Thursday, 2 October 2008

സർക്കാർ പണം കൊണ്ട് മതം വളർത്തണോ?

തീർത്താലും തീരാത്ത ഒരു സംശയം ആണു, ഇന്ത്യയിലെ വിവിധ മതസ്ഥരായ അത്താഴപട്ടിണിക്കാർ വാങ്ങുന്ന ഉപ്പിൽ നിന്നും, മുളകിൽ നിന്നും, ജീവൻ രക്ഷിക്കാൻ വാങ്ങുന്നമരുന്നിൽ നിന്നും പോലും പിടുങ്ങുന്ന നികുതിപണം കൊണ്ടാണോ “മത പഠന സ്ഥാപനങ്ങൾക്കു ഗ്രാന്റു, പഠിപ്പിക്കുന്നവർക്കു ക്ഷേമനിധിയും” കൊടുക്കുന്നതു?

സർക്കാർ പണം കൊണ്ട് മതം വളർത്തണോ?

അങ്ങനെ ആണങ്കിൽ എല്ലാമതക്കാർക്കും ഇതു കൊടുത്തുകൂടെ?

സംശയം ചോദിച്ചാലും ന്യായമെന്നു തോന്നുന്നതു പറഞ്ഞാലും, വർഗ്ഗീയവാദി ആക്കിചിത്രീകരിക്കുന്നതെന്തെ?

ഇന്ത്യൻ ഭരണ ഘടന ഏതെങ്കിലും മതത്തിൽ അധിഷ്ഠിതമണോ? മത പഠനമാണോ പൊതുവിദ്യാഭ്യാസമാണോ നമുക്കാവശ്യം? സർക്കാർ എന്തുകൊണ്ടാണു മതങ്ങളുടെ മുൻപിൽ ഓച്ഛാനിച്ചു നിൽക്കുന്നതു? എന്തുകൊണ്ടാണു സർക്കാരുകൾ നാടിനു വേണ്ടി കഷ്ടപ്പെടുന്ന കർഷകനേയും, സാ‍ധാരണക്കാരന്റെ മക്കൾക്കുള്ള സർക്കാർ സ്കൂളുകൾക്കും, സാധാരണക്കാരനു അത്താണിയായ സർക്കാർ ആശുപത്രികൾക്കും കൊടുക്കാത്ത പ്രാധാന്യം ന്യൂപനപക്ഷ മതങ്ങൾക്കും അവരുടെ പ്രചരണത്തിനും സർക്കാർ കൊടുക്കുന്നു? ഇതു മറ്റുള്ള ജനങ്ങളൊടുള്ള പച്ചയായ അവഹേളനമായി തോന്നാത്തതെന്തെ?

2 comments:

ടോട്ടോചാന്‍ said...

പിന്നേ തീര്‍ച്ചയായും വേണം. അങ്ങിനെയല്ലേ പാഠപുസ്തകവിവാദക്കാലത്ത് മതത്തിന്‍റെ വക്താക്കള്‍ പറഞ്ഞത്?
മനുഷ്യരെ സംരക്ഷിക്കാന്‍ ഇവിടെ ആരുമില്ല. എന്നാല്‍ ഹിന്ദുവിനേയും കൃസ്ത്യനേയും ഇസ്ലാമിനേയും പാഴ്സിയേയും ഒക്കെ സംരക്ഷിക്കാന്‍ ഇവിടെ എല്ലാവരും ഉണ്ട്. എല്ലാ രാഷ്ട്രീയക്കാരും കൂട്ടു ചേരുകയും ചെയ്യും.
വോട്ട് ബാങ്ക് പോലും!! മതമല്ല വോട്ട് ബാങ്ക് എന്ന് പറയാനുള്ള ചങ്കൂറ്റം ഇവിടെ അരും കാണിക്കില്ല.......

sajan jcb said...

താങ്കള്‍ പറയുന്നതിനോട് യോജിക്കുന്നു... സര്‍ക്കാര്‍ മതങ്ങള്‍ക്കു വേണ്ടി ഒന്നു ചെയ്യേണ്ടതില്ല... പക്ഷേ മതത്തെ പുച്ഛിക്കാനും സര്‍ക്കാര്‍ ശ്രമിക്കരുത് എന്നേ പറയുന്നുള്ളൂ...

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നു പറയുന്ന വിശ്വസ്സിക്കുന്ന ആളുകള്‍ തന്നെ വേണം ഈ ഗ്രാന്റ് കൊടുക്കാനും ... ഒരു കൈയുകൊണ്ടു തല്ലും മറ്റേ കൈ കൊണ്ടു തലോടലും.. ആഹ് വോട്ടല്ലേ പ്രധാനം.. അതിപ്പോള്‍ വിശ്വാസിയുടെ വോട്ടായാലും പുളിക്കില്ലല്ലോ?