Wednesday, 9 July 2008

ലോക മലയാളി കൗൺസിലിന്റെ 6-മത്‌ ലോക സമ്മേളനം

ലോക മലയാളി കൗൺസിലിന്റെ 6-മത്‌ ലോക സമ്മേളനം ഈ വരുന്ന ആഗസ്റ്റ്‌ 22, 23, 24 തിയതികളിൽ സിങ്കപ്പൂരിൽ വച്ചു നടക്കുന്നതാണു.

മറ്റുള്ള പല സഘടനകളിൽ നിന്നും വേറിട്ടു, നാടിന്റെ പുരോഗമനത്തെ ത്വരിതപ്പെടുത്തുന്നതിനു ഉതകുന്നവിധമാണു, ലോകമലയാളി കൗൺസിലിന്റെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നതു.

ലോകത്തെ എല്ലാരാജ്യങ്ങളിൽ നിന്നുള്ള കേരളീയരയ പ്രതിനിധികൾ പങ്കെടുക്കുന്ന ഈ സംരംഭത്തിൽ, പരിചയസമ്പന്നരായ പ്രഗൽഭരുമായി ആശയ വിനിമയം നടത്തുന്നതിനു, പുതിയ സംരംഭങ്ങൾക്കു രൂപം കൊടുക്കുന്നതിനും അവസരം ലഭിക്കും.

ഈ വർഷത്തെ സമ്മേളനം കൂടുതൽ ജനകീയവും, പ്രയോജനകരവും ആക്കിതീർക്കുനായി നാട്ടിലും വിദേശത്തുമുള്ള മലയാളി ആയ ആർക്കും പങ്കെടുക്കുവാൻ അവസരം ഒരുക്കിയിട്ടുണ്ട്‌. എല്ലവർക്കും വളരെ ആകർഷകമായ നിരക്കിൽ തമസസൗകര്യത്തോടെ ഉള്ള യാത്രാസജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌.

ഈ അവസരം പരമാവധി പ്രജോജനപ്പെടുത്താൻ knkumar@singnet.sg അല്ലങ്കിൽ knkumar@gmail.com എന്ന ഈമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണു. കൂടുതൽ വിവരങ്ങൾ, www.wmcsingapore.org അല്ലങ്കിൽ www.worldmalayalee.org എന്ന വെബ്ബ്‌ സൈറ്റിൽ നിന്നോ ലഭിക്കും.

ലോകത്തിനു മുൻപിൽ കേരളത്തിനു പ്രാധാന്യം നേടികൊടുക്കാൻ നിങ്ങളും സഹകരിക്കുക
PRESS NEWS ON WMC SINGAPORE CONFERENCE
=========================================


Key Kerala forum next month At Singapore.

By Soman Baby, ബഹ്‌റൈന്‍
A LARGE number of Keralites living in the Middle East, Europe, USA and Far East are expected to attend the World Malayalee Council's (WMC) sixth global conference, scheduled to be held in Singapore next month. One of the organisers of the conference, K S Nathan has just left Bahrain after briefing WMC officials here about the preparations for the conference.Mr Nathan, who is the WMC India region secretary-general and a joint convenor of the sponsorship and exhibition committee, said a number of delegates from Bahrain are making preparations to attend the global conference, which would be held in Singapore on August 22, 23 and 24."WMC has a very active province in Bahrain, which hosted the fourth global conference on a very successful note in August, 2004," he told the Press."The global conference is held once in two years, and the last conference was held in 2006 at Kochi, Kerala."The conference in Singapore will provide a unique opportunity for Keralites around the world to converge under a global platform."It will have networking sessions with community leaders, professionals and businessmen from around the world, said Mr Nathan."Top officials from India and Singapore will also address the conference," he revealed."Among the leaders who have already confirmed their participation are Singapore's President S R Nathan, Overseas Indian Affairs Minister Vayalar Ravi and Kerala's Home Minister Kodiyeri Balakrishnan."Malayalam films superstar Mammutty, popular heroine Kavya Madhavan and renowned writer M Mukundan have also confirmed their participation."An exhibition and a world class cultural show, including a fashion show, will also be held at the Singapore Orchid Club, which is the conference venue, said Mr Nathan.WMC Bahrain Province president Abraham John said a good number of delegates from Bahrain and other Gulf countries are expected to attend the Singapore conference..People interested to register should contact on http://us.mc559.mail.yahoo.com/mc/compose?to=knkumar@singnet.com.sg or http://us.mc559.mail.yahoo.com/mc/compose?to=knkumar@gmail.com
The invitation is open to all. Special highly discounted fares for Air line ticket plus accomodation is availbale for travel from Kochi. More details at http://www.wmcsingapore.org/ or http://www.worldmalayalee.org/
WMC, a fraternity of global Malayalees, was established in 1995 in New Jersey, USA, as a non-profit society.It now comprises more than 30 provinces spread over six regions - the US, Europe, Middle East, India, Africa, and Far East and Australia.In addition to provinces, WMC also has international forums such as Youth Forum, Women's Forum and Indian Worldwide Chamber of Commerce. (IWCC)Far East and Australia region president Dr K Nanda Kumar is the general convenor of the conference, details of which are available at http://www.wmcsingapore.org/.

Saturday, 5 July 2008

എണ്ണയും ഒരു ആയുധം!

A÷Lêq lÆfñŠïJw ഇന്ത്യാ ööOEê, YñTŸïiljñöT o꜌ïJ hñ÷ªšŒïEñ YTiïTñªYïEêiï C÷dçêqñd÷iêLï¼ñª Biñbù BXñ _____ÆòVú Hêiïv lïkltŠE_____

Cªök Hjñ dêÊêYá OêEEïv lª Hjñ Cusláò Föª C¼êjáù lïmôoïdçï¼êu JòTñYv ÷‹jïdçï¼ñªñ.


÷Oêaáù: oøaï A÷sfáiïv ETª hðšïŸïv Hêiïv lïk EïiÔï¼êu DvdêaEù Jòˆöhªñ dsƒïˆñ FEúYêiï? DvdêaEù Jòˆï÷iê?

DŒjù: DvdêaEù Jòˆï

÷Oêaáù: Fªïˆñù lïk JòTñJikëöY Jñsiñªïkë÷këê?!
DŒjù: C÷dçêw DvdêaEù dri ÷dêök Yöª lðûñù B¼ï.

÷Oêaáù: JêjXù?

DŒjù: lêŸêu dri÷dêök Vïhêusïkë.. AYñöJêûñ DvdêaEù lðûñù JñsOþñ.
suppley as per demand
Fª ödêqïoï AEñojïOþñ! lïk JòTñYv BiYïEêv C÷dçêw Vïhêusú JñslêXñ.

÷Oêaáù: Hêiïkïöus lïkJišù Dd÷gê¹ê¼qñöT oêœêŒïJ gÎYöi fêbï¼ï÷kë?
DŒjù: Dlþú

÷Oêaáù:BjêXñ ‹bêEödçˆ Ddú÷gê¹ê¼w?
DŒjù: CEúYá, ööOE, Oñjñ¼ù Oïk hŠá dòt÷lþnáu jêQŸw.
÷Oêaáù: Alt C÷dçêrñù driYñ÷dêök lêŸñªñöûê?
DŒjù: Dûñ! ‹öYáJïOþñ CEúYá

÷Oêaáù: A÷dçêw B jêQáŸqñöT o꜌ïJ gÎYöi AYñ fêbï¼ï÷kë?

DŒjù: AlïöT hêt¼šïv Døt„lmáŒïEñ Hêiïv AYáêlmáhêXñ. lêXïQá DvdêaE÷hKkiñù, BgáEúYj Ddú÷gêÇY÷hKkiñù, lïk JòTïiïˆñù Blmáù JñsOþïˆïkë. AlïöT láloêi ÷hKkJqïkñù, lá¹ïJqñöT ööJiïkñù bêjêqù dXù Dûñ.

C¦iñhêi÷dçêw Föus hEoæñ dsƒñ YñTŸï _

CYñ OYï BXñ!

E˜ñöT lqtOþöi YJt¼êEñÈ lïJoïYjêQáŸqñöT JñYÔù.

CEúYáiñöTiñù ööOEiñöTiñù oœŒñMTEöi YñjËù l¼ñª LòVYÔù...BXñ Cø Ǧïh F¯lïkJišù!

Hê÷jê aïlolñù A÷EJ ÷JêTï jòdiêXñ E˜ñöT KQEêlïv Eïªñù, F¯ DvdêaJjêQáŸqï÷k dXödçˆïiï÷k¼ñ ÷dêJñªYñ. Cø jáêQáŸqïök DvdêaJ JœEïJöqkëêù, A÷hjï¼Eñù dêÊêYáEñù BXñ. AYêiYñ, ....... Gnáiïök dXù dêÊêYát G¯iñöT hslïv dïTñŸñªñ......

mñŠ lÖE.....

Tuesday, 1 July 2008

അളിയൻ പിന്നെം വന്നു........ തൊടങ്ങീ അടുത്ത് അടിക്കുള്ള കേളികൊട്ട്!

കരുണാകരനും കൂടെ തിരിച്ചുവന്നവർക്കും സ്ഥാനമാനങ്ങൾക്കു വേണ്ടി .....

കോൺ‌ഗ്രസ്‌കാരുടെ ഒരു വിധിയേ! കുറെ നാളായി അവർ സ്വസ്ഥമായി നടന്നിരുന്നതായിരുന്നു.

ഇനി അടുത്ത നാളുകൾ ചിലപ്പോൾ ഉറക്കമില്ലാത്ത - സമാധാനമറ്റ ദിനങ്ങളാകാനാണു സാധ്യത.

കാ‍രണം കുട്ട്യേം കൊണ്ട് പീണങ്ങിപ്പോയ അളിയൻ പിന്നെം വന്നൂ, കുട്ടിയെ ഉപേക്ഷിച്ചിട്ട്, കൂട്ടുകാരുമായി ........ എന്നിട്ട് ഇതാ..... തൊടങ്ങീ അടുത്ത് അടിക്കുള്ള കേളികൊട്ട്!

ചില കല്യാണ വീടുകളിൽ വൈരാഗ്യം തീർക്കാനും, ബാക്കി കിട്ടാനുള്ള സ്ത്രീധനത്തിന്റെ കണക്കുപറഞ്ഞും കള്ളുകുടിച്ചു അടിക്കൂടുന്ന രംഗം ഓർമ്മവരികയായിരുന്നു!

തന്നോടൊപ്പമുള്ളവരെ അംഗീകരിക്കാത്തത് സ്ഥാനങ്ങൾ നഷ്ടപ്പെടുമെന്നു ഭയക്കുന്നവർ :കരുണാകരൻ വാർത്ത

Monday, 30 June 2008

എയ്‌ഡ്‌സ് നിങ്ങൾക്കും വരാം...സൂക്ഷിച്ചില്ലങ്കിൽ

എനിക്കു കിട്ടിയ ഒരു ഇമെയിൽ ഇവിടെ പോസ്റ്റുചെയ്യുന്നു. ഇതിന്റെ സത്യാവസ്ഥ് എന്തായാലും, സാധ്യതകൾ തള്ളികളയാനാവില്ല!


FROM Arvind Khamitkar ,
I.A.S, Director of Medical & Research Div,
Chennai
Dear Friends,
A few weeks ago, in a movie theatre, a person felt something poking from her seat. When she got up to see what it was, she found a needle sticking out of the seat with a note attached saying "You have just been infected by HIV". The Disease Control Center (in Paris ) reports many similar events in many other cities recently. All tested needles were HI V Positive.

The Center also reports that needles have been found in cash dispensers at public banking machines. We ask everyone to use extreme caution when faced with this kind of situation. All public chairs/seats should be inspected with vigilance and caution before use. A careful visual inspection should be enough. In addition, they ask that each of you pass this message along to all members of your family and your friends of the potential danger.

Recently, one doctor has narrated a somewhat similar instance that hppened to one of his patients at the Priya Cinema in Delhi . A young girl, engaged and about to be married in a couple of months, was pricked while the movie was going on. The tag with the needle had the message "Welcome to the World of HIV family".

Though the doctors told her family that it takes about 6 months before the virus grows strong enough to start damaging the system and a healthy victim could survive about 5-6 years, the girl died in 4 months, perhaps more because of the "Shock thought".

We all have to be careful at public places, rest God help! Just think about saving a life by forwarding this message.

Please, take a few seconds of your time to pass along.

With Regards,
Arvind Khamitkar , I.A.S,
Director of Medical & Research Div,
Chennai.
Rather than forwarding irrelevant mails, kindly pass this to every one. Probably ur mail can help to save his/her life




Sunday, 29 June 2008

വാത്സല്യം എന്ന അനുഭൂതി!

ഇന്നലെ അനിമൽ പ്ലാനെറ്റ്‌ ചാനലിൽ കണ്ണിനെ വിസ്മയിപ്പ്പ്പിക്കുന്നതും, ബുദ്ധിയേയും, വിചാരത്തേയും ത്രസിപ്പിക്കുന്നതുമായ ഒരു ഡോക്കുമെന്ററി കണ്ടു...

ആഫ്രിക്കൻ കാടുകളിലുള്ള ഒരു പെൺസിംഹം, വറുതികൊണ്ടു മറ്റു മൃഗങ്ങൾ കുറവായിരിക്കുമ്പോൾ തന്നെ, ഒരു "ഒറിക്സ്‌" മൃഗത്തിന്റെ കുൻഞ്ഞിനെ (മാൻ വർഗ്ഗത്തിൽ പെട്ട ഒരു മൃഗം)ദത്തു കുട്ടിയെ പ്പ്പോലെ വളർത്തുന്നു.

ഒരു ദിവസം ആ മാൻ കുട്ടി വളർത്തമ്മയുടെ അടുത്തുനിന്നും മാറി കുറച്ചു ദൂരം പോയി.

ഈ കുട്ടിയേ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു ജടയൻ ആൺസിംഹം പെട്ടന്നു ചാടി വന്നു ആ മാനുകുട്ടിയുടെ കഴുത്തിൽ പിടിമുറുക്കി. പാവം , പേടിച്ചു വികൃതമായി കരഞ്ഞ്‌ കൊണ്ട്‌ ആകുഞ്ഞു പിടഞ്ഞു. ശബ്ദം കേട്ട്‌ വളർത്തമ്മ വിവശയായി ചാടി എഴുന്നേറ്റു നോക്കുമ്പോൽ, തന്റെ വളർത്തുകുട്ടിയേയും കൊണ്ടു പോകുന്ന മൃഗരാജനെ ആണു കാണുന്നതു.

പെൺസിംഹത്തിനു കുട്ടിയെ കൊണ്ടുപോകുന്നതിലെ വിഷമവും, ഗജരാജനോടു അടുക്കാൻ ഉള്ള ഭയവും .....പറഞ്ഞറിയിക്കാൻ വയ്യാത്തവിധം ശോക ഭാവത്തിൽ ആ വിവശയായ വളർത്തമ്മയുടെ മുഖത്ത്‌ പ്രതിഫലിക്കുന്നുണ്ടായിരുന്നു. കുറേ ദൂരെ മാൻകുഞ്ഞിനേയും കൊണ്ട്‌ നടന്നശേഷം , ആൺ സിംഹം അതിനെ കൊന്നു തിന്നു. നാവുകൊണ്ടു ചിറി നക്കി..ചുണ്ടിൽ പറ്റിപിടിച്ചിരുന്ന ചോരയുടെ അവസ്സാനതുള്ളിയും നുണനുനിറക്കി, സംപ്രീതനായി കണ്ണിറുക്കി അടച്ചു വീണ്ടും തുറന്നു, വീണ്ടും പാതി അടച്ചു വിശ്രമിക്കാൻ ഒരുങ്ങുന്നു!

ഇതെല്ലാം നോക്കി, വിവശയായി പെൺ സിംഹം നിൽക്കുകയാണു. കുറെ ഏറെ നേരത്തെ വിശ്രമത്തിനു ശേഷം ആൺ സിംഹം അവിടെ നിന്നും എഴുന്നേറ്റു ദൂരേക്കു നടന്നു പോയി. അപ്പോൾ, പെൺസിംഹം, ആ മാൻകുഞ്ഞീനെ കൊന്നു തിന്ന സ്ഥലത്തു പോയി മണത്തു കൊണ്ടു മുഖത്തു പ്രകടിപ്പിക്കുന്നഭാവങ്ങൾ പെറ്റ തള്ളക്കു തുല്യമായിട്ടായിരുന്നു.

എന്റെയും കണ്ണുനിറഞ്ഞു....ഈ രംഗം കണ്ട്‌! ഒരു സിംഹത്തിനു ഒരു മാൻ കുട്ടിയോടു ഇത്ര വാൽസല്യമോ!

ഈ ഡൊക്കുമെന്ററി എടുത്തതു ഒരു സ്ത്രീ ആണു.(അവരുടെ പേരു ഞാൻ വിട്ടുപോയി..) കമന്റ്‌റി പറയുമ്പോൾ അവരുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു...വാൽസല്യം.... അതു അനിർവ്വചനീയമായ ഒരു അനുഭൂതി ആണു...മനുഷ്യരാവട്ടെ...പക്ഷിമൃഗദികളാവട്ടെ....! (ചില മനുഷ്യ മൃഗങ്ങളെ ഒഴിച്ചു നിത്തുക)

Friday, 27 June 2008

സംഗീതമേ.........അമര സല്ലാപമേ.......

കുരുന്നുകളുടെ പാട്ടുകള്‍ ഇഷ്ടമാണങ്കില്‍ ഈ ലിങ്കുകള്‍ തുറക്കു! പൂര്‍ണ്ണശ്രീ എന്ന ഈ സുന്ദരിക്കുട്ടി, നിങ്ങളെ സംഗീതത്തിന്റെ വേറെ ഒരു ലോകത്തേക്കു നയിക്കും! സംഗീതം ഇഷ്ടമാണങ്കില്‍ നിങ്ങളുടെ ഈ സമയം ഒരിക്കലും നഷ്ടമാവില്ല!
http://www.youtube.com/v/laLfIFR04es
http://www.youtube.com/v/u2BJ5Ghw4Pg
http://www.youtube.com/v/B4fV41uBbGA
http://www.youtube.com/v/NJ9Im0-TfnI
http://www.youtube.com/v/Qk2kjCN61ug
http://www.youtube.com/v/n80AKKRpW5o
http://www.youtube.com/v/BCOqaz7ZCQk

എന്റെ വളരെ അടുത്ത ഒരു സുഹ്റുത്തായ ശ്രീ. ഹരി യുടെ മകള്‍ ആണു പൂര്‍ണ്ണശ്രീ എന്ന ഈ കുസ്റുതി കുട്ടി. സംഗീതപ്രേമികള്‍, ഈ കുരുന്നു പ്രതിഭയെ അനുഗ്രഹിക്കുമല്ലോ!

Thursday, 26 June 2008

വായിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞ മാതൃഭൂമിയിലെ വാർത്ത ഇവിടെ..

"ലോക പ്രസിദ്ധയായ "ഏമി ജൈഡ്‌ വൈൻഹസെ" എന്ന കേവലം 24 വയസു മാത്രം പ്രായമുള്ള ഗായിക, മരണശയ്യയിൽ നിന്നും, ഇന്നു മയക്കുമരുന്നു വിരുദ്ധ ദിനത്തോടനുബന്ധിച്ചും, ഒപ്പം നെൽസൺ മണ്ടേയുടെ 90-ാ‍ം ജന്മദിനത്തോടും അനുബന്ധിച്ചു തോളിൽ മരുന്നു സഞ്ചിയും, സമീപം ഓക്സിജൻ ജാറും, കൂടെ ഒരു പറ്റം ഡോക്ടർമ്മാരുമായി, --- ഒരു പക്ഷേ അവസാനത്തെ പാട്ടിനായി ഇന്നു പാടാൻ ഒരുങ്ങുന്നു." വായിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞ മാതൃഭൂമിയിലെ വാർത്ത ഇവിടെ..

നമ്മുടെ നാടും ഈ രാക്ഷസന്റെ നിഴലിൽ ആണു. നമ്മൾ നമ്മു
ടെ സുഹൃത്തുക്കളേയും, ബന്ധുക്കളേയും അമിതമായ ലഹരിക്കടിമയാകാതെ യിരിക്കാൻ അൽപം ഒന്നു ചിന്തിച്ചാൽ മതി.

നമ്മുടെ കുടുംബങ്ങളിൽ എല്ലാവരും ചേർന്നിരുന്നു നടത്തിയിരുന്ന സന്ധ്യാവന്ദനങ്ങളും, പ്രാർത്ഥനകളും ഇന്നില്ല. വീടുകളിൽ സഹോദരസ്നേഹം പണ്ടത്തേപ്പോലെയില്ല. എല്ലാവർക്കും ഇന്നു തിരക്കാണു.

വൈകുന്നേരം സുഹൃത്തുക്കളോടൊത്തു ബാറിൽ പോകാനുള്ള തിരക്കു, വ്യപാര കോൺഫ്രൺസു, അല്ലങ്കിൽ ക്ലബ്ബിൽ മീറ്റിങ്ങു.... സ്ത്രീകൾക്കും കുട്ടികൾക്കും ടി വീ യിലെ കോപ്രായങ്ങൾ കാണാനുള്ള തിരക്കു! ഇങ്ങനെയുള്ള തിരക്കിൽ, ദൈവവിചാരമോ, അതുമൂലം ലഭിക്കുന്ന സമാധാനവും മനശാന്തിയുമോ, മനശാന്തിമൂലമുള്ള സത്‌ ചിന്തകളോ, അതുമൂലമുള്ള പ്രകൃതിയോടും, ചരാചരങ്ങളോടും, സഹജീവികളൊടും ഉള്ള വൽസല്യമോ എല്ലാം കൈമോശം വന്ന ഒരു വലിയ വിഭാഗം നമ്മുടെ സമൂഹത്തിലുണ്ടു.

പരസ്പരം ആശയവിനിമയം പോലുമില്ലാത്ത കുടുമ്പങ്ങളിലുള്ള ചെറുപ്പക്കാർ വഴിതെറ്റുന്നു...... അവർ പലതരം ലഹരിക്കും അടിമയാകുന്നു, നാശത്തിന്റെ തീയിൽ വീഴുന്നു! അതിനാൽ കുടുമ്പങ്ങളിൽ കൂടുതൽ വാത്സല്യത്തോടെ ഉള്ള ആശയവിനിമയം അത്യാവശ്യമാണു.

സർവ്വേശ്വരൻ സകലർക്കും നല്ലതു വരുത്തട്ടെ!

Saturday, 21 June 2008

സംഗീതമേ.........അമര സല്ലാപമേ.......

കുരുന്നുകളുടെ പാട്ടുകള്‍ ഇഷ്ടമാണങ്കില്‍ ഈ ലിങ്കുകള്‍ തുറക്കു! പൂര്‍ണ്ണശ്രീ എന്ന ഈ സുന്ദരിക്കുട്ടി, നിങ്ങളെ സംഗീതത്തിന്റെ വേറെ ഒരു ലോകത്തേക്കു നയിക്കും!
സംഗീതം ഇഷ്ടമാണങ്കില്‍ നിങ്ങളുടെ ഈ സമയം ഒരിക്കലും നഷ്ടമാവില്ല!
http://www.youtube.com/v/laLfIFR04es
http://www.youtube.com/v/u2BJ5Ghw4Pg
http://www.youtube.com/v/B4fV41uBbGA
http://www.youtube.com/v/NJ9Im0-TfnI
http://www.youtube.com/v/Qk2kjCN61ug
http://www.youtube.com/v/n80AKKRpW5o
http://www.youtube.com/v/BCOqaz7ZCQk

എന്റെ വളരെ അടുത്ത ഒരു സുഹ്റുത്തായ ശ്രീ. ഹരി യുടെ മകള്‍ ആണു പൂര്‍ണ്ണശ്രീ എന്ന ഈ കുസ്റുതി കുട്ടി. സംഗീതപ്രേമികള്‍, ഈ കുരുന്നു പ്രതിഭയെ അനുഗ്രഹിക്കുമല്ലോ!

Wednesday, 18 June 2008

പണ്ടെ ദുർബല, പിന്നെ ഗർഭിണി....

എന്നിട്ടും കൂടുതൽ പേരെ കൂടുതൽ തവണ ഗർഭിണികളാക്കാൻ മതപുരോഹിതന്മാർ കൊട്ടേഷൻ കൊടുക്കുന്നു! ഹാ കഷ്ടം!

ഒരു ഭാഗത്തു, ഭക്ഷ്യക്ഷാമം, തൊഴിൽ ക്ഷാമം, വിദ്യാഭ്യാസപ്രതിസന്ധി, പർപ്പിട പ്രശ്നം, അങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങളാൽ രാജ്യം വീർപ്പുമുട്ടുമ്പോൾ, അരമനകളിൽ ഇരുന്നു കൂടുതൽ കുട്ടികളെ ഉണ്ടാക്കാൻ കൽപന കൊടുക്കുന്നവരെ "രാജ്യദ്രോഹികൾ" എന്നു വിളിച്ചാൽ അതു തെറ്റാകുകുമോ?

ജനബാഹുല്യം കൊണ്ട്‌ പലതരം അരക്ഷിതാവസ്ഥ്കളെ അഭിമുഖീകരിച്ചുകൊണ്ടാണു നമ്മുടെ രാജ്യം നീങ്ങുന്നതു. പട്ടിണിയുടെയും,പരിവട്ടാത്തിന്റേയും

ഇടയിലേക്കു കൂടുതൽ ഇരകളെ സൃഷ്ടിച്ചു വിടണോ..............?തങ്ങളുടെ മതത്തിലുള്ളവരുടെ എണ്ണം കൂടിയാൽ അതുകൊണ്ടു ഉള്ള പ്രത്യേക പ്രയോജനം എന്താണു?

അല്ലയോ മേലധ്യക്ഷന്മാരേ........നിങ്ങൾക്കിങ്ങനെ ലേഖനങ്ങളിറക്കി കുറച്ചു നാളുകൾ കഴിയുമ്പോൾ കല്ലറക്കുള്ളിൽ കഴിഞ്ഞാൽ മതി! പുതിയതായി ജനിച്ചു, ദശാബ്ദങ്ങൾ ഇവിടെ ജീവിക്കാൻ വിധിക്കപ്പെടുന്നവരെ പറ്റി നിങ്ങൾക്കു എന്തെങ്കിലും ഊഹമുണ്ടോ?

വെള്ളം മുതൽ, വായുവരെ മലിനമായ ഒരു ലോകത്തിലേക്കു ഇനിയും കൂടുതൽ പേരെ ജനിപ്പിച്ചു വിടാനോ...., പിതാവേ, ഇവരോടു പൊറുക്കേണമെ.....!

മാതൃഭൂമിയിലെ വാർത്ത ഇവിടെ!

Sunday, 15 June 2008

നിങ്ങൾ പറയൂ...... ഇതു അനീതി അല്ലെ?....

അന്ധ വിശ്വാസം എന്ന നീരാളിജനങ്ങളുടെ യുക്തിയെ നിർവ്വീര്യമാകീകൊണ്ടിരിക്കുകയാണു. അതാണല്ലോ കള്ളസ്വാമിമാരും, കള്ളതങ്ങ്ല്മാരും, കള്ളബ്രദറും, കള്ള ഫാദറും ഒക്കെ അഴ്ച്ചുവിട്ട വിത്തുമൂരികളേപ്പോലെ ദുർബ്ബലമനസ്സ്കരെ വേട്ടയാടി മുതലെടുക്കുന്നതു.

എന്നാൽ ഭാരതത്തിൽ തന്നെ മുന്നിരയിൽ പ്രചാരമുള്ള ചില മാധ്യമങ്ങൾ അന്ധവിശ്വാസങ്ങളെ അരക്കിട്ട്‌ ഉറപ്പിക്കുന്ന രീതിയിലുള്ള ലേഖനങ്ങളും, പരസ്യങ്ങളും, മറ്റും കൊടുക്കുന്നതു, ശുദ്ധമായ ജനവഞ്ചന ആണു.ആ മാധ്യമങ്ങൾ പേരെടുത്തു പറയാതെ തന്നെ ഇതു വായിക്കുന്നവർക്കു ആരാണന്നു മനസ്സിലാകും.

സർക്കുലേഷനെ പോഷിപ്പിക്കാൻ മൃദുലഹൃദയരെ കൂടുതൽ ചൂഷണം ചെയ്യുന്നത്‌ അഭികാമ്യമല്ല. മറിച്ചു, അവരെ അന്ധവിശ്വാസത്തിൽ നിന്നും മോചനം കൊടുക്കനുള്ള പ്രേരണ ഉൾക്കൊള്ളുന്ന മറ്ററുകൾ പ്രസ്ദ്ധീകരിക്കാൻ ശ്രമിക്കുകയാണു വേണ്ടതു.

അല്ലങ്കിൽ മണ്മറഞ്ഞുപോയ അവരുടെ സ്ഥാപകരോടു ചെയ്യുന്ന അനീതി ആകും അതു. കാരണം ഉൽബുദ്ധരായ ഒരു കേരള ജനത അവരുടെ സ്വപ്നമായിരുന്നു.

ഇതു യുദ്ധക്കാലമാണു. സമ്പത്തിനു വേണ്ടിയുള്ള യുദ്ധക്കാലം.
ലക്ഷ്യം സമ്പത്തു ആണു.
അതിനു വേണ്ടി എൻതും ആയുധമാക്കും എന്നറിയാം.
...എങ്കിലും ഇതു അനീതി അല്ലെ?....
നിങ്ങൾ പറയൂ......

Friday, 13 June 2008

സൂക്ഷിച്ചാൽ തനിക്കു കൊള്ളാം....... പിന്നെ കരയരുതു :(


ആട്‌, മാഞ്ചിയം, സന്യാസി സ്വാമി തുടങ്ങി പലവേഷങ്ങളിലും പറ്റിപ്പ്സഘങ്ങൾ വിദേശത്തുള്ള കേരളീയരെ കബളിപ്പ്പിച്ചു കോടികൾ മുക്കിയ വാർത്തകൾ എല്ലാവരും ഓർക്കുന്നുണ്ടല്ലോ!ഇപ്പസ്ഥിരം കാണുന്ന ഒരു പറ്റം സഘം ആണു
"ബിൽഡേർസ്സ്‌ എക്സ്‌പൊ".
ഈ പേരിൽ വിദേശത്തു വന്നു മോഹപ്പിക്കുന്ന വാഗ്ദ്വാനങ്ങളുമായി പലരും ചുറ്റികറങ്ങുന്നുണ്ട്‌. ഐ ടി യുടെ ലേബലിലും, അപ്പാർട്ടുമന്റ്‌ ഡെവലപ്പുമന്റ്‌ എന്ന രീതിയിലും എല്ലാം വിദേശത്തുള്ള മലയാളികളെ പങ്കാളികളാക്കി നാട്ടിലുള്ള പല വ്യവസായികളും, ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ട്‌.

ഇതെല്ലാം ശരിക്കം, നിയമാനുസൃതമാണോ എന്നു ആരെങ്കിലും, തിരക്കാറുണ്ടോ? അനേക കോടികളുടെ ഇടപാടു ഇങ്ങനെ നടക്കുന്നുണ്ട്‌.

ഒരു പക്ഷേ എല്ലാം ശരിയായ രീതിയിൽ ആകാം.

എന്നാലും, പലപ്പോഴും ചൂടുവെള്ളത്തിൽ മുങ്ങിയ പൊള്ളിയിട്ടുള്ള "ആർത്തിപണ്ടാറങ്ങളോട്‌," ഒന്നു ശ്രദ്ധിച്ചോളാൻ പറയുകയാണു. വളരെ കലാപരമായി ആളെ കുപ്പിയിലിറക്കാൻ അറിയുന്ന മാനേജുമന്റ്‌ കോഴ്സുകൾ കഴിഞ്ഞവരാകാം ഇതിനായി സമീപിപ്പിക്കുന്നവർ.

ആളില്ലാത്ത വീടുകളുടെ എണ്ണം വർദ്ധിച്ചുവരുമ്പോഴും, (ഇതിനെ പറ്റി സർക്കാർ അന്വേഷിക്കുന്നുണ്ട്‌.) കുണുപോലെ ഉയരുന്ന ഫ്ലാറ്റുകൾ ഉത്തരം ഇല്ലാത്ത സമസ്യ ആണു.

(ഭൂമിയുടെ വില നിശ്ചയിച്ചുകൊണ്ടുള്ള പുതിയ നിരക്കുകൾ ഈ ഫ്ലാറ്റു നിർമ്മാതാക്കളെ സഹായിക്കാനല്ലേ എന്നു സംശയം ബലമായും ഉണ്ടു. സാധാരണക്കാരനയാ ഒരാൾക്കു വീടു വക്കാൻ ചെറിയ ഒരു സ്ഥലം വാങ്ങാൻ പുതിയ നിരക്കിൽ അസാധ്യമാണു. നിലവിലുള്ള വിലക്കു ഒപ്പം തന്നെ സ്റ്റാമ്പു ഡ്യൂട്ടി ആയി കൊടുക്കേണ്ടി വരും അപ്പോൾ ന്യായമായും അവർ ഫ്ലാറ്റു അന്വേഷിച്ചു പൊയിക്കോളു. ബുദ്ധി എപ്പ്ടടീീീീീ.....)

ഗ്ലോബലൈസേഷന്റെയും, ഫ്രീട്രേഡിന്റെയും എല്ലാം ഉപ ഉൽപന്നങ്ങളാണു ഈ പ്രതിഭാസങ്ങളും. ഭക്ഷ്യ ക്ഷാമവും വിലകയറ്റവും വരെ ഇതിൽ പെടും.

ബി ബി സി യിൽ ഇന്നലെ കേട്ടു ഇപ്പോൾ
" വാർ ഫോർ വെൽത്തി"ന്റെ കാലമാണു.
സമ്പത്തിനു വേണ്ടിയുള്ള യുദ്ധക്കാലം.....
നാമം .ജപിക്കൂ.... ഭയം മാറട്ടെ....

Wednesday, 11 June 2008

അങ്ങനെ കേരളം പലതുകൊണ്ടും വളരുകയാണു!

പടവാളിന്റെ ഉടമ, ശ്രീ അനൂപ്‌ എസ്‌ നായർ, .....

താങ്കൾ എന്നെയും, എന്നെപോലെ ബ്ലൊഗിൽ നിന്നും കാണാതിരുന്ന പലരേയും, ഓർമ്മിക്കുകയും, ഞങ്ങളെ പറ്റി അനേഷിക്കുകയും ചെയ്തു "ഒരു ബ്ലോഗർ എന്താകാണം" എന്ന തലക്കെട്ടിൽ എഴുതിയ ബ്ലോഗിനു നന്ദി പറയട്ടെ!

വ്യക്തിപരവും, ഔദ്യോഗികവും, പിന്നെ ശാരീരികമായ പലകാരണങ്ങളും കുറച്ച്‌ നാൾ മറി നിൽക്കാൻ ഇടയാക്കി.

പഴയ ബ്ലൊഗേൾസിൽ മിക്കവാറും ആളുകൾ സജ്ജീവാമായിതന്നെ ഉണ്ട്ല്ലോ! നവാഗതരായി ധാരാളം പേർ വന്നുകൊണ്ടുമിരിക്കുന്നു. അങ്ങനെ "ബ്ലോലോകം വളരുന്നു, വിദേശങ്ങളിൽ നിന്നും, സ്വന്തമാം നാട്ടിലേക്കു"....

അതിരിക്കട്ടെ!...

മനോരമ ദിനപത്രം, മാഫിയ കുടുംബത്തിൽ പെട്ട പുതിയ വർഗ്ഗ്ത്തിനു പേർ നൽകിയിരിക്കുന്നു.അതാണു "ആത്മീയ മാഫിയ!"

അങ്ങനെ കേരളം പലതുകൊണ്ടും വളരുകയാണു! അഭിമാനിക്കാം....

Saturday, 22 March 2008

അറിഞ്ഞോ? വെള്ളം കുടി മുട്ടാന്‍ പോണൂ.. ത്രേ!

“ഇന്നു ലോകജലദിനം”
കട്ടോ... ഇഷ്ടം പോലെ കട്ടോ!...

നശിപ്പിച്ചോ... ഇഷ്ടം പോലെ നശിപ്പിച്ചൊ..... അനുഭവിക്കും... നിങ്ങളല്ല... നിങ്ങടെ മക്കളു്!

യേശൂ പറഞ്ഞ്പോലെ, “നിങ്ങള്‍ എന്നെ ഓര്‍ത്തു സങ്കടപ്പെടാതെ - നിങ്ങളുടെ വരും തലമുറയെ ഒര്‍ത്തു വേവലാതിപെടുവിന്‍ .......”

അത്രയുമേ പരിഭവം പറഞ്ഞും, പിറുപിറുത്തും പിരാകി പിരാകി ഒഴുകുന്ന പാവം നമ്മുടെ നദികള്‍ക്കും പറയാനുണ്ടാവുകയുള്ളു!

പണ്ടൊക്കെ അവള്‍ കളിചിരിയും, കുസൃതിയുമൊക്കെ ആയി നമ്മളെ ശുദ്ധുജലത്തില്‍ കുളിപ്പിച്ചൂം, രസിപ്പിച്ചും കോരിതരിപ്പിക്കുമായിരുന്നില്ലെ!
ഇന്നോ?... അവളെ ഒന്നു നല്ലപോലെ ഒന്നു തൊടാന്‍ പറ്റുമോ? നല്ല നേരം നോക്കി തൊട്ടില്ലങ്കില്‍ ചൊറിയില്ലേ! അടുത്തു ചെന്നാലോ ചിലപ്പോള്‍ നാറും.... അകാല വാര്‍ദ്ധക്യം ..... പിന്നെ അകാല മൃത്യു..... എല്ലാം ..... വിധി!...

മതൃഭൂമിയിലെ ഈ വാര്‍ത്ത വായിച്ചോളു!

Wednesday, 19 March 2008

ക്രഡിറ്റ് കാര്‍ഡ് ഇന്റര്‍നെറ്റിലൂടെ ഉപയോഗിക്കുന്നവരേ....

ഈ 18-)o തിയതി എന്റെ ക്രഡിറ്റു കാര്‍ഡ് ഉപയോഗിച്ചു ആരോ യാഹൂ പീസീ - ഫോണ്‍ അക്കൌണില്‍ ഞാന്‍ അറിയാതെ 25 ഡോളര്‍ പണമടച്ചിരിക്കുന്നു. 15 ദിവസം മുന്‍പു യാഹുവിനു ഒരു പേമെന്റ് ഞാന്‍ കാര്‍ഡ് ഉപയോഗിച്ച് നടത്തിയിട്ടുണ്ട്. അതു ഏതോ ‘ദുഷ്ട്ന്‍’ എന്റെ കമ്പ്യൂട്ടറില്‍ നിന്നും എങ്ങനെ മോഷ്ടിച്ചെടുത്തുവോ ആവോ! ഓരോ പ്രാവശവും എല്ലാ വെബ്ബ് ഹിസ്റ്റ്രികളും, ഡിലീറ്റു ചെയ്യ്യറുണ്ട്. എന്റെ അനുഭവം നിങ്ങള്‍ക്കര്‍ക്കെങ്കിലും ഉണ്ടാവാതിരിക്കട്ടെ!

കമ്പൂട്ടര്‍ വിദഗ്ദ്ധരായ ധാരാളം ചുണക്കുട്ടന്‍‌ന്മാര്‍ നമ്മുടെ “ബ്ലോലോകത്തു” ഉണ്ടല്ലോ! ദയവായി അവര്‍ ഇനി ഈ അബദ്ധം പറ്റാതിരിക്കനും, മറ്റുള്ളവര്‍ക്കു പാഠമാകാനും, സഹായിക്കമോ?????????

Friday, 14 March 2008

ഒരു കമന്റ്..........

എന്റെ വിശ്വാസം എന്നെ പൊറുപ്പിക്കട്ട
“ദൈവം മനുഷ്യനെ സൃഷ്ടിച്ചു.
മനുഷ്യര്‍ മതങ്ങളെ സൃഷ്ടിച്ചു
അവര്‍ തന്നെ രാഷ്ട്രീയവും സൃഷ്ടിച്ചു”
ഇതുരണ്ടും സാത്താന്റെ നീചപ്രവര്‍ത്തികള്‍ക്കു മാധ്യമവുകയും തന്‍‌മൂലം
മനുഷ്യര്‍ പരസ്പരം പടവെട്ടി നശിക്കുകയും ചെയ്യുന്നു.
സാത്താനേ..... ദൂരെ പോകൂ
ഞങ്ങള്‍ സ്നേഹത്തോടെ മനുഷ്യരായി ജീവിച്ചു മരിച്ചോട്ടേ

Saturday, 8 March 2008

ഹവാലപണം ഉപയോഗിച്ച്‌ ഭൂമാഫിയ 15000ഏക്കര്‍ വാങ്ങി: ഇന്റലിജന്‍സ്‌

“ഹവാലപണം ഉപയോഗിച്ച്‌ കേരളത്തില്‍ പതിനയ്യായിരത്തോളം ഏക്കര്‍ ഭൂമി റിയല്‍ എസ്‌റ്റേറ്റ്‌ മാഫിയ വാങ്ങിക്കൂട്ടിയതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌,” പത്ര വാര്‍ത്ത

ഇത്രയും വിവരം ഇന്റലിജന്‍സിനു കിട്ടിയാല്‍, ഈ ഭൂമി എല്ലാ ഇടപാടുകളും മരവിപ്പിച്ചു, ഭൂമി കണ്ടുകെട്ടാന്‍ സര്‍ക്കാ‍രിനു സാധിക്കില്ലേ?

രക്ത സാക്ഷികള്‍ സിന്ദാബാദ് :(

അരുതു കൊല്ലരുതു
രണ്ടു പേര്‍കൂടി വെട്ടേറ്റു തലശേരിയില്‍ മരിച്ചു. ഒരു ആര്‍ എസ് എസ്, ഒരു സി പി എം.!

ഇലക്ഷന്‍ വരുമ്പോള്‍ മുദ്രാവാക്യം വിളിക്കാന്‍ ഉള്ളതാണു ഇവരുടെ പേരുകള്‍!
കഷ്ടം !

മരിച്ച മക്കളേ, നിങ്ങള്‍ ആര്‍ക്കു വേണ്ടി ജീവന്‍ കളഞ്ഞൂ, വെട്ടേറ്റു മരിക്കാന്‍ കാത്തു നില്‍ക്കുന്നവരേ,
നിങ്ങള്‍ കൂടി ബലിയാടാകല്ലേ!

Friday, 7 March 2008

ചില സാമൂഹ്യ ചിന്തകള്‍

"മതപഠനത്തിന്‌ ക്ഷേമനിധി ആവശ്യമുണ്ടോ ?" എന്ന ഒരു പോസ്റ്റു കണ്ടിരുന്നു, അതിന്റെ വിഷയത്തില്‍ നിന്നും കുറച്ചു വ്യതിചലിച്ച ഒരു കമന്റായിപ്പോയതിനാല്‍ അതു ഇവിടെ പ്രത്യേകം പോസ്റ്റു ചെയ്യുന്നു.


“കാലം കലികാല മാണു കുഞ്ഞേ ഇതു
കാര്യക്കേടൊന്നും പറഞ്ഞിടേണ്ടാ”

“കാര്യം കാണാന്‍ കഴുതകാലും ആരും കാണാതെ പിടിക്കും, വോട്ടിനു വേണ്ടി സര്‍ക്കാര്‍ ചിലവില്‍ എന്തും ചെയ്യും. ഇതു ജനാധിപത്യമാണു - ജനങ്ങളുടെ കാശു, ജനങ്ങളുടെ സര്‍ക്കാര്‍, വോട്ടില്ലാതെ ജയിക്കാന്‍ പറ്റുമോ? ജയ്ക്കാതെ ഭരിക്കാന്‍ പറ്റുമോ?”

ഇതിനഭിപ്രായം പറയിപ്പിച്ചിട്ടു വേണം -അല്ലെ? എങ്കിലും ഉള്ളതു പറയണമല്ലോ!

പുരോഗമനത്തിനു ശാസ്ത്രം പഠിക്കണം അതില്‍ പുരോഗതി വരണം. മതം കൂടുതല്‍ പഠിച്ചാ‍ല്‍അതു “തീവ്വ്രമായ മതാരാധാകര്‍” കൂടും. സമാധാനം നിലവിലുള്ളതിനേക്കാള്‍ കുറയും.മതങ്ങളെ പറ്റി വേണമെങ്കില്‍ പഠപുസ്തകത്തില്‍ ചരിത്ര വിഷത്തിന്റെ കൂടെ ജനറല്‍ ആയി പഠിപ്പിക്കാവുന്നതേ ഉള്ളു. അപ്പോള്‍ എല്ലാ മതങ്ങളുടേയും “സത്തു“ എല്ലാവരിലും എത്തിക്കാം. പുതിയ തലമുറ കൂടുതല്‍ സഹിഷ്ണുത ഉള്ളവരായി വളരാന്‍ ഇതു സഹായിക്കും. (അവിടെയും ചില മതങ്ങളെ “ഇടിച്ചു കയറ്റും” എങ്കിലും!) പത്തു പൈസ പോലു മതം പ്രത്യേകം പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ചിലവാക്കുന്നതു - ബോംബു വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്നതിനു തുല്യമാണു.

അതുപോലെ തന്നെ - വായിക്കുന്നവ്ര്ക്കു എന്നോട് വിഷമം തോന്നുന്ന ഒരു സത്യം കൂടി പറയട്ടെ - അനാധ ശിശുക്കള്‍ തീര്‍ച്ചയായും കനിവും ദയയും അര്‍ഹിക്കുന്നവര്‍ തന്നെ. സര്‍ക്കാരും ദയാനിധികളായ പൌരന്മാ‍രും അവരെ സഹായിക്കാന്‍ വേണ്ട സഹായം തീര്‍ച്ചയായും ചെയ്യണം.
ഒപ്പം തന്നെ “അനാധശിശുക്കള്‍ ഉണ്ടാകാതിരിക്കുന്നതിനു“ സമൂഹത്തെ ഉദ്ധരിക്കാനുള്ള നടപടികൂടി സ്വീകരിക്കണം. അനാധാലയം നടത്തുന്നതു ഒരു പുണ്യ പ്രവര്‍ത്തിയാണു. എന്നാല്‍ അനാധാലയങ്ങളുടെ എണ്ണംകൂട്ടാന്‍ വേണ്ട സാഹചാര്യം ഉണ്ടാക്കുന്ന പ്രവര്‍ത്തി അധര്‍മ്മങ്ങളില്‍ വച്ചു അധര്‍മ്മവും! :)ചില “ഗജ പോക്രികളുടെ” കുറച്ചു നാളുകളിലെ ആഘോഷങ്ങള്‍ ഒരു സ്ത്രീയേയും കുറെ കുട്ടികളേയ്യും സമൂഹത്തിന്റെ മുന്‍‌പിലേക്കു വലിച്ചിട്ടിട്ടു അടുത്ത ഇരയെ അന്വേഷിച്ചു നടക്കുന്നവരെ കുറച്ചു ഉപദേശിച്ച്ങ്കിലും” കൊടുക്കാനുള്ള ഒരു സംവിധനം വേണമെങ്കില്‍ സര്‍ക്കാര്‍ ചിലവില്‍ നടത്തട്ടെ! (വിധിയുടെ ഇരയായി അനാധരാവുന്നവരെ വിസ്മരിക്കുന്നില്ല) ഈ വിഷയത്തിലും ചില പരാമര്‍ശങ്ങള്‍ അടുത്തിട കണ്ടിരുന്നു. അനാധാലയങ്ങള്‍ നടത്തി സേവനം ചെയ്യുന്ന എല്ലാ മതസ്ഥാപനക്കാരും ഇതു കൂടി ശ്രദ്ധിക്കേണ്ടതാണു എന്നു തോന്നുന്നു.

Monday, 3 March 2008

ചില ബ്ലൂചിപ്പു വ്യാപാരങ്ങള്‍!

1. കള്ളു കച്ചവടം (അബ്ക്കാരി എന്നു ഓമനപ്പേര്‍)
2. ഭൂമിവ്യാപാരം-വെറുതെകിടക്കുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ടു ഉണ്ടക്കാന്‍ വില്‍ക്കുക ( ഉദാ: മൂന്നാര്‍, കുമരകം, തുടങ്ങി തെക്കു വടക്കു നീണ്ടു കിടക്കുന്ന ബിസിനസ്സ്. രാഷ്റ്ട്രീയ സ്വാധീനം ഇനി കൂടിയേ തീരു ഇവര്‍ക്കു)
3. വിഷയസംബന്ധമായ ഇടപാടുകള്‍ - ആയുര്‍വ്വേദം, ടൂറിസ്സം എന്നിവയുടെ കീഴില്‍ വരും( ഉദാ: ഐസ്ക്രീം, വിതുര, ലേറ്റസ്റ്റു- കോതമംഗലം) ഫെമിനിസ്റ്റുകള്‍ സ്ത്രീ പീഠനമെന്നു വെറുതെ പറയും.
4. ഹവാല ഇടപാടുകള്‍ - കറുപ്പു വെളുപ്പാ‍ക്കുക(മത ഭീകരരുടെ ബാങ്കിങ്ങു മേഘല. വിദേശ നാണയ വ്യാപാരം എന്നു പേര്‍)
5. ഗുണ്ടാ- കൂലിത്തല്ലു ഇടപാടുകള്‍ - റിക്കവറി സര്‍വീസ്( ലേബര്‍ സപ്ലെ - ബ്ലേഡ് വ്യാപാരികള്‍ക്കും, പെണ്ണുകച്ചവടക്കര്‍ക്കും സെക്യൂരിട്ടിയും, റിക്കവറിയും ചെയ്യുന്ന അന്തസ്സുള്ള പണീ)
6. ബ്ലേഡു ബിസിനസ്സ് - ബാങ്കിങ്ങ് ( കൊള്ള പലിശക്കാരന്‍- പ്രൈവറ്റ് ബാങ്കിങ്ങ്)
7. സന്ന്യാസം ,ധ്യാനകേന്ദ്രം, ആള്‍ദൈവം - മതം ആത്മീയം ഈ മേഘലയില്‍ ഉള്ളവര്‍ക്കു ശോഭിക്കാന്‍ പറ്റിയ മള്‍ട്ടി നാഷനല്‍ വ്യാപാരം. - പണത്തോടൊപ്പം സ്വാധീനം അതാണു ഇതിന്റെ പ്രത്യേകത.
8. കള്ളകടത്ത് (എക്സ്പോര്‍ട്ടു - ഇമ്പോര്‍ട്ട് നേരേയല്ലത്ത വഴിയില്‍ കൂടി- ) ഭീകരര്‍ക്കു ആയുധവും മറ്റും.
9. മാഫിയ... മണല്‍, അരി, ഭൂമി...... (കേള്‍ക്കുമ്പോള്‍ നല്ല രസ്സമുള്ള പേരു. അല്ലെ?)ഔ.....
10. രാഷ്ട്രീയം - ലോ ഇന്‍‌വെസ്റ്റ്മെന്റ് - ഹൈ ഇന്‍‌കം, പക്ഷെ നല്ല തൊലിക്കട്ടി വേണം - അച്ചുമാമനെ പ്പോലെ ആയിട്ടു കാര്യമില്ല -
(ഷെയര്‍ മര്‍ക്കറ്റില്‍ താമസമില്ലാതെ ലിസ്റ്റു ചെയ്യുന്നതാണു)
വായനക്കാര്‍ക്കു പുതിയതായി ലിസ്റ്റ് ചേര്‍ക്കാവുന്നതാ‍ണു - അംഗത്വം സൌജന്യം

Friday, 29 February 2008

ഇത്തിക്കണ്ണികള്‍ക്കു ഒരു പാഠം

ജനദ്രോഹികളായ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി കേസില്‍ മാതൃകാപരമായ ശിക്ഷവിധിച്ച ബഹുമാനപ്പെട്ട കോടതിവിധി മറ്റുള്ള ജനദ്രോഹികളായ ഇത്തിക്കണ്ണി ഉദ്യോഗസ്ഥ വെള്ളാനകള്‍ക്കു ഒരു പാഠമാകട്ടെ! ഇതിനേക്കാള്‍ വലിയ തെണ്ടിത്തരം കാണിച്ച് നാടിനെ വിറപ്പിക്കുന്ന മാഫിയാ കണ്ണികളായി പ്രവര്‍ത്തിക്കുന്ന അനേകം ഉദ്യോഗസ്ഥര്‍ ഉണ്ട് എന്ന കാര്യം ബഹുമാനപ്പെട്ട കോടതി മാധ്യമങ്ങളില്‍ കൂടി അറിയുന്നുണ്ടാവുമല്ലോ! ബഹു. കോടതിയില്‍ അങ്ങനെ ഉള്ളവരെ പറ്റി വ്യക്തമായ പരാ‍തികള്‍ ഗുണ്ടാ ആക്രമണവും, കള്ളകേസുഭയവും മൂലം ആരും പരാതിപ്പെറ്റാതിരിക്കുവാനുള്ള സാഹചര്യം ഇന്നു നിലവില്‍ ഉണ്ടു. അവിടത്തെ വിവേചനാധികാരം ഉപയോഗിച്ചു ഇങ്ങനെ ഉള്ള സാമൂഹ്യദ്രോഹികള്‍ക്കു എതിരെ സ്വമേധയാ നടപടി എടുത്തു മാതൃകാപരമായി ശിക്ഷിക്കുവാന്‍ സാധിച്ചെങ്കില്‍ ആഗ്രഹിച്ചുപോവുകയാണു!
നീതിമാന്മാര്‍ ന്യായാധിപന്മാരായാല്‍, നാടു സുരക്ഷിതമാകും

Wednesday, 27 February 2008

കേരളാംബയെ സുന്ദരിയാക്കാന്‍ പറ്റുമോ?

മനുഷ്യസമൂഹത്തില്‍ സാംസ്കാരികമായും, ബുദ്ധിപരമായും, ഉണ്ടാകുന്ന പരിണാമങ്ങള്‍ പലതരം പുതിയ ജീവിതരീതിയും സ്വീകരിക്കാന്‍ സമൂഹത്തെ നിര്‍ബ്ബന്ധിതരാക്കും. പുതിയ സാങ്കേതിക വിദ്യകള്‍ നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തുകയും, സാവധാനം അവ ഒഴിച്ചുകൂടാന്‍ വയ്യാത്തവണ്ണം ജീവിതശലിയുടെ ഭാഗമായി മാറുകയും ചെയ്യും. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി, ഈ പരിണാമങ്ങളും, സങ്കേതികവിദ്യകളുടെ വൈവിധ്യവും, അവ ജീവിതരീതിയില്‍ വരുത്തുന്ന മറ്റങ്ങള്‍ അതിവേഗത്തിലാക്കിയിട്ടുണ്ട്. ഇതു ബൌദ്ധികമായ പുരോഗതിയുടെ പ്രതിഫലനമാണു. ഇതു പ്രകൃതിസഹജവുമാണു! അതു നല്ലതു തന്നെ! സഹര്‍ഷം പുരോഗതിയേയും, വികസനങ്ങളേയും നമുക്കു സ്വീകരിച്ചേ പറ്റൂ!

അതിനോടൊപ്പം തന്നെ, ഒരു മറുവശം കൂടി ഉണ്ട്! വികസനങ്ങള്‍ വികലമായി നടപ്പാക്കുമ്പോള്‍, വെളുക്കാന്‍ തേച്ചതു പാണ്ടാകാതെ കൂടി ശ്രദ്ധിക്കണം.

ഏതു വികസനങ്ങളും ഭൂമിയിലേ നടത്താന്‍ പറ്റൂ! അതിനു ഭൂമി വേണം. ഭൂപ്രകൃതിക്കു മാറ്റം അനിവാര്യം! കുന്നുകളും, കുഴികളും, സമനിലങ്ങളായി മാറണം. ഇതിനു ഒരു വേറെ ഒരു പ്രധിവിധിയും ഇല്ല! ഇവിടെ ആണു ശ്രദ്ധിക്കേണ്ടതു. നമ്മള്‍ വികസനത്തിനാ‍യി ഭൂമിയില്‍ അടിച്ചേല്‍പ്പിക്കുന്ന രൂപമാറ്റങ്ങള്‍, മറ്റു പ്രകൃതിക്കു കൂടി സ്വീകാര്യമാകുന്ന രീതിയില്‍ ആകണം.

ഭൂമി നികത്തുമ്പോള്‍, വേണ്ടത്ര നീര്‍ചാലുകളും, തോടുകളും നിര്‍മ്മിക്കണം. അവ വര്‍ഷക്കാ‍ലത്തെ മഴവെള്ളം ഉള്‍ക്കെള്ളാന്‍ ശേഷി ഉള്ളതാകണം. അല്ലാത്ത പക്ഷം, വെള്ളകെട്ടും, വൃത്തികേടും നിറഞ്ഞ ഒരു ചുറ്റുപാടായിരിക്കും വികസനത്റ്റിനു ചുറ്റും ഉണ്ടാകുക. “ശരിയായ ഡ്രൈനേജ് സിസ്റ്റം” ഒന്നാമതായി ആസൂത്രണം ചെയ്യണം. അതിനു ശേഷം മാത്രമേ, ഫില്ലിങ്ങ്, കോമ്പൌണ്ട് വാള്‍, ബില്‍ഡിങ്ങു കണ്‍‌സ്റ്റ്ട്രക്ഷണ്‍ എന്നുവക്കു അനുവാദം കൊടുക്കാവൂ എന്നാണു എന്റെ അഭിപ്രായം.

കേരളത്തില്‍ നൂറുകണക്കിനു നീര്‍ചാലുകളും, തോടുകളും ഉണ്ട്. സര്‍ക്കാരിനു എത്രചിലവു വന്നാലും, ഇവ വൃത്തിയാക്കി, ഇരുവശവും കോണ്‍ക്രീറ്റു ഭിത്തികെട്ടി, ആവശാനുസരണം ആഴവും,വീതിയും തീര്‍ത്തു, സുഗമാ‍യ നീരെഴുക്കു 100%വും ഉറപ്പാക്കന്ണം. ആതു പോലെ എല്ലാ തോടുകളുടേയും പുഴകളുടേയും തീരങ്ങളില്‍ പുറമ്പോക്കു ഭൂമി ധാരാളം ഉണ്ട്. അവ അതിരുകള്‍ തിരിച്ചു, വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുകയുമാവാം. (കേരളത്തില്‍ ഒറ്റ കാന പോലും ശരിയായി തീര്‍ക്കാന്‍ സാധിച്ചിട്ടില്ല എന്ന കാര്യം മറന്നുകൊണ്ടല്ല ഇതെഴുതുന്നതു! മനസ്സിന്റെ ആശ കൊണ്ടാണ്)

ഇങ്ങനെ ഒരു ഭാഗത്തുനിന്നും വികസനത്തിനു വേണീ ചൂഷണം ചെയ്യുമ്പോള്‍, മറുകൈകൊണ്ട്, ഭൂമിയെ തലോടി സമാധാനിപ്പിക്കാനുമുള്ള ബാധ്യത നമുക്കു ഇല്ലേ?

“ബുദ്ധിമാന്മാരായ ഭൂമാഫിയകള്‍” വഴിയരികിലുള്ള ഭൂമി വാങ്ങി മതിലുകെട്ടി അതിനു പിന്നിലുള്ള ഭുമിയിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കി, അതും “ചുളു വിലക്കു” വിഴുങ്ങാന്‍ വലവച്ചിരിക്കുന്നതു എങ്ങും കാണം. ഏതു ഭൂമിയുടെയുടേയും ചുറ്റുമതിലുകള്‍ പണിയാന്‍ അനുവദിക്കുമ്പോല്‍ സമീപത്തുള്ള മറ്റു വസ്തുക്കളിലേക്കു ശരിയായ ഗതാഗത സൌകര്യം ഉണ്ടോ എന്നു ഉറപ്പുവരുത്തണം. അതിനു നിലവിലുള്ള നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കണം.

ഇനിയും കൂടുതല്‍ വികസങ്ങള്‍ വന്നുകൊണ്ടെയിരിക്കും! എന്തെല്ലാമാണു ഇനിയും വരുവാനുള്ള സാധ്യത എന്ന് മുന്‍‌കൂട്ടി ഒരു മാസ്റ്റര്‍ പ്ലാന്‍ ഓരോ നഗരസഭകളും ഉണ്ടാക്കണം. അതിന്റെ അംഗീകരിച്ച രൂപരേഘ ജനങ്ങളെ അറിയിക്കുകയും ചെയ്യണം. അതു അവരെ നഷ്ടപ്പെടുന്നരീതിയിലുള്ള മുതല്‍മുടക്കിനിന്നും രക്ഷിക്കും.

വികസനം മൂലം കേരളാംബയെ “മൂക്കും മുലയും പോയ ശൂര്‍പ്പണഖ” യെപ്പോലെ ആകാതെ, മഹാലക്ഷ്മിയേപ്പോലെ ഐശ്വര്യവതിയായ സുന്ദരിയാക്കി ദൈവത്തിന്റെ സ്വന്തം നാടിനെ മാറ്റാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുമോ?

ഇപ്പോഴത്തെ വികസനം, ശാസ്ത്രീയാമായി നടപ്പാക്കാന്‍ ശ്രദ്ധിക്കാന്‍ സര്‍ക്കാരും, ഇതിനോടു ബന്ധപ്പെട്ട എല്ലാവരും ബാധ്യസ്ഥരാണു.!

Friday, 22 February 2008

ന്യൂനപക്ഷ ക്ഷേമത്തിന് വകുപ്പ് വേണം

എല്ലാ ജാതി, മത, വര്‍ഗ്ഗപ്രീണനങ്ങളോടു എതിര്‍പ്പുള്ള ആളായി പോയി ഞാന്‍ എഴുതുന്ന കാര്യങ്ങളില്‍ അതു പ്രത്യക്ഷമായും പരോക്ഷമായും കാണാന്‍ സാധിക്കും. ഞാന്‍ കണ്ട മത ഭ്രാന്തന്മാരുടെ ലോകം എന്നെ അങ്ങനെ ആക്കിതീര്‍ത്തു- അതിനെന്നോടു വായനക്കാര്‍ ക്ഷമിക്കണം.

ന്യൂനപക്ഷ ക്ഷേമത്തിന് വകുപ്പ് വേണം

ശ്രീ പാലോളി മുഹമ്മദ് കുട്ടിയുടെ റിപ്പോര്‍ട്ട് വളരെ അധികം പഠിച്ചിട്ടായിരിക്കും അദ്ദേഹം ഈ റിപ്പോര്‍ട്ട് ഉണ്ടാക്കിയിരിക്കുക. ഒരു വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ മാറ്റാന്‍ ആ വിഭാഗത്തിനു കുറെ സ്കൂളുകള്‍ അനുവദിച്ചതുകൊണ്ടു കാര്യമായോ? ഏതെങ്കിലും വിദ്യാലയം സാംബത്തിക ലാഭം ഉദ്ദേശിച്ചല്ലാതെ സ്വന്തം മതത്തിലെ കു ട്ടികളുടെ ഭാവിയെ കരുതി തുടങ്ങിയതായി അറിയാമോ? ആ സ്കൂളുനടത്തുന്ന മാനേജ്മെന്റിനല്ലാതെ മറ്റാര്‍ക്കെങ്കിലും എന്തെങ്കിലും സാമ്പത്തികലാഭം ഉണ്ടാകാറുണ്ടോ?



വിദ്യാഭ്യാസത്തിലെ പിന്നോക്കാവസ്ഥ് മാറാന്‍ സ്കൂളില്‍ കുട്ടികളെ വിട്ടു പഠിപ്പിക്കുവാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുകയാണു വേണ്ടതു.



ഇപ്പോള്‍ തന്നെ നായന്മാരുടെ എന്‍ എസ്സ് എസ്സ് സ്കൂളുകള്‍, കൃസ്ത്യാനികളായിട്ടുള്ള വിവിധ വിഭാഗങ്ങളുടെ സ്കൂളുകള്‍, മുസ്ലീം സമുദായത്തിന്റെ സ്കൂളുകള്‍! ഏതു വിഭാഗത്തിന്റെ വിദ്യാലയമാണോ, ആവിഭാഗത്തിന്റെ മതസ്വാധീനം ആവിദ്യാലയങ്ങളുടെ അന്തരീക്ഷത്തില്‍ കാണുവാനും സാധിക്കും. വിദ്യാലയങ്ങള്‍ പരോക്ഷമായിട്ടാണങ്കിലും മത സ്ഥാപനങ്ങളായി തീരും.ആരും അംഗീകരിക്കില്ല എന്നു ഉറപ്പാണങ്കില്‍ പോലും, കാര്യങ്ങള്‍ നിര്‍ദേശിക്കാം!

1)വിദ്യാഭാസത്തിലുള്ള പിന്നോക്കാവസ്ഥ മാറ്റാന്‍ പ്ലസ് റ്റു വരെ യുള്ള വിദ്യാഭാസം നിയമം മൂലം നിര്‍ബ്ബന്ധമാകൂക.

2)ദാരിദ്യരേഖക്കു താഴെയുള്ള എല്ലാവര്‍ക്കും ഫീസും, പഠനോപകരണങ്ങളും സൌജന്യമാക്കുക

3)എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും മതപരമായ ആചാരങ്ങളും, മത ചിഹ്നങ്ങളും നിര്‍ബ്ബന്ധ്മായും ഒഴിവാക്കുക.

4)കേരളത്തില്‍ വിദ്യാര്‍ത്ഥിളും ആദ്ധ്യാപകരുമില്ലാത്ത അനേകം സര്‍ക്കാ‍ര്‍ സ്കൂളുകള്‍ ഉണ്ടു. അവ പുനരുദ്ധരിക്കുക.

5) സര്‍ക്കാര്‍ സ്കൂളുകളികും, സ്വകാര്യസ്കൂളുകളിലും ഒരേ തരത്തിലുള്ള പഠന നിലവാരം ഉറപ്പുവരുത്തുക.



പച്ചപരമാര്‍ത്ഥം

(ന്യൂനപക്ഷം എന്നാല്‍ ഇവിടത്തെ മുതലാളിമാരും, രാഷ്റ്റ്രീയക്കാരും, മത നേതക്കന്മാരുമാണു. അവര്‍ എണ്ണത്തില്‍ കുറവ് ആയതിനാല്‍ അവരുടെ നിലനില്‍പ്പിനു വേണിയാണു എല്ലാം -ഭൂരിപക്ഷം എന്നാല്‍ ദരിദ്രനാരായണന്മാര്‍ ഇതു പച്ചയായ സത്യം)
മതത്തില്‍ അധിഷ്ടിതമായ ന്യൂന ഭൂരിപക്ഷം മനുഷ്യനെ തമ്മില്‍തമ്മില്‍ അകറ്റിനിര്‍ത്താനും, മത നേതക്കള്‍ക്കു രാഷ്ട്രീയക്കാരോടു വില പേശാനുള്ള ഒരു തുറുപ്പു ചീട്ട്.
26ഉം(മുസ്ലീം) 20ഉം (ക്രിസ്ത്യന്‍)ശതമാനക്കാരുടെ വോട്ട് ആരു ഭരിക്കും എന്നു തീരുമാനിക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായകപങ്കാണു വഹിക്കുന്നതു.
പിന്നെഉള്ള 52%ക്കാരില്‍ ഒരു വിഭാഗം ഉണ്ടു, പുലര്‍ന്നാല്‍ അന്തിയാക്കാന് കഷ്ടപ്പെടുന്നവര്‍. തലമുറകളായിട്ട് അവര്‍ ന്യൂനപക്ഷമാണു. ദരിദ്രവാസികള്‍. അവര്‍ക്കു സംഘ്ടനയില്ല, തല എണ്ണി കാണിച്ചു കൊടുത്തു ഓട്ടിനു വിലയായി വിദ്യാലയങ്ങളും, മെഡിക്കല്‍ കോളേജുകളും വാങ്ങാന്‍ പറ്റിയ വ്യാപാര പരിചയമുള്ള പുരോഹിതരില്ല.

അവനു വക്കീലില്ല, കോടതി ഇല്ല.......... അവനു പലപ്പോഴും അവന്‍ പോലും ആരുമല്ല!

ആര്‍ക്കും സ്വയം തനിക്കും വേണ്ടാത്ത വെറും ദരിദ്രവാസികള്‍!

Saturday, 16 February 2008

നമ്മളെന്താ ഇങ്ങനെ?


കുറ്റക്കാരനാകുന്ന ഒരോ‍ വഴിയേ!

Wednesday, 13 February 2008

ന്യൂന പക്ഷമാണേ സഹായിക്കണേ!

ഗൂഗിളിന്റെ ബ്ലോഗ് സെര്‍ചില്‍ വരാത്തതുകൊണ്ടാണു വീണ്ടും ഒരു ലിങ്കു കൊടുക്കുന്നതു.
പോസ്റ്റു ഇവിടെ http://pvpnair.blogspot.com/2008/02/blog-post_1008.html

ന്യൂന പക്ഷമാണേ സഹായിക്കണേ!

അതോ ഞാന്‍ ന്യൂനപ്ക്ഷക്കാരനാണു, മര്യാദക്കു പറഞ്ഞാല്‍ അനുസരിച്ചോ -ഏതാ ശരി?

എനിക്കും അതുപോലെ വായിക്കുന്ന എല്ലാവര്‍ക്കും ഓര്‍മ്മവച്ച നാള്‍ മുതല്‍ കേഴ്ക്കുന്ന ഒരു അലമുറ ആണു ന്യൂനപക്ഷം -“ നൂനപക്ഷത്തെ അവഗണിച്ചു, ന്യൂനപക്ഷ്ത്തിനു അതില്ല - ഇതില്ല എന്നിങ്ങനെ” !

എന്നതാ ഈ ന്യൂനപക്ഷം? അംഗഹീനന്‍‌മാരോ, രോഗത്താന്‍ അവശരോ, അതോ മറ്റു തരത്തിലുള്ള വികലാംഗരോ- ഭരണഘടനയുടെ പ്രതേക ലാളനക്കും, അനുകമ്പക്കും പാത്രീഭൂതരാവാന്‍? ന്യൂനപക്ഷമെന്നു പറയുന്നവരിലെ ഭൂരിപക്ഷവും മറ്റുള്ളവരെ അപേക്ഷിച്ചു സമ്പത്തികമായും ദൈവസഹായത്താല്‍ നല്ലനിലയില്‍ തന്നെ!‍

വോട്ട് എന്ന തുറുപ്പു ചീട്ടു കാണിച്ചു, രഷ്ട്രീയത്തില്‍ വിലപേശുമ്പോള്‍, ഇളിഭ്യരാക്കപ്പെടുന്നത് ദരിദ്രനാരായണന്മാരായ ഒരു വലിയ വിഭാഗത്തെ അല്ലേ?

ഇന്ത്യയിലുള്ളവര്‍ ഇന്ത്യാക്കാര്‍ എന്നു കാണാന്‍ പറ്റാത്ത കാലത്തോളം ജനങ്ങളില്‍ ഐക്യമനോഭാവം വിദൂരമാകും. അപരിഷ്കൃത ജനതയേപ്പോലെ ജാതിയുടെയും മതത്തിന്റേയും വേര്‍തിരിവുണ്ടാക്കുന്ന - സര്‍ക്കാര്‍ രേഖകളില്‍ നിന്നും ജാതിമത കോളങ്ങള്‍ നീങ്ങുന്ന ഒരു കാലം എന്നെങ്കിലും വരുമോ?

അര നൂറ്റാണ്ടായി ഞാന്‍ എത്രതന്നെ ആലോചിച്ചിട്ടും ഒരു പിടിയും കിട്ടാത്ത ചേദ്യമാണു.

കാന്‍സര്‍, ഹൃദ്രോഗം -ആദായ വില, ആദായവില.......

കാന്‍സര്‍, ഹൃദ്രോഗം തുടങ്ങി മാരക രോഗങ്ങള്‍ മാത്രം സംഭാവന ചെയ്യാന്‍ പറ്റുന്ന ഒരു ഉല്പന്നമാണു പുകയില ഉല്പന്നങ്ങള്‍. ലോകത്തുള്ള എല്ലാ സര്‍ക്കാരുകളും ഈ വ്യവസായത്തെ നിരുത്സാഹപ്പെടുത്തുന്നു. നമ്മുടെ കേന്ദ്രസര്‍ക്കാരും പുകയില ഉപയോഗത്തില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്നതിനായി പല പ്രചരണവും നടത്തുന്നുണ്ട്. എന്നിട്ടും, ഇതാ നോക്കൂ, ഒരു പുതിയ വില്ലന്‍ പുതിയ ഉല്പന്നവുമായി - അതും അമേരിക്കയില്‍ നിന്നും വരുന്നു -

“ഇന്ത്യന്‍ പുകവലിക്കാര്‍ക്ക് പുതിയ സിഗരറ്റ്” മനോരമ വാര്‍ത്ത

ഇനി കേരള ഉല്പന്നം “ദിനേശ്ബീഡി സിഗററ്റു മോഡല്‍ കൂടുകളില്‍ കിട്ടും” മാതൃഭൂമി വാര്‍ത്ത

സ്വദേശി ആവട്ടെ, വിദേശിയൊ ആവട്ടെ, പുകയില ഉല്പന്ന വ്യാപാരികളും കിഡ്നിയും കരളും ഹൃദയവും കട്ടു വില്‍ക്കുന്നവരില്‍ നിന്നും വിഭിന്നരല്ല! ഒരു കൂട്ടര്‍ അവയവങ്ങള്‍ വിറ്റു കാശാക്കുന്നു. മറ്റവര്‍ അതു നശിപ്പിച്ചു കാശാകുന്നു!

എന്താ ഇതിന്റെ ഒക്കെ അര്‍ത്ഥം?

Monday, 11 February 2008

ബ്ലോഗുകളിലെ അമിത വേഷഭൂഷാധികള്‍

ഒരു ചെറിയ അഭിപ്രായം ആണു. ഭൂരിഭാഗം ബ്ലോഗുകളും ഭേദപ്പെട്ട ഉള്ളടക്കം ഉള്ളവയാണു എന്നതു സന്തോഷത്തിനു് വകനല്‍കുന്നു.

സ്വതവേ സുന്ദരിയായ കുട്ടിയെ വേഷം കെട്ടിച്ചു കോലം കെടുത്തുന്ന പോലെ, ചില ബ്ലോഗുകളില്‍ ഡക്കറേഷന്റെ അതിപ്രസരവും, ഫോണ്ടുകളുടെ ചെറുപ്പവും വായനക്കു ബുദ്ധിമുട്ടാക്കുന്നുണ്ട്. ചിലപ്പോള്‍ അക്ഷരങ്ങളുടെ നിറവും, പേജും വളരെ സാമ്യമുള്ള നിറങ്ങളില്‍ കാണാറുണ്ട്. അതും അങ്ങനെ ചെയ്യുന്നവര്‍ ശ്രദ്ധിച്ചാല്‍ വായിക്കുന്നവര്‍ക്കു സൌകര്യമാകും!

നമ്മുടെ മക്കളെ നല്ലപോലെ വേഷം ചെയ്യിപ്പിക്കണമെന്നു തോന്നും. പക്ഷേ, മറ്റുള്ളവര്‍ക്കു അഭിനന്ദിക്കാന്‍ കൂടി ആവട്ടേ!

Sunday, 10 February 2008

മരിച്ചിട്ടും ജീവനുള്ളവര്‍

കിട്ടുന്ന അവസരങ്ങള്‍ മുതലാക്കുന്നവരെ ബുദ്ധിമാന്‍‌മാര്‍ എന്നാണു വിളിക്കാറ്. അതുകൊണ്ടാണു അധികാരത്തിലിരിക്കുമ്പോള്‍ പൊന്തന്‍ മാട പോലെയുള്ള മക്കളെയും ബന്ധുക്കളേയും പിന്‍ഗാമികളാക്കനോ, അല്ലങ്കില്‍ ഉയര്‍ന്ന അധികാരസ്ഥാനങ്ങളില്‍ പ്രതിഷ്ടിക്കുവാനോ ചിലര്‍ ശ്രമിക്കുന്നതും, പിന്നീട് പരാജയ്പ്പെട്ട് നാണക്കേടിലെത്തുന്നതും.



എത്രവലിയ ഉയരങ്ങളില്‍ എത്തിയാലും, എത്ര സമ്പാദിച്ചുകൂട്ടിയാലും ഒരാള്‍ക്കു ഒരു ദിവസം ഒരു കിലോ ആഹാരം പോലും വേണ്ട ജീവിക്കാന്‍! ആ ജീവനാണങ്കിലോ, ദശാംശം അര ശതമാനം പോലും ഉറപ്പില്ല എത്രനേരം കൂടി ഈ ശരീരത്തില്‍ ഉണ്ടാകുമെന്നു! ജനിച്ചാല്‍ ഉറപ്പിച്ചു തീരു‍മാനിക്കവുന്ന ഒരേ ഒരു സത്യമേ ഉള്ളു - മരണം!



ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ സഹജീവികളെ ബഹുമാനിക്കുന്നതും, അംഗീകരിക്കുന്നതും അഭിമാനക്കുറവാണു പലര്‍ക്കും!



ഒരു കാര്യം ഞാന്‍ പറയട്ടെ! ഇവര്‍ മരിച്ചേ കഴിഞ്ഞു! സാധാരണക്കാരുടെ മനസില്‍ ഇവര്‍ മരിച്ച് ചീഞ്ഞു നാറി കഴിഞ്ഞു!



അര്‍ഹതയോടെ അധ്വാനത്തില്‍ഊടെ ലഭിക്കുന്നതു സന്തോഷത്തോടെ സ്വീകരിച്ചും, സമൂഹത്തിനു സന്തോഷം പകര്‍ന്നും, ജീവിക്കാന്‍ സാധിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അവരെ ഒരു തലമുറ എങ്കിലും സ്നേഹത്തോടെ സ്മരിക്കും. അവര്‍ ജീവിക്കും!



മാതൃഭൂമിയിലെ ഈ സദ്‌വാര്‍ത്ത് ഒന്നു ശ്രദ്ധിക്കു!

Friday, 8 February 2008

After looooooong 10 days!

കഴിഞ്ഞ 10 ദിവസമായി ഒരു വരി ഞാന്‍ പോസ്റ്റു ചെയ്തിട്ട്! എഴുതാന്‍ ധാരാളം വിഷയങ്ങള്‍ ഉണ്ടു, അതില്‍ നിന്നും എന്തു എഴുതണം എന്നു ഒരു വിഭ്രാന്തി! കൂടെ സമയക്കുറവും! അതിനാല്‍ കുറച്ചുദിവസത്തേക്കു ഒരു വായനക്കാരന്റെ തലത്തിലേക്കു സ്വയം ഉയര്‍ന്നിരിക്കുകയാണു.

Tuesday, 29 January 2008

വെറുതെ ഒന്നു ലജ്ജിച്ചോളൂ!...

അധികാരസ്ഥാനനങ്ങള്‍ രാഷ്ട്രീയക്കാ‍ര്‍ തിരഞ്ഞെടുക്കുന്നത് എത്രമാത്രം “അഴിമതിക്കുള്ള” സാധ്യതള്‍ ഉണ്ട് എന്നു നോക്കിയായിരിക്കണം എന്നാണു ചിലപ്പോള്‍ തോന്നുന്നതു.

വനം വകുപ്പ
അബ്കാരിവകുപ്പു
റവന്യൂ വകുപ്പു
പൊതുമരാപത്ത്


ഇതൊക്കെ വന്‍ സാധ്യതകള്‍ ഉള്ള വകുപ്പുകളാണന്നാണു പലപ്പോഴും കാണാറുള്ള പത്രവാര്‍ത്തകള്‍ തെളിയിക്കുന്നതു.

വേലി തന്നെ വിളവു തിന്നുക എന്നു പറഞ്ഞപോലെ, നമ്മെ “ഭരിക്കേണ്ടവര്‍ നമുക്കു ഭാരമായി” വരികയാണു ഇക്കാലത്തു. നാടിനെ തുണ്ടം തുണ്ടമായി വില്‍ക്കാനും, സര്‍ക്കാര്‍ ഭൂമികള്‍ കൈയ്യേറാനും, അഴിമതികളില്‍ ചാണക്യന്മാരാകനും കാണിക്കുന്ന മത്സരബുദ്ധി അന്തര്‍ദേശിയ മാഫിയകളെപ്പോലും ലജ്ജിപ്പിക്കുന്ന വിധത്തിലാണു. കഷ്ടം! കഷ്ടം!

ഭരണത്തിലിരിക്കുന്ന പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ളിലെ ചേരിപ്പോരിന്റെ കഥകള്‍ അല്പനാളിനുള്ളില്‍ അധോലോകത്തിലെ ദാവൂദു ഇബ്രഹിമും ചോട്ടാഷക്കീലും മറ്റും കാണിക്കുന്ന കയ്യാംകളികള്‍ പോലെ ആയിതിരുമോ എന്നു വരെ സംശയിച്ചു പോകുന്നു! സാംസ്കാരിക അധപ്പതനത്തിനും ഒരു അതിരില്ലേ? നാണക്കേട്! നാണക്കേട്!

വേണമെങ്കില്‍ ഒന്നു ലജ്ജിച്ചോളു ഈ വാര്‍ത്ത വായിച്ച്!

Monday, 28 January 2008

ഈ സല്‍ബുദ്ധി ആര്‍ക്കു തോന്നിയാലും നല്ലതു തന്നെ!

മതാടിസ്ഥാനത്തിലുള്ള സംവരണം നടപ്പിലാക്കും???.......

55 കൊല്ലം മുന്‍‌പു ചെയ്ത ആന മണ്ടത്തരം!

ഈ മണ്ടത്തരം ചെയ്യതിരുന്നങ്കില്‍ വര്‍ഗ്ഗീയതയും, അതിനോടനുബന്ധിച്ചുണ്ടായ അക്രമങ്ങളും 50% പോലും ഉണ്ടാകുമായിരുന്നില്ല എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. മതേതരത്വം മതാധിപത്യത്തിന്റെ
നിലയിലേക്കു വഴിമാറിപോകുന്നതിനുണ്ടായ ഒരു പ്രധാന കാരണം മതങ്ങളെ വിഭിന്ന ദൃഷ്ടിയില്‍ ഭരണഘടനയില്‍ കാണുന്നതു മൂലമല്ലേ?


(വാര്‍ത്ത)

ഭീരുക്കളായ കുറെ അവിവേകികള്‍ ............

കുറെ ഭീരുക്കളായ അവിവേകികള്‍ വേറെ ഒരു അവിവേകിയെ.. വകവരുത്തി!

തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.

ആരാണു ഈ മരണങ്ങള്‍ക്കു ഉത്തരവാദി?




Friday, 25 January 2008

ഹരിഹരന്‍‌ പിള്ള ഹാപ്പിയായി!

ഇവരും അതു തന്നെ ചിന്തിച്ചിരിക്കും!

അവനവന്‍ ചെയ്യേണ്ട പണി അവനവന്‍ ചെയ്തില്ലങ്കില്‍ വല്ലവരും അതു ചെയ്യും!

സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം പ്രതിപക്ഷത്തിന്റെ യൂത്തു കോണ്‍ഗ്രസ്കാ‍രു ചെയ്യുന്നു.

ഏതായാലും ഹരിഹരന്‍പിള്ള ഹാപ്പിയാണു!

Tuesday, 22 January 2008

പ്രത്യാശക്കു വക നല്‍കുന്ന ചെറുപ്പക്കാര്‍‌ :D)

പെരുമ്പാവൂരിനടുത്തു വെങ്ങോലയില്‍, ഒരു പറ്റം ചെറുപ്പക്കാര്‍ രൂപം കൊടുത്ത “ഗ്രാസ്സ് ഹോപ്പര്‍ ഹരിതസംഘം” നെല്‍കൃഷി സൊസൈറ്റി പ്രതീക്ഷക്കു വകനല്‍കുന്നു. മറ്റു പ്രദേശങ്ങളിലെ ചെറുപ്പക്കാര്‍ക്കു ഇതു ഒരു മാതൃകയും പ്രചോദനവും ആകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. വിശദമായ വര്‍ത്ത ഇവിടെ വായിക്കുക.

ഇങ്ങനെ ഉള്ള സംരംഭങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യം നേരത്തെ ഒന്നു രണ്ടു പോസ്റ്റുകളില്‍ രേഖപ്പെടുത്തിയിരുന്നു. ഇന്നീ വാര്‍ത്ത കണ്ടപ്പോള്‍ , സമാനചിന്തകള്‍ ഉള്ള ചെറുപ്പക്കാര്‍ ഉണ്ടല്ലോ എന്ന സന്ദേശം അത്യധികം ആനന്ദത്തിനു വക ആയി! ഉപഭോകൃത സംസ്കാരത്തിന്റെ വലയില്‍ കുടുങ്ങിയ മലയാളികള്‍ക്കു രക്ഷപ്പെടുവാന്‍ ഉള്ള ഒരേ ഒരു മാര്‍ഗ്ഗമാണു ഈ ചെറുപ്പകാ‍ര്‍ കാണിച്ചുതരുന്നതു.

അവര്‍ക്കു എല്ലാ ഭാവുകങ്ങളും നേരുന്നു!

പഴയ പോസ്റ്റുകളുടെ ലിങ്കുകല്‍ തഴെ:-
ഒരു കര്‍മ്മവും ഫലമില്ലാതാവുന്നില്ല.........
ഈ രോദനം അമ്മയ്ക്കു (ഭൂമിദേവിക്കു) വേണ്ടി
ഇന്നല്ലങ്കില്‍ നാളെ....... ശൂം........................................

Sunday, 20 January 2008

ആലോചിച്ചിട്ടു ഒരു പിടിയും കിട്ടുന്നില്ല!

കുറച്ചു ദിവസമായി എന്റെ അല്പ ബുദ്ധിയില്‍ ഒരു സംശയം കിടന്നു ശല്യം ചെയ്യുന്നു. എന്നെ സംബദ്ധിച്ചിടത്തോളം - പൂച്ചക്കു പൊന്നു ഉരുക്കുന്നിടത്തു എന്തു കാര്യം എന്ന പോലെ ആണ്.

സംശയം ഇതാണു, :- ഇപ്പോള്‍ കേരളത്തിന്റെ വ്യവസ്സായ തലസ്ഥാനത്തു അനേക കോടീ രൂപയുടെ നിക്ഷേപങ്ങള്‍ ബഹുരാഷ്ട്രകമ്പനികള്‍ നടത്തിവരികയാണല്ലോ!. ഇവ എല്ലാം, സ്വകാര്യ കമ്പനികളാണു. നമ്മുടെ സര്‍ക്കാരിന്റെ പങ്കാളിത്തം നിസ്സാരം മാത്രം! മിക്കതിലും ഒരു പങ്കാ‍ളിത്തവുമില്ല!.

ഈ സംരംഭങ്ങള്‍ക്കെല്ലൊം 100 കണക്കിനേക്കര്‍ ഭൂമിയാണു, നമ്മുടെ റവന്യൂ വകുപ്പു വില്‍ക്കുന്നതു. ഉദാഹരണത്തിനു കളമശേരിയിലെ സൈബര്‍ സിറ്റിക്കുവേണ്ടിയുള്ള സ്ഥലം തന്നെ എടുക്കാം. സര്‍ക്കാരിന്റെ പൊതുമേഘലാ സ്ഥാപനത്തിന്റെ സ്ഥലം സ്വകര്യ സ്ഥപനങ്ങള്‍ക്കു വില്‍ക്കുമ്പോള്‍, ഭാവിയില്‍, അവരുടെ ബിസിനസു ലാഭകരമല്ലന്നു പറഞ്ഞു പിന്‍‌വാങ്ങി സ്ഥലം മറ്റാവശ്യങ്ങള്‍ക്കു മറിച്ചു വില്‍ക്കുകയോ മറ്റോ ചെയ്യാന്‍ സാധ്യതകല്‍ ഇല്ലേ?

സര്‍ക്കാര്‍ പലകാര്യങ്ങളിലും തിടുക്കം കൂട്ടി കരാറുകള്‍ വയ്ക്കുമ്പോള്‍- അതിന്റെ പുറകില്‍ എന്തെങ്കിലും
കാര്യമുണ്ടോ എന്നു, നിയമജ്ഞര്‍ അന്വേഷിക്കേണ്ടതില്ലേ? ഇങ്ങനെ ഉള്ള ക്രയവിക്രയങ്ങള്‍ നടത്തുന്നതിനു മുമ്പു, തുട്ങ്ങാന്‍ പോകുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുരീതികളും, അവര്‍ കൊടുക്കുന്ന ഗ്യാരണ്ടിയും, പൊതുജനങ്ങളുടെ കൂടീ അറിവിലേക്കു പരസ്യപ്പെടുത്തേണ്ടതല്ലേ?

ഇതിനു ഏറ്റവും നല്ല മാര്‍ഗ്ഗം, ഇത്തരം സംരംഭകര്‍ക്കു ഭൂമി ദീര്‍ഘ്കാല പാട്ടത്തിനു കൊടുക്കുന്നതല്ലേ? അപ്പോള്‍ സര്‍ക്കാര്‍ ഭൂമി അന്യധീനപ്പെടാതെയും, സ്ഥിരമായ വരുമാനവും സര്‍ക്കാരിനു ലഭിക്കില്ലേ?
കമ്പനികള്‍ക്കു മുടല്‍ മുടക്കും കുറയും, മാത്രമല്ല, ആതുകയുടെ പലിശയുടെ ഒരുചെറിയ അംശമേ പാട്ടത്തുകയായി സര്‍ക്കാരിനു നല്‍കേണ്ടിയും വരികയുള്ളു. അപ്പോള്‍ സംരഭകര്‍ക്കു കൂടുതല്‍ ലാ‍ഭവും അല്ലേ!

അതോ --------- ഇതിനുള്ളില്‍ ------വേറെ --------- എന്തെങ്കിലും ----?????????

സംശയം മാത്രമാണേ.............

Saturday, 19 January 2008

ചിന്തിക്കുക! ....................

“ സാധാരണ ജനങ്ങള്‍ വിഷയസുഖങ്ങളെ പറ്റി മാത്രം ചിന്തിക്കുന്നു.

ആ ചിന്ത അവരെ അതില്‍ ആസക്തിയുള്ളവരാക്കി തീര്‍ക്കുന്നു.

ആ ആസക്തിയാകട്ടെ അവരെ മോഹാവേശരാക്കുന്നു

ഈ മോഹം അഥവാ - പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്നാല്‍ അവരില്‍ ക്രോധം ഉത്ഭവിക്കുന്നു.

ക്രോധം ഉണ്ടായാല്‍, അതിന്റെ മൂല കാരണമായ വിഷയചിന്തളില്‍ കൂടുതല്‍ വ്യാപൃതരാകുന്നു.

അപ്പോള്‍ മറ്റു കാര്യങ്ങളെപ്റ്റി ചിന്തിക്കാന്‍ സാധിക്കാതെ വരുന്നു.ചിന്താ‍ശേഷി നഷ്ടപ്പെട്ടാല്‍, ബുദ്ധിക്കു നാശം ഭവിക്കുന്നു.

ബുദ്ധിനാശം സംഭവിച്ചാല്‍ അതു ആ മനുഷ്യന്റെ സര്‍വനാശത്തിലേക്കു എത്തിക്കുന്നു”

(ബുദ്ധിനാശം സംഭവിച്ചവര്‍ എങ്ങനെ സുഖദുഖങ്ങളേയും, ന്യായാന്യായങ്ങളേയും, ധര്‍മാധര്‍മ്മങ്ങളേയും തിരിച്ചറിയും? അവരില്‍ സ്നേഹവും, അനുകമ്പയും എങ്ങനെ പ്രകടമാകും?)

ഇതു ശ്രീ ഭഗവത് ഗീതയില്‍ നിന്നും!

ഇന്നത്തെ, ആഗോള വല്‍ക്കരണം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന “ഉപഭോകൃത” സംസ്ക്കാരം - മുകളില്‍ പറഞ്ഞ കാര്യങ്ങളെ “പദാനുപദം” അര്‍ത്ഥവത്താക്കുന്നില്ലേ?

ഇന്നത്തെ അശാന്തിയും, ക്രമസമാധാനക്കുറവും, എല്ലാം ഈ പ്രക്രിയയിലൂടെ ഉണ്ടായതല്ലേ!


Thursday, 17 January 2008

ആനന്ദ ലബ്ദിക്കിനിയെന്തുവേണം?...................

ഇനി നമുക്കു തല ഉയര്‍ത്തിനടക്കാം!

ഹാവൂ!.................... ഒന്നാം റാങ്കുകാരായീ! നമ്മള്‍ ഒന്നാം റാങ്കുകാരായി......... ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ ചെയ്യുന്ന കാര്യത്തിലും നമ്മള്‍ തന്നെ മിടുക്കന്മാര്‍!

“ആനന്ദ ലബ്ദിക്കിനി എന്തു വേണം!”
ഇതു മന്ത്രി കൂടി സമ്മതിച്ചു തന്ന “തെമ്മാടി പട്ട”മാണു! മന്ത്രി ശ്രീ കോടിയേരി ബാലകൃഷ്ണന്‍ ഇതിനെ പറ്റി ചെയ്ത പ്രസ്താവന പത്രങ്ങളില്‍ വന്നിട്ടുണ്ടാകും - ഇതാണു
ഈ വിജയത്തില്‍ ഉള്ള ചെറിയ ഒരു അപാകത - കൊലപാതകം കര്‍മ്മത്തില്‍ നമ്മള്‍ കുറച്ചു പിന്നിലായി എന്നതൊഴിച്ചാല്‍ നാം കഴിഞ്ഞ 20 വര്‍ഷത്തെ കഠിനാധാനത്തിന്റെ ഫലമായി മുന്‍പന്തിയിലെത്തിയ വാര്‍ത്ത ഓരോ കേരളീയനേയും ഹര്‍ഷ പുളകിതനാക്കേണ്ടേ?.
ബഹു. മന്ത്രി ഈ പട്ടം തന്ന പ്രസ്താവനയില്‍ ഇത്തിരി വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചോ എന്നൊരു സംശയം! “നിസ്സാര കാര്യങ്ങള്‍ക്കുപോലും പോലീസില്‍ പരാതി കൊടുത്തതുകൊണ്ടാണ്ട് ഉണ്ടായ തോന്നലുകൊണ്ട് ആണു നമ്മള്‍ മിടുക്കരായതെന്നും, പിന്നെ മനുഷ്യാവശപ്രവര്‍ത്തകര്‍ക്കു മാവോയുടെ ആള്‍ക്കാരുമായി ബന്ധമുണ്ടായതുകൊണ്ടാണൂ” എന്നൊക്കെയുള്ള തമാശ പറഞ്ഞു ഒന്നു ഇരുത്താന്‍ നേക്കി!
പ്ന്നെ....യ്! ഹും....കഷ്ടപ്പെട്ടു എത്ര പീടിച്ചുപറീ നടത്തീ? സിന്മാ സ്റ്റൈലില്‍ എത്രയാ കാറും വീടും കൊള്ള അടിച്ചതു? എത്ര ബാങ്കുകള്‍ക്കാ അടീന്നും, മോളീന്നും സൈഡീന്നും എല്ലം തൊരങ്കം വച്ചു പുല്ലു പോലെ കാര്യം സാധിച്ചതു? കായംകൊളം കൊച്ചുണ്ണിയേക്കാളും വല്യ പണിയല്ലെ ഇവരു ചെയ്യ്തതു? എത്രയാ അനാശസ്യം? ഇതിനുവേണ്ടി മാത്രം ഒരു അഖിലേന്ത്യാമത്സരം വച്ചു നോക്കിക്കേ-- പുല്ലു.. പുല്ലുപോലെ നമ്മളു ജയിക്കും!
ഈ തമിള്‍മക്കളുടെ ചോട്ടാ മോട്ടാ ഭവനഭേദനം, ഫ്ലാറ്റു സംസ്ക്കാരത്തിന്റെ മറവില്‍ സംശയങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുന്ന അനാശാസ്യം, “മെട്രോസിറ്റി” കളില്‍ അപരിചിതരെപ്പോലെ ഒളിച്ചുപാര്‍‍ക്കുന്നുടാകാവുന്ന “വേണ്ടപ്പെട്ട” അന്യസംസ്ഥാന കുറ്റവാളികള്‍, ഭൂമി- ബ്ലെയിഡ്- പെണ്‍‌വാണിഭ മാഫിയാക്കാരുടെ വളര്‍ത്തു പട്ടികളായ ഗുണ്ടകള്‍- ഇത്രയം മതിയല്ലേ നമ്മുടെ ടീമിനെ നയിക്കാന്‍!
ഹും...... കളി നമ്മളോടാ....................

Monday, 14 January 2008

യഥാ രാജ തഥാ പ്രജ!

ഭരണാധികാരികളുടെ ഭാവനയും, ഇച്ഛാശക്തിയും, സമര്‍പ്പണ മനോഭാവവുമാണു ആരാജ്യത്തിന്റെ പുരോഗതിക്കു അടിസ്ഥാന്മെന്നു ആരും പറയാതെ തന്നെ നമുക്കറിയാം. ഇങ്ങനെയുള്ള രാജ്യത്തിലെ ജനങ്ങളുടെ ജീവിതരിതിയിലം, സംസ്കാരത്തിലും, അങ്ങേയറ്റം ഓരൊരുത്തരുടേയും വക്തിപരമായ പെരുമാറ്റത്തില്‍ വരെ ആ ഭരണാധികാരിയുടെ പാടവത്തിന്റെ പ്രതിഫലനം കാണാന്‍ പറ്റും. അതു ഇന്നു ദുബായില്‍ നമുക്കു കാണാം!

ന്യൂയോര്‍ക്കു നിന്നും പ്രസിദ്ധീകരിക്കുന്ന “ ദി വാള്‍ സ്റ്റ്രീറ്റ് ജേര്‍ണലില്‍” ബഹുമാനപ്പെട്ട ദുബായ് ഭരണാധികാരിയും, യു എ ഇ വൈസ് പ്രസിഡന്റുമായ “ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‍തൂം”
എഴുതിയ ലേഖനം അത്യാവശ്യം ഒരു പ്രാവശ്യമെങ്കിലും വായിച്ചിരിക്കേണ്ടതാണു. (നമ്മുടെ ഭരണാധികാരികള്‍ക്കു ഇതു വായിച്ചു കുറച്ചുനേരം വായില്‍ വിരലും വച്ചു ആലോചിച്ചിരിക്കാം.....)

Our Ambitions for the Middle East

“Our plans do not flow from mere ambition; they are a necessity. Consider that only 3% of our revenue is from exports of diminishing crude-oil reserves; 30% is from tourism, and there's increasing revenue from manufacturing and other sectors such as hospitality, technology and transportation"

ദേശീയ വരുമാനത്തിന്റെ കേവലം 3% മാത്രമാണു പെട്രോളില്‍ നിന്നും കിട്ടുന്നതു. വേറെ ഒന്നുമില്ലാ‍ത്ത മരുഭൂമിയില്‍ ഇച്ഛാശക്തി ഒന്നു മാത്രം കൈമുതലാക്കി യുള്ള കളികള്‍ കൊണ്ടു, ലോകത്തിലെ തന്നെ ഒന്നാം കിട നഗരമായി ദൂമായിയെ വികസിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചത് ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപാടുകളാണു. മറ്റു വരുമാനങ്ങള്‍ 30% വിനോദസഞ്ചാരത്തില്‍ നിന്നും, ബാക്കി ഉല്പാദന- സേവന രംഗത്തുനിന്നും ആണു രാജ്യത്തിനു ലഭിക്കുന്നതു.

അദ്ദേഹം പറയുന്നും, “ഒരുപാടു പ്രശ്നങ്ങളാല്‍ ചുറ്റപ്പെട്ട മേഘലയിലാണു ഞങ്ങള്‍ ജീവിക്കുന്നതു. ഇറാന്‍ ഇറാക്ക് യുദ്ധം, കുവൈറ്റ് അധിനിവേശം, ഇറാകു യുദ്ധവും തുടര്‍ന്നുള്ള രഷ്ട്രീയ തര്‍ക്കങ്ങളും! ഇതിനിടയില്‍ നിന്നുകൊണ്ടു എങ്ങനെ വിജയകരമായ നിലനില്പും വികസനവും സാധ്യമാകുമെന്നാണു ഞങ്ങള്‍ കാണിച്ചു കൊടുക്കുന്നതു.”

അദ്ദേഹത്തിന്റെ ലേഖനം അവസാനിക്കുന്നതു എങ്ങനെയെന്നു നോക്കൂ! ആത്മാര്‍ത്ഥതയുള്ള ഒരു ഭരണാധികാരിയുടെ ആത്മാവിന്റെ പ്രതിഫലനമാണു അതു!

എങ്ങനെ മറ്റുള്ളവരെ സഹായിക്കാന്‍ പറ്റും?
ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്യാന്‍ പറ്റും?
ജനങ്ങളുടെ ജീവിതം എങ്ങനെ മെച്ചപെടുത്താം?

“I ays ask: How can I help? What can I do for people? How can I improve people's lives? That's part of my value system. It's too late for me to change that system, but it isn't too early for me to say to the world that the Dubai narrative is all about changing people's lives for the better through smart capitalism, willpower and positive energy"

(വാള്‍ സ്ടീറ്റ് ജേര്‍ണലിനോട് കടപാടു)

വാല്‍കഷ്‌ണം
ഇദ്ദേഹം പറയുന്നതിനേക്കള്‍ കൂടൂതല്‍ പ്രവര്‍ത്തിക്കുന്നു! നമ്മുടെ ഭരണാധികാരികള്‍ പറയുകമാത്രം ചെയ്യുന്നു!

Saturday, 12 January 2008

പത്തു ലക്ഷം പൌണ്ട്!

ആര്‍ക്കുവേണം - 10 ലക്ഷം പൌണ്ടു ഫ്രീ...................................

ഇപ്പോള്‍ കിട്ടിയ ഒരു തട്ടിപ്പ് ലോട്ടറിയുടെ അറിയിപ്പാണു തഴെ കാണുന്നതു!. ഇതുപോലെ യുള്ള തട്ടിപ്പിനു ഇരയായവര്‍ ഇന്ത്യയിലും, വിദേശത്തും ധാരാളമുണ്ട്!

യു.കെ യിലും മറ്റും ഇതുപോലെ തട്ടിപ്പുനടത്തുന്നത് വലിയകുറ്റമാണ് എന്നാണു കേട്ടുകേഴ്വി. എന്തുകൊണ്ട് പിന്നെ ഇതൊന്നുന്നും പിടിക്കപ്പെടുന്നില്ല?


***Congratulation Winner Of The Uk Lottery Promo 4:08 PM (42 minutes ago)


UK ONLINE LOTTERY INTERNATIONAL
P O Box 1010
Liverpool,L70 1NL
UNITED KINGDOM(Customer Services)

ONLINE NOTIFICATION

This is to inform you that you have been selected for a cash prize of£1,000,000.00 (British Pounds) held on the 11th of January 2008 in LondonUk.The selection process was carried out through random selection in ourcomputerized email selection system(ess) from a database of over 250,000email addresses drawn from which you were selected.

The UK ONLINE LOTTERY INTERNATIONAL is approved by the British GamingBoard.To begin the processing of your prize you are to contact our fiduaciaryclaims department for more infomation as regards procedures to claim yourprize.


REF No: UKNL-L/200-2**37

TICKET No: 2051*****465463-7644


You are to contact the Claims Consultant:Mr.William MorganTEL:+44-703-197-0798Email:claimsagent_ukofficer01@yahoo.de


(1) FULL NAME
(2) FULL ADDRESS
(3) NATIONALITY
(4) AGE
(5) OCCUPATION
(6 )TELEPHONE NUMBER
(7) SEX
(8) TOTAL AMOUNT WON
(9) COUNTRY


If you do not contact your claims agent within 5 working days ofthisNotification, your winnings would be revoked. Winners are advised to keeptheir winning details/information from the public to avoid Fraudulent claim(IMPORTANT) pending the prize claim by Winner.*Winner under the age of 17 are automatically disqualified. *Staff of the UKONLINE LOTTERY INTERNATIONAL are not to partake in this Lottery.


Sincerely,Mrs. Rose Wood.Promotions ManagerCongratulations once again !!!
___________________________________________________________Fidelity Communications Webmail - http://webmail.fidnet.com/

യു.കെ യിലുള്ള സുഹൃത്തുക്കള്‍ എന്തു പറയുന്നു? ഇതു പോലുള്ള തട്ടിപ്പുകാരെപറ്റി അവിടെ എന്താണു സാധാരണ പ്രതികരണങ്ങള്‍? അറിയാവുന്ന വിവരങ്ങള്‍ എഴുതിയാല്‍ മറ്റുള്ളവര്‍ക്കുകൂടി പ്രയോജനം ചെയ്യുമല്ലോ!

Friday, 11 January 2008

റ്റാ‍റ്റ നാനോ......... സംസാരവിഷയമാകുന്നു!

സാധാരണക്കാരന്റെ വണ്ടി:

പ്രസന്റേഷന്‍ വ്ഡിയോ ഇവിടെ കാണാം

ഇതു എത്രമാത്രം ചലങ്ങള്‍ സൃഷ്ടിക്കുമെന്നു കാത്തിരുന്നു കാണാം.

ഗുഡ് ലക്കു- നാനോ!!!-

Wednesday, 9 January 2008

കൊച്ചി കണ്ടവനു അച്ചി വേണ്ട!

മലയാള മനോരമയുടെ ലൈഫ്സ്റ്റൈല്‍ എന്ന പേജില്‍ ഉള്ള വാര്‍ത്ത അതാണു പറയുന്നതു.

Sunday, 6 January 2008

ഒരു കര്‍മ്മവും ഫലമില്ലാതാവുന്നില്ല.........

എന്റെ പൊന്നു കൂടപ്പിറ്പ്പുകളേ! നമ്മുടെനാട്ടില്‍ മാനം മുട്ടെ കാണണ കൊട്ടാരങ്ങളും, വികസനോം കണ്ട് നെഹളിക്കണ്ട. അതൊക്കെ വെറും പത്തുനൂറു നാടന്‍ മൊതലാളിമാരുടെയും പിന്നെ കുറച്ച് ഫോറിന്‍ മുതലാളിമാരുടേതുമാ! അതുകൊണ്ടു പറ്റുന്നപണി ചെയ്തുകൊണ്ടിരുന്നാല്‍ പട്ടിണികിടക്കാതിരിക്കാം.

കേരളം കൂടുതല്‍ തൊഴിലില്ലായ്മയിലും, ഭക്‌ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും, ആവയുടെ ദൌര്‍ലഭ്യതയിലും, വളരെ താമസിയാതെ തന്നെ എത്തിചേരും. (കേരളത്തില്‍ ഇനി ദരിദ്രരും, അതി ദരിദ്രരും. ഗള്‍ഫ് മാധ്യമം വാര്‍ത്ത! 21.03 ലക്ഷം കുടുബക്കാര്‍ ദാരിദ്രരേഖക്കു താഴെ!ഇതു ജനസംഖ്യയുടെ 10 ശതമാനത്തോളം - അയ്യോ, ആലോചിക്കാന്‍ വയ്യ!)



അതിനാല്‍ നാം കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ വളര്‍ന്നുവരുന്ന പുതിയ വ്യാവസായികവളര്‍ച്ചയോടൊപ്പംതന്നെ കൂട്ടായ സംഘങ്ങള്‍ ചേര്‍ന്നു, കാര്‍ഷിക വൃത്തിയെകൂടി പരിപോഷിപ്പിച്ചെ പറ്റൂ. അതു ഒരു പരിധിവരെ തൊഴിലില്ലായ്മയും, ആഹാ‍രവസ്തുക്കളുടെ വിലയും നിയത്രിക്കും..



അതിനേക്കാള്‍ പ്രധാനം, തൊഴിലില്ലാത്ത ആരോഗ്യമുള്ള ചെരുപ്പക്കാരെ മദ്യപിച്ചു, തൊമ്മാടിതരത്തിനു പോകുന്നതില്‍ നിന്നും, കൊടികളുടേയും, വര്‍ഗീയതയുടേയും പുറകേപോയി “കൊലക്കത്തി”ക്കു ഇരയാകുന്നതില്‍ നിന്നും കുറെയൊക്കെ രക്ഷിക്കാനും പറ്റിയേക്കും.



ഇതിനൊക്കെ സര്‍ക്കാര്‍ഭാഗത്തുനിന്നും പ്രത്യേക സഹായമൊന്നും പ്രതീക്ഷിക്കാതെ തന്നെ പ്രാദേശികതലത്തില്‍ കൂട്ടായ്മകള്‍ സ്വയം രൂപീകരിച്ചു നടപ്പില്‍ വരുത്താവുന്നതേയുള്ളു..



അര്‍പ്പണബുദ്ധിയും സ്വാശ്രയത്ത്വവും വളത്തുന്നരീതിയില്‍ മറ്റുതൊഴിലുകള്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത ചെറുപ്പക്കാരെ ബോധവല്‍ക്കരണം നടത്തിയാല്‍ അവര്‍ക്കും നാടിനും ഗുണകരമാക്കി തീര്‍ക്കാന്‍ പറ്റും.

നേതൃത്വം കൊടുക്കാന്‍ചിന്താശേഷിയുള്ള ചെറുപ്പക്കാര്‍ സ്വയം മുമ്പോട്ടൂ വരട്ടെ!

"WORK IS WORSHIP"! ഈ വാര്‍ത്ത കൂടി വായിക്കൂ!

Saturday, 5 January 2008

“അച്ഛനുറങ്ങാത്ത വീടു” കണ്ടോ ആരെങ്കിലും?

വിവാഹപ്രായമാവാറായ സുന്ദരിയും, കുമാരിയുമായ ഒരു പിതാവിന്റെ മനോഗതങ്ങള്‍ എന്തെല്ലാമായിരിക്കും? അതു അനുഭവിച്ച പിതാക്കന്മാര്‍ക്കേ അറിയൂ! അച്ഛനുറങ്ങാത്ത വീടുപോലെ!

ഈ കുറിപ്പു എഴുതുന്നതു, വളര്‍ന്നുവരുന്ന ടൂറിസ്റ്റ് വ്യവസായത്തിന്റെ നിലനില്പിനുവേണ്ടി വേണമെങ്കില്‍ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളെ കൂടി ഒരു വില്പനചരക്കാക്കി മാറ്റാനുള്ള സാധ്യതകളെ പറ്റി ചിന്തിക്കുന്ന ഒരുവിഭാഗം മനോരോഗബാധിതരായ ബിസിനസ്സുകാര്‍ കോപ്പുകൂട്ടീനടക്കുന്നുണ്ട് എന്ന കാര്യം
“എന്റെ കേരളനാട്” എന്ന ബ്ലോഗ്ഗര്‍ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്!

അദ്ദേഹത്തിന്റെ കുറിപ്പുനു അഭിപ്രായമെഴുതിയതു അല്പം വലുതായതിനാല്‍ ഇവിടെ ഒരു ബ്ലോഗായി തന്നെ അതു കോപ്പി ചെയ്യുന്നു.


പുഴയില്‍ നിന്നു ഒരു കുടം വെള്ളമെടുത്താല്‍ അതിനു അതിനെ കനം നമുക്കു തോന്നും. എന്നാല്‍ പുഴയിലെ വെള്ളത്തില്‍ മുങ്ങികിടന്നാല്‍ നമ്മുടെ തലക്കു മുകളിലുള്ള വെള്ളത്തിനു കനം തോന്നുമോ? അത്രയുമേ ഉള്ളു ഈ കാര്യവും!


അമേരിക്കയിലും യൂറോപ്പിലും റഷ്യയിലുംമറ്റും കൊള്ളയും പിടിച്ചുപറിയും എന്തിനു ബോംബെ യില്‍ വരെ എല്ലാം സാധാരണ സംഭവങ്ങള്‍ പോലെയാണു. ഇറ്റലിയിലും, റഷ്യയിലും, ചില അമേരിക്കന്‍ നാടുകളിലും വമ്പന്‍ മാഫിയ സംഘങ്ങളുണ്ട്. അതുകൊണ്ടു നമുക്കു കൊള്ളയും, പിടിച്ചുപറിയും, കളവുമെല്ലം നിയമാനുസൃതമാക്കിയാല്‍, ഇവിടെയുള്ള് കൂലിത്തല്ലുകാരും, കള്ളന്മാരുമൊക്കെഒതുങ്ങുമോ


“ഈ കുറ്റകൃത്യം ചെയ്യുന്നതിലധികവും പണത്തേക്കളുപരി ഒരു “ത്രില്ലു” ആസ്വദിക്കുന്ന മനോരോഗികളാണു.(പണത്തിനു പുറുകേ ഓടുന്ന എല്ലാവരും ഒരുതരം മാനിയാക്കാരാണു.)


വെള്ളതൊലിക്കാരനും, പെട്രോള്‍ പണം കൊണ്ട് തലക്കു മത്തുപിടിച്ചവരും കാണിക്കുന്ന പോക്രീത്തരം നമ്മുടെ വീട്ടിലുള്ളവരോടു ചെയ്യാന്‍ നമ്മള്‍ക്കു അനുവദിക്കുമോ? (അവരെ അനുകരിക്കുന്നതു നമ്മുടെ - പ്രത്യേകിച്ചു പണക്കാര്‍ക്കു- ഒരു ഫാഷനാണങ്കിലും)


പ്രശസ്തനാണു സാഹിത്യകാരന്‍ എന്നു വച്ചു പറഞ്ഞതു വേദവാക്യമാവുമോ? ( ഭൂരിഭാഗം കലാ- സാഹിത്യകാരന്മാരുടെ വീക്ക്നസു ആണു വിഷയകാ‍ര്യങ്ങളും പുകവലിയും മദ്യപാനവും! ഈനാം പേച്ചിക്കു മരപട്ടി കൂട്ടു എന്നു പറഞ്ഞപോലെയാണു ഈ വിഷത്തില്‍ അഭിപ്രായം !)


ഇന്നു ഏഷ്യയില്‍ പ്രത്യേകിച്ചു ഇന്ത്യയില്‍,മാത്രമാണു കുടുമ്പബന്ധങ്ങളും ആധ്യാത്മികതയും, സഹോദരസ്നേഹവും കുറ്ച്ചെങ്കിലും നിലനില്‍ക്കുന്നുള്ളു. ആതില്ലാതാക്കാനും, സാധാരണക്കാരന്റെ ചിന്താശേഷിയെ ഇല്ലതാക്കാനും വേണ്ടി തുറന്നലൈംഗികതയും, കുത്തഴിഞ്ഞ ജീവിതകഥകളും, കുറ്റകൃത്യങ്ങളും നിറഞ്ഞ വിദേശസിനിമകളും, ചാനലുകളും,ഫാഷന്‍ ഷോകളും, മാധ്യമങ്ങളും മത്സരിക്കുകയാണു.


നമ്മുടെ സംസ്കാ‍ര‍ത്തിനൊത്തതാകണം എല്ലാ വികസനവും! മാത്രനല്ല, ഈ വക കാര്യങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തു വാ‍ര്‍ത്തകള്‍ വരുമ്പോള്‍ ഈ തൊഴിലിന്റെ സാധ്യതയിലേക്കു കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യും.അതും നന്നല്ല! അതു ഒഴിവാക്കുന്നതാകും നല്ലതു.

ബാക്കിയെല്ലാം ദൈവം കാക്കട്ടെ!

Thursday, 3 January 2008

ഈ രോദനം അമ്മയ്ക്കു (ഭൂമിദേവിക്കു) വേണ്ടി

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, മറ്റു വകുപ്പു മന്ത്രിമാര്‍ റവന്യു വകുപ്പു ഉദ്ദ്യോഗസ്ഥര്‍, എല്ലാ ജില്ലകളിലേയും കളക്ടര്‍മാര്‍, നല്ലവരായ പൊതുപ്രവര്‍ത്തകര്‍, നിതിന്യാ‍യ വകുപ്പു അധികാരികള്‍ തുടങ്ങി സമൂഹത്തില്‍ സ്വാധീനം ചെലുത്താ‍ന്‍ പ്രാപ്തരായിട്ടുള്ളവരും, ബാദ്ധ്യതയുള്ളവരുമാ‍യ എല്ലാവരോടും വളരെ ദുഃഖത്തോടുക്യൂടി ബോധിപ്പിക്കുന്ന അപേക്ഷ :-

നമ്മുടെ കൊച്ചു സം‍സ്ഥാനത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള പാടശേഖരങ്ങളും, കുന്നുകളും, തോടുകളും, പുഴകളും പലതരം കൈയേറ്റത്താല്‍ നിരന്തരം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ! ഇതു മൂലം, പരിധസ്ഥിതിയില്‍ വളരെ മാറ്റം സംഭവിക്കുമെന്നു ദേശസ്നേഹികളായ നാട്ടുകാര്‍ ഭയപ്പെടുന്നു. ഇതിനെ എതിര്‍ത്തു പല പൊതുപ്രവര്‍ത്തകരും സമരങ്ങളും തടയലുകളും നടത്തിയിട്ടും, ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാഫിയകള്‍ അക്രമികളുടെയും, ഗുണ്ടകളുടേയും, ആത്മാര്‍ത്ഥതയില്ലാത്ത നന്ദി കെട്ട ചില ഉദ്യോഗസ്ഥരുടെയും സഹായത്താല്‍ നിര്‍ബാധം നിയമലംഘനം നടത്തികോണ്ടിരിക്കുന്നു. ഈ കാര്യങ്ങളെ പറ്റി നിരന്തരം പത്രങ്ങളിലും, മറ്റു മാധ്യമങ്ങളിലും വാര്‍ത്തകള്‍ വരുന്നതു തങ്കളുടെയെല്ലാം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടകുമല്ലോ!

അശാസ്ത്രീയരീതിയില്‍ ഭൂമിയുടെ ഘടന മാറ്റുന്നതുകൊണ്ട് ശേഷിക്കുന്ന ഭൂമികൂടീ ഉപയോഗശൂന്യമായി കേരളത്തിന്റെ അങ്ങോളമിങ്ങോളം കിടക്കുന്നതു തങ്കളാരും കാണുന്നില്ലേ? . പെരിയാ‍ര്‍ പോലെയുള്ള മഹാനദികളുടെ നടുക്കു പൊന്തക്കാടുകള്‍ പിടിച്ചു പുഴകളുടെ സ്വാഭാവം തന്നെ മാറിപ്പോയ ദയനീയ കാഴച്ച അല്‍പ്പമെങ്കിലും മനുഷ്യത്വമുള്ളവരുടെ മനസ്സിനെ തീര്‍ച്ചയായും വേദനിപ്പിക്കും. റോഡുവക്കിലുള്ള കൃഷുഭൂമി മണ്ണിട്ടു നികത്തുന്നതുമൂലം, അതിന്റെ പുറകിലുള്ള പാടങ്ങളിലേക്കു പോകാനുള്ള വഴികള്‍ തടസപ്പെട്ടു കൃഷിനടത്താന്‍ പറ്റാതായികിടക്കുന്നതും താങ്കളെല്ലാവരും കാണുന്നില്ലെ?
കൊല്ലത്തില്‍ 6 മാസത്തോളം മഴ പെയ്യുന്ന നമ്മുടെ സംസ്ഥാനത്തു, യധേഷ്ടം മഴവെള്ളം ഒഴുകിപ്പോകുന്നതിനു സൌകര്യം വേണം. അല്ലങ്കില്‍ അതു കെട്ടിനിന്നു രോഗജ്ന്യങ്ങളായ കൃമികീടങ്ങളുടെ ഉല്‍പ്പാദനകേന്ദ്രങ്ങളായി തീരും. ഈ കഴിഞ്ഞ മഴക്കാലത്തു നമ്മടെ നാട്ടില്‍ അപരിചിതമായ പലപകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിച്ചു ജനങ്ങള്‍ വലഞ്ഞതും, പലരും രോഗം മൂലം അകാല മൃത്യു വരിച്ചതും പെട്ടെന്നു മറക്കാന്‍ പറ്റുമ്മോ?

പലതരം ജന്തുക്കളുടെയും, സസ്യങ്ങളുടെയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയല്ലേ?
മണ്ണിനേയും, കൃഷിയേയും ആശ്രയിച്ചു കഴിഞ്ഞ ഒരു വിഭാഗം തന്നെ ഇല്ലാതാകുകയല്ലെ? മനുഷ്യന്റെ ഒന്നാമത്തെ അടിസ്ഥാനാവശ്യമായ “ആഹാര”ത്തിന്റെ ഉല്പാദനത്തെയും, ജീവിക്കാനുള്ള പ്രകൃതിയേയും തകര്‍ത്തിട്ടുള്ള ഒരു വികസനവും വികസനമായി കരുതാന്‍ വിവേകമുള്ള ജനതക്കു സാധിക്കുമോ?

അതിനാല്‍--

1)
നല്ലവരും, ആത്മാര്‍ത്ഥതയുള്ളവരുമായ ഒട്ടനേകം നിയമപാലകരും, റവന്യൂ ഉദ്യോഗസ്തരും നിയമലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമ്പോഴും, അവയെല്ലാം പുല്ലുപോലെ കണക്കാക്കി നിര്‍ബാധം നിയമലംഘനം നടത്തുന്നവരെ നേര്‍വഴിയിലാക്കാന്‍ തങ്കളെല്ലാവരും ഒരുമിച്ചു മുന്‍‌കൈ എടുക്കേണ്ടതാണു.

2)
നിര്‍മാണാവശ്യങ്ങള്‍ക്കും, വികസനാവശ്യങ്ങള്‍ക്കും ഭൂമി ഉപയോഗിക്കുമ്പോള്‍ പ്രകൃതിയുടെ സ്വഭാവമനുസരിച്ചുള്ള നീരൊഴുക്കിനു വേണ്ടത്ര സൌകര്യമുണ്ടോ എന്നു 100 % ഉറപ്പാക്കുക.

3)
പുഴകളിലെ പാലങ്ങള്‍ ഉള്ള ഭാഗത്തു നിന്നും മണലെടുപ്പു പൂര്‍ണ്ണമായി നിരോധിക്കുക. ഇന്നു പല പാലങ്ങളുടേയും കാലുകള്‍ മണലെടുപ്പുമൂലം ഭൂമിയില്‍ തൊടാതെയാണു നില്‍ക്കുന്നതു. ഇതു വന്‍ അപകടങ്ങള്‍ വരുത്തി വയ്ക്കും. അപകടം വന്നു കരയുന്നതിനേക്കാള്‍ നല്ലതല്ലെ മുന്‍‌കരുതല്‍?

4)
പരിതസ്ഥിതിക്കും പൊതു ജനങ്ങള്‍ക്കും ഉപദ്രവകാരികളാ‍യി നിയമലഘനം നടത്തുന്ന മാഫിയകള്‍ക്കും, അവര്‍ക്കു സഹായം ചെയ്യുന്ന നന്ദികെട്ട ഉദ്യോഗസ്ഥര്‍ക്കും കഠിന ശിക്ഷകള്‍ കൊടുക്കാനും, അവരുടെ എല്ലാ സ്വത്തും സര്‍ക്കാരിലേക്കു കണ്ടുകെട്ടാനും സംവിധാനം ഉണ്ടാക്കുക. (സ്വത്തിനു വേണ്ടിയാണല്ലോ നിയമലംഘനം!)

5)
തരിശായി കിടക്കുന്ന കൃഷിഭൂമി സര്‍ക്കാര്‍ കണ്ടു കെട്ടുകയോ, അല്ലങ്കില്‍ ഏറ്റെടുത്തു കൃഷിനടത്താന്‍ തയാറുള്ള വ്യക്തികളേയോ, സഹകരണ സംഘങ്ങളേയോ ഏല്‍പ്പിക്കുക. അതിനു വേണ്ട നിയമനിര്‍മാണം നട്ത്തുക.

6)
വികസനത്തിനുവേണ്ടി പുതിയ സംരംഭങ്ങള്‍ വരുമ്പോള്‍, സംരംഭങ്ങളെ പറ്റി പഠിച്ചു റിപ്പോര്‍ട്ടുനല്‍കാനും, സംരംഭങ്ങള്‍ നടപ്പിലാകാനും ചില സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിനേക്കാള്‍ നല്ലതു, സ്വദേശത്തും വിദേശത്തും ജോലിചെയ്തും, ചെയ്യിപ്പിച്ചും ധാരാളം അനുഭവസമ്പത്തുമായി തിരിച്ചെത്തികൊണ്ടിരിക്കുന്ന കഴിവുള്ള നാട്ടുകാരെ തന്നെ ഏല്‍പ്പിക്കുക. (സ്വകാര്യ കമ്പനികള്‍ ഉത്സവപറമ്പിലെ ആനയെ പോലെ - തിന്നാന്‍ പട്ടകിട്ടിയാല്‍ മതി ഉത്സവം നന്നാവണമെന്നുണ്ടോ - എന്ന ചിന്താഗതിക്കാരായിരിക്കും).

എന്റെ വ്യക്തിപരമായ സഹകരണമോ, സേവനമോ, നിര്‍ദ്ദേശമൊ ആവശ്യമെങ്കില്‍ desabhimani@gmail.com എന്ന അഡ്രസില്‍ ബന്ധപ്പെടുക.

സ്നേഹബഹുമാനത്തോടെ
പി.വി.പി നായര്‍

Wednesday, 2 January 2008

ഞാന്‍‌ അല്പം വൈകിപ്പോയീ!

ബൂലോകസുഹൃത്തുക്കളേ!
ഞാനും ഇതാ എത്തി നിങ്ങളുടെ കൂടെ !

എല്ലാവര്‍ക്കും സമാധാനപൂര്‍ണ്ണമായ 2008 ആകട്ടെ എന്നു ആശംസിക്കുന്നു!

ഞാന്‍ ഒന്നാം ക്ലസ്സുമുതല്‍ ചൊല്ലി പഠിച്ച ഒരു ഈശ്വരപ്രാത്ഥനയോടുകൂടി ഈ വര്‍ഷത്തെ എന്റ്റെ ബ്ലൊഗ് പോസ്റ്റിങ്ങ് തുടങ്ങാം!
“ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാനെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാ‍ണുമാറാകണം
നേര്‍വഴിക്കെന്നെ നീകൊണ്ടുപോയീടേണം
നേര്‍വരും സങ്കടം ഭസ്മമായീടണം
ദുഷ്ട്സംസര്‍ഗ്ഗം വരാതെയായീടണം
ശിഷ്ടരായുള്ളവര്‍ തോഴരായീടാണം
നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാകണം
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാകണം
സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാകണം
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം”
കഴിഞ്ഞ വര്‍ഷാ‍വസാനം എന്റെ മനസ്സില്‍ തോന്നിയ ‘അല്പത്തരങ്ങള്‍’ വായിക്കാന്‍ അല്പമെങ്കിലും വിലയേറിയ സമയം നീക്കിവച്ച എല്ലാ “ബൂലോക സുഹൃത്തുക്കള്‍ക്കും” ഒരിക്കല്‍ കൂടി സ്നേഹം നിറഞ്ഞ നന്ദി!
അലി ഏ.ആര്‍. നജീം sreedevi Nair അദൃശ്യന്‍ കാവലാന്‍ ഗോപന്‍ അലി സി. കെ. ബാബു
വേണു venu "ഒത്തിരി-----സ്നേഹത്തോടെ," പ്രിയ ഉണ്ണികൃഷ്ണന്‍ മൂര്‍ത്തി
Jayakeralam വേണു venuകാവലാന്‍ Arun Babu Jose അഞ്ചല്‍ക്കാരന്‍
MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) സൂരജ് ഒരു “ദേശാഭിമാനി”
Show Original Post നവരുചിയന്‍ അലി Team Campus Times Islahiya ശ്രീ
വിവേകി മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ ഏ.ആര്‍. നജീം ക്രിസ്‌വിന്‍ മന്‍സുര്‍ mayavi വിമര്‍ശകന്‍ കാവലാന്‍ ഏ.ആര്‍. നജീം Meenakshi Vinu

Monday, 31 December 2007

എന്റെ December 31ന്റെ പ്രാര്‍ത്ഥന

“സര്‍വശക്തനായായ ദൈവമേ! ഇനി പുതിയതായി ഒരു മതവും ലോകത്തു സ്രുഷ്ടിക്കാതിരിക്കേണമെ! ഉള്ള മതങ്ങളെ തന്നെ താങ്ങാനുള്ള ശക്തി ഞങ്ങള്‍ക്കു ഇപ്പോള്‍ തന്നെ ഇല്ല! പകരം അങ്ങു ലോകത്തുള്ള എല്ലാവര്‍ക്കും വിവേകവും സ്നേഹവും കൊടുക്കേണമേ!”

എല്ലാ മതഗ്രദ്ധങ്ങളും പദാനുപദം തര്‍ജിമചെയ്തു പാവം ജനങ്ങളേ വഴിതെറ്റിക്കുന്ന പ്രവണത നിലനില്‍ക്കുന്നതുകൊണ്ടാണു, മതപരമായ തര്‍ക്കങ്ങളും അസഹിഷ്ണുതയും ഉണ്ടാകുന്നതു.

ഉദാ:

“വിശ്വസിക്കയും സ്നാനം ഏല്‍ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.“ (മാര്‍ക്ക് 16:16)

ഈ വചകം തന്നെ എടുത്തു പരിശോധിക്കു!

സുവിശേഷകന്‍ ഉദേശിക്കുന്നതു, യേശു ഉപദേശിച്ച പോലെ, അച്ചടക്കത്തോടെ, നീതിയുടെ മാര്‍ഗ്ഗത്തില്‍ ജീവിക്കാനാണു എന്നു ഏതു സാധാരണ മനുഷ്യനും മനസ്സിലാകും. അതു സ്വീകരിക്കാന്‍ എല്ലാ മാലോകരും സന്തോഷത്തോടെ തയാറാകുകയും ചെയ്തേക്കാം. അല്ലാതെ, മാമോദീസ മുങ്ങി, ക്രിസ്ത്യാനി പട്ടം വാങ്ങിയാലെ പാപമോചിതനാകു എന്നുണ്ടാകുമൊ?

ഇത്തരം ഉചിതമല്ലാത്ത വ്യഖ്യാനങ്ങള്‍ എല്ലാമതങ്ങളിലും കാണം. ഹിന്ദുക്കള്‍ക്കു അനേകം ആരാധനാ മൂര്‍ത്തികള്‍ ഉണ്ടായതും, ഇസ്ലാമില്‍ തീവ്രവദികള്‍ ഉണ്ടാകുന്നതും, യഹൂദര്‍ അഹംങ്കാരികളായതും ഭൌതിക തലത്തിലുള്ള അര്‍ത്ഥത്തില്‍ രേഖകള്‍ വ്യാഖ്യാനിച്ചതിനാലല്ലേ?

പരിണിത ഫലമോ! തര്‍ക്കങ്ങളും, അശ്ശാന്തിയും! ലോകം സമാധാനപൂര്‍ണ്ണമാകാന്‍ പ്രവാചകര്‍ ശ്രമിച്ചപ്പോള്‍, മത പ്രചാരകര്‍ തര്‍ക്കങ്ങളുടെയും അശ്ശാന്തിയുടെയും, അക്രമങ്ങളുടേയും വഴിയിലൂടെ കൂടുതല്‍ അസമാധാനത്തിലേക്കു വലിച്ചിഴച്ചു! നിങ്ങള്‍ക്കു, ഹാ- കഷ്ഠം!

Sunday, 30 December 2007

കിം യാനേന ധനേന വാജി കരിഭി................

കിം യാനേന ധനേന ........................
കഴിഞ്ഞ വര്‍ഷം ഡിസമ്പറില്‍ സദാമിനെ തൂക്കികൊന്നു.

ഈ വര്‍ഷം ഡിസമ്പറില്‍ ബേനസീറിനെ ആക്രമണത്തില്‍ കൊന്നു.

ഇവരൊന്നും വെറും സാധാരണക്കാരായിരുന്നില്ലല്ലോ!

ഒരോ രാജ്യത്തെ തന്നെ അമ്മാനമാടിയവാരാണു ഇവര്‍.

പക്ഷെ അന്ത്യം എത്രയോ ദാരുണമായിരുന്നു!

ഇതില്‍ നിന്നെല്ലാം ഒരുപാടു കാര്യങ്ങള്‍ മനുഷ്യര്‍ പഠിക്കേണ്ടതില്ലേ?

എത്ര അധികാരവും, പണവും, ആള്‍ബലവും കൂടെ ഉണ്ടായാല്‍ പോലും, ഈ ലോകത്തു ഇതൊന്നും വിലപോകില്ല!

ആരെങ്കിലും വിചാരികുന്നുണ്ടോ ഇവര്‍ സമാധാനത്തോടെയായിരുന്നു ഇവര്‍ ജീവിച്ചിരുന്നതെന്നു?

അതു പോട്ടെ, നമ്മുടെ നാട്ടില്‍ തന്നെ അധികാരവടംവലി നടത്തി അല്‍പ്പായുസ്സുകളാകുന്നവര്‍ എത്ര?


“സ്ഥാനമാനങ്ങള്‍ ചൊല്ലികലഹിച്ചുനാണം കെട്ടു നടക്കുന്നിതു ചിലര്‍!”

ഇവരെ നമ്മള്‍ എല്ലാ മേഘലകളിലും ഇന്നു കാണുന്നുണ്ടു - അല്ലേ?


കിം യാനേന ധനേന വാജികരിഭിഃ
പ്രാപ്തേന രാജ്യേന കിം
കിം വാ പുത്ര കളത്ര മിത്ര പശുഭിഃ
ദേഹേന ഗേഹേന കിം
ജ്ഞാത്വൈതത് ക്ഷണഭംഗുരം
സപദി രേത്യാജ്യം മനോ ദൂരതഃ
സ്വാത്മാര്‍ത്ഥം ഗുരുവാക്യതോ
ഭജ ഭജശ്രീ പാര്‍വ്വതീ വല്ലഭം!

ശ്രീ ശങ്കരാചാര്യരുടെ ഈ വരികളാണ്
നിങ്ങള്‍ക്കായി പുതു വര്‍ഷത്തിലെക്കു എനിക്കു തരാനുള്ള സമ്മാനം

എല്ലാവര്‍ക്കും,
“സമാധാന പൂര്‍ണ്ണ മായ
ഒരു പുതു വത്സരം ആശംസിക്കുന്നു”

ലോകത്തോടും, സഹജീവികളോടും നിറഞ്ഞ സ്നേഹ വാത്സല്യത്തോടെ!

കിം യാനേന ധനേന ..............................

കിം യാനേന ധനേന ........................


കഴിഞ്ഞ വര്‍ഷം ഡിസമ്പറില്‍ സദാമിനെ തൂക്കികൊന്നു.
ഈ വര്‍ഷം ഡിസമ്പറില്‍ ബേനസീറിനെ ആക്രമണത്തില്‍ കൊന്നു.
ഇവരൊന്നും വെറും സാധാരണക്കാരായിരുന്നില്ലല്ലോ!
ഒരോ രാജ്യത്തെ തന്നെ അമ്മാനമാടിയവാരാണു ഇവര്‍.

പക്ഷെ അന്ത്യം എത്രയോ ദാരുണമായിരുന്നു!

ഇതില്‍ നിന്നെല്ലാം ഒരുപാടു കാര്യങ്ങള്‍ മനുഷ്യര്‍ പഠിക്കേണ്ടതില്ലേ?എത്ര അധികാരവും, പണവും, ആള്‍ബലവും കൂടെ ഉണ്ടായാല്‍ പോലും, ഈ ലോകത്തു ഇതൊന്നും വിലപോകില്ല!

ആരെങ്കിലും വിചാരികുന്നുണ്ടോ ഇവര്‍ സമാധാനത്തോടെയായിരുന്നു ഇവര്‍ ജീവിച്ചിരുന്നതെന്നു?അതു പോട്ടെ, നമ്മുടെ നാട്ടില്‍ തന്നെ അധികാരവടംവലി നടത്തി അല്‍പ്പായുസ്സുകളാകുന്നവര്‍ എത്ര?


“സ്ഥാനമാനങ്ങള്‍ ചൊല്ലികലഹിച്ചു
നാണം കെട്ടു നടക്കുന്നിതു ചിലര്‍!”

ഇവരെ നമ്മള്‍ എല്ലാ മേഘലകളിലും ഇന്നു കാണുന്നുണ്ടു - അല്ലേ?

കിം യാനേന ധനേന വാജികരിഭിഃ
പ്രാപ്തേന രാജ്യേന കിം
കിം വാ പുത്ര കളത്ര മിത്ര പശുഭിഃ
ദേഹേന ഗേഹേന കിം
ജ്ഞാത്വൈതത് ക്ഷണഭംഗുരം സപദി രേ
ത്യാജ്യം മനോ ദൂരതഃ
സ്വാത്മാത്ഥം ഗുരുവാക്യതോ ഭജ ഭജ
ശ്രീ പാര്‍വ്വതീ വല്ലഭം!

ശ്രീ ശങ്കരാചാര്യരുടെ ഈ വരികളാണ്
നിങ്ങള്‍ക്കായി പുതു വര്‍ഷത്തിലെക്കു എനിക്കു തരാനുള്ള സമ്മാനം

എല്ലാവര്‍ക്കും,
“സമാധാന പൂര്‍ണ്ണ മായ ഒരു പുതു വത്സരം ആശംസിക്കുന്നു”


ലോകത്തോടും, സഹജീവികളോടും നിറഞ്ഞ സ്നേഹ വാത്സല്യത്തോടെ!

Friday, 28 December 2007

കണ്‍‌മുമ്പില്‍‌ കാണുന്ന വിരോധാഭാസങ്ങള്‍!


ആദ്യമായി ഞാന്‍ ഒന്നു പതുക്കെ ചിരിക്കട്ടെ! ചില കാര്യങ്ങള്‍ പറയാന്‍ തുടങ്ങുമ്പോല്‍ അങ്ങനെ ഒരു പതിവുണ്ടല്ലോ!
ഈ വലതുവശത്തു കാണുന്ന ചിത്രം ആരുടെതെന്നു ആരോടും പ്രത്യേകം പറയണ്ടല്ലോ! കേരളത്തിലെ മിക്കവാറും നാല്‍ക്കവലകളില്‍ ഇദ്ദേഹത്തിന്റെ പ്രതിമയോടു കൂടിയതോ, അല്ലങ്കില്‍ ചിത്രത്തോടുകൂടിയതോ ആയ ഒരു സ്മാരകമോ അല്ലങ്കില്‍ ഒരു ക്ഷേത്രമോ കാണാം.
ഇദ്ദേഹത്തിനു ഇന്നു കേരളത്തില്‍ ലക്ഷോപലക്ഷം അനുയായികളും, ആയിരകണക്കിനു സ്മാരകങ്ങളുമുണ്ട്! മലയാള നാടിന്റെ അഭിമാനമാണു ഇദ്ദേഹം.
ബിംബാരാധനയെ ഇദ്ദേഹം എതിര്‍ക്കുകയും, പകരം സിമ്പൊളിക്കായി കണ്ണാടി പ്രതിഷ്ടിച്ചു സ്വന്തം ആത്മാവിലുള്ള ദൈവാംശത്തെ പൂജിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
വ്യക്തി ആരാധാനയേയും, ജാതി വ്യവസ്ഥിതിയേയും ഇദ്ദേഹം അങ്ങേയറ്റം വെറുത്തിരുന്നു.
മദ്യം മനുഷ്യനെ മൃഗമാക്കുമെന്നു പറഞ്ഞ ഇദ്ദേഹം, അതു ഉണ്ടാക്കരുതു, വില്‍ക്കരുതു, കുടിക്കരുതു എന്നു ആഹ്വാനം ചെയ്തു.
“ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യനു” എന്നു ഉദ്ഘോഷിച്ച ഈ മഹത് വ്യക്തി മലയാള നാടിനു കിട്ടിയ പുണ്യമാണ്! ഇദ്ദേഹം നമ്മുടെ ഗുരുവാണു, - “ശ്രീ നാരായണ ഗുരു”
എന്നാല്‍, ഇന്നോ?
“ഒരു ജാതി, ഒരു മതം ഒരു ദൈവം” എന്നു ഉദ്ഘോഷിച്ച ഇദ്ദേഹത്തിന്റെ അനുയായികള്‍ ഒരു പ്രതേക “ജാതി”ക്കാരായി അറിയപ്പെടുന്നു!
“ബിംബാരാധനയെ” എതിര്‍ക്കുകയും, അപലപിക്കുകയും ചെയ്ത “ഇദ്ദേഹത്തിന്റെ” പ്രതിമയോടുകൂടിയ ക്ഷേത്രങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കാണാം!
വ്യക്തിയാരാധനയെ വെറുത്തിരുന്ന ഇദ്ദേഹത്തിന്റെ പേരിലുള്ള ഒരു ആശ്രമത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍, സന്ന്യാസിമാരും, ചില മുതലാളിമാരും, ഒരിക്കല്‍ തമ്മില്‍ തല്ലി എന്നു കേട്ടിട്ടുണ്ടു!
മദ്യം വിഷമാണന്നു പറഞ്ഞ, അതു ഉണ്ടാക്കുന്നതും, വില്‍ക്കുന്നതും, കഴിക്കുന്നതും തടഞ്ഞ ഇദ്ദേഹത്തിന്റെ അനുയായികളായ ആ “പ്രത്യേക ജാതിക്കാരാണു” കേരളത്തിലെ ഭൂരിഭാഗം ഉല്പാദകരും, വിതരണക്കാരും.
ആ മഹത്‌വ്യക്തിയെ അഹഹേളിക്കുന്നതിനോടൊപ്പം, അനുയായികള്‍ ചെയ്യുന്ന ആത്മവഞ്ചനകൂടി അല്ലേ ഇതു?
(എന്റെ വിവരമില്ലായ്മയില്‍ തോന്നിയ അവിവേകമാണങ്കില്‍ - ആരെങ്കിലും പത്തു പേര്‍ പറഞ്ഞാല്‍ അപ്പോള്‍ തന്നെ ഈ പോസ്റ്റ് ഡിലേറ്റു ചെയ്തേക്കാം - ആരും വേദനിക്കുന്നതു ഞാന്‍ ഇഷ്ടപെടുന്നില്ല!)

Thursday, 27 December 2007

ബേനസിര്‍‌ ഭൂട്ടോ കൊല്ലപ്പെട്ടു!

Pakistan's Bhutto killed in attack


വളരെ വിഷമത്തോടെ ഈ വാര്‍ത്ത അറിയിക്കട്ടെ!

Wednesday, 26 December 2007

സുബോധം നഷ്ടപ്പെടുത്തിയിട്ടാണങ്കിലും!

ഇത്രയും വലിയൊരു തുക - 75 കോടി രൂപാ - സ്വന്തം സുബോധം നഷ്ടപ്പെടുത്തി കേരളാ ബ്രീവറേജ് കോര്‍പ്പറേഷനു നല്‍കി സഹായിച്ച എല്ലാ നല്ലവരായ കള്ളുകുടിയന്മാര്‍ക്കും
ക്രിസ്തുമസിന്റെ പേരിലും, കര്‍ത്താവിന്റ്റെ പേരിലും, പാവപ്പെട്ട അബ്കാരി തമ്പുരാക്കന്മാര്‍ക്കു വേണ്ടി നന്ദി രേഖപ്പെടുത്തുന്നു!

ഇതു 3 ദിവസം കള്ളു കുടിച്ച കാശിന്റെ കണക്കാണു. ഒരുപ്ക്ഷേ, ഈ കഴിഞ്ഞ 3 ദിവസത്തെ കള്ളുകുടി ഒന്ന് മാറ്റി വച്ച്, അതു ഒരു ഫണ്ടാക്കുമായിരുന്നെങ്കില്‍-

* പാവപ്പെട്ട 15000 പേര്‍ക്കു വീടു വ‌യ്‌‌ക്കാമായിരുന്നു!
* ഒരു കോടി ജനങ്ങള്‍ക്കു 5 കിലോ ഏറ്റവും നല്ല അരി വീതം കൊടുക്കാമയിരുന്നു!
* 75000പേര്‍ക്കു ഹൃദയം, കിട്നി, തുടങ്ങിയ ശസ്ത്രക്രീയകള്‍ക്കു ഉതകുമായിരുന്നു!
* 15 ലക്ക്ഷം കുട്ടികള്‍ക്കു ഒരു വര്‍ഷത്തെ പാഠപുസ്തകവും, ഫീസ്സും കൊടുക്കാമായിരുന്നു!
* കേരളത്തിലെ മുഴുവന്‍ അനാധ ശിശുക്കളേയും, വൃദ്ധരേയും പുനരധിവസിപ്പിക്കാമായിരുന്നു!

(കള്ളു കുടിച്ച കണക്കു ഇവിടെ കിട്ടും)

ആലോചിച്ചാല്‍ അങ്ങനെ 100 കൂട്ടം കാര്യങ്ങള്‍ ചെയ്യാമായിരുന്നു!

അപ്പോള്‍ പാവം, അബ്കാരികള്‍ എന്തു ചെയ്യും അല്ലേ?
എക്സൈസുകാര്‍ക്ക് ശംബളവും, കിംബളവും എങ്ങനെ കിട്ടും അല്ലെ?
അതു പോട്ടെ! ഇത്രയും പണം ചിലവാക്കിയതു ആരാവാം ? കേരളത്തിലെ പാവങ്ങളും, ഇടത്തരക്കാരും!

എത്രയോ വലിയ കാര്യങ്ങള്‍ ചെയ്യുന്ന നമ്മള്‍ക്ക് ഒരു വേള ഇതൊന്നു പരീക്ഷിച്ചു നോക്കരുതോ?

Monday, 24 December 2007

മാലോകരേ,


-------------------------------------------------------

“നിങ്ങള്‍

എല്ലാവര്‍ക്കും സ്നേഹംനിറഞ്ഞ

ക്രിസ്തുമസ് ആശംസകള്‍”
ഒത്തിരി ഒത്തിരി സ്നേഹത്തോടെ,
ഒരു ‘ദേശാഭിമാനി’

-------------------------------------------------------



ചില കല്യാണവീട്ടിലെ വഴക്കുപോലെയാണു ഈ പോസ്റ്റു!

നല്ല മുഹൂത്ത സമയമായപ്പോള്‍ ഒരു ഉടക്കു!

ആഘോഷവേളകള്‍ അവിസ്മരണീയമാക്കാന്‍ മദ്യം ഉപകരിക്കില്ല!

എന്തെന്നാല്‍ മദ്യം കഴിച്ചു സുബോധം നഷ്ടപ്പെട്ടാള്‍ പിന്നെഓര്‍മയുണ്ടാകുമോ?

കൂടാതെ “വ്യാജന്‍” അടിച്ചു “ഫ്യൂസ്സ്” പോകാതെ ശ്രദ്ധിക്കുമല്ലോ!


ക്രിസ്തുമസ്സ് പ്രമാണിച്ചു (മാത്രമല്ല എല്ലാ ആഘോഷവേളകളിലും)

എണ്ണിയാലൊടുങ്ങാത്ത ടി.വി ചാനലുക്കളില്‍ വരുന്ന

പരിപാടികള്‍ ആഘോഷങ്ങളുടെ തിരക്കിനു ഇടയില്‍ ശ്രദ്ധിക്കാന്‍

ആര്‍ക്കെങ്കിലും സമയം കിട്ടാറുണ്ടോ?
(ഇതുകൊണ്ടു കുറേപേരു ജീവിച്ചുപോകുന്നുണ്ടല്ലോ - അല്ലേ?)
‍
(എന്റെ വാക്കുകള്‍ പരുക്കനാണന്നു തോന്നിയാല്‍ അതു സ്നേഹം കൊണ്ടാണു കെട്ടോ!)



Saturday, 22 December 2007

ഒത്തിരി-----സ്നേഹത്തോടെ,

ഇതു ആഘോഷത്തിന്റെ നാളുകള്‍‌
ബലിപെരുന്നാള്‍ കഴിഞ്ഞു!
ഇതാ കേവലം
90 മണിക്കൂറുകള്‍ക്കു ശേഷം
ക്രിസ്തുമസ്സ് !
ഇനി 200 മണിക്കുറുകള്‍ മാത്രം പുതുവര്‍ഷത്തിലേക്കു!
എല്ലാവര്‍ക്കും
ഒത്തിരി,
ഒത്തിരി
ഒത്തിരി
ഒത്തിരി
ഒത്തിരി
സ്നേഹം നിറഞ്ഞ
ക്രിസ്തുമസ് - നവവത്സരാശംസകള്‍!
(ആഘോഷവേളകള്‍ അവിസ്മരണീയമാക്കുമ്പോള്‍
വ്യാജന്‍ അടിച്ചു “ഫ്യൂസ്സ്” ആകാതെ ശ്രദ്ധിക്കാന്‍ കൂടി
ആശംസിക്കുന്നു)

Thursday, 20 December 2007

ഇന്നല്ലങ്കില്‍ നാളെ....... ശൂം........................................

കേരളം വിപ്ലവത്തിന്റെ നാടായി മാറുകയാണോ?



ഇന്ത്യയില്‍ തന്നെ പുരോഗമന ചിന്താഗതി ഇത്രമാത്രം വേരൂന്നിയ സംസ്ഥാനം വേറെ ഇല്ല. വിദ്യാസമ്പന്നരായ ജനങ്ങള്‍ ആയതാണു ഇതിനു കാരണം. പല ആശയങ്ങളും നടപ്പിലാക്കാന്‍ പല വിപ്ലവങ്ങളും, സമരങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഉച്ചനീചത്തിനെതിരായി, അടിമത്തിനെതിരായി, ജന്മിത്തിനെതിരായി അങ്ങനെ ധാരാളം സമരങ്ങള്‍ അര‍ങ്ങേറുകയും, അതിനൊക്കെതന്നെ ഫലപ്രാപ്തി കാണുകയും ചെയ്തിട്ടുണ്ട്.



എന്നാല്‍, അടിമത്തവും, ജന്മിത്തവും അവസ്സനിപ്പിച്ചു എന്നു വിശ്വസിക്കുമ്പോള്‍, -- നാം സ്വയം വിഢികളാകുകയാണോ? - ചിന്തിക്കേണ്ടിയിരിക്കുന്നു!



കൃഷിക്കാര്‍ക്കും, ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികക്കും സഹായകമാവാന്‍ കൊണ്ടു വന്ന ഭൂനിയമം പലരേയും ഭുവുടമകളാക്കിയ്തിനോടൊപ്പം അനേകായിരങ്ങളെ പട്ടിണിക്കാരാക്കി തീര്‍ക്കുകയും ചെയ്തു. അന്നു ഭൂമിയും സ്വത്തും നഷ്ടപ്പെട്ട ഇടത്തരം ഭൂവുടമകള്‍ ഇന്നു പട്ടിണിയുടെ നിഴലില്‍ ആണു കഴിയുന്നതു. ഇവരെ പറ്റി ഏതെങ്കിലും വിപ്ലവക്കാര്‍ ചിന്തിക്കാറുണ്ടോ?



ഭൂവുടമകള്‍ക്കെതിരായി ആയിരുന്നുവല്ലോ സമരങ്ങള്‍ ഏറെയും! എന്നാല്‍ ഇന്നു നോക്കൂ, നൂറും, ആയിരവും കണക്കിനു ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടി കൃതൃമമായി സ്ഥലങ്ങള്‍ക്കു വില വര്‍ദ്ധിപ്പിച്ചു കൊള്ള്ലാഭമുണ്ടാക്കുന്ന ഭൂമിമാഫിയാക്കള്‍ക്കെതിരെ ആരും എന്തേ ചെറുവിരല്‍ പോലും അനക്കാത്തതു? അതിനു പുളിക്കും, എന്തെന്നാല്‍ ഭരണ പ്രതിപക്ഷത്തുള്ള പലരും പ്രത്യക്ഷമായോ, പരോക്ഷ്മായോ ഇതില്‍ പങ്കാളികളായിരിക്കാം! അതല്ലെ മൂന്നാറില്‍ ഉണ്ടായ മുറുമുറുപ്പുകള്‍ക്കു കാരണവും, പാവം മുഖ്യമത്രിക്കു നേരെ കുതിരകയറിയതും? അന്നു സി.പി.ഐ എന്ന കറ തീര്‍ന്ന കമ്മൂണിസ്റ്റുകാര്‍ ഉണ്ടാക്കിയ പ്രക്ഷോഭത്തില്‍ നിന്നും എന്താണു സാധാരണക്കാരന്‍ മനസ്സിലാക്കേണ്ടതു?



കേരളത്തിനു വെളിയില്‍ അനേക വര്‍ഷങ്ങളായി ജോലിചെയ്തു സ്വരുക്കൂട്ടീയ തുശ്ചമായ സമ്പാദ്യം കൊണുട് തിരിച്ചു വന്നു കൊണ്ടിരിക്കുന്ന അരക്കോടിയോളം വരുന്ന മലയാളികള്‍ക്കു, 5 സെന്റു ഭൂമിയും ഒരു കൂരയും സ്വപ്നം കാണാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ സാധിക്കുമോ? ജനിച്ച നാട്ടില്‍, ഒരു ഇഞ്ചു ഭൂമി നമുക്കു വാങ്ങാന്‍ പറ്റില്ല - എന്തെന്നാല്‍ അന്യ നാട്ടുകാര്‍ക്കു നാം അതു വിറ്റുകഴിഞ്ഞു! അവര്‍ പറയുന്നതായിരിക്കും ഇനി വില. ആ വിലക്കു ഇനി നാം അതു വാങ്ങണം. ആന്നു നമ്മള്‍ കണ്ട സമരങ്ങള്‍ കൃഷിഭൂമിക്കു വേണ്ടിയായിരുന്നെങ്കില്‍ ഇനി വരാന്‍ പോകുന്ന സമരങ്ങള്‍ ഒരു കൂരക്കു വേണ്ടിയുള്ള ഭൂമിക്കു വേണ്ടിയായിരിക്കും എന്നു ഞാന്‍ ഓര്‍മിപ്പിക്കട്ടെ!



അതുപോലെ തന്നെ ഉള്ള കൃഷിസ്ഥലങ്ങളുടെ കാര്യമെടുത്തു നോക്കൂ. റോഡ്സൈഡില്‍ ഉള്ള നെല്‍‌പാടങ്ങളെല്ലാം മണ്ണിട്ടു നികത്തി. ചെറു തോടുകള്‍ ഗതിമുട്ടി ഒഴുക്കില്ലാതായി. നമ്മുടെ കാര്‍ഷിക സംസ്കാരം ഇഞ്ച് ഇഞ്ച് ആയി കൊല്ലപ്പെട്ടു. ഒപ്പംതന്നെ പല സ്ഥലങ്ങള്‍ളിലും കൃഷി അസാധ്യമാ‍ക്കി തീര്‍ത്തു.



ഇനി കച്ചവടങ്ങള്‍ - ഇന്ത്യ പോലുള്ള ജനബാഹുല്യമുള്ള രാജ്യത്ത്, തൊഴിലില്ലയ്മ‍ കടുത്ത വെല്ലുവിളി ആയിരിക്കും. തൊഴില്‍ ലഭിക്കുവാന്‍ സാധ്യതയില്ലാത്തവര്‍ പൊതുവേ ചില്ലറ വ്യാപാരങ്ങള്‍ ചെയ്തു ജീവിക്കുന്നവര്‍ ആണു. ഇവരുടെ കഞ്ഞികുടി മുട്ടിക്കുന്ന വിധത്തില്‍ കുത്തകകള്‍ ഈ രംഗം കൈയ്യടക്കിക്കൊണ്ടിരിക്കുകയാണു. അപ്പോള്‍ ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുന്നവര്‍ വീണ്ടും ഒരു സമരത്തിനു തയാറാകേണ്ടി വരും.



മനുഷ്യനെ മന്ദബുദ്ധികളാക്കുന്ന “എന്റെര്‍ടയിന്മെന്റ് മീഡിയകള്‍” നമുക്കു വാസ്തവത്തിന്‍ ശാപമല്ലേ?


വീട്ടമ്മമാരുടെയും തൊഴിലില്ലാത്തവരുടെയും സമയങ്ങള്‍ ഈ മാദ്ധ്യമങ്ങള്‍ക്കുമുമ്പില്‍ ബലികഴിക്കുന്നു.


ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട പ്രവത്തിസമയം പാഴായി പോകുന്നതു ഇന്ന് അധികവും “വിഡ്ഢിപ്പെട്ടിക്കു” മുമ്പിലാണു. മനുഷ്യരെ പ്രലോഭനങ്ങള്‍ക്കു അടിമയാക്കി പലതരം അഥമ വാസനകളും
വളര്‍ത്താന്‍ ഈ മാധ്യമങ്ങള്‍ പ്രേരകങ്ങളാകുന്നു. അങ്ങനെ ചിന്താശേഷികൂടി നഷ്ടപ്പെട്ട ഒരു വരും തലമുറ- -- അയ്യോ! ആലോചിക്കാനേ വയ്യാ! പരസ്പരബഹുമാനം, പരസ്പര സമ്പര്‍ക്കം എല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു. നല്ലതു പറഞ്ഞു കൊടുക്കുന്ന രക്ഷകര്‍ത്താക്കളെ കുട്ടികള്‍ ശത്രുവിനേപ്പോലെ കാണുന്നു. വിലയേറിയ സമയം പാഴാക്കുന്ന വീട്ടമ്മയെ ഉപദേശിക്കുന്ന ഭര്‍ത്താവ് - ഭാര്യക്കു അനഭിമതന്‍ ആകുന്നു! - വിപ്ലവം നടക്കുന്നു.
ആളുകള്‍ കരുതുന്നതു - പത്രത്തില്‍ എന്തെങ്കിലും കണ്ടാല്‍ അതു സത്യമായിരിക്കും എന്നാണു! എന്നാല്‍ ചില കാര്യങ്ങള്‍ പല മാദ്ധ്യമങ്ങളിലും പലരീതിയില്‍ വരുമ്പോള്‍ സത്യമേതു- മിഥ്യ ഏതു
എന്നു തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ വരുന്നു, ഇതിന്റെ “ഗുട്ടന്‍സു” എന്തായിരിക്കും?


ഇതെല്ലാം നടക്കുമ്പോഴും, ഭരണാധികാരികള്‍ മറ്റു പല കുടിപ്പകകള്‍ തീര്‍ക്കുന്നതിനും, കസ്സേരയുടെ കാലു ഉറപ്പിക്കുന്നതിനും, പരസ്പരം ചെളി വാരി എറിഞ്ഞു രസിക്കുന്നതിലും തിരക്കിലാണു. ഇവരേക്കള്‍ വലിയ ശാപം നമ്മുടെ ഭരണചക്രം തിരിക്കുന്ന “വെള്ളാനകൂട്ടമാണു”. അവര്‍ എന്തു വിചാ‍ാരികുന്നുവോ അതേ നടക്കു! ഇതാണു ഗതി. ഇതിനും ഒരു വിപ്ലവം നടത്താം!



ഇനി പറയാന്‍ പോകുന്ന കാര്യം മഹാകഷ്ടം! നാം ഒരു മഹാവിപത്തിന്റെ മുമ്പിലാണു. അതിന്റെ കാരണം, ദുരഭിമാനികളായ ചെറുപ്പക്കാര്‍ കൈതൊഴിലുകള്‍ ചെയ്യാന്‍ തയാറാകാത്തതു കൊണ്ട് അന്യ നാടുകാരെ കൊണ്ട് ജോലിചെയ്യിക്കേണ്ടി വരുന്ന അവസ്തയിലാണു നാടു. ഇതിന്റെ പരിണിതഫലമോ, മോഷ്ടാക്കളും, ഗുണ്ടകളും പെരുകി. ഈ ദുരഭിമാനികളായ ചെറുപ്പക്കാര്‍ എളുപ്പത്തില്‍ പണമുണ്ടാക്കാവുന്ന തട്ടിപ്പു പ്രസ്താനങ്ങളിലും, പിടിച്ചുപറികളിലും, കള്ളകടത്തു, ഹവാല തുടങ്ങിയ മേഘലകളിലും വിഹരിക്കുന്നു.



ഇതൊക്കെ കണ്ടിട്ടു കണ്ണടച്ചു സ്വന്തം സം‌മ്പാദ്യത്തില്‍ മാത്രം താല്പര്യമുള്ള ഉദ്യോഗസ്തന്മാരും, ഭരണാധികാരികളും ഒന്നോര്‍ക്കണം - നിങ്ങള്‍ സമ്പാധിക്കുന്നതു നിങ്ങളുടെ വരും തലമുറയ്ക്കാണു. അവരാകട്ടെ, അധ്വാനത്തിന്റെ വില അറിയാതെ വളരുമ്പോള്‍ - ഈ സമ്പാദ്യത്തിനൊന്നും ഒരു വിലയും അവര്‍ കാണിക്കില്ല! എത്ര ഉണ്ടാക്കിയാലും, ഒരു ദിവസം ഇടങ്ങഴി അരിയുടെ ചോറു മുഴുവനു വേണൊ ഒരാള്‍ക്കു? ഒന്നു കൂടി പറയട്ടെ,:-
മനുഷ്യന്റെ കാര്യാണേ - കല്പാന്തകാലം വരെ ജീവിക്കാന്‍ ലൈസന്‍സ്സു ആര്‍ക്കും കൊടുത്തിട്ടില്ലല്ലോ! വെള്ളത്തിലെ കുമിളപോലെ അല്ലേ ഉള്ളു ഈ മോഹങ്ങളും, ആക്രാന്തങ്ങളും?
............................ഒരു ദിവസം ശൂം.........................................
..................................................ഇന്നല്ലങ്കില്‍ നാളെ...........................