Tuesday, 13 January 2009

"വേണങ്കിൽ ചക്ക വേരിലും കായ്ക്കും"

എന്താണു യുവജനങ്ങൾ മുൻപ്‌ ഉണ്ടായിട്ടില്ലാത്ത വിധം വിധ്വംസ്ക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതു? കഴിഞ്ഞ കുറെ വർഷങ്ങളിലായി, സംഘം ചേർന്നുള്ള അക്രമങ്ങൾ , സംഘം ചേർന്നുള്ള മോഷണങ്ങൾ, മയക്കുമരുന്നു വ്യാപാരം, കള്ളവാറ്റ്‌ ഇവ യെല്ലാം ഭയാനകമാം വിധം നമ്മുടേ നാട്ടിൽ വർദ്ധിച്ചു വരികയാണു.

ഒരു ഭാഗത്തു തൊഴിലാളികളെ കിട്ടാനില്ലാ. എന്നാൽ തണ്ടും തടിയുമുള്ള വിദ്യാസമ്പന്നരുമായ ചെറുപ്പക്കാർ സംഘം ചേർന്നു മദ്യപിച്ചും, മയക്കു മരുന്നു ഉപയോഗിച്ചും നടന്നും അവക്കു അടിമപ്പെട്ട്‌ - സ്വന്തമായി തൊഴിലും പണവുമില്ലാതെ വരുമ്പോൾ പണത്തിനു വേണ്ടി ഏറ്റവും ഏളുപ്പം ചെയ്യാവുന്ന തൊഴിലായ കളവ്‌, പിടിച്ചുപറി, എന്നിവ ചെറുതും വലുതു മായ തോതിലും, അടിമപ്പെട്ട ദുസ്വഭാവത്തിനു ചേർന്ന മയക്കു മരുന്ന് കച്ചവടവും കള്ള വാറ്റും തൊഴിലാക്കി മാറ്റും. അങ്ങനെ സമൂഹത്തിനു ഭീഷണിയായി ഈ കാൻസർ ദിനം പ്രതി വളർന്നു കൊണ്ടിരീക്കുകയാണു.
ഇതിനു വളം വെച്ചു കൊടുക്കുന്നവർ ആരെല്ലാം?

1. മയക്കു മരുന്നു ഉൽപാദകർ - വൻകിട മാഫിയകൾ
2. ഭൂമി, ബ്ലേഡ്‌, മണൽ, കുഴൽ പണം മാഫിയകൾ - നിയമപരമല്ലാത്ത മറ്റു കള്ളത്തരത്തിലുള്ള തൊഴിലിലേർപ്പെടുന്നവർ
3. രാഷ്ടീയക്കാർ - പ്രതിയോഗികളെ ഒതുക്കാനു, അണികളെ ലഹരികൾക്കടിപ്പെടുത്തി
ആകർഷിക്കാനും
4. ക്രമസമാധാന പാലകരിലിലെ ഒരു വിഭാഗം - ഇവർ ആണു ഏറ്റവും കൂടുതൽ ഈ വിധ വിധ്വംസാകരെ വളർത്തി വലുതാക്കുന്നതു. പ്രധാന കാരണം ഇവർ അവർക്കു പൊന്മുട്ടയിടുന്ന താറാവ്‌ പോലെ ആണു - മോഷണ മുതൽ മുതൽ ലഹരി പാനീയം വരെ തരപ്പ്ടുത്താൻ ഈ ക്രിമിനൽസ്സിന്റെ സഹായം കിട്ടും

ഇവരിൽ നിന്നും രക്ഷ കിട്ടില്ലേ?

"വേണങ്കിൽ ചക്ക വേരിലും കായ്ക്കും" അതു കൊണ്ട്‌ കിട്ടും! എന്നാണു എന്റെ വിശ്വാസം!

ഇതു മാറണമെങ്കിൽ ആദ്യമായി അയൽ വാസീകൾ തമ്മിൽ സഹകരണവും, കുടുമ്പങ്ങ്ലിൽ ആശയവിനിമയം കൂട്ടുകയും ആണു വേണ്ടതു. മിക്കവാറും ഈ ഇടെ ആയി അയൽ വക്കത്ത്‌ ആരാണു താമസിക്കാർ എന്നറിയാത്ത ഗ്രമ-നഗര വാസീകളെ യും, സ്വന്തം വീട്ടിൽ അന്യനെ പോലെ മാതാപിതാക്കളോടും സഹോദരരോടും ഒന്നും ഒരിയാടാടെ തോന്നിയ പോലെ വരികയും പോവുകയും ചെയ്യുന്നവരേയും കാണാം! എന്താണു ഈ അകൽച്ച യുടെ കാരണം

വായനക്കാർ ദയവായി തങ്ങൾക്ക്‌ ഉചിതമെന്നു തോന്നുന്ന അഭിപ്രായങ്ങൾ വാദപ്രതിവാദത്തിനല്ലതെ, സ്വന്തം അഭിപ്രായ മായി മാത്രം രേഘപ്പെടുത്തിയാൽ അവയെ സമന്വയിപ്പിച്ചു കൊണ്ട്‌ ഒരു ധാരണയിൽ എത്താൻ സാധിക്കുമോ എന്നു നോക്കാം. ദയവായി അഭിപ്രായങ്ങൾ എഴുതി സഹകരിക്കുക


5 comments:

ഹരീഷ് തൊടുപുഴ said...

ഇങ്ങനെ പ്രശ്നങ്ങളുണ്ടാക്കുന്ന ഭൂരിഭാഗം പേരും സ്വന്തം വീട്ടുകാരുമായി നല്ല സ്നേഹത്തിലും, ധാരണയിലും തന്നെയാണ് പോകുന്നതെന്നു തന്നെയാണെന്റെ വിശ്വാസം. ഞാന്‍ കണ്ടിട്ടുള്ളടത്തോളം അതു ശരിയുമാണ്.
ഈ പുതു തലമുറകാലഘട്ടത്തിലാണ് ഇങ്ങനെയുള്ള തെമ്മാടീസിനെ കൂടുതല്‍ കാണപ്പെട്ടു തുടങ്ങിയത്.
എനിക്കു തോന്നുന്നത് ഈ കൂട്ടര്‍ക്ക് ഒരുതര മാനസിക രോഗമായിരിക്കും എന്നാണ്. ഒരുതരം അപകര്‍ഷതാബോധം മൂലം ഉടലെടുക്കുന്ന അസുഖം!!!
സഹപാഠികളുടെ മുന്‍പില്‍ ആരാധനയുണ്ടാക്കാന്‍ കാണുന്ന ഒരു സൂത്രവഴി, അങ്ങനെ തുടങ്ങുന്നു..
പിന്നെ കൂട്ടുകാര്‍ വര്‍ദ്ധിക്കുന്നു.. എന്തിനും തയ്യാറാകുന്നു..
നമ്മുടെ സിനിമകള്‍ ഒരു പരിധി വരെ ഇതിനു കാരണഭൂതന്മാരാണ്. അതു കണ്ട് അവര്‍ മറ്റൊരു ലോകത്താവുകയും, തെമാടിത്തരങ്ങള്‍ ചെയ്യാനുള്ള ഉത്സാഹം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട് നങ്ങളുടെ നാട്ടില്‍ എന്റെ സമപ്രായക്കാരനയ ഒരു ബ്ലേഡ്കാരനുണ്ടായിരുന്നു..
മോഹന്‍ലാലിന്റെ ഒരു സിനിമയിലെ ഡയലോഗില്ലേ ‘പോടാ മോനേ ദിനേശാ’ എന്ന്;
ബ്ലേഡ് കാശ് കിട്ടിയില്ലെങ്കില്‍ ഈ വാക്ക് പറഞ്ഞയിരുന്നു അദ്ദേഹം തന്റെ ഉപഭോക്താക്കളെ ഭീക്ഷണിപ്പെടുത്തിക്കൊണ്ടിരുന്നത്...
മോഹലാല്‍ അതിലെന്തൊക്കെ കോപ്രായങ്ങള്‍ കാണിച്ചോ; അതൊക്കെ ഇതിയാനും ചെയ്തു പോന്നു...
അടുത്തപടമിറങ്ങുമ്പോള്‍ സ്റ്റൈല്‍ പിന്നേം മാറ്റും...

ഒരു “ദേശാഭിമാനി” said...

അതെ ശ്രീ ഹരീഷ് പറഞ്ഞപോലെ പല തരം കാരണങ്ങൾ ആണു ഇത്തരത്തിലുള്ള സാമൂഹ്യദ്രോഹികളെ സ്രുഷ്ടിക്കുന്നതു. സിനിമകളെയും, നാടകങ്ങളേയും , നോവലുകളേയും വെറും അസ്വാദനത്തിനായി മാത്രം കാണാൻ ജനങ്ങൾ തയാറാവണം. മാത്രമല്ല അതിലെ നായകൻ എത്ര പ്രായമായവർക്ക്പോലും, ആദർശപുരുഷനായിരിക്കും. അവന്റെ കോപ്രാ‍യം കാണ്ട് അതുപോലെ ഒരു വിഭാഗമെങ്കിലും ഇമിറ്റേറ്റു ചെയ്യും.
വേറെ ഒരു കാര്യം, കുഞ്ഞുന്നൾ മുതൽ കുട്ടികൾക്കു കളിക്കാൻ കൊടുക്കുന്ന സാധനങ്ങൾ തോക്കു, വാ‍ൾ, തുടങ്ങിയവയുടെ ഇമിറ്റേഷൻസ് ആണു. കുട്ടികളുടെ കാർട്ടൂണും സിനിമയും, വീര്യവും, ബലവും കാണിക്കുന്ന അക്രമികളായ കഥാപാത്രങ്ങളാൽ നിറഞ്ഞു നിൽക്കും. കൂടാതെ, നിത്യേനയുള്ള വാർത്തകൾ നിണമണിഞ്ഞ രംഗങ്ങൾ ഇതൊക്കെ ചിലരെ ആകർഷിക്കും. ആ ചിലരാണു ഈ സാമൂഹ്യദ്രോഹികളായി പരിണമിക്കുന്നത് - അല്ലേ? ഇവരെ ഇല്ലായ്മ ചെയ്യാൻ കഠിനമായ ശിക്ഷയും, പൊതുജനങ്ങളിൽ നിന്നും എല്ലാതരത്തിലുമുള്ള ഉപരോധവും ഏർപ്പെടുത്തി സമൂഹത്തിൽ ഒറ്റപ്പെടുത്തിയാൽ സാവധാനം നല്ല നടപ്പിലേക്കു തിരിച്ചു വന്നേക്കാം. വാ‍യിച്ചതിനും,ക്മന്റിയതിനും നന്ദി ഹരീഷ്!

Anonymous said...

I'm completely agreed to Hareesh's comment

Anonymous said...

How can we write comments in Malayalam?

ഒരു “ദേശാഭിമാനി” said...

നന്ദി Kunju Kuttan,

ഈ ബ്ലോഗില്‍ മെയിന്‍ പേജില്‍ ഇടതു വശത്തു “മലയാളം ലിപി” എന്നു എഴുതിയിരിക്കുന്നതിനു താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ മലയാളം ഫോണ്ട് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ലോഡുചെയ്യുന്ന വിധവൂം അതു ഉപയോഗിക്കേണ്ട വിധവും , വേണ്ടതായ Anjali old lipi, Mozhi keman ഇതെല്ലാം ലഭിക്കും. സംശങ്ങള്‍ എന്തെങ്കിലുമുണ്ടങ്കില്‍ എഴുതുക : desabhimani@gmail.com

സ്നേഹത്തോടെ,,