നല്ലവരായ സഹോദരങ്ങളെ!
ഈ ബ്ലൊഗില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി നടത്തുന്ന അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം ദയവായി ഇതിലേകൂടി പോകുന്നവര്‍ ശ്രദ്ധിക്കുമല്ലോ?
നമ്മുടെ ഭാരതത്തിനു ഭാരമായി കൊണ്ടിരിക്കുന്ന അയോദ്ധ്യയിലെ പള്ളി/ക്ഷേത്രം(ഏതാണു ശരി എന്നു നമുക്കു അറിയില്ലല്ലോ - ആളുകള്‍ മരിക്കുന്നതല്ലാതെ!) :(---- എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കര്‍ക്കും ഒരു അത്താണിയാണു! ഒരു കാരണവശാലും ഒരു പാര്‍ട്ടിക്കാരും സമൂലമായി ഈ പ്രശ്നം പരിഹരിക്കാന്‍ ഇഷ്ടപ്പെടില്ല!കാരണം, ഇന്ത്യയിലെ ഹിന്ദു-മുസ്ലീങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തേണ്ടതു ഇവരുടെആവശ്യമാണു. ഈ പ്രശ്നത്തിന്റെ പേരില്‍ മരിക്കുന്ന ഒരോ ഹിന്ദുവിന്റേയുംമുസ്ലീമിന്റേയും ജീവനു അനേകം വോട്ടുകളുടെ വിലയാണു ഉള്ളതു. ഒരു വിലയുംഇല്ലാത്ത വസ്തു നമ്മുടെനാട്ടില്‍ മനുഷ്യരുടെ ‘ജീവന്‍’ മാത്രമാണല്ലോ!
ഒരാഴ്ച്ചയായി ഇതിലേ വന്നു പോയവര്‍ ---------- 590 പേര്‍
അഭിപ്രായം രേഖപ്പെടുത്തിതു ------------------------ 21 പേര്‍
പള്ളി വേണമെന്നുള്ളവര്‍----------------------------- 1 ആള്‍= 4%
ക്ഷേത്രം വേണമെന്നുള്ളവര്‍--------------------------- 7 പേര്‍= 33%
ഇതു രണ്ടും വേണ്ട -ഭാവിതലമുറക്കു ഗുണപാഠമാകാന്‍
മതാന്ധത മൂലം മരിച്ചവര്‍ക്കു സ്മാരകം
പണിയണമെന്ന്നുള്ളവര്‍ -------- ------- ----------- 13 പേര്‍= 61%
ഇത്രയും തുച്ഛമായ ആളുകളുടെ അഭിപ്രായം കോടാനുകോടീ ജനങ്ങളുടെ അഭിപ്രായവുമായി താരതമ്യം ചെയ്യാമോ? എനിക്കും അറിയില്ല!
എങ്കിലും, ഈ കണക്കിനെ ഇന്ത്യയിലെ ജനസംഖ്യയുമായി താരതമ്യം ചെയ്തു നോക്കുക!
1. കേവലം 3.5% ആളുകളാണു ഇത്തരം കാര്യങ്ങളൊടു പ്രതികരിച്ചുള്ളു!
2. അതില്‍ തന്നെ 61% പേരും സമാധാനകാംക്ഷികളാണു!
3. മൊത്തം, ഹിന്ദുക്കളും മുസ്ലീമുകളും കൂടി 1.3% ത്തിനു മാത്രമേ ഇക്കാര്യത്തില്‍ തര്‍ക്കങ്ങള് ഉള്ളു. അതില്‍ 1 ശതമാനം പേരേ തീവ്രമായ മതവികാരം കൊണ്ടുനടക്കുന്നുണ്ടാവു. അവരാകട്ടെ, മൊത്തം ജനസംഖ്യയുടെ 0.08% - അതായതു
10000ത്തില്‍ ഒരാള്‍ മാത്രം!
ബാക്കിയുള്ള സമാധാനകാംക്ഷികള്‍ , ഈ മതാന്ധന്മാരുടെ വെകിളിത്തരത്തിനു ഇരകളായി
തീരുന്നു - അല്ലേ? - എത്രയോ പരിതാപകരം -
സാധിക്കുമെങ്കില്‍, ദയവായി നിങ്ങളുടെ മക്കളോ, സഹോദരങ്ങളൊ, ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുവാനും, രാഷ്ട്രീയ-മത ഭീകരുടെ ഇരകളാകാതിരിക്കുവാനും നിങ്ങളുടെ മുഴുവന്‍ സ്നേഹവും സ്വാധീനവും ഉപയോഗിച്ചു ഉപദേശിക്കണമേ എന്നു പ്രാര്‍ത്ഥിക്കുന്നു!
സ്നേഹത്തോടെ
Saturday, 15 December 2007
നിങ്ങള്‍ എല്ലാവരും വളരെ നല്ലവരാണു!
എഴുതിയതു ഒരു “ദേശാഭിമാനി” at 12/15/2007 09:17:00 pm
Labels: സാമൂഹ്യം
Subscribe to:
Post Comments (Atom)
2 comments:
കാംപസ് ടൈംസ് നോക്കിയതിനു നന്ദി. വായനക്കാരനായി തുടരുമല്ലോ.
എല്ലാ പ്രശ്‌നങ്ങള്‍ക്കും സമാധാന പൂര്‍ണമായ, പരസ്‌പര ബഹുമാനമുള്ള തീരുമാനം വേണമെന്നാണു ഞങ്ങളുടെ പക്ഷം.
സ്‌നേഹത്തോടെ
ഇസ്‌ലാഹിയയിലെ കൂട്ടുകാര്‍
തീര്‍ച്ചയായും ഇസ്ലാഹിയയിലെ ‘കൂടുകാരെ”! നിങ്ങളുടെ വിശേഷങ്ങള്‍ അറിയിക്കനും മടിക്കരുതു!
Post a Comment