Friday 23 January 2009

"സ്വപ്നം ചിലർക്കു ചിലകാലമൊക്കണം"

കേരളം!

എന്റെ കേരളം, എത്ര സുന്ദരം........ ഇപ്പോഴത്തെ കാര്യമല്ല പറഞ്ഞതു!

പലതരത്തിലുള്ള വികസനങ്ങളും കേരളത്തിൽ വന്നുകൊണ്ടിരിക്കുകയാണു. ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കൊച്ചു സംസ്ഥാനം, അതിന്റെ ഇൻഫ്രാസ്ട്രക്ചർ രൂപകൽപ്പനചെയ്യുന്നതിലും, വരാൻ പോകുന്ന വികസനങ്ങൾക്കു ഉതകുന്നതും, ഭാവിയിൽ വരാൻ പോകുന്ന സ്ഥലദൗർലഭ്യം കണക്കിലെടുത്തും ഇപ്പോൾ തന്നെ പരമാവധി ദീർഘവീക്ഷണത്തോടെ പുനർസംവിധാനം ചെയ്യേണ്ടിയിരിക്കുന്നു

കേരളത്തിന്റെ തെക്കുവടക്കുള്ള ഹൈവേകൾ മാക്സിമം വളവുകൾ ഇല്ലാതെയും, കിഴക്കുപടിഞ്ഞാറായിട്ടുള്ള പ്രധാന റോഡുകൾ എല്ലാം പരമാവധി വീതിയിലും തീർത്തും വളവുകൾ ഇല്ലാതെയും, തെക്കുവടക്കു പോകുന്ന പ്രധാന റോഡുകളിൽ എത്തിചേരത്തക്ക രീതിയിൽ ആസൂത്രണം ചെയ്തു വേണം ഭാവിയിലെ എല്ലാ പുനർ നിർമ്മാണങ്ങളും വിഭാവനചെയ്യാൻ.

ഇതൊക്കെ സാധ്യമാവാൻ ബുദ്ധിമുട്ട്‌ അല്ലേ? അല്ല! വളരെ ചെറിയ സംസ്ഥാനമായ കേരളത്തെ മൊത്തത്തിൽ മനോഹരമായി രൂപമാറ്റം വരുത്തുവാൻ വലിയ ബുദ്ധിമുട്ടു ഉണ്ടാവുകയില്ല. കാരണം, വരാൻ പോകുന്ന 10-20 വർഷത്തിനകത്തു കേരളം മുഴുവനായി ചെറുതും ഇടത്തരവും ആയ പട്ടണങ്ങളാൽ നിറയും. ഈ ചെറുപട്ടണങ്ങളുടെ കേന്ദ്രം ഏവിടെ വരണമെന്നു മൊത്തത്തിൽ ആസൂത്രണവിഭാഗം കാലേകൂട്ടി രൂപകൽപന ചെയ്യണം. അതനുസരിച്ചു വികസന ആവശ്യമാകുന്നതനുസരിച്ചു പുതിയ വഴികളും പാലങ്ങളും നിർമ്മിച്ചു കൂടുതൽ ഭംഗിയും ഗുണപ്രദവുമായ രീതിയിൽ സൗകര്യപ്പെടുത്താവുന്നതാണു.

മാത്രമല്ല, നമ്മുടെ സംസ്ഥാനം ധാരാളം മഴ ലഭിക്കുന്ന സംസ്ഥാനമാണു. അതുകൊണ്ട്‌ തന്നെ ധാരളം വെള്ളകെട്ടും, ചെറുതും, വലുതുമായ തോടുകളും, ഉണ്ട്‌. അവ അവയുടെ ലക്ഷ്യമായ പുഴകളിലും, കായലുകളിലും, കടലിലും എങ്ങും തടസങ്ങളിൽ പെടതെ എത്തിചേരാൻ പാകത്തിനു ആഴവും, വീതിയുമുണ്ടാക്കാൻ സൗകര്യപ്പെടുത്തണം. എല്ലാ നീർച്ചാലുകളുടേയും ഇരു കരകളും ഒന്നു മുതൽ രണ്ടു മീറ്റർ വീതിയിൽ വരെ നടപ്പാതയും, കുളിക്കടവുകൾ ഉണ്ടങ്കിൽ അവ കെട്ടി വൃത്തിയാക്കി സൂക്ഷിക്കുകയും വേണം. വാഹനങ്ങൾ ഒരു കാരണവശാലും, പുഴയിലും, തോടുകളിലും, പൊതുസ്ഥലാങ്ങളിലും കഴുകുവാൻ അനുവദിക്കരുതു. ഇവ തീർത്തും, കാർ വാഷിങ്ങ്‌ സെന്ററുകളിലോ സ്വകാര്യ സ്ഥലങ്ങളിലോ കഴുകുവാൻ അനുവദിക്കാവൂ. എന്നാൻ ഇവയിൽ നിന്നും പുറംതള്ളുന്ന വെള്ളം ഒരുകാരണവശാലും മനുഷ്യർ ഉപയോഗിക്കുന്ന തോടുകളിൽ ഒഴുകി എത്തരുതു. എല്ലാ നഗരത്തിലേയും മാലിന്യം കലർന്ന വെള്ളം പ്രത്യേകം തീർത്ത ഓടളിലൂടെ ശേഖരിച്ചു യുക്തമായ രീതിയിൽ സംസ്കരിക്കാനുള്ള സംവിധാനവും രൂപകൽപന ചെയ്യണം.

ധാരാളം പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നീർച്ചാലുകളെ ബന്ധപ്പെടുത്തി നടത്തി വരുന്നതായി അറിയാം, എന്നാൽ "കാട്ടിലെ മരം തേവരുടെ ആന" എന്ന രീതിൽ " എന്തെങ്കിലും ചെയ്യാൻ വേണ്ടി ചെയ്യാതെ" ദീർഘവീക്ഷണത്തോടെ ചെയ്യ്താൽ വളരെ നന്നയിരിക്കും. ഇത്തരം കാര്യങ്ങൾ നടപ്പിൽ വരുത്താൻ വിദേശങ്ങളിൽ ജോലിചെയ്തും, കണ്ടും പരിചയമു ധാരാളം ആളുകൾ നമ്മുടെ നാട്ടിൽ തന്നെ ഉണ്ട്‌. അവരുടെ സേവനം ഇത്തരം നവീകരണ പ്രവർത്തനത്തിനു ഉപയോയിക്കാവുന്നതാണു. അവ വിദേശമലയാളികളെ പുനരധിവസ്സിപ്പിക്കുന്ന പ്രവർത്തിനം പോലെ ആകുകയും ചെയ്യും.

പല സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോൾ നമ്മുടെ നാടിനെ ആ സ്ഥലങ്ങളുമായി താരതമ്യം ചെയ്യുകയും, നമ്മുടെ അടുത്തുള്ള എന്തെങ്കിലും റോഡോ തോടോ എന്തായാലും, തമ്മിൽ താരതമ്യ്ം ചെയ്ത്‌ ഭാവനയിൽ കണ്ടുകൊണ്ട് നാട്ടിലും ഇങ്ങനെ ആയാൽ എത്ര നന്നായ്‌രിരുന്നേനെ എന്നു ആലോചിക്കാറുണ്ട്.

നമ്മുടെ പുഴകളെ മലിനമാക്കുന്നതിൽ പ്രധാനപങ്കു വഹിക്കുന്നത്‌ അവയുടെ കരയിലെ ഫാക്ടറികളാണു. ഈ ഫാക്ടറികളിലെ മാലിന്യം ഒഴികിപോകാൻ ദ്രുഢമായ വലിയ ടണലുകൾ സ്ഥാപിച്ചു അതിലൂടേ മാത്രം ഒഴുകാൻ അനുവദിക്കാവൂ. ഈ മലിന ജലം പരിസരമലിനീകരണം നടത്തുന്നില്ല എന്നു ഉറപ്പു വരുത്തണം. അതിനുതകുന്ന മലിനജല സംസ്കരണം നടത്താൻ ഉള്ള സൗകര്യം വ്യവസായ ശാലകൾ സ്ഥാപിക്കണം. വീഴ്ചവരുത്തുന്നവർക്കു കഠിനമായ പിഴയും മറ്റു ശിക്ഷയും കൊടുക്കണം.

ഒരു നല്ല ഭംഗിയും, ആരോഗ്യകരവും, ആയ ചുറ്റുപാടും അന്തരീക്ഷവും ഉണ്ടാക്കുന്നതിനു എല്ലാവരുടേയും സഹകരണവും, ഭരണധികാരികളുടെ ഭാവനയും ദീർഘവീക്ഷണവും, ഐഡിയകളെ ക്രിയാത്മകമാക്കാൻ വേണ്ട കഴിവും ദ്രുഢനിശ്ചയവും ആവശ്യമാണു.

ഞാൻ പതിവുപോലെ ഒരു അത്യാഗ്രഹം പ്രകടിപ്പിച്ചു എന്നു മാത്രം.......
സ്വപ്നം കാണാൻ ആരുടേയും അനുവാദം വേണ്ടല്ലോ!

"സ്വപ്നം ചിലർക്കു ചിലകാലമൊക്കണം" എന്നു ആരോ പറഞ്ഞിട്ടുണ്ടല്ലോ!

Wednesday 21 January 2009

ബരാക് ഒബാമക്കു എല്ലാ ആശംശകളും നേരുന്നു!

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ഒരു പൗരനെന്ന നിലയിൽ എനിക്കു അൽപം "അഹംങ്കാരമുണ്ട്‌!.” എന്നാൽ ശ്രീ മമ്മൂക്കാ എന്നു എല്ലാവരും സ്നേഹപൂര്‍വം വിളിക്കുന മഹാസിനിമാനടൻ, ശ്രീ. മമ്മൂട്ടിയുടെ അഭിപ്രായപ്രകാരം എനിക്കു രാഷ്ട്രീയത്തെ പറ്റി പറയാൻ അധികാരമുണ്ടാവില്ല! കാരണം ഞാൻ ഇതു വരെ വോട്ടു ചെയ്തിട്ടില്ലല്ലോ!

ദാ ഈ മുൻപിൽ ഇരിക്കുന്ന ടീവി യിൽ സി എൻ എന്‍‌ -ല്‍‌ അമേരിക്കയിലെ പുതിയ പ്രസിഡന്റ്‌ ശ്രീമാൻ ബരാക്ക്‌ ഒബാമയുടേ സത്യ പ്രതിജ്ഞാചടങ്ങും അതിനോടനുബന്ധിച്ചുള്ള പ്രസിഡൻഷ്യൽ അഡ്രസ്സും (കടിഞ്ഞൂൽ പ്രസംഗം) കേട്ടുകൊണ്ടിരിക്കുകയാണു. അതില്‍‌ എന്നെ ഏറ്റവുംകൂടുതൽ ആകർഷിച്ച ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണു ഈ പോസ്റ്റിലൂടെ!

ഒന്നു :-

പുതിയ അമേരിക്കൻ പ്രസിഡന്റിന്റെ ആദ്യ പ്രസ്ംഗത്തിൽ ഊന്നിപറഞ്ഞ ഒരു കാര്യം ദൈവം തന്ന സമത്വത്തിനുള്ള അവകാശം - അതു നിങ്ങൾ സ്വയം കേക്കൂക- അതു ഞാൻ ഇവിടെ ചേർത്തിട്ടുണ്ട്‌. ( താഴെ ഉള്ള വിന്‍ഡോയില്‍ “പ്ലേ >“ ക്ലിക്കു ചെയ്യുക)

രണ്ടാമതു,:-

ഭരണ കക്ഷിയോ പ്രതിപക്ഷമോ എന്ന വ്യത്യാസ്മില്ലാതെ, പൊതുജനങ്ങളുടേയും, മറ്റു നേതാക്കളുടേയും അഭിപ്രായ ശേഖരണത്തില്‍‌ എല്ലാവരും ഒരേപോലെ പറഞ്ഞു കേട്ട അഭിപ്രായം:-

"ബരാക്‌ ഒബാമ ആനേകം പ്രശ്‌നങ്ങളോടൊപ്പമാണു വൈറ്റ്‌ ഹൗസിലേക്കു വരുന്നത്‌, ഗഹനമായ അനേകം രഷ്ട്രീയ പ്രശ്നങ്ങളും, അതിനേക്കാൾ വലിയ സാംബത്തിക പ്രതിസന്ധിയും അദ്ദേഹത്തിന്റെ മുൻപിലുള്ള ഏറ്റവും വലിയ രണ്ട്‌ ബാധ്യതകളാണു. അതിനാൽ അദ്ദേഹത്തിനു ജനങ്ങളുടേ പിന്തുണ യാണു ഇപ്പോൾ ആവശ്യം" - എന്ന ഏകസ്വരത്തിലുള്ള സഹകരണ മനോഭാവവും.

അതു കേട്ടപ്പോള്‍ അറിയാതെ ഞാൻ നമ്മുടെ തിരഞ്ഞ്ടുപ്പുകളും അതിനുശേഷം വോട്ടെണ്ണലും, പിന്നീട്‌ ഒരു മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള ട്രപ്പീസും, ഗുസ്തിയും, അതിനിടയിൽ എത്രയോ ജനങ്ങളുടേ തലയും, കയ്യും കാലുമെല്ലാം കുരുതികൊടുക്കേണ്ടിയും വന്നേക്കാം എന്നെല്ലാമുള്ള നമ്മുടെ നാട്ടിലെ കാര്യവും ഒന്നു ആലോചിച്ചു പോയി.

മാത്രമോ- വഴിനീളെ "കള്ളുഷാപ്പിലെ വിഷം വാങ്ങി കുടിച്ചു സ്വയം ഭ്രാന്തന്മാരായി നടന്നു കീജേയ്‌ വിളിയും, വെല്ലുവിളികളും, പത്രങ്ങളിൽ തോറ്റവന്റേയും ജയിച്ചവന്റെയും ചോട്ട മുതൽ മോട്ട വരെ യുള്ള നേതാക്കളുടെ വിഴപ്പ്‌ അലക്കലുകളും വേരെ ഒരു വഴിക്കു!

പുതിയ യുഗപ്പിറവി നമ്മുടെ നാട്ടിലും വരാൻ പോകുകയാണല്ലോ! പാര്‍ലമെന്റ് തിരഞ്ഞെടുപ്പു അടുത്തില്ലേ? പിന്നെ അച്ചുമാമയെ എപ്പോഴാണു അദ്ദേഹത്തിന്റെ കൂട്ടത്തിലുള്ളവർ തന്നെ വലിച്ചു താഴെ ഇടുന്നതെന്നും പറയാനും പറ്റില്ലല്ലോ! :).!

നമ്മുടെ നേതാക്കന്മാർക്കും കുറച്ചെങ്കിലും സംസ്കാരത്തിന്റെ ആവശ്യകതയും, അച്ചടക്കവും, "സംസാര രീതിയും" കണ്ടു പഠിക്കാൻ പറ്റിയ അവസരമയിരുന്നു ഇന്നലത്തെ ഇനാഗ്രേഷൻ ചടങ്ങ‍ൂകൾ!

ബരാക് ഒബാമക്കു എല്ലാ ആശംശകളും നേരുന്നു!

അനേകം പ്രതീക്ഷകൾ അദ്ദേഹ്ത്തിൽ നിക്ഷിപ്തമാണു!

അതു പോലെ വെല്ലുവിളികളും...........

അദ്ദേഹത്തില്‍‌ അര്‍പ്പിച്ച പ്രതീക്ഷകള്‍‌ സഫലമാകാനും, വെല്ലുവിളികള്‍ തരണം ചെയ്യാനും ദൈവം സഹായിക്കട്ടെ!

Tuesday 13 January 2009

"വേണങ്കിൽ ചക്ക വേരിലും കായ്ക്കും"

എന്താണു യുവജനങ്ങൾ മുൻപ്‌ ഉണ്ടായിട്ടില്ലാത്ത വിധം വിധ്വംസ്ക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതു? കഴിഞ്ഞ കുറെ വർഷങ്ങളിലായി, സംഘം ചേർന്നുള്ള അക്രമങ്ങൾ , സംഘം ചേർന്നുള്ള മോഷണങ്ങൾ, മയക്കുമരുന്നു വ്യാപാരം, കള്ളവാറ്റ്‌ ഇവ യെല്ലാം ഭയാനകമാം വിധം നമ്മുടേ നാട്ടിൽ വർദ്ധിച്ചു വരികയാണു.

ഒരു ഭാഗത്തു തൊഴിലാളികളെ കിട്ടാനില്ലാ. എന്നാൽ തണ്ടും തടിയുമുള്ള വിദ്യാസമ്പന്നരുമായ ചെറുപ്പക്കാർ സംഘം ചേർന്നു മദ്യപിച്ചും, മയക്കു മരുന്നു ഉപയോഗിച്ചും നടന്നും അവക്കു അടിമപ്പെട്ട്‌ - സ്വന്തമായി തൊഴിലും പണവുമില്ലാതെ വരുമ്പോൾ പണത്തിനു വേണ്ടി ഏറ്റവും ഏളുപ്പം ചെയ്യാവുന്ന തൊഴിലായ കളവ്‌, പിടിച്ചുപറി, എന്നിവ ചെറുതും വലുതു മായ തോതിലും, അടിമപ്പെട്ട ദുസ്വഭാവത്തിനു ചേർന്ന മയക്കു മരുന്ന് കച്ചവടവും കള്ള വാറ്റും തൊഴിലാക്കി മാറ്റും. അങ്ങനെ സമൂഹത്തിനു ഭീഷണിയായി ഈ കാൻസർ ദിനം പ്രതി വളർന്നു കൊണ്ടിരീക്കുകയാണു.
ഇതിനു വളം വെച്ചു കൊടുക്കുന്നവർ ആരെല്ലാം?

1. മയക്കു മരുന്നു ഉൽപാദകർ - വൻകിട മാഫിയകൾ
2. ഭൂമി, ബ്ലേഡ്‌, മണൽ, കുഴൽ പണം മാഫിയകൾ - നിയമപരമല്ലാത്ത മറ്റു കള്ളത്തരത്തിലുള്ള തൊഴിലിലേർപ്പെടുന്നവർ
3. രാഷ്ടീയക്കാർ - പ്രതിയോഗികളെ ഒതുക്കാനു, അണികളെ ലഹരികൾക്കടിപ്പെടുത്തി
ആകർഷിക്കാനും
4. ക്രമസമാധാന പാലകരിലിലെ ഒരു വിഭാഗം - ഇവർ ആണു ഏറ്റവും കൂടുതൽ ഈ വിധ വിധ്വംസാകരെ വളർത്തി വലുതാക്കുന്നതു. പ്രധാന കാരണം ഇവർ അവർക്കു പൊന്മുട്ടയിടുന്ന താറാവ്‌ പോലെ ആണു - മോഷണ മുതൽ മുതൽ ലഹരി പാനീയം വരെ തരപ്പ്ടുത്താൻ ഈ ക്രിമിനൽസ്സിന്റെ സഹായം കിട്ടും

ഇവരിൽ നിന്നും രക്ഷ കിട്ടില്ലേ?

"വേണങ്കിൽ ചക്ക വേരിലും കായ്ക്കും" അതു കൊണ്ട്‌ കിട്ടും! എന്നാണു എന്റെ വിശ്വാസം!

ഇതു മാറണമെങ്കിൽ ആദ്യമായി അയൽ വാസീകൾ തമ്മിൽ സഹകരണവും, കുടുമ്പങ്ങ്ലിൽ ആശയവിനിമയം കൂട്ടുകയും ആണു വേണ്ടതു. മിക്കവാറും ഈ ഇടെ ആയി അയൽ വക്കത്ത്‌ ആരാണു താമസിക്കാർ എന്നറിയാത്ത ഗ്രമ-നഗര വാസീകളെ യും, സ്വന്തം വീട്ടിൽ അന്യനെ പോലെ മാതാപിതാക്കളോടും സഹോദരരോടും ഒന്നും ഒരിയാടാടെ തോന്നിയ പോലെ വരികയും പോവുകയും ചെയ്യുന്നവരേയും കാണാം! എന്താണു ഈ അകൽച്ച യുടെ കാരണം

വായനക്കാർ ദയവായി തങ്ങൾക്ക്‌ ഉചിതമെന്നു തോന്നുന്ന അഭിപ്രായങ്ങൾ വാദപ്രതിവാദത്തിനല്ലതെ, സ്വന്തം അഭിപ്രായ മായി മാത്രം രേഘപ്പെടുത്തിയാൽ അവയെ സമന്വയിപ്പിച്ചു കൊണ്ട്‌ ഒരു ധാരണയിൽ എത്താൻ സാധിക്കുമോ എന്നു നോക്കാം. ദയവായി അഭിപ്രായങ്ങൾ എഴുതി സഹകരിക്കുക


Monday 12 January 2009

വിലക്കു വാങ്ങിയ ഭ്രാന്തുമായി ദൈവത്തിന്റെ സ്വന്തം നാട്‌!

ഇതൊക്കെ നോക്കാൻ ഞങ്ങളിവിടെ ഉള്ളപ്പോൾ ഇതു പറയാൻ താനാരെടോ? എന്നെങ്ങാനും ചോദിച്ചാൽ എനിക്കു ഉത്തരമില്ല....! എങ്കിലും ഞാനും മറ്റു പലരേയും പോലെ ഒരു പിതാവാണു. എന്നിലെ പിതാവിന്റെ ആശങ്കകളാണു നിരന്തരം ഇതുപോലുള്ള കാര്യങ്ങൾ കാണുമ്പോൾ എന്നെ വിഷമിപ്പിക്കുന്നതും, ആവിഷമം ഇവിടെ പ്രകടിപ്പിക്കുന്നതും..

പലപ്പോഴും വർഷങ്ങൾക്ക്‌ ശേഷം നാട്ടിൽ വരുമ്പോൾ ഞാൻ ജാതി മതഭേദങ്ങൾ മാറ്റിവെച്ച്‌ എന്റെ മക്കളേ പോലെ തന്നെ കാണുന്ന പല ചെറുപ്പക്കാരേയും വൈകിട്ട്‌ കാണുമ്പോൾ എന്തെന്നില്ലാത്ത മനപ്രയാസവും ആരോടെന്നില്ലാത്ത രോഷവും ആണു എനിക്കു അനുഭവപ്പെടുന്നത്‌.

സാധാരണ, മനോനില തെറ്റിയവരെ നമ്മൾ ആശുപത്രികളിലാക്കി ചികൾസിപ്പിക്കും. എന്നാൽ എന്റെ മക്കളേപ്പോലുള്ളവർ ....മനോനില തെറ്റിക്കാൻ പണം മുടക്കി "വിഷം" കഴിക്കുന്നു.... അതു വിവരക്കേടുകൊണ്ടോ...എന്തോ അഭിമാനമായും കരുതുന്നു....കഷ്ടം......കഷ്ടം തന്നെ!

ഈവാർത്ത നോക്കൂ:
പറവൂര്‍: മയക്കുമരുന്ന്‌ ഗുണ്ടാസംഘം ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകനെ പൈപ്പ്‌, കമ്പിവടി തുടങ്ങിയ മാരകായുധങ്ങള്‍കൊണ്ട്‌ അടിച്ചുകൊന്നു. പറവൂരിനടുത്ത്‌ തത്തപ്പിള്ളി അത്താണി കോളനിയില്‍ ശനിയാഴ്‌ച രാത്രിയായിരുന്നു ആക്രമണം.
മേഖലയിലെ മയക്കുമരുന്ന്‌ ഗുണ്ടാത്തലവനായ തത്തപ്പിള്ളി വയലുപാടം ജിനാപ്പി(ജിനീഷ്‌)യുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ്‌ ശനിയാഴ്‌ച രാത്രി 9.45ഓടെ എത്തി വീടുകയറി ആക്രമിച്ചത്‌. ( വാർത്ത ഇവിടെ നിന്നും തുടർന്ന് വായിക്കാം..)

ഈ പറയുന്ന മയക്കു മരുന്നു വിൽക്കുന്നവർ ആരെല്ലാമാണന്നു, അവിടെ താമസിക്കുന്ന എല്ലാവർക്കും അറിയാം...ആരും ഇല്ല എന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്‌. ഈ നാട്ടുകാർ അവിടത്തെ പഞ്ചായത്തു മെമ്പറുടെ സാക്ഷിമൊഴിയോടുകൂടി ഒരു പരാതി ഏറ്റവും അടുത്തുള്ള പോലീസ്‌ സ്റ്റേഷനിലും, എക്സൈസ്‌ ആഫീസിലും കൊടുത്താൽ അവർ ഇവരെ പുഷ്പം പോലെ പൊക്കി അഴികൾക്കുള്ളിലാക്കാം. ഈ പ്രദേശത്തുള്ള പോസുകാർക്കും ഇവരെ പറ്റി നല്ല നിശ്ചയും ഉണ്ടായിരിക്കും.

എന്നിട്ടും എന്തുകൊണ്ട്‌ നമ്മൾ ഇതിനൊരു ശ്വാശ്വത പരിഹാരം കാണുന്നില്ല? കോടാനുകോടികൾ ഓരോ വർഷവും "ഭ്രാന്തനേപ്പോലെ മനോനിലതെറ്റിക്കാനും സ്വയം രോഗിയായി തീരാനും " ചിലവഴിക്കുന്ന വിഡ്ഡികൂശ്മാണ്ഠങ്ങളെ ഓർത്തു നെടുവീർപ്പിടുകയാണു.

സ്വന്തം അമ്മയ്ക്കും മക്കൾക്കും ഭാര്യക്കും തിന്നാൻ കൊടുക്കാതെ, മക്കളെ പഠിപ്പിക്കാൻ ശ്രദ്ധിക്കാതെ, വഴിയിൽ പട്ടി നക്കുന്ന വിലക്കു വാങ്ങിയ ഭ്രാന്തുമായി നടക്കുന്ന ഭ്രാന്തന്മാരുടെ നാട്‌ .... ദൈവത്തിന്റെ സ്വന്തം നാട്‌!

Sunday 11 January 2009

ഈ വിധമായാലെന്തുഗുണം?

ആതുരശാലകളിവിധമായാൽ
സാധുജനങ്ങൾക്കെന്തു ഗതീ....
................സാധു ജനങ്ങൾക്കെന്തു ഗതീ......

വളരെ ചെറുപ്പത്തിൽ പെരുമ്പാവൂർ ബസ്‌ സ്റ്റാന്റിൽ നിന്നും ഒരു പയ്യൻ വയറ്റത്തടിച്ചു പാടുന്ന കേട്ട ഈ ഗാനം അന്നുമുതൽ ഇന്നു വരെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഓർക്കാതിരിക്കാൻ സാധിച്ചിട്ടില്ല. അതിനു ശേഷം ഇന്ത്യയിലെ മിക്കവാറും സ്ഥലങ്ങളിലും, ലോകത്തിലെ തന്നെ പല രാജ്യങ്ങളിലും ചെറിയ ചെറിയ ജോലികളുമായി കറങ്ങേണ്ടി വന്നിട്ടുണ്ട്‌. എവിടെ ആയാലും ഈ വരികൾ മനസ്സിൽ നിന്നും മറക്കാൻ ഇടവന്നിട്ടില്ല.

കേരളകൗമുദിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മൂണിറ്റി മെഡിസ്സിൽ വിഭാഗം സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ മെഡിക്കൽ ഗവേഷണത്തീന്റെ രണ്ടാം ദേശീയ സമ്മേലനത്തെ കുറിച്ചു എഴുതിയ വാർത്താ ലേഖനം വായിച്ചപ്പോൾ ...മനസ്സിൽ നിന്നു വീണ്ടു ഒരു ആധിയായി ആ വരികൾ എന്നെ ഒന്നു കൂടി ഉലച്ചു!

സെമിനാറിൽ അവതരിപ്പിച്ച 65-​)0 നബർ പ്രബന്ധത്തിൽ ഒരു ഹ്രുദ്രോഗവുമായി സർക്കാർ ആശുപത്രിയെ സമീപിക്കേണ്ടി വരുന്ന ഒരു ഹഭാഗ്യൻ ഐ സീ യു വരെ എത്തിച്ചേരാൻ കടക്കേണ്ട കടമ്പകൾനോക്കൂ:

1. ഒ പി ടികറ്റ്‌ എടുക്കാൻ - 3 മിനിട്ട്‌

2. ഡോക്ടരെ കാണാൻ - 10

മിനിട്ട്‌ 3. പരിശോദിക്കാൻ - 5 മിനിട്ട്‌

4. ഈ സി ജി ക്കു കാശടക്കാൻ -

5 മിനിട്ട്‌ 5. ഇ സി ജി എടുക്കാൻ 8 മിനിട്ട്‌

6. റിസൾട്ട്‌ വാങ്ങാൻ 5

മിനിട്ട്‌ 7. വീണ്ടും ഡോക്ടറെ കാണാൻ 5 മിനിട്ട്‌

8. അഡ്മിറ്റ്‌ വാങ്ങാനുള്ള കുറിപ്പു വാങ്ങാൻ 5

മിനിട്ട്‌ 9 അഡ്മിഷൻ ബുക്കു വാങ്ങാൻ - 8 മിനിട്ട്‌

10 വാഡിലേക്കൂ പോകാൻ അറ്റൻഡറുടെ സേവനം തേടി വാർഡിലെത്താൻ 5 മിനിട്ട്‌

11. വാർഡ്‌ ഡോക്ടറുടെ പരിശോദനക്കു ശേഷം ഐ സി യു വിലേക്കു മാറ്റാൻ നിർദ്ദേശം വരാൻ 15 മിനിട്ട്‌

12. ഐ സി യു വിൽ ഒഴിവ്‌ ഉണ്ടങ്കിൽ വീണ്ടു അറ്റന്ററെ കണ്ട്‌ ഐ സി യു വിലെത്തിക്കാൻ 10 മിനിട്ട്‌

13. ഐ സി യു ഡോക്ടറുടെ പരിശോദന 5 മിനിട്ട്‌

14 . മരുന്നിനു കുറുപ്പടി വാങ്ങി പുറത്തു നിന്നു മരുന്നു വാങ്ങി വരിക - 15 മിനിട്ട്‌

കടമ്പകളോടു കടമ്പകള്‍.......

ചുരുങ്ങിയ പക്ഷം 108 മിനിട്ട്‌ ഈ കണക്കനുസരിച്ചു വേണം. പ്രബന്ധകാരൻ 83 മിനിട്ടിൽ അതൊതുക്കി എങ്കിലും അതു ഞാൻ പറഞ്ഞ സമയത്തെക്കാൾ കൂടുതലാവും, ചിലസമയങ്ങളിൽ കൈമടക്കും, അതിനുള്ള വിലപേശലും എല്ലാം കഴിയുമ്പോഴേക്കും - രോഗി - രക്ഷപ്പെടാനുള്ള സാധ്യത കുറഞ്ഞു കുറഞ്ഞു വരും.

അപ്പോൾ - ആതുര ശാലകളീവിധ മായാൽ ....
സാധുജനങ്ങൾക്കെന്തു ഗതീ‍ീ‍ീ....

ജനാധിപത്യ വ്യവസ്ഥിതിയിൽ സർക്കാർ സ്ഥാപനങ്ങളുടെ ഉടമസ്ഥർ - ജനങ്ങളല്ലേ? അവരുടെ നികുതിയും മറ്റു ഫീസുകളും കൊണ്ട്‌ സ്വരുക്കൂട്ടി ഉണ്ടായ തുക വിനിയോഗിച്ചാണു എല്ലാ സ്ഥാപനഗ്ങ്ങളും ഉണ്ടാക്കുന്നതു, അവിടെ ജോലി ചെയ്യുന്നവർക്കു ശംബളം കൊടുക്കുന്ന്തും. അപ്പോൾ ഈ സർക്കാർ സ്ഥാപനങ്ങൾ 100% എല്ലാപൗരന്മാർക്കും പരമാവധി സേവനം ഉറപ്പുവരുത്തേണ്ടേ?

ഈ സർക്കാർ സ്ഥാപനങ്ങളിൽ ഏറ്റവും പ്രധാനം, ആശുപത്രി, സ്കൂൾ, നീതിനിർവ്വഹണ കാര്യാലയങ്ങൾ എന്നിവ.

സർക്കാർ ആശുപത്രിയിൽ വരുന്ന ഒരു രോഗ്ഗിക്ക്‌ അത്യാവശ്യം വേണ്ട സൗകര്യങ്ങൾ ക്ഷണനേരം കൊണ്ട ചെയാൺ ഉള്ള സൗകര്യം ഉണ്ടാക്കിയേ മതിയാകൂ. സർക്കാർ വിദ്യാലയങ്ങൾ അടിസ്താന വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങ്ല് നിലനിർത്തിയേ മതിയാകൂ. ഏറ്റവും മികച്ച വിദ്യാഭ്യാസവും അവിടെ ലഭ്യമാക്കണം. 12-​ ക്ലാസുവരെ യുള്ള വിദ്യാഭ്യാസം ജനങ്ങ്ലുടെ അവകാശമായി കണക്കാക്കണം. പോലീസു സ്റ്റേഷൻ, കോടതി തുടങ്ങി നീതിന്യായ വ്യവസ്ഥയെ സംബന്ധിക്കുന്ന എല്ലാ കാര്യാലയങ്ങളും അഴിമതി വിമുക്ക്തവും, സേവന നിരതവുമക്കണം

അല്ലങ്കിൽ സർക്കാർ
ശാലകൾ ഈ വിധ മായാൽ
സാധുജനങ്ങൾക്കെന്തു ഗുണം
ഈ വിധമായാലെന്തുഗുണം?

Friday 9 January 2009

വിത്തു ഗുണം പത്തു ഗുണം

ഭാരതത്തിലെ എല്ലാ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്തരും, പെതുപ്രവർത്തകരും, രാഷ്ട്രീയനേതാക്കളും ശ്രദ്ധയോടെ കേഴ്ക്കേണ്ട ഒരു പരാമർശമാണു ബഹുമാനപ്പെട്ട
ജസ്റ്റീസ് ശ്രീ. ആർ ബസന്തിന്റെതു. അതിൽ പ്രധാനപ്പെട്ട വാചകമാണു

“ഔദ്യോഗിക പദവിയും സ്ഥാനവും സത്യത്തിനും നീതിക്കും വേണ്ടി പൊരുതാനുള്ളതാണു. സത്യം, നീതി, ധർമ്മം, ശരി തുടങ്ങിയവക്കുവേണ്ടിയുള്ള പോരാട്ട, മന്ദഗതിയിലാക്കുന്നതു, വാശിയോടേ അസത്യത്തിനും അനീതിക്കുമെതിരെ പൊരുതുന്നതും ഓരോ അധികാരിയുടേയും ജന്മ ഗുണത്തിനു അനുസരിച്ചിരിക്കും. അതില്ലെങ്കിൽ പദവിയോ അധികാരമോ കൊണ്ട് ഒരു മാറ്റവും ഉണ്ടാകാനാവില്ല .”

ദുരൂഹതകൾക്കു പരിഹാരം തേടാൻ അഭയ കേസിനെ പരാമർശിക്കുന്നതിനിടായിലാണു മധ്യമങ്ങളോടു അഹ്വാനം ചെയ്തതു. കലാകൌമുദി വാർത്ത വായിക്കുക

വിത്തു ഗുണം പത്തു ഗുണം എന്നു കാരണവന്മാർ പറഞ്ഞുകേട്ടിട്ടില്ലേ?

Thursday 8 January 2009

സത്യം പുറത്തായപ്പോള്‍‌ സത്യവും പൊട്ടി

സത്യം പുറത്തായപ്പോള്‍‌ സത്യവും പൊട്ടി

സത്യം -വിവരസാങ്കേതിക രംഗത്ത്‌ അത്ഭൂതമായി മുന്നേറിയ സത്യം , അസത്യത്തിന്റെ ഭാണ്ഡക്കെട്ടിനുള്ളിൽ കിടന്നു നാറുന്നു. സത്യം എന്നു മാത്രമല്ല പല സ്വകാര്യമേഘലയിലുമുള്ള വൻകിടകമ്പനികളും ഇത്തരം പെള്ളയായ ബാലൻസ്‌ ഷീറ്റുകൾ പ്രചരിപ്പിച്ചു ഓഹരിക്മ്പോളത്തിൽ മൂരിക്കുട്ടന്മാരായി ഓടിനടക്കുന്നുണ്ടാവാം.

61കോടി ലാഭത്തെ 649കോടിയാക്കി പെരുപ്പിച്ചുകാണിക്കുന്ന അഭ്യാസമാണു കമ്പനികാണിച്ചതു. എന്നിട്ടും, ലോകത്തിലെ തന്നെ പ്രമുഖ ആഡിറ്റേർസ്‌ ആയ അമേരിക്കൻ കമ്പനി പൈവറ്റ്‌ വാട്ടർ ഹൗസ്‌ കൂപ്പറിലെ കണക്കപിള്ളമാർക്കു ഇന്ത്യയിലെ കണക്കിനുമിടുക്കരായ "ഹൈദ്രബാധി കണക്കപ്പിള്ളമാരുടെ” കളികൾ കണ്ടുപിടിക്കാൻ പറ്റിയില്ല എന്നതാണോ സത്യം - അതോ പറ്റിയില്ല എന്നു നടിച്ചതാണൊ?

കാര്യങ്ങൾ എന്തൊക്കെ ആയാലും, ഒരു കാര്യം സത്യം- "മിന്നുന്നതെല്ലാം പൊന്നല്ല" എന്ന പോലെ നമ്മൾ വളരെ വിശ്വസ്തതയോടെ കാണുന്ന പലരും "പെരും കള്ളത്തിനെ വെള്ളപുതപ്പിട്ട്‌ പുതച്ചു " നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നതു കൊണ്ടാകാം. ഇങ്ങനെയൊക്കെ ആവുമ്പോൾ വെട്ടിലാകുന്നതു ആസ്ഥാപനത്തിലെ നിക്ഷേപകരും, ജോലിക്കാരുമാണു. സ്വകാര്യമേഘലയിൽ വൻ കിട സ്ഥാപനങ്ങൾ ഉണ്ടാകാൻ പ്രേരിപ്പിക്കുന്ന പ്രവണത ഒഴിവാക്കീ അനേകം ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതായിരിക്കും രജ്യത്തിന്റെ സ്ഥിരമായ സമ്പത്ത്‌ വ്യവസ്ഥക്കു ഉത്തമം. കബളിപ്പിക്കപെടുവാൻ ഉള്ള സാഹചര്യം ഇതിനാൽ ഇല്ലാതാകും.

നമ്മുടെ റീട്ടെയിൽ മേഘല ഇതുപോലെ കൈയ്യടക്കാൻ ശ്രമിക്കുന്ന റിലൈൻസ്‌, ടാറ്റ തുടങ്ങിയവരുടെ ശ്രമങ്ങളെ തടയേണ്ടതു കൂടി ആണു. പറഞ്ഞു ബോധ്യപ്പെടുത്താൻ പ്രയാസമേറിയ പല ബുദ്ധിമുട്ടുകളും, ഇത്തരം വമ്പൻ ശ്ര്ംഘലകൾ മൂലം നമ്മുടേതു പോലെ കാർഷിക-വ്യാവസായിക മേഘലയെ അടിസ്ഥാനപ്പെടുത്തി ജിവിക്കുന്ന ജനസമുദായത്തിനു ഹാനികരമാണു എന്നു മാത്രമല്ല അനേകരുടെ കഞ്ഞിയിൽ മണ്ണു വാരിയിടുകകൂടി ചെയ്യും. അതിനാൽ നമുക്കു " ഭാരതത്തിന്റെ മണ്ണിനും സാഹചര്യങ്ങൾക്കും, ജനത്തിനും,ജീവിതരീതിക്കും എല്ലാം യോജിച്ച, ഈ സംഗതികളെല്ലാം ഉൾക്കൊണ്ട്‌ ഉരുതിരിഞ്ഞു വരുന്ന ഒരു വ്യവസ്ഥിതി ആണു ഉത്തമം..”

സമ്പത്തിനേക്കാള്‍‌ പ്രധാനം സമാധാനമാണു! സമ്പത്തിനു പിറകെ ഓടാന്‍ തുടങ്ങിയാ‍ല്‍‌ സമാധാനം പിന്നോട്ട് ഓടി പോകും!

Tuesday 6 January 2009

റിയൽ എസ്റ്റേറ്റ് അവതാളത്തിൽ

ഇന്നത്തെ സാഹചര്യത്തിൽ യു എ ഇ യിൽ കെട്ടിട വാടകയിൽ കുറവു വരുന്നതു മലയാളികൾക്കു വലിയ ആശ്വാസമാകും. കെട്ടിടവാടക ഗൾഫിൽ മൊത്തം തന്നെ 3൦ % വരെ കുറയുവാൻ സാ‍ധ്യതകൾ കാണുന്നുണ്ട്. കാരണം ഈ കെട്ടിപൊക്കി യിട്ടുള്ള കോണ്ഗ്രീറ്റ് സൌധങ്ങൾ അധികവും, ബാങ്കിൽ നിന്നും എടുത്ത പണംകൊണ്ട് പടുത്തുയർത്തിയതാണു. അതു ഇന്നതെ സാമ്പത്തിക മാന്ദ്യം കണക്കിലെടുക്കുമ്പോൾ, അധികവും കാലിയായി തന്നെ കിടക്കാനാണു സാധ്യുതയും. കുവറ്റിലും ഖത്തറിലും വളരെ കുറച്ചു മാത്രമേ ഈ പ്രതിസന്ധി ബാധിക്കാൻ ഇടയുള്ളു. എന്നാൽ, ദുബായ്, ബഹറിൻ ഇവിടങ്ങളിൽ സാമാന്യം വലിയ തോതിൽ ഇതിന്റെ ഇഫട്ക്റ്റ് ഉണ്ടായേക്കും.

EMIRATES ബിസിനസ്സ് ലെ ലേഖനം ഇവിടെ. എന്നാൽ ഇതിനേക്കാൾ ഒക്കെ മോശമായ സ്ഥിതിയാണു റിയൽ എസ്റ്റേറ്റ് മേഘലക്കു തരണം ചെയ്യാനുള്ളതു എന്നാണു കണക്കുകൂട്ടൽ.

ഇന്ത്യയിൽ ആറ് മാസത്തേക്കു പുതിയ വ്യാപാരങ്ങൾ കാര്യമായി നടക്കാതെ വന്നാൽ, വൻ സ്വപനങ്ങൾ കണ്ട് പണതു കൂട്ടിയ റിയൽ എസ്റ്റേറ്റുകാർക്കു വയനാട്ടിലെ കർഷകന്റെ ഗതി വരുമോ എന്ന് ആരറിഞ്ഞു?

കേരളത്തിൽ റിയൽ എസ്റ്റേറ്റ് അവതാളത്തിൽ ആണന്നുള്ളതിന്റെ തെളിവാണു പലരും പല പ്രലോഭനങ്ങളും നൽകി ഫ്ലാറ്റുകൾ വില്പന നടത്താൻ രംഗത്തെത്തിയിരിക്കുന്നതു. വ്യാപാരികൾ ലാഭമുണ്ടാക്കാൻ അടവുകൾ എടുക്കുന്നത് പോലെ തന്നെ ആവശ്യക്കാർ തങ്ങൾക്ക് ലാഭത്തിനു കിട്ടുന്നതുനു വേണ്ട അടവുകൾ പ്രയോഗിക്കാം. ഒരു ആറു മാസത്തേക്കു - ഒന്നു ക്ഷമിച്ചാൽ മതി! 25 മുതൽ 30 ശതമാനം വരെയെങ്കിലും വിലക്കുറവു പണിതീർന്ന ഫ്ലാറ്റ് സമുച്ചയങ്ങളിൽ വന്നേക്കും. എന്നാൽ പോലും നിർമ്മാതാക്കൾക്കു നഷ്ടം വരുന്നില്ല എന്നതാണു സത്യം. അതുകൊണ്ട് ഫ്ലാറ്റു വാങ്ങാനുള്ളവർ ക്ഷമകാണിക്കുക .

Friday 2 January 2009

കേരളത്തിൽ നക്സലുകൾ ഭരണകക്ഷിയായോ.....


മാർക്സിസ്റ്റ് പാർട്ടി എന്നാൽ ഒരു ഗുണ്ടാപാർട്ടി എന്ന സൽ‌പ്പേരു നിലനിൽക്കുമ്പോൾ തന്നെ അതിലെ യുത്തുവിഭാഗം ഒരു പടികൂടി മുൻപോട്ടുപോയി പഴയ നക്സൽ ആക്രമണം പോലെയുള്ള ചില മഹാപ്രകടനങ്ങൾ നടത്തി പ്രതികളെ മോചിപ്പിച്ചു തറവാടിത്തം തെളിയിച്ചിരിക്കുകയാണു കുമരകം പോലീസ് സ്റ്റേഷനിൽ! മാത്രുഭൂമിവാർത്തയുടെ ഒരു ഭാഗം താഴെ

ഡി.വൈ.എഫ്‌.ഐ.സംഘം പോലീസ്‌സ്റ്റേഷന്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിച്ചു :

കുമരകം:

അര്‍ദ്ധരാത്രി മദ്യപിച്ച്‌ ബഹളം കൂട്ടിയതിന്‌ അറസ്റ്റ്‌ ചെയ്‌ത പ്രതികളെ ഡി.വൈ.എഫ്‌.ഐ.നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം കുമരകം പോലീസ്‌സ്റ്റേഷന്‍ ആക്രമിച്ച്‌ മോചിപ്പിച്ചു. ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ക്ക്‌ പരിക്കേറ്റു. ഇവരെ കോട്ടയം ജില്ലാആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ്‌സ്റ്റേഷനും ജീപ്പിനും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്‌.വ്യാഴാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ സംഭവം. ഡി.വൈ.എഫ്‌.ഐ. മേഖലാ സെക്രട്ടറി മാത്യു ജോസഫ്‌ ഉള്‍പ്പെടെയുള്ള 25ഓളം പേരെ പ്രതിചേര്‍ത്ത്‌ കേസെടുത്തു. ആരെയും അറസ്റ്റ്‌ ചെയ്‌തിട്ടില്ല. മാത്യു ജോസഫിനെയും മറ്റൊരു പ്രതിയായ അനീഷിനെയും സംഘടനയില്‍ നിന്നും പുറത്താക്കിയതായി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജെ.ജയകൃഷ്‌ണന്‍ അറിയിച്ചു. അക്രമം സംബന്ധിച്ച്‌ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ പോലീസ്‌ ഐജി, ഡി.ഐ.ജി.എന്നിവര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‌കി.

എന്നാൽ വേറെ കുറെപ്പേർ വലിയതുറ പോലീസ് സ്റ്റേസഷൻ ആക്രമിച്ചു അവിടെനിന്നും മോചിപ്പിച്ചു കുറെ പേരെ!

മാത്രുഭൂമിയിലെ തന്നെ വേറൊരു കിടിലൻ വാർത്ത:

പോലീസ്‌സ്റ്റേഷന്‍ കൈയേറി പ്രതികളെ മോചിപ്പിച്ചു

തിരുവനന്തപുരം: പുതുവത്സര രാത്രിയില്‍ വലിയതുറ പോലീസ്‌സ്റ്റേഷനില്‍ ഒരു സംഘം കടന്ന്‌ നാല്‌ പ്രതികളെ മോചിപ്പിച്ചു. ബുധനാഴ്‌ച രാത്രി രണ്ടുമണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വലിയതോപ്പ്‌ സ്വദേശികളായ അലനും ശ്രീചിത്രാ നഗര്‍ സ്വദേശികളായ സുരേഷ്‌ (30), സഹോദരന്‍ പ്രസാദ്‌ (25) എന്നിവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും മറ്റൊരാള്‍ക്ക്‌ മര്‍ദ്ദനമേല്‍ക്കുകയും ചെയ്‌തു. അല്‌പസമയത്തിനുശേഷം മര്‍ദ്ദനമേറ്റയാളും സുഹൃത്തുക്കളും ചേര്‍ന്ന നാലംഗ സംഘം സുരേഷിനേയും പ്രസാദിനെയും മര്‍ദ്ദിച്ചു. ഇവരെ ആസ്‌പത്രിയിലാക്കിയ ശേഷം പോലീസ്‌ നടത്തിയ പരിശോധനയില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു.


ഇനി മുതൽ കോടതികളിൽ ജാമ്യാപേക്ഷയുമായി കോട്ടൂരാനും പൂത്രുക്കയുമൊക്കെ കേറിയിറങ്ങാൻ വക്കീലിനെ ചട്ടം കെട്ടണോ? ഭരണകക്ഷിയിലെ കൊട്ടേഷൻ സംഘത്തോടു പറഞ്ഞാൽ പോരെ?

കോട്ടൂരച്ചൻ ലഡ്ഡുതിന്നണ പടം മാത്രുഭൂമിയിൽ കണ്ടപ്പോൾ തോന്നി : ജനിക്കുവാണേൽ കോട്ടൂരാനായി ജനിക്കണം (സഭയുടെ കോട്ടല്ല തൊലി മൊത്തമായി ഊരിച്ചെങ്കിലും കുഞ്ഞാടുകൾക്കു എന്തു സ്നേഹമാ .... കർത്താവേ! അങ്ങ് ഇതു കാണുന്നുവോ?
(ചിത്രത്തിനു മാത്രുഭൂമിയോടൂ കാടപ്പാട്)

Thursday 1 January 2009

2009 നു സ്വാഗതം

2009 നു സ്വാഗതം

ഈ മാലോകരൊന്നും സ്വാഗതമോതിയില്ലങ്കിലും അങ്ങു വരും! എന്തെന്നാൽ അങ്ങ്‌ കാലമാകുന്നു.

അങ്ങയുടെ പേരിൽ മാലോകരായ മാലോകർക്കെല്ലാം നന്മകളും, ആശം സകളും നേരുകയാണു!

അങ്ങെങ്കിലും അൽപം സ്നേഹം എന്റെ സഹജീവികളോടു കാണിക്കില്ലേ...........?

എല്ലാ മാലോകർക്കും രണ്ടായിരത്തി ഒൻപതാമാണ്ടിന്റെ
പേരിൽ പുതുവത്സരാശംസകൾ
എല്ലാവരോടുംഒത്തിരി സ്നേഹത്തോടെ
ഒരു “ദേശാഭിമാനി”