Monday, 10 December 2007

ഈ മരണങ്ങള്‍ക്കു ആരു ഉത്തരവാദി?

ബോംബു നിര്‍മ്മണത്തിനെടെ ‌‌സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു. (ഇന്നത്തെ മാതൃഭൂമി വാര്‍ത്ത) ഈ വാര്‍ത്ത വായിക്കുമ്പോള്‍ നിങ്ങള്‍ക്കുണ്ടായ ഫീലിങ്സ് എന്തായിരുന്നു - ഒന്നാലോചിക്കൂ! ഒരു നിമിഷം - പ്ലീസ്!

ഈ വാര്‍ത്തയില്‍ ‍മരിച്ചയാളുടെ അമ്മയ്ക്കും അച്ഛനും മക്കള്‍ക്കും ഭാര്യക്കും ഉള്ള വ്യഥ എന്തായിരിക്കും? ( മരിച്ചയാളെ പറ്റി എനിക്കു വെറും പുച്ഛഃമേ തോന്നിയുള്ളു! )

ഏതു രാജ്യത്തിന്റെ പ്രതിരോധത്തിനാണു അയാള്‍ ബോമ്പു നിര്‍മ്മിച്ചതു??

ഈ ഉല്‍പ്പന്നം ഉണ്ടാക്കുവാനും ഉപയോഗിക്കാനും ഒരു സാധാരണ പൌരനു എന്താവശ്ശ്യം?

ഇതു ചിലവാകുന്നതു 3 സ്വപ്ന സാമ്രാജ്യങ്ങളുടെ നിലനില്പിനും, മുന്നേറ്റത്തിനുമാണു - അല്ലെ? ആര്‍ക്കെങ്കിലും സംശയമുണ്ടൊ?


1. രാഷ്ട്രിയ സാമ്രാജ്യം 2. മാഫിയാ സാമ്രാജ്യം 3. മത ഭീകരുടെ സാമ്രാജ്യം


ഇതൊന്നിലും പെടാത്ത 99.99999% വരുന്ന ഭീരുക്കാളയ ജനങ്ങള്‍ ഇവരുടെ ഭീതിയുടെ നിഴലില്‍, പുലര്‍ന്നാല്‍ അന്തിയാകുന്നവരെയും അന്തിയായാല്‍ പുലരുവോളവും കഴിയാന്‍ വിധിക്കപ്പെടുന്നു!

നാണമില്ലേ നമുക്ക്? (നമുക്കു ഈ ചോദ്യം കുറച്ചുനാള്‍ അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു കളിക്കാം ) (ക്ഷമിക്കണം!)

3 comments:

ക്രിസ്‌വിന്‍ said...

മരിച്ചയാള്‍ സി പി എം പ്രവര്‍ത്തകനല്ല എന്നു പറഞ്ഞ്‌ അവര്‍ ഉത്തരവാദിത്തം ഒഴിഞ്ഞു
:)

മന്‍സുര്‍ said...

മരിച്ചയാല്‍ മരിച്ചു....നഷ്ടം ആര്‍ക്ക്‌...??

നാളെ നമ്മളിളൊരാള്‍ക്ക്‌ ഈ വിപത്ത്‌ സംഭവിച്ചാല്‍....??

ഭീകരത ഇന്ന്‌ സാധാരണകാരന്‌ പോലും ജീവന്‌ ഭീഷണിയായി തീര്‍ന്നിരിക്കുന്നു..
ഉദ്യേശിച്ചവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തകര്‍ക്കുന്നു

മത ഭീകരതയുടെ പിന്നില്‍ മതങ്ങളില്ല എന്നതാണ്‌ സത്യം
മറ്റ്‌ ചിലര്‍ വിളയാടുന്നു മതങ്ങലുടെ പേരില്‍
കുറെ നല്ല മനുഷ്യരുടെ പ്രാര്‍ത്ഥനയാവാം....
നമ്മുടെ ജീവന്റെയൊക്കെ നീളം

നന്‍മകള്‍ നേരുന്നു

മായാവി.. said...

ഇതൊന്നും കേള്ക്കാന്‍ രാഷ്റ്റ്റീയക്കാര്ക്ക് കാതുകളില്ല, കാണാന്‍ കണ്ണുകളും.

ക്രിസ്‌വിന്‍ said...
മരിച്ചയാള്‍ സി പി എം പ്രവര്‍ത്തകനല്ല എന്നു പറഞ്ഞ്‌ അവര്‍ ഉത്തരവാദിത്തം ഒഴിഞ്ഞു
:)

....
ഒഴിയും, എന്നിട്ട് രഹസ്യമായി ആ മരിച്ചവന്റെ വീട്ടിപ്പൊയി കൃത്രിമ ആശ്വാസ വാക്കുകളും പറയും, മരിച്ചവന്റെ ബന്ധുക്കള്ക്കും അത് മതി, നമ്മുടെ നേതാവ് വീട്ടീ വന്നല്ലൊ.
പുഛം തന്നെ മരിച്ചവനോട് മാത്രമല്ല, ബന്ധ്ക്കളോടും കാരണം 90%ത്തിന്റെയുമ്മ്- ബന്ധുക്കള്‍ കൂടി അറിഞ്ഞോണ്ടാണി പ്പണി, ഞമ്മുടെ ചെക്കനൊന്നുമാവില്ലാന്നണ്‍ മരിക്കുംവരെ വിചാരിച്ചിരിക്കുക(കണ്ണൂരായതിനാല്‍ വ്യക്തമായറിയാം)

നമ്മുടെ പുഛമൊന്നും അവരുടെ മെന്റാലിറ്റ്യ് മാറ്റില്ല അതിനുംമാത്രം ബ്രയിന്‍ വാഷിങ്ങ് നടക്കുന്നുണ്ട്. രോഷംകൊണ്ട് നമ്മുടെ ചോര ചൂടാക്കാംന്ന് മാത്രം. പിന്നെ നാട് നശിക്കുന്നത് കാണുമ്പോള്‍ രോഷം തോന്നാറുമുണ്ട്.