Friday, 31 October 2008

അഭിനവ " ന്യായവാദി"

ദേശസ്നേഹം അടിച്ചേൽപ്പിക്കരുതെന്ന ഒരു മഹാന്റെ പ്രസ്താവന വായനക്കാർ ശ്രദ്ധിച്ചുവോ?

ഇന്നത്തെ മാത്രുഭൂമിയിൽ വന്ന ഒരു വാർത്തയിലാണു ഞാൻ ഇതു കണ്ടതു.

ഈ പ്രസ്താവന നടത്തിയവരെപ്പോലുള്ളവർ ആണു നാടിനു ഏറ്റവും വലിയ ആപത്തു. അവർ അവരുടെ സമൂഹത്തിനുകൂടി ആപത്തു വരുത്തുന്നവർ ആണു.

കാരണം,കണ്ണൂരുകാരൻ ഭീകരൻ കൊല്ലപ്പെട്ടതറിഞ്ഞു തന്റെ മകൻ ദേശദ്രോഹിയാണന്നറിഞ്ഞ്‌ അങ്ങനെ യുള്ള മകനെ തനിക്കു കണണ്ട്‌ എന്ന പറഞ്ഞ ഉമ്മയോടുള്ള പ്രതിഷേധം അറിയിച്ച്‌ ഈ അഭിനവ " ന്യായവാദി" യുടെ വാദമുഖം ഉള്ളിൽ ഒളിച്ചിരിക്കുന്ന വർഗ്ഗിയതയുടെ വിഷത്തിന്റെ ഗന്ധം പുറത്തറിയിക്കുന്നു! പ്രതീകാത്മകമായി ആ ഉമ്മ നാടിനോടു തന്റെ കൂറു വെളിപ്പെടുത്തി!

ഈ വെളിപ്പെടുത്തൽ തികച്ചും ഈ കാലഘട്ടത്തിനു യോജിച്ചതു തന്നെ ആയിരുന്നു. ആ ഉമ്മക്കു അങ്ങ്നെ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ച "സർവ്വശക്തനായ തമ്പുരാനോടു" നന്ദി പറയേണ്ടതിനു പകരം, "ചൊറിഞ്ഞു നാറ്റിക്കുന്ന " പ്രസ്സ്താവനകളുമായി രംഗത്തിറങ്ങുന്നവരെ സമൂഹം ഒറ്റ്ക്കെട്ടായി ഒറ്റപ്പെടുത്തണമെന്നും, സർക്കാർം, നീതി-നിയമ പാലകരും ഇങ്ങനെയുള്ളവരുടെ മേൽ പ്രത്യേക ശ്രദ്ധ വയ്ക്കണമെന്നും അഭ്യർത്ഥിക്കുകയാണു.

ജയ്‌ ഹിന്ദ്‌! വന്ദേ!... മാതരം!

3 comments:

ഒരു “ദേശാഭിമാനി” said...

ഇത്തരം പ്രസ്താവനകളെ അല്ല അതു നടത്തുന്നവരെ ആണു ശ്രദ്ധിക്കേണ്ടതു!

Anonymous said...

:(

പ്രഗ്യാസിംഗിന്റെ അച്ചന്റെ നിലപാടു കൂടി ഇതിനൊപ്പം കൂട്ടി വായിക്കേണ്ടതാണെന്ന് തോന്നുന്നു

ബഷീർ said...

മകനെ തള്ളിപ്പറഞ്ഞ ആ മാതാവിന്റെ ദേശസ്നേഹത്തെ നമുക്ക്‌ വാഴ്ത്താം. വഴിതെറ്റുന്ന യുവത അതില്‍ നിന്ന് പാഠവും ഉള്‍കൊള്ളട്ടെ. ഉള്ളിന്റെ ഉള്ളിലെങ്കിലും തന്റെ മകന്റെ മൃതശരീരം (മകന്‍ എന്ത്‌ കൊള്ളരുതാത്തവനാണെങ്കിലും ) എങ്കിലും ഒന്ന് കാണുവാനുള്ള ആഗ്രഹമുണ്ടായേക്കാം. അതും നമുക്ക്‌ അവഗണിക്കാം. പക്ഷെ ഏറ്റുമുട്ടലുകളിലും മറ്റും കൊല്ലപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഇരകളാണെന്നും പിന്നില്‍ പ്രവത്തിക്കുന്നത്‌ ദേശസ്നേഹികളായി അഭിനയിക്കുന്നവരാണെന്നും വര്‍ത്തമാന കാല യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നു ..

എവിടെയോ എന്തോ ചീഞ്ഞ്‌ നാറുന്നു. ദുര്‍ഗന്ധം പുറത്ത്‌ വന്ന് തുടങ്ങി.. കാത്തിരിക്കാം.