ആദ്യമായി ഞാന്‍ ഒന്നു പതുക്കെ ചിരിക്കട്ടെ! ചില കാര്യങ്ങള്‍ പറയാന്‍ തുടങ്ങുമ്പോല്‍ അങ്ങനെ ഒരു പതിവുണ്ടല്ലോ!
ഈ വലതുവശത്തു കാണുന്ന ചിത്രം ആരുടെതെന്നു ആരോടും പ്രത്യേകം പറയണ്ടല്ലോ! കേരളത്തിലെ മിക്കവാറും നാല്‍ക്കവലകളില്‍ ഇദ്ദേഹത്തിന്റെ പ്രതിമയോടു കൂടിയതോ, അല്ലങ്കില്‍ ചിത്രത്തോടുകൂടിയതോ ആയ ഒരു സ്മാരകമോ അല്ലങ്കില്‍ ഒരു ക്ഷേത്രമോ കാണാം.
ഇദ്ദേഹത്തിനു ഇന്നു കേരളത്തില്‍ ലക്ഷോപലക്ഷം അനുയായികളും, ആയിരകണക്കിനു സ്മാരകങ്ങളുമുണ്ട്! മലയാള നാടിന്റെ അഭിമാനമാണു ഇദ്ദേഹം.
ബിംബാരാധനയെ ഇദ്ദേഹം എതിര്‍ക്കുകയും, പകരം സിമ്പൊളിക്കായി കണ്ണാടി പ്രതിഷ്ടിച്ചു സ്വന്തം ആത്മാവിലുള്ള ദൈവാംശത്തെ പൂജിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
വ്യക്തി ആരാധാനയേയും, ജാതി വ്യവസ്ഥിതിയേയും ഇദ്ദേഹം അങ്ങേയറ്റം വെറുത്തിരുന്നു.
മദ്യം മനുഷ്യനെ മൃഗമാക്കുമെന്നു പറഞ്ഞ ഇദ്ദേഹം, അതു ഉണ്ടാക്കരുതു, വില്‍ക്കരുതു, കുടിക്കരുതു എന്നു ആഹ്വാനം ചെയ്തു.
“ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യനു” എന്നു ഉദ്ഘോഷിച്ച ഈ മഹത് വ്യക്തി മലയാള നാടിനു കിട്ടിയ പുണ്യമാണ്! ഇദ്ദേഹം നമ്മുടെ ഗുരുവാണു, - “ശ്രീ നാരായണ ഗുരു”
എന്നാല്‍, ഇന്നോ?
“ഒരു ജാതി, ഒരു മതം ഒരു ദൈവം” എന്നു ഉദ്ഘോഷിച്ച ഇദ്ദേഹത്തിന്റെ അനുയായികള്‍ ഒരു പ്രതേക “ജാതി”ക്കാരായി അറിയപ്പെടുന്നു!
“ബിംബാരാധനയെ” എതിര്‍ക്കുകയും, അപലപിക്കുകയും ചെയ്ത “ഇദ്ദേഹത്തിന്റെ” പ്രതിമയോടുകൂടിയ ക്ഷേത്രങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കാണാം!
വ്യക്തിയാരാധനയെ വെറുത്തിരുന്ന ഇദ്ദേഹത്തിന്റെ പേരിലുള്ള ഒരു ആശ്രമത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍, സന്ന്യാസിമാരും, ചില മുതലാളിമാരും, ഒരിക്കല്‍ തമ്മില്‍ തല്ലി എന്നു കേട്ടിട്ടുണ്ടു!
മദ്യം വിഷമാണന്നു പറഞ്ഞ, അതു ഉണ്ടാക്കുന്നതും, വില്‍ക്കുന്നതും, കഴിക്കുന്നതും തടഞ്ഞ ഇദ്ദേഹത്തിന്റെ അനുയായികളായ ആ “പ്രത്യേക ജാതിക്കാരാണു” കേരളത്തിലെ ഭൂരിഭാഗം ഉല്പാദകരും, വിതരണക്കാരും.
ആ മഹത്‌വ്യക്തിയെ അഹഹേളിക്കുന്നതിനോടൊപ്പം, അനുയായികള്‍ ചെയ്യുന്ന ആത്മവഞ്ചനകൂടി അല്ലേ ഇതു?
(എന്റെ വിവരമില്ലായ്മയില്‍ തോന്നിയ അവിവേകമാണങ്കില്‍ - ആരെങ്കിലും പത്തു പേര്‍ പറഞ്ഞാല്‍ അപ്പോള്‍ തന്നെ ഈ പോസ്റ്റ് ഡിലേറ്റു ചെയ്തേക്കാം - ആരും വേദനിക്കുന്നതു ഞാന്‍ ഇഷ്ടപെടുന്നില്ല!)
4 comments:
സര്‍,
നന്ദി
എല്ലാം വിരോധാഭാസങ്ങള്‍ തന്നെ. എങ്കിലും ഒരു വിയോജനം. സ്വന്തം സമുദായത്തിനു നല്ലതു ചെയ്ത ഒരു ഗുരുവിനെയാണ് അവര്‍ പൂജിക്കുന്നത്, അല്ലാതെ അദ്ഭുതകഥകളിലും മറ്റും കേട്ട പ്രയോജനരഹിതമായ ദൈവങ്ങളെയല്ല. ഗുരു ആ സമൂഹത്തിനു നല്‍കിയ ഉണര്‍വും ദിശാബോധവുമാണ് ഈയുള്ളവന്‍ പരാമര്‍ശിക്കുന്നത്.
കാലം മാറി, മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും.
വിളവുതിന്നുന്ന വേലികള്‍.
നവവത്സരാശംസകള്‍.
മഞ്ഞക്കൊടിയും പാര്‍ട്ടിയും മദ്യഷാപ്പുകളും അണികളും എല്ലാം ഇന്നു ഗുരുവിനെ അവഹേളിക്കുവാന്‍ വേണ്ടി മാത്രം.. ചിലര്‍ക്ക് ഇതു വോട്ടു ബാങ്ക് ആണ്..മറ്റു ചിലര്‍ക്ക് ജീവിത മാര്‍ഗവും..
ഇനിയൊരു തിരിച്ചറിവിനായ് ഗുരുവിനു വീണ്ടും ജനിക്കേണ്ടി വന്നേക്കും..
Post a Comment