Sunday, 6 January 2008

ഒരു കര്‍മ്മവും ഫലമില്ലാതാവുന്നില്ല.........

എന്റെ പൊന്നു കൂടപ്പിറ്പ്പുകളേ! നമ്മുടെനാട്ടില്‍ മാനം മുട്ടെ കാണണ കൊട്ടാരങ്ങളും, വികസനോം കണ്ട് നെഹളിക്കണ്ട. അതൊക്കെ വെറും പത്തുനൂറു നാടന്‍ മൊതലാളിമാരുടെയും പിന്നെ കുറച്ച് ഫോറിന്‍ മുതലാളിമാരുടേതുമാ! അതുകൊണ്ടു പറ്റുന്നപണി ചെയ്തുകൊണ്ടിരുന്നാല്‍ പട്ടിണികിടക്കാതിരിക്കാം.

കേരളം കൂടുതല്‍ തൊഴിലില്ലായ്മയിലും, ഭക്‌ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും, ആവയുടെ ദൌര്‍ലഭ്യതയിലും, വളരെ താമസിയാതെ തന്നെ എത്തിചേരും. (കേരളത്തില്‍ ഇനി ദരിദ്രരും, അതി ദരിദ്രരും. ഗള്‍ഫ് മാധ്യമം വാര്‍ത്ത! 21.03 ലക്ഷം കുടുബക്കാര്‍ ദാരിദ്രരേഖക്കു താഴെ!ഇതു ജനസംഖ്യയുടെ 10 ശതമാനത്തോളം - അയ്യോ, ആലോചിക്കാന്‍ വയ്യ!)



അതിനാല്‍ നാം കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ വളര്‍ന്നുവരുന്ന പുതിയ വ്യാവസായികവളര്‍ച്ചയോടൊപ്പംതന്നെ കൂട്ടായ സംഘങ്ങള്‍ ചേര്‍ന്നു, കാര്‍ഷിക വൃത്തിയെകൂടി പരിപോഷിപ്പിച്ചെ പറ്റൂ. അതു ഒരു പരിധിവരെ തൊഴിലില്ലായ്മയും, ആഹാ‍രവസ്തുക്കളുടെ വിലയും നിയത്രിക്കും..



അതിനേക്കാള്‍ പ്രധാനം, തൊഴിലില്ലാത്ത ആരോഗ്യമുള്ള ചെരുപ്പക്കാരെ മദ്യപിച്ചു, തൊമ്മാടിതരത്തിനു പോകുന്നതില്‍ നിന്നും, കൊടികളുടേയും, വര്‍ഗീയതയുടേയും പുറകേപോയി “കൊലക്കത്തി”ക്കു ഇരയാകുന്നതില്‍ നിന്നും കുറെയൊക്കെ രക്ഷിക്കാനും പറ്റിയേക്കും.



ഇതിനൊക്കെ സര്‍ക്കാര്‍ഭാഗത്തുനിന്നും പ്രത്യേക സഹായമൊന്നും പ്രതീക്ഷിക്കാതെ തന്നെ പ്രാദേശികതലത്തില്‍ കൂട്ടായ്മകള്‍ സ്വയം രൂപീകരിച്ചു നടപ്പില്‍ വരുത്താവുന്നതേയുള്ളു..



അര്‍പ്പണബുദ്ധിയും സ്വാശ്രയത്ത്വവും വളത്തുന്നരീതിയില്‍ മറ്റുതൊഴിലുകള്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത ചെറുപ്പക്കാരെ ബോധവല്‍ക്കരണം നടത്തിയാല്‍ അവര്‍ക്കും നാടിനും ഗുണകരമാക്കി തീര്‍ക്കാന്‍ പറ്റും.

നേതൃത്വം കൊടുക്കാന്‍ചിന്താശേഷിയുള്ള ചെറുപ്പക്കാര്‍ സ്വയം മുമ്പോട്ടൂ വരട്ടെ!

"WORK IS WORSHIP"! ഈ വാര്‍ത്ത കൂടി വായിക്കൂ!

10 comments:

Ziya said...

സര്‍,

താങ്കളുടെ അഭിപ്രായത്തോടും ആഹ്വാനത്തോടും 100% യോജിച്ചു കൊണ്ടു പറയട്ടേ,

താങ്കള്‍ എന്തിനാണ് ബ്ലോഗില്‍ ഇമ്മാതിരി അപ്രസക്തമായ കാര്യങ്ങള്‍ എഴുതുന്നത്?

ഈ നേരമുണ്ടെങ്കില്‍ നാലു തെറിക്കഥകളും മൂന്ന് ഏഷണിപ്പോസ്റ്റും അഞ്ചാറു തല്ലുകൊള്ളി കമന്റുകളും ഇട്ടുകൂടേ?

അല്ലാണ്ട് ഇമ്മാതിരി തോന്ന്യസമൊക്കെ വായിക്കാന്‍ യുവാക്കളെ കിട്ടുമെന്നു തോന്നുന്നുണ്ടെങ്കില്‍,
സര്‍
താങ്കള്‍ ബൂലോഗത്താണെന്ന കാര്യം താങ്കള്‍ മറക്കുന്നു. :)

ഒരു “ദേശാഭിമാനി” said...

പ്രിയപ്പെട്ട അനിയ, ‘സിയ’, കമന്റില്‍ ഒളിഞ്ഞിരിക്കുന്ന നല്ല മനസ്സിനു നന്ദി!

എനിക്കു വയസ്സു 54 കഴിഞ്ഞു. അതായതു ജീവിതത്തിന്റെ മധ്യാന്ഹ്നം കഴിഞ്ഞു! അങ്ങോട്ട് പോവാന്‍ ഇനി എപ്പോള്‍ വേണമെങ്കിലും ടിക്കറ്റും വിസയുമായി ചിത്രഗുപ്തന്‍ ആളെ അയക്കും. ഒരു പ്രാവശ്യം നോട്ടീസ് തന്നിട്ടു പോയിടുണ്ട്. ഒരു ചെറിയ അറ്റാക്കു രൂപത്തില്‍.(ഈ കാര്യം ഒരു പോസ്റ്റയി തന്നെ ഒരിക്കല്‍ ഇടാം).അപ്പോള്‍ പറയാനുള്ളതു പറയാതെ പോയി എന്ന വിഷമം വരില്ലല്ലോ!

ആരെങ്കിലും ഇതു വായിക്കണമെന്നു എനിക്കു പറയാന്‍ പറ്റില്ല്! വായിക്കുന്നവര്‍ക്കു എന്നോട് അല്പം പുച്ഛം തോന്നിയാല്‍ പോലും എനിക്കു സന്തോഷമേ ഉള്ളു. സന്തോഷത്തിതെ കാരണം എനിക്കു പറയാനുള്ളതു കേട്ടിട്ടാണല്ലെ പുച്ഛം തോന്നിയതെന്നു. ഞാന്‍ പറയുന്നതു സാത്താന്റെ വക്താവായിട്ടല്ലല്ലോ!

അതു തന്നെ ഒരു വിജയമല്ലേ!

സ്നേഹത്തോടെ,

Anonymous said...

എനിക്കു വയസ്സു 54 കഴിഞ്ഞു. അതായതു ജീവിതത്തിന്റെ മധ്യാന്ഹ്നം കഴിഞ്ഞു! അങ്ങോട്ട് പോവാന്‍ ഇനി എപ്പോള്‍ വേണമെങ്കിലും ടിക്കറ്റും വിസയുമായി ചിത്രഗുപ്തന്‍ ആളെ അയക്കും.
-----------------------
ചിത്രഗുപ്തനു 94 കഴിഞ്ഞ ഒരുപാടു പേരെ വിളിക്കാനുണ്ടെ, പിന്നെ ബൊംബൊകേ പൊട്ടി അവിടെ ചെല്ലുന്ന അഭയാര്‍ത്ഥികളുടെ കാര്യം വേറെ നോക്കണം

ഹായി ദേശാഭിമാനി ചേട്ടാ,

ചെറിയ റ്റിപ്സുകള്‍ പലര്‍ക്കും ഉപകാരമാകുന്നുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷം. മടുപലരേം പൊലെ കഥകളും നര്‍മ്മങ്ങളും എഴുതാനായാണ്‌ ബ്ലൊഗ്‌ തുടങ്ങിയത്‌. പക്ഷെ ഒരു പത്തു വര്‍ഷത്തോളമായി മലയാളത്തില്‍ ഒരു കത്തുപോലും എഴുതാതിരുന്നതിനാല്‍ വ്യാകരണത്തെറ്റും, അക്ഷരത്തെറ്റും ഇല്ലാതെ മലയാളം പോലും എഴുതാന്‍ പറ്റുന്നില്ല. പ്രാക്ടീസ്‌ ചെയ്തു വരുന്നു.

പുതിയൊരു ലിങ്ക്‌ ചേര്‍ക്കാന്‍ താഴേ പറയും പ്രകാരം ടൈപ്പ്‌ ചെയ്യുക.

മാതൃഭൂമിയിലേക്കു പോകാന്‍ <a href="http://www.mathrubhumi.com"> ഇവിടെ </a> ക്ലിക്ക്‌ ചെയ്യുക.

ഇതു Comment-ഇല്‍ വരുബോള്‍ *ഇവിടെ* എന്നത്‌ ഒരു ലിങ്ക്‌ ആയി വരുകയും, അതില്‍ ക്ലിക്ക്‌ ചെയ്താല്‍ "http://www.mathrubhumi.com"-ലേക്ക്‌ പോകുകയും ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ ഇതേകുറിചു വേണമെങ്കില്‍ എനിക്കു മെയില്‍ അയക്കുക.

നന്ദി
സിമി ചാക്കൊ

Vishwajith / വിശ്വജിത്ത് said...

സിയ, ഒരു കാര്യം പറയുമ്പോള്‍ നൂറു ശതമാനം ഉറപ്പുന്ടെങ്ങില്‍ മാത്രം പറയുക, ഇങ്ങിനെയുള്ള സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങള്‍ വായിക്കാനും, അറിയാനും, എഴുതാനും താത്പര്യമുള്ള യുവാക്കള്‍ ഇപ്പോഴും നാട്ടിലുണ്ട് എന്ന് താങ്ങള്‍ മറന്നു കൂടാ.......ദേശാഭിമാനിക്ക് ഇങ്ങിനെ ഒരു ലേഖനം എഴുതിയതിനു അഭിനന്ദനങള്‍.

ഒരു “ദേശാഭിമാനി” said...

നന്ദി വിശ്വജിത്! നിങ്ങല്‍ കുറെ പേരെങ്കിലും ഇത്തരം കാര്യങ്ങളില്‍ താലപര്യം കാണിക്കുന്നതു സന്തോഷത്തിനു വക നല്‍കുന്നു. സിയയുടെ കമന്റിനെ തെറ്റിദ്ധരിക്കണ്ട! കാരണം ഇതുപോലെ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങള്‍ വായിച്ചു അഭിപ്രായം പറയുന്നവര്‍ തീരെ കുറവായി കാണുന്നതിന്റെ വിഷമത്തിലാണു അങ്ങനെ ഒരു അഭിപ്രായം അദ്ദേഹത്തില്‍ ഇന്നും ഉണ്ടായത എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ബ്ലോഗു എന്ന മീഡിയ ശരിക്കും ഉപയോഗപ്പെടുത്തിയാല്‍ വളരെ നല്ല മാറ്റങ്ങള്‍ക്കു നമുക്കു തുടക്കം കുറിക്കാന്‍ സാധിക്കും.
സിയ, വിശ്വജിത്,സിമി എല്ലാവര്‍ക്കും നന്ദി! ഇത്തരം കാര്യങ്ങള്‍ പ്രാവര്‍ത്തികമാകാന്‍ എന്തെങ്കിലും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തരാനുണ്ടങ്കില്‍ എനിക്കു ഇമെയില്‍ ചെയ്യുക .
desabhimani@gmail.com

മന്‍സുര്‍ said...

ദേശാഭിമാനി...

ചിന്തിക്കാന്‍ ഒരു കൂട്ടം കാര്യങ്ങള്‍
എല്ലാമറിയുന്നു ജനത എന്നിട്ടും നെട്ടോട്ടമോടുന്നു
എല്ലാം കൈപിടിയിലൊതുക്കാന്‍...അവന്‍ തളരും വരെ

ചിന്തനീയമായ പോസ്റ്റ്‌...തുടരുക

നന്‍മകള്‍ നേരുന്നു

Manoj മനോജ് said...

കാണുവാന്‍ കഴിഞ്ഞതില്‍ സന്തോഷം..
പലവുരു ചിന്തിച്ചിട്ടുണ്ട് എന്തേ ആരും വേറിട്ട് ചിന്തിക്കാത്തത് എന്ന്. പിന്നീട് മനസിലായി എല്ലാവര്‍ക്കും, ചുറ്റും നടക്കുന്നത് അറിയാം പക്ഷേ പ്രതികരിക്കുവാന്‍ തയ്യാറാകുന്നില്ല. ഒരു പക്ഷേ ഗാന്ധി ചെയ്ത വലിയ തെറ്റുകളില്‍ ഒന്ന്, പ്രതികരണ ശേഷി നഷ്ടപ്പെട്ട സ്വതന്ത്ര ഇന്ത്യക്കാര്‍.

ഒരു “ദേശാഭിമാനി” said...

നന്ദി മനോജ്, നീങ്ങള്ടെ പോസിറ്റീവ് റീയാക്ക്ഷന്‍ എനിക്കു കൂടുതല്‍ ആവേശം തരുന്നു. നിങ്ങളുടെ ഒക്കെ സഹായം ഉണ്ടങ്കില്‍ നമ്മുടെ നാട്ടുകാര്‍ക്കു കൂടുതല്‍ “അഭിമാനിതരാകാം”, നമ്മുടെ ചെറുപ്പക്കാ‍റെ ക്രിയാത്മകമായി സഘടിപ്പിച്ചാ‍ല്‍ മതി!

Anonymous said...

ഒരു ലിങ്ക് ഇതാ. ഇതൊന്ന് വായിക്കുക.

ഒരു “ദേശാഭിമാനി” said...

ചന്ദ്രശേഖരന്‍ നായര്‍ സര്‍,
ഞാന്‍ ആ ലേഖനം വായിച്ചു. നന്ദി! ഇതരമേഖലയിലിണ്ടായ ശംബളവര്‍ദ്ധനയും, കാര്‍ഷികവിളകളുടെ വിലവര്‍ദ്ധനയും തമ്മിലുള്ള അന്തരം വാസ്തവം തന്നെ!

വ്യാവസായികാടിസ്താനത്തില്‍ വന്‍‌തോതില്‍ കൃഷിചെയ്യുന്നവര്‍ക്കു ലാഭത്തില്‍ കുറവുവന്നാലും, പിടിച്ചുനില്‍ക്കാന്‍ പറ്റിയേക്കും. തഴെത്ട്ടിലുള്ളവര്‍ക്കു അതു സാധിക്കുകയുമില്ല. കാരണം അവര്‍ക്കു കൃഷിയുടെ ഓരോ ഘട്ടത്തിലും, വിത്തിനും, വളത്തിനും, മറ്റ് ആവശ്യങ്ങള്‍ക്കും അന്യായ മായ പലിശക്കു പണം കടം വാങ്ങേണ്ടി വരുന്നു. ഇതാണു സത്യം.

ആഭ്യന്തര വിപണിയില്‍, ആഭ്യന്താരാവശങ്ങള്‍ക്കുള്ള ഉല്‍പ്പ്ന്നങ്ങളുടെ വിലനിലവാരം സര്‍ക്കാര്‍ ഭാഗത്തുനിന്നും വേന്ണനെങ്കില്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ പറ്റിയേക്കും. എന്നാല്‍ അന്തരാഷ്ട്ര് വിപണിയുടെ കാര്യം അതല്ലല്ലോ.

നമുക്കു അടിസ്താനപരമായി ഒരു കൃത്യമായ നയവും ഒരു രംഗത്തും - ധനപരമാകട്ടെ, കാര്‍ഷികമേഘലയിലാകട്ടെ, വ്യാവസായികമാവട്ടെ ഇല്ലാത്തതാണു നിത്യേനയുള്ള പ്രതിസന്ധികള്‍ക്കു അടിസ്ഥാനകാരണമെന്നാണു എനിക്കു തോന്നുന്നതു.

വന്‍‌കിടക്കാര്‍ അവിടെ നില്‍ക്കട്ടെ! ചെറുകിടക്കാര്‍ക്കു(അവരാണു 95%വും) നിലനില്‍പ്പുണ്ടാവണമെങ്കില്‍, അവരുടെ കൂട്ടായ സഹകരണം കൊണ്ടു മാത്രമെ സാധിക്കു.

പ്രാദേശികമായി കൃഷിക്കാ‍ര്‍ സഹകര‍ണാടിസ്ഥാനത്തില്‍ ,
പരസ്പര വിസ്വാസത്തോടെ

നീങ്ങിയാല്‍ കുറെ ഒക്കെ മാറ്റം തീര്‍ച്ചയായും ഉണ്ടാകും. ഉല്പാദനം മുതല്‍ വിപണനം വരെയൂള്ള എല്ലാരംഗത്തും കര്‍ഷകസഘടനകളുടെ നേരിട്ടുള്ള നിയന്ത്രണവും നിരീക്ഷണവും വേണം. ഇടത്തട്ടുകാരെ തീര്‍ത്തും ഒഴിവാക്കണം. അതു പഞ്ചായ്ത്റ്റു, താലൂക്കു, ജില്ല, സംസ്ഥാനം എന്നി നിലകളില്‍ പ്രവര്‍ത്തിക്കണം.

ഇതിനു ഉപപോല്‍ബലകമായിട്ടു, സര്‍ക്കാര്‍ ഭാഗത്തുന്നു, ഈ സഘങ്ങള്‍ക്കു പലിശയില്ലാത്ത സമ്പത്തികസഹായങ്ങളും, പ്രകൃതിക്ഷോഭങ്ങള്‍ക്കെതെരെ സൌജന്യമായോ, സര്‍ക്കാര്‍ ചിലവിലോ ഇന്‍ഷ്വറന്‍സു പരിരക്ഷയും ഏര്‍പേടുത്തുകയും ചെയ്യണം. അപ്പോള്‍ വ്യക്തിപരമായി ആര്‍ക്കും ബാധ്യതകള്‍ ഉണ്ടാവുകയില്ല - ഈ പേരു പറഞ്ഞു ആത്മഹത്യ ചെയ്യേണ്ടതായും വരികയില്ല. കൃഷിക്കാരുടെ നിലനില്പു - ആ നാടിന്റെ നിലനില്‍പ്പാണ്! അവനാണു ഒരു ജനതയെ തീറ്റിപോറ്റുന്നതു. ഇവര്‍ക്കു വേണ്ടി സര്‍ക്കാര്‍ ഇതരമേഘലക്കു കൊടുക്കുന്ന തിനേക്കാള്‍ കൂടുതല്‍ സുതാര്യമായ സമീപനം ഉണ്ടാകേണ്ടതാണു എന്നും തോന്നുന്നു.

കുറിപ്പു: ഈ രംഗത്തെ പറ്റി പഠിക്കാനം , സര്‍ക്കീട്ടു നടത്താനും, പ്രബന്ധമെഴുതിക്കാനും, കാണിക്കുന്ന ശുഷ്കാന്തി എന്തുകോണ്ടാണു ഒരു ഉയര്‍ന്ന ഉദോഗസ്ഥനോ, മന്ത്രിയോ പ്രവര്‍ത്തിമണ്ഡലത്തില്‍ കാണിക്കാത്തതെന്നു മനസ്സിലാവുന്നില്ല. ഇതൊക്കെ പ്രാവര്‍ത്തികമാക്കാവുന്നതോയുള്ളു, ജനങ്ങളുടെ ചിന്തയും, സര്‍ക്കാരിന്റെ സമീപനവും ചെറുതായി ഒന്നു മാറ്റി എടുത്താല്‍!
എന്റ്റെ അഭിപ്രായങ്ങള്‍ ഒരു പക്ഷേ തെറ്റാകാം - എങ്കിലും വീണ്ടും സംവേദിക്കുക. കൂടുതല്‍ അറിയാന്‍ പറ്റുമല്ലോ!

സ്നേഹത്തോടെ!