ഉർവശിശാപം ഉപകാരമെന്നു കരുതി ഇപ്പോൾ കിട്ടിയ അവസരം നമുക്കു കോടാലി ആവില്ലങ്കിൽ ആണവ കരാർ ഉപേക്ഷിച്ചു തിരിച്ചു പോരുന്നതാണു ബുദ്ധി എന്നാണു തോന്നുന്നത്.
നാണക്കേടു വിചാരിക്കേണ്ട കാര്യമില്ല.
കോൺഗ്രസിന്റെ അഭിമാനപ്രശ്നമാണു ഈ ആണവകരാറിൽ കടിച്ചുതുങ്ങാൻ പ്രേരിപ്പിക്കുന്നതെങ്കിൽ, ഇക്കര്യത്തിൽ മുഴുവൻ ദേശസ്നേഹികൾക്കും അവശേഷിച്ച മാനം കൂടി ഇതു നടപ്പായാൽ മയ്ച്ചു കളയപ്പെടും.
അതിന്റെ അലയൊലികളാണു ഈയിടെ ആയി നാം വായിക്കുന്നതും കേഴ്ക്കുന്ന്തുമായ വാർത്തകൾ.
*ആണവപരീക്ഷണം നടത്തിയാൽ അച്ചായനും കൂട്ടരും എഗ്രിമെന്റ് പിൻവലിക്കും.
*എഗ്രിമെന്റ് നടന്നാലും ഈ അച്ചായന്മാർ (അമേരിക്കയും, യൂറേനിയം കച്ചോടക്കാരും) തീരുമാനിക്കും “ഹിന്ദി” കൾക്കു ഇതു കൊടുക്കണോ വേണ്ടയോ എന്നു!
*അഥവാ തന്നാൽ പിന്നെ അച്ചായനും കൂട്ടുകാരും നമ്മുടെ അടുക്കളയിലും കലവറകളിലും, പിന്നെ അന്തപുരങ്ങളിലും മീശയും പിരിച്ചു ഹുങ്കും കാട്ടി പരിശധന എന്ന പേരിൽ കൂത്താടും.
* അവസ്സാനം പട്ടി ചന്തക്കു പോയപോലെ ഇതിന്റെ പിന്നാലെ നടത്തി നടത്തി... ചെരുപ്പു തീർക്കും.
പുതിയ ഒരു പൊതിയാതേങ്ങ കിട്ടും രാഷ്ട്രീയക്കാർക്ക് തട്ടിക്കളിക്കാനും പരസ്പരം എടുത്തു എറിയാനും!
നമ്മൾ ഒപ്പിട്ടു കൊടുത്ത കടലാസു നമുക്കു തന്നെ ഡമോക്ലീസിന്റെ വാളാവും....
സൂക്ഷിച്ചോ...............കളി അച്ചായനോടാണേ.......................
സ്വയം രക്ഷപ്പെടാൻ ഇനി ഒരവസരം കിട്ടി എന്നു വരില്ല!
10 comments:
ദേശാഭിമാനിക്ക്,
ജയിക്കാനായ് ജനിച്ചവന് എന്നൊക്കെ കേട്ടിട്ടില്ലേ? അതുപൊലെ കാലുനക്കാനായ് ജനിച്ചവന്മാരും ഉണ്ട്.അത്തരം ഒരുവനാണ് ഡോ.മന്മോഹന് സിംഗ്.സായിപ്പിന്റേതാണെങ്കില് സിംഗിന് പ്രത്യേക ആവേശം തന്നെയാണു നക്കാന്‍.സഹിക്കുക.
-ദത്തന്
സത്യം
നനഞ്ഞിറങ്ങിയതല്ലേ,
ഇനി കുളീച്ചുകേറാതെ പറ്റുമോ?
ചിലർ കണ്ടാലും കൊണ്ടാലും പഠിക്കില്ല. നമ്മുടെ വിധി അല്ലാതെന്തു പറയാൻ!
പ്രിയ ‘ദേശാഭിമാനി‘ താങ്കൾക്കെന്റെ അഭിവാദ്യങ്ങൾ
ദേശാഭിമാനി,
താങ്കളുടെ എഴുത്തിന്റെ രീതി കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ നിഷ്പക്ഷനാണെന്ന് വരുത്താന്‍ ഒരു ഭാവമുണ്ടെങ്കിലും വരികള്‍ക്കിടയിലെ വാക്കുകള്‍ താങ്കള്‍ തികഞ്ഞ വര്‍ഗീയ വാദിയാണെന്ന് വിളിച്ചു പറയുന്നു. (പ്രൊഫൈല്‍ ഒന്നുകൂടെ മനസ്സിരുത്തി വായിക്കുക)
കേരളത്തിലുള്ള ക്രിസ്ത്യാനികള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ ഈ ജോര്‍ജ് ബുഷുമായിട്ട്?
കളിക്കുന്നത് ക്രിസ്ത്യാനിയോടാണ് എന്ന് എഴുതുന്നത് ഉള്ളില്‍ അടിഞ്ഞുകൂടിയ വര്‍ഗീയ വിഷത്തിന്റെ നാവുകള്‍ അറിയാതെ പുറത്ത് ചാടുന്നു,
കളി നായരോടാണെന്നോ കളി മേത്തനോടാണെന്നോ എഴുതിയാലും ഇതു തന്നെ ഫലം.
രാഷ്ട്രീയം എഴുതുമ്പോള്‍ പ്രത്യേകം പ്രയോജനം ഇല്ലെങ്കില്‍ കേരളത്തിലുള്ള ജനങ്ങളും ആയി കൂട്ടികുഴക്കാതിരിക്കൂ.
ഇവിടെയുള്ള അച്ചായന്മാര് പിഴച്ചുപൊയ്ക്കോട്ടേ,
ഇങ്ങനെ ഒരു ചിന്ത മനസ്സിലുണ്ടായിരുന്നില്ല അച്ചായോ!
ഈ “അച്ചായന്” പ്രയോഗം ഒരു തരം “മിടുക്കന്മാര്” എന്ന വാക്കിനു തുല്യമായി വരുന്ന അര്‍ത്ഥത്തില്‍ ഞങ്ങള്‍ സുഹ്രുത്തുക്കള്‍ക്കിടയില്‍ ഉപയോഗ്ഗിച്ചുവരുന്നതാണു. എന്റെ സുഹ്രുത്തുക്കള്‍ അധികവും ക്രിസ്ത്യാനികളുമാണു!
“നായര്‍ പിടിച്ച പുലിവാല്” എന്നൊക്കെ പറഞ്ഞപോലെ!
നമ്മള് ചിന്തിക്കാത്ത “കുനിഷ്ട്” കണ്ടെത്താന്‍ അതു ഉള്ളവര്‍ക്കെ പറ്റൂ അച്ചായോ! എന്തിനു സ്വന്തം വിഷം ഇവിടെ ശര്‍ദ്ദിക്കണം?
അത്തരം മിടുക്കിന്റെ പ്രശ്നമാണ് ദേശാഭിമാനി എല്ലായിടത്തും പ്രശ്നം,
ഈ ജോര്‍ജ് ബുഷും കേരളത്തിലെ ക്രിസ്ത്യാനികളും തമ്മില്‍ കടലും കടലാടിയും ആയി പോലും ബന്ധമില്ല.
അത്ര മിടുക്കിന്റെ ചൊമലില് അതു കെട്ടിവെയ്ക്കുന്നത് തന്നെയാണ് ആദ്യം എഴുതിയ വര്‍ഗീയ വിഷത്തിന്റെ വെളിവാകല്, ഈ നായര്‍ പിടിച്ച പുലിവാലില്‍ പെട്ടെന്ന് കേറിപ്പിടിച്ചതും അതു തന്നെ തെളിയിക്കുന്നു,
ഒത്തിരി ഉരുളണ്ട മണ്ണ് പറ്റും ദേഹത്ത്:(
നിങ്ങളാണു ശരി! അച്ചായ! മതിയോ?
കളിക്കുന്നത് ക്രിസ്ത്യാനിയോടാണ് എന്ന് എഴുതുന്നത് ഉള്ളില്‍ അടിഞ്ഞുകൂടിയ വര്‍ഗീയ വിഷത്തിന്റെ നാവുകള്‍ അറിയാതെ പുറത്ത് ചാടുന്നു
സത്യങ്ങൾ വിളിച്ച് പറയുക. അതിൽ കല്ല് കടിക്കുന്നവർ ഉണ്ടാകും. എന്ന് കരുതി നമ്മുടെ ചിന്തകളെ, വികാരങ്ങളെ, സത്യങ്ങളെ മൂടിവെക്കാൻ കഴിയുമോ?
Post a Comment