കിം യാനേന ധനേന ........................
കഴിഞ്ഞ വര്‍ഷം ഡിസമ്പറില്‍ സദാമിനെ തൂക്കികൊന്നു.
ഈ വര്‍ഷം ഡിസമ്പറില്‍ ബേനസീറിനെ ആക്രമണത്തില്‍ കൊന്നു.
ഇവരൊന്നും വെറും സാധാരണക്കാരായിരുന്നില്ലല്ലോ!
ഒരോ രാജ്യത്തെ തന്നെ അമ്മാനമാടിയവാരാണു ഇവര്‍.
പക്ഷെ അന്ത്യം എത്രയോ ദാരുണമായിരുന്നു!
ഇതില്‍ നിന്നെല്ലാം ഒരുപാടു കാര്യങ്ങള്‍ മനുഷ്യര്‍ പഠിക്കേണ്ടതില്ലേ?
എത്ര അധികാരവും, പണവും, ആള്‍ബലവും കൂടെ ഉണ്ടായാല്‍ പോലും, ഈ ലോകത്തു ഇതൊന്നും വിലപോകില്ല!
ആരെങ്കിലും വിചാരികുന്നുണ്ടോ ഇവര്‍ സമാധാനത്തോടെയായിരുന്നു ഇവര്‍ ജീവിച്ചിരുന്നതെന്നു?
അതു പോട്ടെ, നമ്മുടെ നാട്ടില്‍ തന്നെ അധികാരവടംവലി നടത്തി അല്‍പ്പായുസ്സുകളാകുന്നവര്‍ എത്ര?
“സ്ഥാനമാനങ്ങള്‍ ചൊല്ലികലഹിച്ചുനാണം കെട്ടു നടക്കുന്നിതു ചിലര്‍!”
ഇവരെ നമ്മള് എല്ലാ മേഘലകളിലും ഇന്നു കാണുന്നുണ്ടു - അല്ലേ?
കിം യാനേന ധനേന വാജികരിഭിഃ
ശ്രീ ശങ്കരാചാര്യരുടെ ഈ വരികളാണ്
നിങ്ങള്‍ക്കായി പുതു വര്‍ഷത്തിലെക്കു എനിക്കു തരാനുള്ള സമ്മാനം
എല്ലാവര്ക്കും,
“സമാധാന പൂര്‍ണ്ണ മായ
ലോകത്തോടും, സഹജീവികളോടും നിറഞ്ഞ സ്നേഹ വാത്സല്യത്തോടെ!
2 comments:
പുതു വത്സരം ആശംസിക്കുന്നു
ധനത്തെ പറ്റി ആരോ ഒരു മഹാന് പണ്ടെഴുതിയ ഒരു ശ്ലോകം
"വിശുദ്ധര്ക്കു ദാനം കൊടുക്കുന്ന പങ്കും
തനിക്കൂണിനന്നന്നെടുക്കുന്ന പങ്കും
കണക്കാക്കിടാം വിത്തമായ് ബാക്കിയെല്ലാം
സ്വരൂപിച്ചു കാക്കുന്നിതാര്‍ക്കോ മുടിക്കാന്‍"
ചിലപ്പോള്‍ അവ നമ്മേയും കൊണ്ടു പോയെന്നും വരും.
പുതുവല്‍സരസമ്മാനം വളരെ നന്നായി
Post a Comment