ഇപ്പോള്‍ മനസ്സിലായോ കുറുക്കന്റെ ബുദ്ധി?
അമേരിക്കയുടെ തനിനിറം അറിയാന്‍ ഒരു കണിയാന്റെ അടുത്തും പോകണ്ട
- അവര്‍ മൂന്നാലോകരാജ്യങ്ങളോടു ചെയ്യുന്ന കൊലചതികളും ക്രൂരതയും മാത്രം കണക്കിലെടുത്താല്‍ പോരെ?
നമുക്കു താങ്ങിയ താങ്ങ് നോക്കിയെ !
-ഈ പത്രവാര്‍ത്ത ശരിയാണങ്കില്‍
“കുറുക്കന്റെ തൊണ്ടയിലെ മുള്ളെടുക്കാന്‍ സഹായിച്ച കൊക്കിന്റെ കഥ പറഞ്ഞപോലെ” ആകാതിരുന്നാല്‍ മതി എന്നു എല്ലാവരും അവരവരുടെ വിശ്വാസത്തിനനുസ്സരിച്ചു പ്രാര്‍ത്ഥിച്ചുകൊള്ളുക!
Thursday, 4 September 2008
ഇപ്പോള്‍ മനസ്സിലായോ കുരുട്ടുബുദ്ധി?
എഴുതിയതു ഒരു “ദേശാഭിമാനി” at 9/04/2008 10:58:00 am
Subscribe to:
Post Comments (Atom)
12 comments:
Nee oru edathananalle ???/
മിസ്റ്റര്‍ ജോയ്
ഇവിടെ ഒരാള്‍ ഇടതനാണോ വലതനാണോ എന്നതല്ല പ്രശ്നം മറിച്ചു ആണവകരാറില്‍ ഒപ്പിട്ടതോടെ ഇന്ത്യ നേരിടാന്‍ പോകുന്ന വെല്ലുവിളികളാണ്. ഇപ്പോള്‍ കണ്ടില്ലേ എന്തായിരുന്നു അമേരിക്കയുടെ ഉള്ളിരിപ്പെന്നു. നമ്മളെ നിരായുധീകരിക്കാനുള്ള ഒരു നടപടിയായാണ് അവര്‍ ഈ ആണവകരാര്‍ കൊണ്ടുവന്നത്. നമ്മുടെ നേതാക്കള്‍ അറിഞ്ഞുകൊണ്ടുതന്നെ ആ ചതികുരുക്കിലേക്ക് തല വച്ചു കൊടുത്തു എന്ന് മാത്രം.
അപകടം വരുന്നു എന്നു അറിഞ്ഞാൽ പറ്യുന്നവരൊക്കെ ഇടതനാവുമോ? ഞാൻ ഇതു വരെ ഒരു പോളിഗ് ബൂത്തു പോലും കാണാത്ത വ്യക്തി ആണു! ഏതു “മഹാനു” വോട്ടു ചെയ്യും എന്നു തിരിച്ചറിയാനുള്ള ബുദ്ധിമുട്ടുകൊണ്ടാണു അതിനു പോകാത്തതു!
എനിക്കു, പാർട്ടിയും, മതവും ഒന്നും ഒരു പ്രശ്നമല്ല.
ഈ ആണവക്കരാറിന്റെ കാര്യത്തിൽ “ജൂത”ന്മാരോടും, അമേരിക്കൻ സാമ്രാജ്യത്തോടും മാനസ്സികമായി അടിമത്വത്തിൽ പെട്ടവർക്കു “ ആങ്ങള ചത്താലെന്താ നാത്തൂന്റെ കണ്ണിരുകാണാലോ” എന്ന ചാരിതാർത്യത്തിലിരിക്കുന്നവരോടു എന്തു പറയാൻ?
Read the "about me" tag- so you are a savarna facist!Atleast RSS?
Dear Anonymous,
You decided so... or you think so? My dear, I personaly hate the religious and caste seperations! Then how I can be a RSS OR A SAVRNA? CAN YOU TELL ME WHAT IS DIFFERENCE BETWEEN A SURVANA AND AVARNA, WHAT THE WHOLE WORLD IS BARKING BUT STILL I COULD NOT FIND ANY DIFFERNCE BETEWEEN THEM? Dear friend please dont consider me nothing "LESS THAN A HUMAN". I like live as the GOD CREATED ME IN THE HUMAN COMMUNITY, AS A MAN! I WANT TO DYE AS THAT ONLY -
WHAT EVER I WRITE HERE ARE THAT WHAT I FEEL IN MY HEART AND I FEEL IT IS CORRECT. SOME TIMES MY VISION CAN BE WRONG AND WHENEVER I FEEL IT, WITH PLEASURE I CORRECT MY MISTAKE! I DONT LIKE TO STICK ON MY BLUNDER FOR ANY SAKE!
Still thank you for your comment!
ദേശാഭിമാനി,
ഇത് തന്നെയാണ് പ്രശ്നം. ഒരഭിപ്രായം പറഞ്ഞാല്‍ ഒന്നില്ലെങ്കില്‍ ഇടതെന് അല്ലെങ്കില്‍ ബി.ജെ.പി.
ഇവര്‍ക്കൊന്നും മനുഷ്യനെ തിരിച്ചറിയുവാന്‍ എന്നാണാവോ കഴിയുന്നത്?
അഭിലാഷ് വിദ്യാധരന്, മനോജ് , നിങ്ങളേപ്പോലുള്ളവര്‍ മനുഷ്യത്തത്തോടെ കാര്യങ്ങള്‍ വിലയിരുത്തുന്നതിനു നന്ദിയുണ്ട്!
സ്നേഹപൂര്‍വ്വം
ഇന്ത്യ സ്വയം ഭാവി ആണവപരീക്ഷണങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ, അതു എടുത്തുമാറ്റാനും സ്വയം അവകാശം ഉണ്ട്. ആയതിനാല്‍ ഭാവി ആണവപരീക്ഷണങ്ങള്‍ വേണമോ എന്ന കാര്യം ആണവപരീക്ഷണം ആവശ്യമായി വരുന്ന സമയത്ത് ഉചിതമായ തീരുമാനം എടുക്കും. ലോകത്ത് ആണവപരീക്ഷണം അനുവദിക്കാതിരിക്കുക/തടയുക എന്നത് അമേരിക്കന്‍ നയമാണു.123 കരാറിലും അമേരിക്ക അത് പറയുന്നുണ്ട്, എന്നു കരുതി നമുക്ക് ഭാവിയില്‍ ആണവപരീക്ഷണം നടത്തേണ്ടിവന്നാല്‍ നടത്തും. അപ്പോള്‍ കരാര്‍ പ്രകാരം അമേരിക്ക പരിപാടികള്‍ നിര്‍ത്തി പെട്ടിയെടുക്കും, നഷ്ടപരിഹാരവും ചോദിക്കും കട്ടായം. പക്ഷെ നഷ്ടപരിഹാര പ്രക്രിയ ആണവവിരൊധികള് ധരിച്ചുവശായതുപോലെ കൊലവിളി-നോക്കുകൂലി രാഷ്ട്രീയക്കാരന്റെ പണപ്പിരിവു പോലെയല്ല. രണ്ടു ജനാധിപത്യരാജ്യങ്ങള്‍ തമ്മില്‍ വ്യക്തമായ അന്തരാഷ്ട്രനിയമാവലികളിലൂടെ മാത്രമേ അതു സാധ്യമാവുകയുള്ളൂ. അതിനു വ്യക്തമായ വ്യവസ്ഥകള്‍ ഉണ്ടാവും. പിന്നെ ഇതൊക്കെ 30-40 വര്ഷങ്ങാള് കഴിഞ്ഞ് വരുന്ന കാര്യമാണു. അന്നത്തെ നിലക്കു എതാണു ലാഭകരം എന്നു നോക്കി അതാത് കാലത്തെ ഭരണാധികാരികള്‍ ആണവകരാര്‍-പരീക്ഷണം തുടങ്ങിയവയില്‍ യുക്തമായ തീരുമാനം എടൂക്കും, അതിനു പ്രാപ്തരായ ഒരു തലമുറ നമ്മുക്ക് ഉണ്ടാവും, തീര്‍ച്ച. ഹൈഡ് ആക്റ്റ് അമേരിക്ക ഇന്ത്യയുമായുള്ള 123 യും അതുപോലെ ഭാവിയില്‍ ഉണ്ടാവുന്ന മറ്റു 123 മോഡല്‍ കരാറുകള്ക്കയി ആഭ്യന്തരമായി ഉണ്ടാക്കിയതാണു. സി.ടി.ബി.ടി.യില്‍ ഒപ്പു വയ്ക്കാത്ത ഇന്ത്യയുമായി 123 കരാറ് വരുമ്പോള്‍ അമേരിക്കന്‍ നയങ്ങാള് ഹനിക്കതെ നോക്കാന്‍ അമേരിക്കക്ക് ഹൈഡ് ആക്റ്റ് ആവശ്യമായി വരുന്നൂ. ഇന്ത്യ ആണവപരീക്ഷണങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്ക്മുമ്പ് സ്വയം മോറട്ടോറിയം പ്രഖ്യപിച്ചിട്ടുണ്ട്, അപ്പോള്‍ അമേരിക്ക വരാന്‍ പോകുന്ന കരാറില്‍ അവരുടെ ആണവനയത്തെ ഒന്നു കൂടി ഉറപ്പിച്ചു പറയുന്നതിനെ, എങ്ങിനെ മന്മോഹന് നുണ പറഞ്ഞു, ഇന്ത്യ കുട്ടിച്ചോറാവാന്‍ പോകുന്നു, ഇന്ത്യയുടെ പീപ്പീ അമേരിക്ക കരിക്കും എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കണം.
ചുരുക്കത്തില്‍ ആണവക്കരാറിനോടുള്ള എതിര്‍പ്പുകള്‍ ഇടതുപക്ഷര്ക്കു തികച്ചും അമേരിക്കന്‍ വിരോധ-ചൈനപ്രീണന അജണ്ടയുടെ അടിസ്ഥാനത്തിലുള്ളതും, ബീജെപീക്ക് നാലാം കിട രാഷ്ട്രീയവ്യവസായവും അയിവരുന്നു. ഈ ഇടതു-ബീജെപീ രാഷ്ട്രീയ പൊറാട്ടുനാടകത്തില്‍ പെട്ട് ആണവക്കരാറിനെ എതിര്‍ക്കുന്നവരെ ആരെങ്കിലും തെറ്റായി ചിത്രീകരിച്ചാല്‍, അതൊരു മഹാപാപം അല്ല. പഴി കേള്‍ക്കുന്നവര്‍ നേരറിഞ്ഞു നിലപാട് വ്യക്തമാക്കുക.
മിസ്റ്റര്‍ അഭിലാഷ്
ഇന്ത്യയുടെ ആയുധങ്ങളില്‍ ഭൂരിപക്ഷം സ്വന്തമായും, ബാക്കി റഷ്യ മുതലായ രാജ്യങ്ങളില്‍ നിന്നും ആണു വാങ്ങുന്നത്. അമേരിക്കയുമായി വളരെ കുറച്ചു മാത്രമേ ഉള്ളൂ. ഇന്ത്യയുടെ ആണവ ആയുധ സംബന്ധിയായ കാര്യങ്ങള്‍ ഈ കരാറില്‍ പറഞ്ഞിട്ടില്ല, തന്നെയുമല്ല ഇന്ത്യന്‍ നിരായുധീകരണം ഈ കരാറില്‍ ഒരു വിഷയവുമല്ല. ഇന്ത്യയുടെ ഇപ്പൊള്‍ നില്‍നില്‍ക്കുന്നതും, ഭാവിയിലേക്കവശ്യമുല്ലതുമായ ഊര്ജ്ജാവശ്യത്തിനുള്ളതാണു ഈ കരാര്‍.
ചിലര്‍ കണ്ടാല്‍ പഠിക്കും മറ്റു ചിലര്‍ കൊണ്ടാലെ പഠിക്കൂ
ഇന്ത്യ ആണവ ഇന്ധനം വാങ്ങുന്നതിനോട് ഇവിടെ ആര്‍ക്കും വിയോജിപ്പുണ്ടാവാന്‍ സാധ്യതയില്ല.
എന്നാല്‍ ഏതു നിലക്ക് നോക്കിയാലും ലോകത്ത് കെടുതികളും ദുരിതങ്ങളും മാത്രം സമ്മാനിക്കുകയും ലോക ജനതയുടെ സ്വതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിന്മേല്പ്പോലും കടന്നാക്രമണം നടത്തികൊണ്ടിരിക്കുകയും ചെയ്യുന്ന, ഒരു കൊടും ഭീകര സാമ്രാജ്യത്വ രാജ്യവുമായി വിധേയത്വത്തിലധിഷ്ഠിതമായ സമ്പൂര്‍ണ സഹകരണത്തിന് തന്നെയാണ് മന്മോഹന് എന്ന ഐ.എം.എഫ് ഉദ്യോഗസ്ഥന് പുറപ്പെട്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ.
ആഭ്യന്തര നിയമങ്ങള്‍ക്ക് വിധേയമായിക്കൊണ്ട് മാത്രമേ ആണവകരാര്‍ നടപ്പാവൂ എന്ന് കരാറില്‍ പറയുന്നുണ്ട്. എന്‍.പി.ടിയില്‍ ഒപ്പ് വെച്ചിട്ടില്ലാത്ത ഇന്ത്യയുമായി ആണവ സഹകരണത്തിന് അമേരിക്കന്‍ നിയമം തടസ്സം നില്‍ക്കുന്നുണ്ട്. അവിടെ ഇന്ത്യക്ക് മേല്‍ ചില നിബന്ധനകള്‍ ചുമത്തുകയാണ് ഹൈഡ് ആക്റ്റ്.
ഇന്ത്യന്‍ വിദേശനയം അമേരിക്കയുടെ വിദേശ നയവുമായി ഒത്തു പോകുന്നതാവണമെന്ന് ഇതില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ആയതിനാല്‍ നമ്മുടെ സ്വതന്ത്രമായ നിലപാടുകളെ ബലികഴിച്ച് പോക്കിരി രാജ്യത്തിന്റെ വിദേശ നിലപാടുകള്‍ നമ്മളും അംഗീകരിച്ചേ മതിയാവൂ. അതിന്റെ ആദ്യ പടിയായിരുന്നു നമ്മുടെ ചിരകാല സുഹൃത്തായ ഇറാനെതിരെയുള്ള വോട്ട്.
അമേരിക്കന്‍ വിദേശ നയം ഇന്ത്യന്‍ വിദേശ നയത്തിന് ചുവടുപിടിച്ച് നടക്കും എന്നാരെങ്കിലും ദിവാ സ്വപ്നം കാണുന്നുണ്ടെങ്കില്‍, ഒരേ മാളത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ കയ്യിട്ട് പാമ്പുകടി ഏല്ക്കാന് വിധിക്കപ്പെട്ട ഹതഭാഗ്യന്മാരെ കുറിച്ചോര്‍ത്ത് സഹതപിക്കുകയല്ലാതെ വേറെ വഴിയില്ല തന്നെ!
ദേശാഭിമാനി താങ്കള്‍ക്കെന്റെ അഭിവാദ്യങ്ങള്‍
താങ്കളുടെ ബ്ലോഗ് വായിക്കാറുണ്ട്.നന്നാകുന്നുണ്ട്.
ഒരാഴ്ചയായി ഞാനും ബ്ലോഗിത്തുടങ്ങിയിരിക്കുന്നു...
സന്ദര്‍ശിക്കില്ലേ?ഒന്നു കമന്റുകയില്ലേ?
Post a Comment