Friday, 12 December 2008

വേശ്യകളുടെ ചാരിത്ര പ്രസംഗം

തിന്മയും അക്രമവും വർഗ്ഗിയതയും വളർത്താനും മത പരിവർത്തനം തുടങ്ങിയ വർഗ്ഗ മലിനീകരണവും നടാത്താൻ നന്മയുടേയും, സഹാനുഭൂതിയുടെയും പൊയ്മുഖം - അതാണു പല വർഗ്ഗീയ ദുരിതാശ്വാസ സ്ഥാപനങ്ങളുടേയും പൊയ്മുഖത്തിനകത്തു.

ഒരു പ്രത്യേക മതവിഭാഗം മാത്രമല്ല ഇത്തരം നീച പ്രവർത്തനങ്ങൾ നടത്തുന്നതു. എന്നാൽ അവർ തന്നെ ചെയ്യുന്ന സഹായപ്രവർത്തനങ്ങൾ വളരെ ശ്ലാഖനീയമാണങ്കിൽ പോലും അതിന്റെ പിന്നിലുള്ള കള്ളകണ്ണു മറ്റു പല ഗൂഡോദ്ദേശത്തൊടേ ആണു. രോഗികളെ ശുശ്രൂ‍ൂഷിക്കുക, കുട്ടികൾക്കു വിദ്യാഭ്യാസം നൽകുക തുടങ്ങിയ കാര്യങ്ങൾ കേൾക്കുമ്പോൾ ആർക്കാണു സഹതാപം തോന്നാതിരിക്കുക? ചില ചായക്കടക്കും, ഹോട്ടലിനും മുൻപിലുള്ള കാഷ്യറുടേ മേശമേൽ ഒരുഭണ്ഡാരപാട്ട കാണും - രക്ഷിതാക്കളില്ലാത്ത കുട്ടികളെ പാർപ്പിക്കുന്ന --ഇന്ന സ്ഥാപനത്തിനു-- വേണ്ടി സംഭാവന ചെയ്യുക! ഒരു കണക്കുമില്ലാത്ത ഇത്തർം പിരിവുകൾ ധാരാളം കാണാം. ഈ തുകകൾ എവിടെ ആണു എത്തുന്നതു? മേൽപറഞ്ഞ പല വിധ്വംസ്ക പ്രവർത്തനങ്ങൾക്കുമാണു ഈ തുകകൾ ചെന്നെത്തുന്നതു. എന്നാൽ ഇതിൽ തന്നെ നല്ല ഉദ്ദേശത്തോടേ മാത്രം നടത്തിവരുന്ന സ്ഥാപനങ്ങൾ ഇല്ലാതില്ല. അവർക്ക്‌ കൂടി ഇത്തരം കപടമുഖക്കാർ നിലനിൽപ്പില്ലാതാക്കൂന്നു.


ജമാ ആത്തുദ്ദഅവ്‌അ വളർന്നതു ഈ തരം പൊയ്മുഖം കാണിച്ചാണു. ഇന്നവർ വേശ്യകളുടെ ചാരിത്ര പ്രസംഗം പോലെ വാദിക്കുന്നതും ഈ പൊയുമുഖം കാണിച്ചാണു. തങ്ങൾ കുട്ടിളെ പഠിപ്പിക്കുന്നതിനു വിദ്യാലയങ്ങൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന "ശുദ്ധ മനസ്കരാണത്രേ"!

ഈ ജീ വകാരുണ്യമെന്ന പേരിൽ നമ്മു ടേ നാട്ടിൽ തന്നെ അനേകം സ്ഥാപനങ്ങൾ നടക്കുന്നുണ്ട്‌. ഈ "ജീവകാരുണ്യം വളർന്നു വളർന്നു ഹൈടെക്ക്‌ ആളെകൊല്ലി സൂപ്പർസ്പേഷ്യാലിറ്റികളായും, ലക്ഷങ്ങൾ കോഴവാങ്ങുന്ന വിദ്യാവ്യാപാരസ്ഥാപനങ്ങളായും വളരുന്നതും അവർ ഇതു ചൂണ്ടിക്കാണിച്ചു വർഗ്ഗീയ പ്രീണനത്തിനും, മറ്റും വിലപേശി നാറ്റിച്ചുനടക്കുന്നതും നാം കാണുകയും വാർത്തകൾ വായിക്കുകയും ചെയ്യാറില്ലേ?

മറ്റുള്ളവരുടെ ബുദ്ധിമുട്ടു, വിശ്വാസം, ഇവയൊക്കെ വ്യാപാരവൽക്കരിക്കാൻ തുടങ്ങി. അതാണല്ലോ - ആൾ ദൈവങ്ങളും, അന്ധവിശ്വാസങ്ങളും, ചാത്തനും മറുതയും എല്ലാം ഇന്നു സജ്ജീവമായി ഫൈവ്സ്റ്റാർ തലത്തിൽ വളർന്നു വരുന്നതും!

Tuesday, 9 December 2008

മനസൌഖ്യം നൽകേ......ണമേ........




കൊലപാതകികൾക്കും വ്യഭിചാരിക്കുന്നർക്കും വേണ്ടി പ്രാർത്ഥിക്കുന്നു!
അഭയകേസ്‌: കോട്ടയം അതിരൂപത പ്രാര്‍ത്ഥനാസംഗമം നടത്തി

അവർക്കു പശ്ചാത്താപത്താൽ സത്യം തുറന്നു പറയിപ്പിച്ചു മനസൌഖ്യം നൽകേ......ണമേ........

ഒരു പക്ഷേ ഈ പ്രതികൾ വളരെ മനോധൈര്യമുള്ളവരും പലതരം അടവു പഠിച്ചവരും ആകാം. എങ്കിലും, ഇത്രയും കാലം ഈ കേസിൽ നിന്നും ഊരാൻ വേണ്ടിയുള്ള ചിന്തകളായിരുന്നിരിക്കണം ഏതു സമയത്തും ഇവരുടെ മനസ്സു നിറയെ . ഏകാഗ്രമായി ഒന്നു പ്രാ‍ർത്ഥിക്കാൻ ഇവർക്കായിട്ടുണ്ടാകുമോ? കുറ്റക്രുത്യം ഒളിപ്പിച്ചു വക്കുന്ന മനസ്സിനു എത്രമാത്രം ഭാരമാണു ചുമക്കേണ്ടിവരിക!

കർത്താവേ... അവരുടെ മനസ്സിനു മോചനം കൊടുക്കേണമേ......... വാർത്ത

Saturday, 6 December 2008

വോട്ടിലൂടെ വരുന്ന ഭീകരര്‍ക്കെതിരെ പോരാടുക

നമുക്കു കുറച്ചെങ്കിലും സത്യസന്ധതയുള്ള രാഷ്ട്രീയ നേതാക്കളെ ലഭിക്കാൻ സാധ്യതയുള്ള ഒരു വകുപ്പു തന്നെ ഉണ്ടന്നകാര്യം ഒരു ഈ മെയിൽ സന്ദേശത്തിൽ നിന്നാണു എനിക്കു മനസ്സിലായതു.

ഇതിന്റെ നിയമവശമോ, ഇങ്ങനെ ഒരു പരാമർശം നമ്മുടെ ഭരണഘടനയിലെ1969 Act, in Section "49-O" അനുസരിച്ചു വാസ്തവത്തിൽ ഉണ്ടോ എന്നും എനിക്ക്‌ നിശ്ചയമില്ല. ഉണ്ടങ്കിലിതു നമ്മുക്കു ഉപയോഗിക്കേണ്ട സന്ദർഭമാണു ഈ വരുന്ന തിരഞ്ഞ്ടുപ്പുകൾ.

ഇതാണ് ആ മെസ്സേജു:


How to Beat The Indian Polition
Section 49-O of the Constitution:
(A Repetition worth a read)
Did you know that there is a system in our Constitution, as per the 1969 Act, in Section "49-O" that a person can go to the polling booth, confirm his identity, get his finger marked and convey to the presiding election officer that he doesn't want to vote anyone!
Yes such a feature is available, but obviously our seemingly notorious leaders have never disclosed it. This is called "49-O".
Why should you go and say "I VOTE FOR NOBODY"... because, in a ward, if a candidate wins, say by 123 votes, and that particular ward has received "49-O" votes more than 123, then that polling will be cancelled and will have to be re-polled. Not only that, but the candidature of the contestants will be removed and they cannot contest the re-polling, since people had already expressed their decision on them. This would bring fear into parties and hence look for genuine candidates for their parties for election. This would change the way of our whole political system... it is seemingly surprising why the Election Commission has not revealed such a feature to the public....
Please spread this news to as many as you know.... Seems to be a wonderful weapon against corrupt parties in India... show your power, expressing your desire not to vote for anybody, is even more powerful than voting... so don't miss your chance. So either vote, or vote not to vote (vote 49-O) and pass this info on...

"Please forward this mail to as many as possible, so that we, the people of India , can really use this power to save our nation". Use your voting right for a better INDIA

വോട്ടിലൂടെ വരുന്ന ഭീകരിൽ നിന്നും രക്ഷ കിട്ടാൻ ഇതു നല്ല മാർഗ്ഗമാണു. എല്ലാ "ചവറുകളും" തൂത്തുവാരാൻ നമ്മുടെ വോട്ടർമാർക്കുള്ള "വീറ്റോ" പവർ ഉപയോഗിക്കണം. ഒരു ഇലക്ഷനിലെങ്കിലും ജനങ്ങളുടെ ഇഷ്ടത്തിൽ പ്രതിനിധികൾ ഉണ്ടാവട്ടെ.

വോട്ടിലൂടെ വരുന്ന ഭീകരര്‍ക്കെതിരെ പോരാടുക

Thursday, 4 December 2008

അശാന്തിയുടെ സ്രുഷ്ടാക്കള്‍

വര്‍ഗ്ഗീയതയും മത വൈരാഗ്യവും വളര്‍ത്തുക, ‍ മത ഭീകരത വളര്‍ത്തുക, അതിനു വളം വയ്ക്കുക ഇതെല്ലാം ചിലര്‍ക്കു ജന്മോദ്ദേശം ആണു. അതിനു ഉദാഹരണം ഇവിടേ.............

ഒരു ബാര്‍ബറി മസ്ജിതും രാ‍മജന്മ ഭൂമിയും!! ഈ ലോകാവസാനം വരെ ഇത് തന്നെ പാടി നടക്കുമോ ഈ മത ഭ്രാന്തന്മാര്‍? നാലുപേരെകൂട്ടി ഒരു മീറ്റിങ്ങു പ്രസംഗവും കഴിഞ്ഞു ഒരു ബക്കറ്റ് പിരിവിനുള്ള വകയാണു ഇതു എന്ന എല്ലാവരും ഒന്നു മനസ്സിലാക്കണേ!!!!!!!!മറ്റുള്ളവര്‍ തമ്മില്‍ തല്ലി മരിച്ചാ‍ല്‍ ഇവരുടെ അപ്പനും അമ്മക്കുമൊന്നുമല്ലല്ലോ നഷ്ടപ്പെടുന്നതു.ദുഷ്ടജന്മങ്ങള്‍!!

എന്റെ ഓരോ തോന്നൽ

ഭീകരരെ വിട്ടുതരില്ലെന്നു പാകിസ്‌താന്‍


പാക്കിസ്താന്റെ ഈ പിടിവാശി തന്നെ അവിടെ ഭരണ തലത്തിൽ ഭീകർക്കുള്ള സ്വാധീനമാണു കാ‍ണിക്കുന്നത്.

നമ്മൾ ആവശ്യപ്പെട്ട കുറ്റവാളികൾ എല്ലാവരും തന്നെ ഇന്ത്യക്കു മാത്രമല്ല, അവരുടെ പ്രവർത്തി മണ്ഡലം ആഗോള ജനജീവിതത്തിൽ വിള്ളലുകൾ വീഴ്ത്തുവാനും, വിഷം വിതക്കാനും പര്യാപതമാണു. ഇവരുടെ അടിസ്ഥാന സ്വഭാവം “ഭീകര പ്രവർത്തനവും, കൊള്ളയും, അക്രമവും,കള്ളകടത്തും, മയക്കുമരുന്നു വ്യാപാരവും, മറ്റു തരത്തിലുള്ള രാജ്യദ്രോഹങ്ങളുമാണു” .

ഇവർ ഒരു രാജ്യത്തു ഉണ്ടാകുന്നതു തന്നെ ആ രാജ്യത്തിനു തലവേദനയാണു. എന്നാൽ ഈ രാക്ഷസീയ ജനുസ്സുകളെ സഹായിച്ചു, അഭയം നൽകുന്ന പാക്കിസ്താന്റെ നിലപാട് അവരുടെ വംശം തന്നെ ഭീകരത അംഗീകരിക്കുന്നതു പോലെ യായില്ലോ!

നാം നല്ലപോലെ അന്തർദേശീയ സമൂഹവുമായി സമ്മർദ്ദം ചെലുത്താനും അതു അവരെ കൊണ്ട് അംഗ്ഗീകരിപ്പിച്ചു നാം പാക്കിസ്താനുമായി നേരിട്ടു കോൺഫ്ലിക്റ്റുകളും ഒന്നും ഉണ്ടാക്കാതെ എല്ലാം ഇതു ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി കണക്കിലെടുപ്പിച്ചു എല്ലാ ഭീകര നിർമ്മാർജ്ജന പ്രവർത്തനങ്ങളും സംയുക്തമായി നടപ്പിലാക്കാൻ ശ്രമിച്ചാൽ നന്നായിരിക്കുമായിരിക്കും

നമ്മുടെ വിദേശനയം മാറ്റുകാണിക്കേണ്ട സമയമാണു ഇപ്പോൾ...

ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കുക ....... ജയ് ഹിന്ദ്





Wednesday, 3 December 2008

തീവ്രവാദ ഭ്രൂണങ്ങൾ

ഭീകര താണ്ഡവമാടി ഭീകര ദിനരാത്രങ്ങൾ കടന്നു പോയ നാളുകൾ ഓരോ ഭാരതീയനും ദിവസത്തിൽ ഒരിക്കലെങ്കിലും ഓർക്കണം.

ഇനിയും ഇത് പോലെയോ ഇതിലും വലുതോ ആയ ആക്രമണങ്ങൾ ഉണ്ടായേക്കാം - സൌകര്യങ്ങൾ ചെയ്തു കൊടുക്കാൻ കന്യാകുമാരി മുതൽ കാശ്മീർ വരെ തയാറായി വിഷം നിറച്ചതും, ചിലതു ഒന്നുമില്ലാത്തതുമായ തലച്ചോറുമായി തീവ്രവാദ ഭ്രൂണങ്ങൾ വളർന്നുവരുന്ന വാ‍ർത്തകൾ നാം കേട്ടതല്ലെ?

അന്ത രാഷ്ട്ര സമ്മൂഹം നമ്മുടെ സുരക്ഷാക്രമീകരണങ്ങളെ വിമർശിച്ചുകൊണ്ടിരിക്കുകയാണു.

നമ്മുടെ പ്രതികരണങ്ങൾ പ്രകോപനകാരണമാകാതെയിരിക്കാനും, അന്തരാഷ്ട്രസമൂഹത്തെ നമ്മുടെ കൂടെ നിർത്തി പാക്കിസ്താനിൽ പെറ്റുപെരുകികൊണ്ടിരിക്കുന്ന “രാക്ഷസപടയെ” നശിപ്പിക്കാൻ സാധ്യമാവാറാകട്ടെ എന്നു എല്ലാവരും മനസ്സിൽ പ്രാർത്ഥിക്കുക.

പാക്കിസ്ഥാനികൾക്കു ജാത്യാലുള്ള അക്രമവാസന നമ്മുടെ പ്രസ്താവനകൾ കൊണ്ട് ഒരു മല്പിടുത്തത്തിനു വഴിയാകരുതു.. നിരപരാധികളുടെ ജീവൻ ഒരിക്കലും നഷ്ടപ്പെട്ടുകൂടാ!

ഒപ്പം തന്നെ നമ്മുടെ നാട്ടിലും ഇതിന്റെ വകഭേധങ്ങളിൽ ഉണ്ടാകുന്നവയെ നശിപ്പിക്കാൻ ആഭ്യന്തരമായി നടപടി എടുക്കാൻ നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥാർക്ക് സ്ധിക്കുമാറാ‍കട്ടെ!

പ്രവർത്തിയും പ്രാർത്ഥനയും എല്ലാം കൂടി ചേരട്ടെ! നിരപരാധികൾ ഇനിയും കൂട്ടകൊലകൾക്കു ഇരയാകാതിരിക്കട്ടെ!

ജയ് ഹിന്ദ്



Tuesday, 2 December 2008

ഒരു പട്ടി അവിടെ

ഇവിടെ..........

ഒരു പട്ടി അവിടെ

ഇവിടെ..........

ഒരു പട്ടി അവിടെ

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,

അങ്ങയെ കേരള രാഷ്ട്രിയത്തിലുള്ള എല്ലാവരിലും വെച്ചു ഏറ്റവും കൂടുതല്‍ ഞാന്‍ ബഹുമാനിക്കുന്നു. കാരണം അങ്ങയുടെ നിസ്വാര്‍ത്ഥതയും നിഷ്പക്ഷതയൂം, സാധാരണക്കാരോടുള്ള അങ്ങയുടെ സമീപനവും, ചൂഷണത്തോടൂള്ള അങ്ങയുടെ വിട്ടുവീഴ്ച്ചയില്ലാത്ത പെരുമാറ്റങ്ങളൊക്കൊയായിരുന്നു അതിനു കാരണം.

എന്നാല്‍ ബഹു. മുഖ്യമന്ത്രീ : അങ്ങയുടെ വായില്‍ നിന്നും ആ കസേരയില്‍ ഇരുന്നു കൊണ്ട് വീഴാന്‍ പാടില്ലാത്ത് ഒരു വാക്ക് അങ്ങ് , ബോബെ എന്‍‌കൌണ്ടറില്‍ വീരചരമം വരിച്ച് യുവാവായ “സന്ദീപിന്റെ “ പിതാവിന്റെ വികാരവിക്ഷോഭങ്ങളോടുള്ള പ്രതികരണം നല്‍കിയ ആ വാക്കു ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലായിരുന്നു.

സന്ദീപിന്റെ വീടല്ലായിരുന്നങ്കില്‍ ഒരു പട്ടി അവിടെ തിരിഞ്ഞു നോക്കില്ലായിരുന്നു എന്നു”

എനിക്കു ഇതിനെ പറ്റികൂടുതല്‍ വിമര്‍ശിക്കാന്‍ അറിയില - എങ്കിലും ഇതു കേട്ട് എന്റെ മനസ്സും ഒന്നു നടുങ്ങി!

താങ്കള്‍ക്ക് സന്ദര്‍ഭം പന്തിയില്ലന്നു കണ്ടപ്പോല്‍ പിന്മാറാമായിരുന്നു - എന്നിട്ട് സാവധാനം അവരെ മറ്റുള്ളവരെ കൊണ്ട് സമാധാനിപ്പിച്ചിട്ട് പോയി കാണാമായിരുന്നു. ഒത്തിരി നല്ല മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു - ഇതുപോലുള്ള ഒരു സിനാറിയോ ഒഴിവാക്കാന്‍!

നമ്മള്‍ ഒരു അച്ഛന്റെ സ്ഥാനത്തു നിന്നു ചിന്തിച്ചു നോക്കുക. എല്ലാവര്‍ക്കും ഒരേ പൊലെ സന്ദര്‍ഭങ്ങളെ ഉല്‍ക്കൊള്ളാന്‍ പറ്റുമോ?

എല്ലാ നേതാക്കളും ഇതൊരു അനുഭവപാഠമായി ഭാവിയില്‍ കരുതുക. അധികാരത്തിന്റെ ബലത്തില്‍ ആരെയും ആശ്വസിപ്പിക്കാന്‍ പോകരുതു - മനസ്സിലെ മനുഷ്യത്വത്തിനു ആ കടമ ചെയ്യാന്‍ വിട്ടുകൊടുക്കുക!

സന്ദീപിന്റെ അഛനോട് മാപ്പ് ചോദിക്കൂന്നു. അങ്ങയുടെ ദു:ഖം തീരന്‍ നഷ്ടപ്പെട്ടതിനു പകരം വയ്ക്കാന്‍ ഒന്നും ഈ ഭൂമിയില്‍ ഇല്ല! സര്‍വ്വശക്തന്‍ ഈ ദു:ഖനിമിഷങ്ങള്‍ തരണം ചെയ്യാന്‍ ശക്തി തരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

സ്നേഹത്തോടെ,
മുഖ്യമന്ത്രിയോടും, സന്ദീപിന്റെ അച്ഛനോടും


Monday, 1 December 2008

ബോംബെ ആക്രമണവും ഭീകരതെക്കെതിരേ ഉള്ള യുദ്ധവും

രാജ്യം ഇന്നു വളരെ ഗുരുതരമായ ഒരു അവസ്ഥാവിശേഷത്തെ നേരിട്ടുകൊണ്ടിരിക്കുകയാണു.

രാജ്യത്തിനകത്തും പുറത്തുമുള്ള ഇസ്ലാമികഭീകരവാദികളും, ഇവരുടെ ക്രൂരതയെ നേരിടാൻ ആഭ്യന്തരമായി ഉടലെടുക്കുന്ന ഭാരതീയ ഹൈന്ദവ തീവ്രവാദവും മറ്റു സെമസ്റ്റികു മതങ്ങളുടെ പ്രചരണഫലമായി ഉണ്ടാകുന്ന വിസ്ഫോടനങ്ങളും എല്ലാം രാജ്യത്തിന്റെ സമാധാനം കെടുത്തുന്നു.

എന്നാൽ ഇന്നു രാജ്യം അഭീമുഖീകരിക്കുന്ന വലിയ പ്രശ്നം നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാനിൽ നിന്നും നിർഭയം നമ്മുടെ പാവനമായ ഭാരതത്തിൻ വന്നു ഭീകരതാണ്ഡവമാടിയ ദ്രൗദ്രതയ്ക്കു പ്രതികാരം എങ്ങനെ ആരോട്‌ ചെയ്യണം - അതിനു പിന്നിലുള്ള പ്രതികൾ ആരെല്ലാമാകാം. പാക്കിസ്ഥാനിൽ നിന്നും വന്ന ഭീകരവാദികളാണു എന്നു കരുതി മുഴുവൻ പാക്കിസ്ഥാനുമായി യുദ്ധം വേണമെന്നു പറയാമോ? ഇപ്പോൾ നമുക്കു എന്താണു ചെയ്യാൻ പറ്റുക എന്നുള്ളതിനെ കുറിച്ചു എനിക്കു തോന്നിയതു കുറിക്കുകയാണു.

നമുക്കു ഭീകരതക്കെതിരെ പോരാടുന്ന എല്ലാ ലോകാരാഷ്ട്രങ്ങളും സകല പിൻതുൻണയും നൽകാൻ തയാറായി നിൽക്കുകയാണു. പലർക്കും അവരുടേതായ പല രഹസ്യ താൽപര്യവും ഇതിനു പിന്നിൽ ഉണ്ടാവും. അതിനാൽ ഇപ്പോൾ ഒരു തീരുമാനം എടുത്താൽ അതു ശരിയായ ദിശയിലല്ലങ്കിൽ ഒടുവിൽ കയ്യിൽ ഒതുങ്ങാത്ത ഒരു കാട്ടുതീയാകും.

ഇപ്പോൾ നമ്മൾ ചെയ്യേണ്ടതു തീവ്രവാദത്തിന്റെ വളർത്തമ്മയായ പാക്കിസ്ഥാനിൽ മറ്റു ലോകരാഷ്ട്രങ്ങളുമായി ചേർന്ന് ഒരു അവരുടെ മണ്ണിൽ നടക്കുന്ന എല്ലാ തീവ്രവാദപ്രവർത്തനങ്ങളും ഇല്ലാതാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക എന്നതാണു. അതു പാക്കിസ്താന്റെ ഉത്തരവാദിത്വത്തിൽ മറ്റു രാഷ്ട്ര്ങ്ങളുടെ മേല്‍നോട്ടത്തില്‍ ലോക രാഷ്ടങ്ങളുടെ സേനയെ ഉപയോഗിക്കാൻ പാക്കിസ്ഥനെ കൊണ്ട്‌ സമ്മതിപ്പിക്കാൻ വേണ്ട സമ്മർദ്ദം ചെലുത്താൻ ഉള്ള കഴിവും പ്രാപ്തിയും സംഭരിക്കുകയാണു.

നമ്മുടെ വരും വരായ്കകളെ പറ്റിചിന്തിക്കാത്ത ചോരതിളപ്പുള്ള ചെറുപ്പക്കാരും,രഷ്ട്രീയ മുതലെടുപ്പിനായി അണികളെ വികാരഭരിതരാക്കി നിരത്തിലിറക്കി ഇങ്ക്വിലാബ്ബ്‌ വിളിപ്പിക്കുന്നതും കേട്ട്‌ വാളേടുക്കുകയല്ലസര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യേണ്ടത്.പകരം നമ്മുടെ സുരക്ഷ സേനയെ കൂടുതൽ പ്രാപതരാക്കി എല്ലാ വിഭാഗങ്ങളിലും ഒരു ഒറ്റ്‌ ഒഴിവുപോലും ബാക്കി യില്ലാത്ത വിധം കഴിവും സമർപ്പണവും ഉള്ള ഉദ്യോഗസ്ഥരെ നിയമിപ്പിച്ചു രാജ്യരക്ഷയും അതിന്റെ സഹായത്തിനു വേണ്ട രഹസ്യന്ന്വഷണവിഭാഗവും, റാപ്പിഡ്‌ ആക്ഷൻ ഫോർസും, അവർക്കു വേണ്ട നൂതന ആയുധങ്ങൽളൂം നിത്യേനയുള്ള പരിശിലനങ്ങളും, കൂടാതെ സപ്പോര്‍ട്ടീവ് ആയ മറ്റൂള്ള ഫയർ ഫൈറ്റീങ്ങ്‌, ആമ്പുലൻസ്‌, ആശുപത്രികൾ തു ടങ്ങി എല്ലാ സജ്ജികരണങ്ങളും, യുദ്ധകാലാടിസ്ഥാനാത്തിൽ നടപ്പിലാക്കുകയാണു.

നമുക്കിന്നാവശ്യം ഒരു യുദ്ധമല്ല! യുദ്ധകാലാടിസ്ഥാനത്തിൽ അടിസ്ഥാന സുരക്ഷാസജ്ജികരണങ്ങൽ ക്രമീകരിക്കലാണു.

യുദ്ധം ഒരിക്കലും ഒന്നിനും പരിഹാരമായിട്ടില്ല. എലിയെ കൊല്ലാൻ ഇല്ലം ചുടേണ്ട! അതിനു യുക്തി ആണു ഉപയോഗിക്കേണ്ടത്. അതു ഉപയോഗിക്കേണ്ടപോലെ ഉപയോഗിച്ചാൽ മതി. അതു ഉപയോഗിക്കാൻ എല്ലാ ലോകരാഷ്ട്ര്ൻങ്ങളുടെയും സഹകരണം സഘടിപ്പിക്കുവാൻ ഇന്ത്യയുടെ വിദേശകാര്യമന്ത്രിയാലയവും, ഇന്ത്യക്കകത്തു ആഭ്യന്തരമന്ത്രാലായയും, പ്രതിരോധമന്ത്രലയവും കഠിനാധ്വാനം ചെയ്യേണ്ടിയിർക്കുന്നു.

ഭീകരാതാണ്ഡവത്തിന്‍ കീഴില്‍ കഴിഞ്ഞ മൂന്നു നാൾ മനസ്സിൽ നിന്നും മായരുതു! അതു നമുക്കു സ്വയം വിലയിരുത്താനും നമ്മുടെ ബലഹീനതളെ മറികടക്കാനും മത ഭീകരത ഇനി നമുക്കു ഉണ്ടാകാതിരിക്കാൻ ഓരോന്നായി ഇല്ലായ്മചെയ്യാൻ വേണ്ട പ്രചോദനത്തിനുള്ള ശക്തി യായി തീരട്ടെ!

ഭാരതം ജയിക്കട്ടെ!
ജയ്‌ ഹിന്ദ്‌

Saturday, 29 November 2008

ഏറ്റവും കുടുതല്‍ യാതനയും ദു:ഖവും തരുന്നതു ഫെനറ്റിക്കു മത വിശ്വാസികളും അതിന്റെ പ്രചാരകരും!



മതഗ്രന്ഥങ്ങളില്‍‌ വിവരിച്ചിട്ടുള്ള സദ് വചങ്ങള്‍ പാടി കേഴ്പിച്ചും, എഴുതികാണിച്ചും മതത്തെ പൊക്കിക്കാണിച്ചു പ്രസംഗിക്കുന്നവരുടെ അടുത്തു അവരുടെ എന്തെങ്കിലും ന്യൂനത ചൂണിക്കാണിച്ചാല്‍ കാണാം ഭീകരവാദികള്‍ എങ്ങനെ ആണു ഭ്രൂണാവസ്തയില്‍ സ്ഥിതി ചെയ്യുന്നതെന്നു. അതു ഏതു മതമെന്നില്ല എല്ലാം ഒന്നുപോലെ!



ലക്ഷോപലക്ഷങ്ങള്‍ കൊല്ലപ്പെടുന്നു, ലക്ഷോപലക്ഷങ്ങള്‍ പീഡീപ്പീക്കപെടുന്നു, രാജ്യങ്ങള്‍ കീഴടക്കപ്പെടുന്നു. എല്ലാത്തിന്റെയും പുറകില്‍ ഒന്നല്ലങ്കില്‍ വേറൊരുവിധത്തില്‍ മതത്തിന്റെ കറുത്ത മുഖവും കാണം.



ലോകത്തില്‍ മതമല്ല പ്രചരിക്കേണ്ടതു - മത സദ് ഭാവനകളാണു. മതം പ്രചരിപ്പിക്കാന്‍ തുടങ്ങിയാല്‍ അതിനു ഒത്തിരി പ്രതിരോധങ്ങള്‍ ഉണ്ടാവും. അവിടെ എല്ലാം തര്‍ക്കവും, കയ്യേറ്റവും ഉണ്ടാവും. അതു എത്രയും ഭീകരമായ അവസ്ഥയിലേക്കും എത്തി ചേരാം. ഇന്നു നാമും ലോകവും അനുഭവിക്കുന്നതും അതു തന്നെ അല്ലെ?



മതത്തെ മനസ്സിലും സ്വന്തം ജീവിതത്തിലും മാത്രം ഒതുക്കി നിര്‍ത്താന്‍ മനുഷ്യര്‍ തീരുമാനിച്ചില്ലങ്കില്‍ ഉറപ്പിച്ചു പറയാം -



മതം ആണു കലി! ഇതു കലി യുഗമാണു.

അനുഭവിക്കുക! ഇതു വിധിയാണു!



ബോംബയില്‍ നടന്ന നരനായട്ടാഘോഷത്തില്‍ ആത്മാവു വെടിഞ്ഞ എല്ലാ സേനാംഗങ്ങളുടെയും, നിരപരാധികളായ മറ്റുള്ളവരുടേയും ആത്മാവിനു ശാന്തിലഭിക്കാനും, അവരുടെ കുടുമ്പങ്ങള്‍ക്കു ഈ ദുഖഭാരം താ‍ങ്ങാന്‍ സര്‍വ്വശക്തന്‍ ധൈര്യവും പാപ്തിയും നല്‍കണമെ എന്നു പ്രാര്‍ത്ഥിക്കുന്നു.



സര്‍വ്വശക്തനായ ദൈവമേ!

ഇതൊക്കെ അങ്ങയുടെ ഇച്ഛയാണോ?

Thursday, 27 November 2008

ബോമ്പെയിൽ പല സ്ഥലത്തു സ്പോടനം


ബോമ്പെയിൽ പല സ്ഥലത്തു സ്പോടനം നടന്ന വാർത്ത കേട്ടുകൊണ്ടാണു ഇത് ടൈപ് ചെയ്യുന്നതു.

എന്റെ മനസ്സിൽ ഭയത്തൊടെ ഓടി എത്തിയതു നമ്മുടെ കൊച്ചുകേരളത്തിൽ ഈ മണ്ഡലക്കാലത്തും എല്ലാ ക്ഷേത്രങ്ങളും, റോഡുകളൂം, കവലകളും ജനതിരക്കുള്ളതായിരിക്കും. നമ്മുടെ സമധാനപാലകരും, സർക്കാരും ദയവു ചെയ്തു പൊതുജനസഹകരണത്തോടെ നമ്മുടെ നാടിന്റെ എല്ലാ മുക്കിലും മൂലയിലും വരെ സുരക്ഷിതമാണു എന്നു ഉറപ്പു വരുത്താൻ ശ്രദ്ധിക്കണമെന്നു അപേക്ഷിക്കുകയാണു. നമ്മുടെ കൊച്ചുകേരളത്തിലും“രാക്ഷസ സമൂഹം” അവരുടെ പ്രധാനപ്പെട്ട താവളമാക്കി കൊണ്ടിരിക്കുകയാണന്ന മാധ്യമവാർത്തകൾ പേടിപെടുത്തുന്നതാണു.

അതിനാൽ ദയവുചെയ്തു പൊതുജനങ്ങൾ പരമാവധി സൂക്ഷിച്ചും, നിയമപാലകരോട് കഴിവിന്റെ പരമാവധി സഹകരിച്ചും സഹായങ്ങൾ നൽകിയും, സംശയാസ്പദമായ എന്തും ബന്ധപ്പെട്ട അധികാരികളെ അറിയിച്ചും നമ്മുടെ നാടിനെ ദുഷ്ടസമുദായങ്ങളിൽ നിന്നും രക്ഷിക്കാൻ സഹകരിക്കണമെന്നു അപേക്ഷിക്കുകയാണു.

Sunday, 23 November 2008

അശാന്ത ഭീകരമല്ലാത്ത കേരളമാണു നമുക്കുവേണ്ടതു.

നമ്മുടെ കൊച്ചു കേരളത്തിന്റെ വളര്‍ച്ച അസൂയാവഹമായിട്ടാണു മുന്നേറുന്നതു. അടിസ്ഥാനസൌകര്യങ്ങള്‍‌ വര്‍ദ്ധിപ്പിക്കുന്നതിനും വ്യാ‍വസ്സായിക സംരംഭങ്ങള്‍‌ വരുവാനും, എന്തുകൊണ്ടും നമ്മുടെ ദൈവ്ത്തിന്റെ സ്വന്തം നാടിനു, ദൈവം തന്നെ സ്വാഭാവികമായ പല ഗുണങ്ങളും തന്നിട്ടുണ്ട്. നമ്മുടെ മനുഷ്യവിഭവശേഷി നമ്മുടെ സമ്പാദ്യമാണു. ബുദ്ധിപരമായും , കായികമായും, നമ്മള്‍ ആരെക്കാളും പിന്നിലല്ല. വിദ്യാഭാസത്തില്‍ നമ്മുടെ സംസ്ഥാനം വളരെ മുന്‍പന്തിയില്‍ ആണു. ഈ കാരണങ്ങള്‍ കൊണ്ടാണു വിദേശ വ്യാപാരികള്‍ ഇവിടെ മുതല്‍ മുടക്കുന്നതിനു തയാറെടുത്തു വരുന്നതു. നമ്മുടെ ഭൂപ്രക്രുതി വിദേശികളെ ആകര്‍ഷിക്കുന്നതു ആയതിനാല്‍ അവരുടെ സന്ദര്‍ശനങ്ങള്‍ നമ്മുടെ വിനോദസഞ്ചാ‍രമേഘലക്കു തുണയാകുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ നന്മകളെ തകിടം മറിക്കുന്ന വിധം ഇവിടെ മനുഷ്യരുടെ മനസ്സില്‍ എപ്പോഴും തീ കോരിയിട്ടുകൊണ്ട് “തീവ്രവാദം” എന്ന സത്വം നമ്മുടെ നാടിനേയും വേട്ടയാടുന്നു. ആഗോളവല്‍ക്കരണം കൊണ്ട് സാമ്പത്തിക “വളര്‍ച്ചയും, തകര്‍ച്ചയും -”- ഒപ്പം തന്നെ തീവ്രവാദ വിപണനവും മുന്നേറിക്കെണ്ടിരിക്കുകയാണു. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന നമ്മെ ഇക്കാര്യത്തില്‍ ഇരുത്തി ചിന്തിപ്പിക്കുന്നതാണു.

നമ്മുടെ കേരളം ജനസംഖകൊണ്ട് സമ്പന്നമാണു. ഏതൊരു ചെറിയ നഗരത്തില്‍‍ പോലും ധാരാളം ജനങ്ങള്‍ എപ്പോഴും ഉണ്ടാകും. തീര്‍ത്ഥാടനകേന്ദ്രങ്ങളാകട്ടെ ഭക്തജനങ്ങളാല്‍ നിറഞ്ഞതുമാണു.. ഈ അവസ്ഥാവിശേഷങ്ങള്‍ കണക്കിലെടുത്തുകൊണ്ട് നമ്മുടെ സര്‍ക്കാരും, പൊതുജനങ്ങളും ജാതി-മത-രാഷ്ത്രീയ ഭേദമെന്യെ സദാജാഗരൂകരായിരിക്കേണ്ടതാണു. ഇക്കാര്യത്തില്‍ കേരളജനതക്കു മുന്നറിയിപ്പു തരുന്നതാണു മാത്രുഭൂമിയിലെ ഈ തുടര്‍ലേഖനം.

അശാന്ത ഭീകരമല്ലാത്ത കേരളമാണു നമുക്കുവേണ്ടതു.

Saturday, 15 November 2008

നമ്മുടെ സ്വന്തം അമ്പിളിമാമൻ


അതെ, നമ്മൾ തൊട്ടു- ഇനി നമ്മുടെ എം ഐ പി (മൂൺ ഇൻപാക്റ്റ് പ്രോബ്) മണത്തും രുചിച്ചും നമ്മളോടു പറഞ്ഞു തരും ചന്ദ്രൻ എന്താണന്നു. എം ഐ പി യുടെ കണ്ണ് ചന്ദ്രനെ അടുത്തറിയാൻ നമുക്കു കണ്ണായി രിക്കും വരുന്ന രണ്ടു കൊല്ലത്തെക്കു ! ശ്രീ മാധവൻ നായർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സകല ശാസ്ത്രജ്ഞർക്കും ക്രുത്യത നിറഞ്ഞ എഐപി നിർമ്മാണത്തിനു ഐ എസ് ആർ ഓ തിരുവനന്തപുരത്തിനും അഭിനന്ദനങ്ങൾ!

മലയാളം വാർത്ത ഇവിടെ

ടൈംസ്സ് ഓഫ് ഇന്ത്യ ടി വി ഇവിടെ

Thursday, 13 November 2008

അങ്ങനെ ചന്ദ്രയാൻ അവസാനത്തെ ഭ്രമണപഥത്തിലേക്കു

ജിജ്ഞാസുക്കളും, ഉത്സാഹഭരിതരുമായ നമ്മുടെ ശാസ്ത്രജ്ഞർ പരിമിതമായ നമ്മുടെ സാമ്പത്തികവും രാഷ്ട്രീയവുമാ‍യ സൌകര്യങ്ങൾവച്ചുകൊണ്ടതു സാധിച്ചു! ഓരോ ഭാ‍രതീയനും അഭിമാനിക്കാനുള്ള അവസരം തന്നു!
അങ്ങനെ ചന്ദ്രയാൻ അവസാനത്തെ ഭ്രമണപഥത്തിലേക്കു എത്തി

അഭിനന്ദനങ്ങൾ.... അഭിനന്ദനങ്ങൾ

Wednesday, 5 November 2008

ഒബാമ അഭിനന്ദനങ്ങൾ!......

ചരിത്രം രചിച്ചു ഒബാമ അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്കു! ഒബാമക്കും, കറുത്ത വർഗ്ഗക്കാർക്കും അഭിനന്ദനങ്ങൾ!

Monday, 3 November 2008

ക്രൂരമായ ഒരാചാരം

ഈ ക്രൂരമായ ആചാരത്തെ പറ്റി ഞാന്‍‌ ആദ്യമായി കേള്‍ക്കുകയാണു. വാര്‍ത്താ മാധ്യമങ്ങളേ - നന്ദി!
വീഡിയോക്കു “ റോയിട്ടേര്‍സി”നോടു കടപ്പാട്:


Friday, 31 October 2008

ഒറ്റമൂലി അല്ല! എങ്കിലും മുറിവിനു നല്ലതാണു

എനിക്കു ഉദേശം 4 വയസുള്ളപ്പോൾ ഒരു മഴക്കാലത്തു, വയ്ക്കോൽ മേഞ്ഞ ഞങ്ങളുടെ വീടിന്റെ ഇറയത്തു രണ്ട്‌ കപ്പകിഴങ്ങും, അരികിൽ ഒരു അരിവാളും ഇരിക്കുന്നു, എനിക്കു വിശന്നിട്ടു വയ്യ

ഒരു കഷണം കപ്പ മുറിക്കാൻ ഞാൻ അരിവാളെടുത്തു കപ്പ ഇടതുകയ്യിൽ വച്ചു ഒറ്റ വെട്ട്‌! ദൈവാധീനം കപ്പ ക്കു ഒന്നും സംഭവിച്ചില്ല! എന്റെ ഇടതുകയ്യിലെ ചൂണ്ടാ‍ആണിവിരൽ ചത്ത കോഴിയുടേ കഴുത്തുപോലെ തൂങ്ങികിട്ക്കുന്നു! എന്തോ എനിക്കു പറയത്തക്ക വേദന തോന്നിയില്ല. രക്തം വരുന്നുണ്ട്‌ - എന്നാൽ അധികമില്ലതാനും.

ഞാൻ ആകെ ഭയന്നു. എന്തു ചെയ്യണമെന്നു ഒരു രൂപവുമില്ല.

വിരൽ മുറിഞ്ഞു തൂങ്ങികിടക്കുന്നു. അമ്മ പാടത്തു പണിക്കു പോയിരിക്കുകയാണു. വന്നാൽ അടി ഉറപ്പ്‌! കൈ മുറിഞ്ഞതല്ല അമ്മക്കു പ്രശ്നം, കുറുമ്പ്‌ കാണിച്ചു അരിവാളെടുത്തതിനായിരിക്കും! ഞാൻ ആലോചിച്ചു നോക്കി - അമ്മവരുമ്പോഴേക്കും എങ്ങനെയെങ്കിലും കൈ ശരിയാക്കണം. ഇപ്പോൾ കുറേശെ വേദന കൂടി വരുന്നു! ഹാവൂ......

വടക്കേ മുറ്റത്തിന്റെ പടിഞ്ഞാറെ മൂലയിൽ ഒരു അടുപ്പുണ്ട്‌. അതിലാണു നെല്ലു പുഴുങ്ങുന്നതും, പശുവിനു തവിടു കലക്കി തിളപ്പിക്കുന്നതും. അടുപ്പിൽ തവിടു തിളപ്പിക്കാൻ വച്ചിട്ടുണ്ട്‌. പുകയുമുണ്ട്‌. എന്റെ തലയിൽ ബൾബ്‌ കത്തി...വേഗം തന്നെ അടുപ്പിനോടാടുപ്പിച്ചു കൈവിരൽ നേരെ പിടിച്ചു ചൂടാക്കാൻ തുടങ്ങി! എന്റമ്മോ.......! അസ്സഹ്യമായ വേദന! ഞാൻ ഉറക്കെ കരഞ്ഞു.

കരച്ചിൽ കേട്ട്‌ തൊട്ട്‌ വടക്കേ വീട്ടിലെ ചീരു മുത്തി വടിയും കുത്തി വേലിയുടെ ഇടയിലുള്ള വഴിച്ചാലിലൂടെ ഓടി എത്തി. ചീരുമുത്തി വന്നപ്പോഴേക്കും, ഞാൻ വേദനകൊൻണ്ട്‌ അലറി തുടങ്ങി. ആകെ ഒച്ചയും ബഹളവും, അപ്പോഴെക്കും അമ്മയും എത്തി! ആദ്യം എനിക്കുള്ളതു തന്നു.. വയറു നിറയെ വഴക്കു!

ചീരുമുത്തി അമ്മയോട്‌ പറഞ്ഞു " ജാന്വോമ്മേ...., മിണ്ടാണ്ടിരീ... പിള്ളേടെ കൈക്ക്യൂപ്പെന്താ വേണ്ടേന്നു വച്ചാ ചെയ്യാൻ നോക്കു"

അമ്മ " എന്തു ചെയ്യാനാ എന്റെ ചീരുചോത്ത്യേ..... എന്റെ പിള്ളേടെ കൈ പോയില്ലേ" എന്നു പറഞ്ഞു അമ്മയും തുടങ്ങി കരച്ചിൽ.

സ്വതവേ ദേഹം വിറയലുള്ള ചീരുമുത്തിക്കു വിറ കൂടി! ഊന്നു വടിയിൽ വലതു കൈ ആഞ്ഞു താങ്ങി, ഇടതു കൈകൊണ്ട്‌ താടിയിൽ തിരുമികൊണ്ട്‌ അൽപനേരം നിന്നിട്ട്‌ ഒറ്റപോക്ക്‌..

അഞ്ചു മിനിട്ട്‌ കഴിഞ്ഞപ്പോൾ കയ്യിൽ കുറെ പച്ചിലകളുമായി വന്നു. എന്നിട്ട്‌ അമ്മയോട്‌ ചോദിച്ചു: "ജാന്വോമ്മെയ്‌... ഇത്തിരി വെളിച്ചണ്ണ ഇങ്ങ്ട്‌ തന്നെ"

"വെളിച്ചണ്ണ ഇല്ല ചീരുവെയ്‌...." അമ്മ ഇഴഞ്ഞ സ്വരത്തിൽ പറഞ്ഞു!

"ഈ ചൂത്ത്രമ്മേടെ വീട്ടിലു ഒരു പണ്ടാറോം "ഒരാവശ്യം വരുമ്പോൾ കാണില്ല, ആ മനക്കൽ പോയി ഇത്തിരി വെളിചണ്ണ തരാൻ പറ" എന്നു പറഞ്ഞു ചീരു മുത്തി പച്ചിലകൾ അരകല്ലിൽ വച്ച്‌ അരക്കാൻ തുടങ്ങി.

അപ്പോഴേക്കും വെളിച്ചണ്ണ വന്നു! ചീരുമുത്തി അടുപ്പിൽ വച്ചു എണ്ണ ചൂടാക്കി..അതിൽ അരച്ച പച്ചില ഇട്ടുനല്ല പോലെ മൂപ്പിച്ചു, എണ്ണ അരിച്ചെടുത്തു.

ഊതി ആറ്റി കൊണ്ട്‌ കോഴിപപ്പ്‌(തൂവൽ) കൊണ്ട്‌ എന്റെ മുറിവിൽ പുരട്ടി.

ഈ സമയമെല്ലാം വേദന തിന്നു പുളയുന്ന എനിക്കു മരുന്നു പുരട്ടുമ്പോൾ നീറ്റൽ കൂടി ആയി! അലറീ വിളിക്കാനുള്ള സ്റ്റാമിന കഴിഞ്ഞു! എങ്ങി കരഞ്ഞു കൊണ്ടിരുന്ന എന്നെ സമാധാനിപ്പിക്കാൻ ചീരുമുത്തി വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയുടെ പാട്ടുപാടി തന്നു.

കുറെ കഴിഞ്ഞപ്പോൾ വേദന മരവിപ്പിനു വഴിമാറി!.... ചീരുമുത്തി പോയിട്ടില്ല... ഞാൻ ചീറുമുത്തിയുടെ അടുത്തു തന്നെ കൂടി!

എന്നിലെ അറിയാനുള്ള ആഗ്രഹം ചീരുമുത്തിയോടു ചോദിപ്പിച്ചു---
"എന്തൂട്ടായീ പച്ചില്യോക്കെ അരച്ച്‌ കാച്ചീത്‌?"

"അതു പറയൂലാ മോനെ....അതു രഹസ്യാ.."

"ചീരുമുത്തി ഇതു ആർക്കും പറഞ്ഞ്‌ കൊടുക്കൂലെ:" ഞാൻ ചോദിച്ചു

"മോന്റെ കൈ ഒണങ്ങികയിഞ്ഞ മുത്തി മോനോടു മാത്രം പറഞ്ഞു തരാം"

രണ്ട്മൂന്നാഴ്ച കൊണ്ട്‌ കൈ ഉണങ്ങി! ചീരുമുത്തി എനിക്കു ആമരുന്നു കൾ കാണിച്ചും അതിന്റെ പേരു പറഞ്ഞും തന്നു
എരുക്കിന്റെ കൂമ്പു
തൊട്ടാവാടി കൂമ്പ്‌
തേക്കിന്റെ കൂമ്പ്‌
ഇതു മൂന്നുമായിരുന്നു. അവ.

ഞാൻ ചോദിച്ചു :"ചീരുമുത്തി വൈത്യം പടിച്ചതാ...."
"അല്ല മോനെ എനിക്കപ്പ അങ്ങനെ തോന്നി...ഞനങ്ങനെ ചൈയ്തു.. മോന്റെ കൈയ്‌ പേതായി...അപ്പ ഇതു മരുന്നായി" ചീരുമുത്തി പല്ലില്ലാതെ മോണകാട്ടി ചിരിച്ചുകൊണ്ട് എന്റെ തലയിലൂടെ വിരലുളോടിച്ചുകൊണ്ടു പറഞ്ഞു.

ഒറ്റമൂലി അല്ല! എങ്കിലും മുറിവിനു നല്ലതാണു ഇതു. പലപ്പോഴും ഇതു കാച്ചി വളം കടി, മുറിവു, ഇവക്കെല്ലാം വലുതായ ശേഷം ഉപയോഗിക്കാറുണ്ട്ടായിരുന്നു.

അഭിനവ " ന്യായവാദി"

ദേശസ്നേഹം അടിച്ചേൽപ്പിക്കരുതെന്ന ഒരു മഹാന്റെ പ്രസ്താവന വായനക്കാർ ശ്രദ്ധിച്ചുവോ?

ഇന്നത്തെ മാത്രുഭൂമിയിൽ വന്ന ഒരു വാർത്തയിലാണു ഞാൻ ഇതു കണ്ടതു.

ഈ പ്രസ്താവന നടത്തിയവരെപ്പോലുള്ളവർ ആണു നാടിനു ഏറ്റവും വലിയ ആപത്തു. അവർ അവരുടെ സമൂഹത്തിനുകൂടി ആപത്തു വരുത്തുന്നവർ ആണു.

കാരണം,കണ്ണൂരുകാരൻ ഭീകരൻ കൊല്ലപ്പെട്ടതറിഞ്ഞു തന്റെ മകൻ ദേശദ്രോഹിയാണന്നറിഞ്ഞ്‌ അങ്ങനെ യുള്ള മകനെ തനിക്കു കണണ്ട്‌ എന്ന പറഞ്ഞ ഉമ്മയോടുള്ള പ്രതിഷേധം അറിയിച്ച്‌ ഈ അഭിനവ " ന്യായവാദി" യുടെ വാദമുഖം ഉള്ളിൽ ഒളിച്ചിരിക്കുന്ന വർഗ്ഗിയതയുടെ വിഷത്തിന്റെ ഗന്ധം പുറത്തറിയിക്കുന്നു! പ്രതീകാത്മകമായി ആ ഉമ്മ നാടിനോടു തന്റെ കൂറു വെളിപ്പെടുത്തി!

ഈ വെളിപ്പെടുത്തൽ തികച്ചും ഈ കാലഘട്ടത്തിനു യോജിച്ചതു തന്നെ ആയിരുന്നു. ആ ഉമ്മക്കു അങ്ങ്നെ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ച "സർവ്വശക്തനായ തമ്പുരാനോടു" നന്ദി പറയേണ്ടതിനു പകരം, "ചൊറിഞ്ഞു നാറ്റിക്കുന്ന " പ്രസ്സ്താവനകളുമായി രംഗത്തിറങ്ങുന്നവരെ സമൂഹം ഒറ്റ്ക്കെട്ടായി ഒറ്റപ്പെടുത്തണമെന്നും, സർക്കാർം, നീതി-നിയമ പാലകരും ഇങ്ങനെയുള്ളവരുടെ മേൽ പ്രത്യേക ശ്രദ്ധ വയ്ക്കണമെന്നും അഭ്യർത്ഥിക്കുകയാണു.

ജയ്‌ ഹിന്ദ്‌! വന്ദേ!... മാതരം!

Friday, 24 October 2008

ജീവിച്ചിരിക്കുന്നതിൽ ഭേദം “ചത്തു” പോകുന്നതാണു!

ദേശദ്രോഹിയായ മകന്റെ മ്രുദദേഹം ഏറ്റുവാങ്ങില്ലന്നു ഫയാസിന്റെ മാതാവ്!

ധീരമായ ഈ തീരുമാനമെടുത്ത മാതാവേ! അവിടത്തെ പാദങ്ങളെ വന്ദിക്കുന്നു!

ദേശദ്രോഹികളായ മക്കൾ ജീവിച്ചിരിക്കുന്നതിൽ ഭേദം “ചത്തു” പോകുന്നതാണു!

വാർത്ത ഇവിടെ