായ അവഹേളനമായി തോന്നാത്തതെന്തെ?

Friday, 26 September 2008

സൂക്ഷിച്ചോ...............കളി അച്ചായനോടാണേ.......................

ഉർവശിശാപം ഉപകാരമെന്നു കരുതി ഇപ്പോൾ കിട്ടിയ അവസരം നമുക്കു കോടാലി ആവില്ലങ്കിൽ ആണവ കരാർ ഉപേക്ഷിച്ചു തിരിച്ചു പോരുന്നതാണു ബുദ്ധി എന്നാണു തോന്നുന്നത്.
നാണക്കേടു വിചാരിക്കേണ്ട കാര്യമില്ല.
കോൺഗ്രസിന്റെ അഭിമാനപ്രശ്നമാണു ഈ ആണവകരാറിൽ കടിച്ചുതുങ്ങാൻ പ്രേരിപ്പിക്കുന്നതെങ്കിൽ, ഇക്കര്യത്തിൽ മുഴുവൻ ദേശസ്നേഹികൾക്കും അവശേഷിച്ച മാനം കൂടി ഇതു നടപ്പായാൽ മയ്ച്ചു കളയപ്പെടും.
അതിന്റെ അലയൊലികളാണു ഈയിടെ ആയി നാം വായിക്കുന്നതും കേഴ്ക്കുന്ന്തുമായ വാർത്തകൾ.
*ആണവപരീക്ഷണം നടത്തിയാൽ അച്ചായനും കൂട്ടരും എഗ്രിമെന്റ് പിൻ‌വലിക്കും.
*എഗ്രിമെന്റ് നടന്നാലും ഈ അച്ചായന്മാ‍ർ (അമേരിക്കയും, യൂറേനിയം കച്ചോടക്കാരും) തീരുമാനിക്കും “ഹിന്ദി” കൾക്കു ഇതു കൊടുക്കണോ വേണ്ടയോ എന്നു!
*അഥവാ തന്നാൽ പിന്നെ അച്ചായനും കൂട്ടുകാരും നമ്മുടെ അടുക്കളയിലും കലവറകളിലും, പിന്നെ അന്തപുരങ്ങളിലും മീശയും പിരിച്ചു ഹുങ്കും കാട്ടി പരിശധന എന്ന പേരിൽ കൂത്താ‍ടും.
* അവസ്സാനം പട്ടി ചന്തക്കു പോയപോലെ ഇതിന്റെ പിന്നാലെ നടത്തി നടത്തി... ചെരുപ്പു തീർക്കും.
പുതിയ ഒരു പൊതിയാതേങ്ങ കിട്ടും രാഷ്ട്രീയക്കാർക്ക് തട്ടിക്കളിക്കാനും പരസ്പരം എടുത്തു എറിയാനും!
നമ്മൾ ഒപ്പിട്ടു കൊടുത്ത കടലാസു നമുക്കു തന്നെ ഡമോക്ലീസിന്റെ വാളാവും....
സൂക്ഷിച്ചോ...............കളി അച്ചായനോടാണേ.......................
സ്വയം രക്ഷപ്പെടാൻ ഇനി ഒരവസരം കിട്ടി എന്നു വരില്ല!

Thursday, 25 September 2008

ജനാധി + പൈത്യമല്ലേ!,

അഞ്ചല്‍ക്കാരാ...,


ചിലര്‍ തെളിവുകള്‍ക്കു വേണ്ടി അന്വേഷിക്കുമ്പോള്‍ മറ്റുചിലര്‍ അതു നശിപ്പിക്കാനുള്ള വഴികള്‍ അന്വേഷിക്കും. വേറെ ചിലര്‍ ഇതില്‍ നിന്നും പത്തുപുത്തന്‍ കിട്ടുമോ എന്ന അന്വേഷിക്കും. ഇനി വേറൊരുകൂട്ടര്‍ ഇതൊരു കഥയോ സിനിമയോ ആക്കി എങ്ങനെ വിജയിപ്പിക്കാമെന്നു അന്വേഷിക്കും. മധ്യമക്കാര്‍ പൊടിപ്പും തൊങ്ങലും വച്ചു വാര്‍ത്തകള്‍ കൊണ്ട് ആയിരം കോപ്പി കൂടുതല്‍ വില്‍ക്കാന്ഉള്ള വഴി ആലോചിക്കും!


ഏതൊ പരനാറി(ഈ വാക്കു ഉപയോഗിച്ചതിനു ക്ഷമിക്കണം)ചെയ്ത തന്തയില്ലായ്മയുടെ നാണക്കേടു മറക്കാന്‍ ഒരു മഹാസഭ പെടാപ്പാടുപെടുന്നു!


മകള്‍ നഷ്ടപ്പെട്ട ദുഖത്തില്‍ ഒരു കുടുമ്പം നീറുന്നു! അന്വേഷണപ്രഹസനം പല്ലിളിച്ചു, വ്യഭിചാരക്കുറ്റത്തിനു പോലീസ്സ് പിടിച്ച രേഷ്മയെപ്പോലെ (നെറ്റില്‍ കണ്ടതാണേ!)വിളറിനില്‍ക്കുന്നു.


ഇതു ജനാധി + പൈത്യമല്ലേ!,

Thursday, 18 September 2008

കാര്യങ്ങളെ വിലയിരുത്താനും വേണം വിദേശി.....


കാര്യങ്ങളെ വിലയിരുത്താനും വേണം വിദേശി..... വിശദമായി അറിയാൻ ഈ പേജിന്റെ ഇമേജിൽ ക്ലിക്കു ചെയ്തു വലുതാക്കിയശേഷം വായിക്കുക.

Wednesday, 17 September 2008

ഓണപാമ്പുകൾ






ഓണപാമ്പുകൾ
എനിക്കു ഈ മെയിലിൽ കിട്ടിയ ചില ചിത്രങ്ങൾ ബ്ലോഗു വായനക്കാരായ സുഹൃത്തുക്കളുമായി പങ്കു
വ്ക്കുന്നു .

Thursday, 4 September 2008

ഇപ്പോള്‍ മനസ്സിലായോ കുരുട്ടുബുദ്ധി?

ഇപ്പോള്‍ മനസ്സിലായോ കുറുക്കന്റെ ബുദ്ധി?

അമേരിക്കയുടെ തനിനിറം അറിയാന്‍ ഒരു കണിയാന്റെ അടുത്തും പോകണ്ട

- അവര്‍ മൂന്നാലോകരാജ്യങ്ങളോടു ചെയ്യുന്ന കൊലചതികളും ക്രൂരതയും മാത്രം കണക്കിലെടുത്താല്‍ പോരെ?

നമുക്കു താങ്ങിയ താങ്ങ് നോക്കിയെ !

-ഈ പത്രവാര്‍ത്ത ശരിയാണങ്കില്‍

“കുറുക്കന്റെ തൊണ്ടയിലെ മുള്ളെടുക്കാന്‍ സഹായിച്ച കൊക്കിന്റെ കഥ പറഞ്ഞപോലെ” ആകാതിരുന്നാല്‍ മതി എന്നു എല്ലാവരും അവരവരുടെ വിശ്വാസത്തിനനുസ്സരിച്ചു പ്രാര്‍ത്ഥിച്ചുകൊള്ളുക!