Wednesday, 9 January 2008

കൊച്ചി കണ്ടവനു അച്ചി വേണ്ട!

മലയാള മനോരമയുടെ ലൈഫ്സ്റ്റൈല്‍ എന്ന പേജില്‍ ഉള്ള വാര്‍ത്ത അതാണു പറയുന്നതു.

Sunday, 6 January 2008

ഒരു കര്‍മ്മവും ഫലമില്ലാതാവുന്നില്ല.........

എന്റെ പൊന്നു കൂടപ്പിറ്പ്പുകളേ! നമ്മുടെനാട്ടില്‍ മാനം മുട്ടെ കാണണ കൊട്ടാരങ്ങളും, വികസനോം കണ്ട് നെഹളിക്കണ്ട. അതൊക്കെ വെറും പത്തുനൂറു നാടന്‍ മൊതലാളിമാരുടെയും പിന്നെ കുറച്ച് ഫോറിന്‍ മുതലാളിമാരുടേതുമാ! അതുകൊണ്ടു പറ്റുന്നപണി ചെയ്തുകൊണ്ടിരുന്നാല്‍ പട്ടിണികിടക്കാതിരിക്കാം.

കേരളം കൂടുതല്‍ തൊഴിലില്ലായ്മയിലും, ഭക്‌ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും, ആവയുടെ ദൌര്‍ലഭ്യതയിലും, വളരെ താമസിയാതെ തന്നെ എത്തിചേരും. (കേരളത്തില്‍ ഇനി ദരിദ്രരും, അതി ദരിദ്രരും. ഗള്‍ഫ് മാധ്യമം വാര്‍ത്ത! 21.03 ലക്ഷം കുടുബക്കാര്‍ ദാരിദ്രരേഖക്കു താഴെ!ഇതു ജനസംഖ്യയുടെ 10 ശതമാനത്തോളം - അയ്യോ, ആലോചിക്കാന്‍ വയ്യ!)



അതിനാല്‍ നാം കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ വളര്‍ന്നുവരുന്ന പുതിയ വ്യാവസായികവളര്‍ച്ചയോടൊപ്പംതന്നെ കൂട്ടായ സംഘങ്ങള്‍ ചേര്‍ന്നു, കാര്‍ഷിക വൃത്തിയെകൂടി പരിപോഷിപ്പിച്ചെ പറ്റൂ. അതു ഒരു പരിധിവരെ തൊഴിലില്ലായ്മയും, ആഹാ‍രവസ്തുക്കളുടെ വിലയും നിയത്രിക്കും..



അതിനേക്കാള്‍ പ്രധാനം, തൊഴിലില്ലാത്ത ആരോഗ്യമുള്ള ചെരുപ്പക്കാരെ മദ്യപിച്ചു, തൊമ്മാടിതരത്തിനു പോകുന്നതില്‍ നിന്നും, കൊടികളുടേയും, വര്‍ഗീയതയുടേയും പുറകേപോയി “കൊലക്കത്തി”ക്കു ഇരയാകുന്നതില്‍ നിന്നും കുറെയൊക്കെ രക്ഷിക്കാനും പറ്റിയേക്കും.



ഇതിനൊക്കെ സര്‍ക്കാര്‍ഭാഗത്തുനിന്നും പ്രത്യേക സഹായമൊന്നും പ്രതീക്ഷിക്കാതെ തന്നെ പ്രാദേശികതലത്തില്‍ കൂട്ടായ്മകള്‍ സ്വയം രൂപീകരിച്ചു നടപ്പില്‍ വരുത്താവുന്നതേയുള്ളു..



അര്‍പ്പണബുദ്ധിയും സ്വാശ്രയത്ത്വവും വളത്തുന്നരീതിയില്‍ മറ്റുതൊഴിലുകള്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത ചെറുപ്പക്കാരെ ബോധവല്‍ക്കരണം നടത്തിയാല്‍ അവര്‍ക്കും നാടിനും ഗുണകരമാക്കി തീര്‍ക്കാന്‍ പറ്റും.

നേതൃത്വം കൊടുക്കാന്‍ചിന്താശേഷിയുള്ള ചെറുപ്പക്കാര്‍ സ്വയം മുമ്പോട്ടൂ വരട്ടെ!

"WORK IS WORSHIP"! ഈ വാര്‍ത്ത കൂടി വായിക്കൂ!

Saturday, 5 January 2008

“അച്ഛനുറങ്ങാത്ത വീടു” കണ്ടോ ആരെങ്കിലും?

വിവാഹപ്രായമാവാറായ സുന്ദരിയും, കുമാരിയുമായ ഒരു പിതാവിന്റെ മനോഗതങ്ങള്‍ എന്തെല്ലാമായിരിക്കും? അതു അനുഭവിച്ച പിതാക്കന്മാര്‍ക്കേ അറിയൂ! അച്ഛനുറങ്ങാത്ത വീടുപോലെ!

ഈ കുറിപ്പു എഴുതുന്നതു, വളര്‍ന്നുവരുന്ന ടൂറിസ്റ്റ് വ്യവസായത്തിന്റെ നിലനില്പിനുവേണ്ടി വേണമെങ്കില്‍ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളെ കൂടി ഒരു വില്പനചരക്കാക്കി മാറ്റാനുള്ള സാധ്യതകളെ പറ്റി ചിന്തിക്കുന്ന ഒരുവിഭാഗം മനോരോഗബാധിതരായ ബിസിനസ്സുകാര്‍ കോപ്പുകൂട്ടീനടക്കുന്നുണ്ട് എന്ന കാര്യം
എന്റെ കേരളനാട്” എന്ന ബ്ലോഗ്ഗര്‍ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്!

അദ്ദേഹത്തിന്റെ കുറിപ്പുനു അഭിപ്രായമെഴുതിയതു അല്പം വലുതായതിനാല്‍ ഇവിടെ ഒരു ബ്ലോഗായി തന്നെ അതു കോപ്പി ചെയ്യുന്നു.


പുഴയില്‍ നിന്നു ഒരു കുടം വെള്ളമെടുത്താല്‍ അതിനു അതിനെ കനം നമുക്കു തോന്നും. എന്നാല്‍ പുഴയിലെ വെള്ളത്തില്‍ മുങ്ങികിടന്നാല്‍ നമ്മുടെ തലക്കു മുകളിലുള്ള വെള്ളത്തിനു കനം തോന്നുമോ? അത്രയുമേ ഉള്ളു ഈ കാര്യവും!


അമേരിക്കയിലും യൂറോപ്പിലും റഷ്യയിലുംമറ്റും കൊള്ളയും പിടിച്ചുപറിയും എന്തിനു ബോംബെ യില്‍ വരെ എല്ലാം സാധാരണ സംഭവങ്ങള്‍ പോലെയാണു. ഇറ്റലിയിലും, റഷ്യയിലും, ചില അമേരിക്കന്‍ നാടുകളിലും വമ്പന്‍ മാഫിയ സംഘങ്ങളുണ്ട്. അതുകൊണ്ടു നമുക്കു കൊള്ളയും, പിടിച്ചുപറിയും, കളവുമെല്ലം നിയമാനുസൃതമാക്കിയാല്‍, ഇവിടെയുള്ള് കൂലിത്തല്ലുകാരും, കള്ളന്മാരുമൊക്കെഒതുങ്ങുമോ


“ഈ കുറ്റകൃത്യം ചെയ്യുന്നതിലധികവും പണത്തേക്കളുപരി ഒരു “ത്രില്ലു” ആസ്വദിക്കുന്ന മനോരോഗികളാണു.(പണത്തിനു പുറുകേ ഓടുന്ന എല്ലാവരും ഒരുതരം മാനിയാക്കാരാണു.)


വെള്ളതൊലിക്കാരനും, പെട്രോള്‍ പണം കൊണ്ട് തലക്കു മത്തുപിടിച്ചവരും കാണിക്കുന്ന പോക്രീത്തരം നമ്മുടെ വീട്ടിലുള്ളവരോടു ചെയ്യാന്‍ നമ്മള്‍ക്കു അനുവദിക്കുമോ? (അവരെ അനുകരിക്കുന്നതു നമ്മുടെ - പ്രത്യേകിച്ചു പണക്കാര്‍ക്കു- ഒരു ഫാഷനാണങ്കിലും)


പ്രശസ്തനാണു സാഹിത്യകാരന്‍ എന്നു വച്ചു പറഞ്ഞതു വേദവാക്യമാവുമോ? ( ഭൂരിഭാഗം കലാ- സാഹിത്യകാരന്മാരുടെ വീക്ക്നസു ആണു വിഷയകാ‍ര്യങ്ങളും പുകവലിയും മദ്യപാനവും! ഈനാം പേച്ചിക്കു മരപട്ടി കൂട്ടു എന്നു പറഞ്ഞപോലെയാണു ഈ വിഷത്തില്‍ അഭിപ്രായം !)


ഇന്നു ഏഷ്യയില്‍ പ്രത്യേകിച്ചു ഇന്ത്യയില്‍,മാത്രമാണു കുടുമ്പബന്ധങ്ങളും ആധ്യാത്മികതയും, സഹോദരസ്നേഹവും കുറ്ച്ചെങ്കിലും നിലനില്‍ക്കുന്നുള്ളു. ആതില്ലാതാക്കാനും, സാധാരണക്കാരന്റെ ചിന്താശേഷിയെ ഇല്ലതാക്കാനും വേണ്ടി തുറന്നലൈംഗികതയും, കുത്തഴിഞ്ഞ ജീവിതകഥകളും, കുറ്റകൃത്യങ്ങളും നിറഞ്ഞ വിദേശസിനിമകളും, ചാനലുകളും,ഫാഷന്‍ ഷോകളും, മാധ്യമങ്ങളും മത്സരിക്കുകയാണു.


നമ്മുടെ സംസ്കാ‍ര‍ത്തിനൊത്തതാകണം എല്ലാ വികസനവും! മാത്രനല്ല, ഈ വക കാര്യങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തു വാ‍ര്‍ത്തകള്‍ വരുമ്പോള്‍ ഈ തൊഴിലിന്റെ സാധ്യതയിലേക്കു കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യും.അതും നന്നല്ല! അതു ഒഴിവാക്കുന്നതാകും നല്ലതു.

ബാക്കിയെല്ലാം ദൈവം കാക്കട്ടെ!

Thursday, 3 January 2008

ഈ രോദനം അമ്മയ്ക്കു (ഭൂമിദേവിക്കു) വേണ്ടി

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, മറ്റു വകുപ്പു മന്ത്രിമാര്‍ റവന്യു വകുപ്പു ഉദ്ദ്യോഗസ്ഥര്‍, എല്ലാ ജില്ലകളിലേയും കളക്ടര്‍മാര്‍, നല്ലവരായ പൊതുപ്രവര്‍ത്തകര്‍, നിതിന്യാ‍യ വകുപ്പു അധികാരികള്‍ തുടങ്ങി സമൂഹത്തില്‍ സ്വാധീനം ചെലുത്താ‍ന്‍ പ്രാപ്തരായിട്ടുള്ളവരും, ബാദ്ധ്യതയുള്ളവരുമാ‍യ എല്ലാവരോടും വളരെ ദുഃഖത്തോടുക്യൂടി ബോധിപ്പിക്കുന്ന അപേക്ഷ :-

നമ്മുടെ കൊച്ചു സം‍സ്ഥാനത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള പാടശേഖരങ്ങളും, കുന്നുകളും, തോടുകളും, പുഴകളും പലതരം കൈയേറ്റത്താല്‍ നിരന്തരം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ! ഇതു മൂലം, പരിധസ്ഥിതിയില്‍ വളരെ മാറ്റം സംഭവിക്കുമെന്നു ദേശസ്നേഹികളായ നാട്ടുകാര്‍ ഭയപ്പെടുന്നു. ഇതിനെ എതിര്‍ത്തു പല പൊതുപ്രവര്‍ത്തകരും സമരങ്ങളും തടയലുകളും നടത്തിയിട്ടും, ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാഫിയകള്‍ അക്രമികളുടെയും, ഗുണ്ടകളുടേയും, ആത്മാര്‍ത്ഥതയില്ലാത്ത നന്ദി കെട്ട ചില ഉദ്യോഗസ്ഥരുടെയും സഹായത്താല്‍ നിര്‍ബാധം നിയമലംഘനം നടത്തികോണ്ടിരിക്കുന്നു. ഈ കാര്യങ്ങളെ പറ്റി നിരന്തരം പത്രങ്ങളിലും, മറ്റു മാധ്യമങ്ങളിലും വാര്‍ത്തകള്‍ വരുന്നതു തങ്കളുടെയെല്ലാം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടകുമല്ലോ!

അശാസ്ത്രീയരീതിയില്‍ ഭൂമിയുടെ ഘടന മാറ്റുന്നതുകൊണ്ട് ശേഷിക്കുന്ന ഭൂമികൂടീ ഉപയോഗശൂന്യമായി കേരളത്തിന്റെ അങ്ങോളമിങ്ങോളം കിടക്കുന്നതു തങ്കളാരും കാണുന്നില്ലേ? . പെരിയാ‍ര്‍ പോലെയുള്ള മഹാനദികളുടെ നടുക്കു പൊന്തക്കാടുകള്‍ പിടിച്ചു പുഴകളുടെ സ്വാഭാവം തന്നെ മാറിപ്പോയ ദയനീയ കാഴച്ച അല്‍പ്പമെങ്കിലും മനുഷ്യത്വമുള്ളവരുടെ മനസ്സിനെ തീര്‍ച്ചയായും വേദനിപ്പിക്കും. റോഡുവക്കിലുള്ള കൃഷുഭൂമി മണ്ണിട്ടു നികത്തുന്നതുമൂലം, അതിന്റെ പുറകിലുള്ള പാടങ്ങളിലേക്കു പോകാനുള്ള വഴികള്‍ തടസപ്പെട്ടു കൃഷിനടത്താന്‍ പറ്റാതായികിടക്കുന്നതും താങ്കളെല്ലാവരും കാണുന്നില്ലെ?
കൊല്ലത്തില്‍ 6 മാസത്തോളം മഴ പെയ്യുന്ന നമ്മുടെ സംസ്ഥാനത്തു, യധേഷ്ടം മഴവെള്ളം ഒഴുകിപ്പോകുന്നതിനു സൌകര്യം വേണം. അല്ലങ്കില്‍ അതു കെട്ടിനിന്നു രോഗജ്ന്യങ്ങളായ കൃമികീടങ്ങളുടെ ഉല്‍പ്പാദനകേന്ദ്രങ്ങളായി തീരും. ഈ കഴിഞ്ഞ മഴക്കാലത്തു നമ്മടെ നാട്ടില്‍ അപരിചിതമായ പലപകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിച്ചു ജനങ്ങള്‍ വലഞ്ഞതും, പലരും രോഗം മൂലം അകാല മൃത്യു വരിച്ചതും പെട്ടെന്നു മറക്കാന്‍ പറ്റുമ്മോ?

പലതരം ജന്തുക്കളുടെയും, സസ്യങ്ങളുടെയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയല്ലേ?
മണ്ണിനേയും, കൃഷിയേയും ആശ്രയിച്ചു കഴിഞ്ഞ ഒരു വിഭാഗം തന്നെ ഇല്ലാതാകുകയല്ലെ? മനുഷ്യന്റെ ഒന്നാമത്തെ അടിസ്ഥാനാവശ്യമായ “ആഹാര”ത്തിന്റെ ഉല്പാദനത്തെയും, ജീവിക്കാനുള്ള പ്രകൃതിയേയും തകര്‍ത്തിട്ടുള്ള ഒരു വികസനവും വികസനമായി കരുതാന്‍ വിവേകമുള്ള ജനതക്കു സാധിക്കുമോ?

അതിനാല്‍--

1)
നല്ലവരും, ആത്മാര്‍ത്ഥതയുള്ളവരുമായ ഒട്ടനേകം നിയമപാലകരും, റവന്യൂ ഉദ്യോഗസ്തരും നിയമലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമ്പോഴും, അവയെല്ലാം പുല്ലുപോലെ കണക്കാക്കി നിര്‍ബാധം നിയമലംഘനം നടത്തുന്നവരെ നേര്‍വഴിയിലാക്കാന്‍ തങ്കളെല്ലാവരും ഒരുമിച്ചു മുന്‍‌കൈ എടുക്കേണ്ടതാണു.

2)
നിര്‍മാണാവശ്യങ്ങള്‍ക്കും, വികസനാവശ്യങ്ങള്‍ക്കും ഭൂമി ഉപയോഗിക്കുമ്പോള്‍ പ്രകൃതിയുടെ സ്വഭാവമനുസരിച്ചുള്ള നീരൊഴുക്കിനു വേണ്ടത്ര സൌകര്യമുണ്ടോ എന്നു 100 % ഉറപ്പാക്കുക.

3)
പുഴകളിലെ പാലങ്ങള്‍ ഉള്ള ഭാഗത്തു നിന്നും മണലെടുപ്പു പൂര്‍ണ്ണമായി നിരോധിക്കുക. ഇന്നു പല പാലങ്ങളുടേയും കാലുകള്‍ മണലെടുപ്പുമൂലം ഭൂമിയില്‍ തൊടാതെയാണു നില്‍ക്കുന്നതു. ഇതു വന്‍ അപകടങ്ങള്‍ വരുത്തി വയ്ക്കും. അപകടം വന്നു കരയുന്നതിനേക്കാള്‍ നല്ലതല്ലെ മുന്‍‌കരുതല്‍?

4)
പരിതസ്ഥിതിക്കും പൊതു ജനങ്ങള്‍ക്കും ഉപദ്രവകാരികളാ‍യി നിയമലഘനം നടത്തുന്ന മാഫിയകള്‍ക്കും, അവര്‍ക്കു സഹായം ചെയ്യുന്ന നന്ദികെട്ട ഉദ്യോഗസ്ഥര്‍ക്കും കഠിന ശിക്ഷകള്‍ കൊടുക്കാനും, അവരുടെ എല്ലാ സ്വത്തും സര്‍ക്കാരിലേക്കു കണ്ടുകെട്ടാനും സംവിധാനം ഉണ്ടാക്കുക. (സ്വത്തിനു വേണ്ടിയാണല്ലോ നിയമലംഘനം!)

5)
തരിശായി കിടക്കുന്ന കൃഷിഭൂമി സര്‍ക്കാര്‍ കണ്ടു കെട്ടുകയോ, അല്ലങ്കില്‍ ഏറ്റെടുത്തു കൃഷിനടത്താന്‍ തയാറുള്ള വ്യക്തികളേയോ, സഹകരണ സംഘങ്ങളേയോ ഏല്‍പ്പിക്കുക. അതിനു വേണ്ട നിയമനിര്‍മാണം നട്ത്തുക.

6)
വികസനത്തിനുവേണ്ടി പുതിയ സംരംഭങ്ങള്‍ വരുമ്പോള്‍, സംരംഭങ്ങളെ പറ്റി പഠിച്ചു റിപ്പോര്‍ട്ടുനല്‍കാനും, സംരംഭങ്ങള്‍ നടപ്പിലാകാനും ചില സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിനേക്കാള്‍ നല്ലതു, സ്വദേശത്തും വിദേശത്തും ജോലിചെയ്തും, ചെയ്യിപ്പിച്ചും ധാരാളം അനുഭവസമ്പത്തുമായി തിരിച്ചെത്തികൊണ്ടിരിക്കുന്ന കഴിവുള്ള നാട്ടുകാരെ തന്നെ ഏല്‍പ്പിക്കുക. (സ്വകാര്യ കമ്പനികള്‍ ഉത്സവപറമ്പിലെ ആനയെ പോലെ - തിന്നാന്‍ പട്ടകിട്ടിയാല്‍ മതി ഉത്സവം നന്നാവണമെന്നുണ്ടോ - എന്ന ചിന്താഗതിക്കാരായിരിക്കും).

എന്റെ വ്യക്തിപരമായ സഹകരണമോ, സേവനമോ, നിര്‍ദ്ദേശമൊ ആവശ്യമെങ്കില്‍ desabhimani@gmail.com എന്ന അഡ്രസില്‍ ബന്ധപ്പെടുക.

സ്നേഹബഹുമാനത്തോടെ
പി.വി.പി നായര്‍

Wednesday, 2 January 2008

ഞാന്‍‌ അല്പം വൈകിപ്പോയീ!

ബൂലോകസുഹൃത്തുക്കളേ!
ഞാനും ഇതാ എത്തി നിങ്ങളുടെ കൂടെ !

എല്ലാവര്‍ക്കും സമാധാനപൂര്‍ണ്ണമായ 2008 ആകട്ടെ എന്നു ആശംസിക്കുന്നു!

ഞാന്‍ ഒന്നാം ക്ലസ്സുമുതല്‍ ചൊല്ലി പഠിച്ച ഒരു ഈശ്വരപ്രാത്ഥനയോടുകൂടി ഈ വര്‍ഷത്തെ എന്റ്റെ ബ്ലൊഗ് പോസ്റ്റിങ്ങ് തുടങ്ങാം!
“ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാനെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാ‍ണുമാറാകണം
നേര്‍വഴിക്കെന്നെ നീകൊണ്ടുപോയീടേണം
നേര്‍വരും സങ്കടം ഭസ്മമായീടണം
ദുഷ്ട്സംസര്‍ഗ്ഗം വരാതെയായീടണം
ശിഷ്ടരായുള്ളവര്‍ തോഴരായീടാണം
നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാകണം
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാകണം
സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാകണം
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം”
കഴിഞ്ഞ വര്‍ഷാ‍വസാനം എന്റെ മനസ്സില്‍ തോന്നിയ ‘അല്പത്തരങ്ങള്‍’ വായിക്കാന്‍ അല്പമെങ്കിലും വിലയേറിയ സമയം നീക്കിവച്ച എല്ലാ “ബൂലോക സുഹൃത്തുക്കള്‍ക്കും” ഒരിക്കല്‍ കൂടി സ്നേഹം നിറഞ്ഞ നന്ദി!
അലി ഏ.ആര്‍. നജീം sreedevi Nair അദൃശ്യന്‍ കാവലാന്‍ ഗോപന്‍ അലി സി. കെ. ബാബു
വേണു venu "ഒത്തിരി-----സ്നേഹത്തോടെ," പ്രിയ ഉണ്ണികൃഷ്ണന്‍ മൂര്‍ത്തി
Jayakeralam വേണു venuകാവലാന്‍ Arun Babu Jose അഞ്ചല്‍ക്കാരന്‍
MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) സൂരജ് ഒരു “ദേശാഭിമാനി”
Show Original Post നവരുചിയന്‍ അലി Team Campus Times Islahiya ശ്രീ
വിവേകി മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ ഏ.ആര്‍. നജീം ക്രിസ്‌വിന്‍ മന്‍സുര്‍ mayavi വിമര്‍ശകന്‍ കാവലാന്‍ ഏ.ആര്‍. നജീം Meenakshi Vinu

Monday, 31 December 2007

എന്റെ December 31ന്റെ പ്രാര്‍ത്ഥന

“സര്‍വശക്തനായായ ദൈവമേ! ഇനി പുതിയതായി ഒരു മതവും ലോകത്തു സ്രുഷ്ടിക്കാതിരിക്കേണമെ! ഉള്ള മതങ്ങളെ തന്നെ താങ്ങാനുള്ള ശക്തി ഞങ്ങള്‍ക്കു ഇപ്പോള്‍ തന്നെ ഇല്ല! പകരം അങ്ങു ലോകത്തുള്ള എല്ലാവര്‍ക്കും വിവേകവും സ്നേഹവും കൊടുക്കേണമേ!”

എല്ലാ മതഗ്രദ്ധങ്ങളും പദാനുപദം തര്‍ജിമചെയ്തു പാവം ജനങ്ങളേ വഴിതെറ്റിക്കുന്ന പ്രവണത നിലനില്‍ക്കുന്നതുകൊണ്ടാണു, മതപരമായ തര്‍ക്കങ്ങളും അസഹിഷ്ണുതയും ഉണ്ടാകുന്നതു.

ഉദാ:

“വിശ്വസിക്കയും സ്നാനം ഏല്‍ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.“ (മാര്‍ക്ക് 16:16)

ഈ വചകം തന്നെ എടുത്തു പരിശോധിക്കു!

സുവിശേഷകന്‍ ഉദേശിക്കുന്നതു, യേശു ഉപദേശിച്ച പോലെ, അച്ചടക്കത്തോടെ, നീതിയുടെ മാര്‍ഗ്ഗത്തില്‍ ജീവിക്കാനാണു എന്നു ഏതു സാധാരണ മനുഷ്യനും മനസ്സിലാകും. അതു സ്വീകരിക്കാന്‍ എല്ലാ മാലോകരും സന്തോഷത്തോടെ തയാറാകുകയും ചെയ്തേക്കാം. അല്ലാതെ, മാമോദീസ മുങ്ങി, ക്രിസ്ത്യാനി പട്ടം വാങ്ങിയാലെ പാപമോചിതനാകു എന്നുണ്ടാകുമൊ?

ഇത്തരം ഉചിതമല്ലാത്ത വ്യഖ്യാനങ്ങള്‍ എല്ലാമതങ്ങളിലും കാണം. ഹിന്ദുക്കള്‍ക്കു അനേകം ആരാധനാ മൂര്‍ത്തികള്‍ ഉണ്ടായതും, ഇസ്ലാമില്‍ തീവ്രവദികള്‍ ഉണ്ടാകുന്നതും, യഹൂദര്‍ അഹംങ്കാരികളായതും ഭൌതിക തലത്തിലുള്ള അര്‍ത്ഥത്തില്‍ രേഖകള്‍ വ്യാഖ്യാനിച്ചതിനാലല്ലേ?

പരിണിത ഫലമോ! തര്‍ക്കങ്ങളും, അശ്ശാന്തിയും! ലോകം സമാധാനപൂര്‍ണ്ണമാകാന്‍ പ്രവാചകര്‍ ശ്രമിച്ചപ്പോള്‍, മത പ്രചാരകര്‍ തര്‍ക്കങ്ങളുടെയും അശ്ശാന്തിയുടെയും, അക്രമങ്ങളുടേയും വഴിയിലൂടെ കൂടുതല്‍ അസമാധാനത്തിലേക്കു വലിച്ചിഴച്ചു! നിങ്ങള്‍ക്കു, ഹാ- കഷ്ഠം!

Sunday, 30 December 2007

കിം യാനേന ധനേന വാജി കരിഭി................

കിം യാനേന ധനേന ........................
കഴിഞ്ഞ വര്‍ഷം ഡിസമ്പറില്‍ സദാമിനെ തൂക്കികൊന്നു.

ഈ വര്‍ഷം ഡിസമ്പറില്‍ ബേനസീറിനെ ആക്രമണത്തില്‍ കൊന്നു.

ഇവരൊന്നും വെറും സാധാരണക്കാരായിരുന്നില്ലല്ലോ!

ഒരോ രാജ്യത്തെ തന്നെ അമ്മാനമാടിയവാരാണു ഇവര്‍.

പക്ഷെ അന്ത്യം എത്രയോ ദാരുണമായിരുന്നു!

ഇതില്‍ നിന്നെല്ലാം ഒരുപാടു കാര്യങ്ങള്‍ മനുഷ്യര്‍ പഠിക്കേണ്ടതില്ലേ?

എത്ര അധികാരവും, പണവും, ആള്‍ബലവും കൂടെ ഉണ്ടായാല്‍ പോലും, ഈ ലോകത്തു ഇതൊന്നും വിലപോകില്ല!

ആരെങ്കിലും വിചാരികുന്നുണ്ടോ ഇവര്‍ സമാധാനത്തോടെയായിരുന്നു ഇവര്‍ ജീവിച്ചിരുന്നതെന്നു?

അതു പോട്ടെ, നമ്മുടെ നാട്ടില്‍ തന്നെ അധികാരവടംവലി നടത്തി അല്‍പ്പായുസ്സുകളാകുന്നവര്‍ എത്ര?


“സ്ഥാനമാനങ്ങള്‍ ചൊല്ലികലഹിച്ചുനാണം കെട്ടു നടക്കുന്നിതു ചിലര്‍!”

ഇവരെ നമ്മള്‍ എല്ലാ മേഘലകളിലും ഇന്നു കാണുന്നുണ്ടു - അല്ലേ?


കിം യാനേന ധനേന വാജികരിഭിഃ
പ്രാപ്തേന രാജ്യേന കിം
കിം വാ പുത്ര കളത്ര മിത്ര പശുഭിഃ
ദേഹേന ഗേഹേന കിം
ജ്ഞാത്വൈതത് ക്ഷണഭംഗുരം
സപദി രേത്യാജ്യം മനോ ദൂരതഃ
സ്വാത്മാര്‍ത്ഥം ഗുരുവാക്യതോ
ഭജ ഭജശ്രീ പാര്‍വ്വതീ വല്ലഭം!

ശ്രീ ശങ്കരാചാര്യരുടെ ഈ വരികളാണ്
നിങ്ങള്‍ക്കായി പുതു വര്‍ഷത്തിലെക്കു എനിക്കു തരാനുള്ള സമ്മാനം

എല്ലാവര്‍ക്കും,
“സമാധാന പൂര്‍ണ്ണ മായ
ഒരു പുതു വത്സരം ആശംസിക്കുന്നു”

ലോകത്തോടും, സഹജീവികളോടും നിറഞ്ഞ സ്നേഹ വാത്സല്യത്തോടെ!

കിം യാനേന ധനേന ..............................

കിം യാനേന ധനേന ........................


കഴിഞ്ഞ വര്‍ഷം ഡിസമ്പറില്‍ സദാമിനെ തൂക്കികൊന്നു.
ഈ വര്‍ഷം ഡിസമ്പറില്‍ ബേനസീറിനെ ആക്രമണത്തില്‍ കൊന്നു.
ഇവരൊന്നും വെറും സാധാരണക്കാരായിരുന്നില്ലല്ലോ!
ഒരോ രാജ്യത്തെ തന്നെ അമ്മാനമാടിയവാരാണു ഇവര്‍.

പക്ഷെ അന്ത്യം എത്രയോ ദാരുണമായിരുന്നു!

ഇതില്‍ നിന്നെല്ലാം ഒരുപാടു കാര്യങ്ങള്‍ മനുഷ്യര്‍ പഠിക്കേണ്ടതില്ലേ?എത്ര അധികാരവും, പണവും, ആള്‍ബലവും കൂടെ ഉണ്ടായാല്‍ പോലും, ഈ ലോകത്തു ഇതൊന്നും വിലപോകില്ല!

ആരെങ്കിലും വിചാരികുന്നുണ്ടോ ഇവര്‍ സമാധാനത്തോടെയായിരുന്നു ഇവര്‍ ജീവിച്ചിരുന്നതെന്നു?അതു പോട്ടെ, നമ്മുടെ നാട്ടില്‍ തന്നെ അധികാരവടംവലി നടത്തി അല്‍പ്പായുസ്സുകളാകുന്നവര്‍ എത്ര?


“സ്ഥാനമാനങ്ങള്‍ ചൊല്ലികലഹിച്ചു
നാണം കെട്ടു നടക്കുന്നിതു ചിലര്‍!”

ഇവരെ നമ്മള്‍ എല്ലാ മേഘലകളിലും ഇന്നു കാണുന്നുണ്ടു - അല്ലേ?

കിം യാനേന ധനേന വാജികരിഭിഃ
പ്രാപ്തേന രാജ്യേന കിം
കിം വാ പുത്ര കളത്ര മിത്ര പശുഭിഃ
ദേഹേന ഗേഹേന കിം
ജ്ഞാത്വൈതത് ക്ഷണഭംഗുരം സപദി രേ
ത്യാജ്യം മനോ ദൂരതഃ
സ്വാത്മാത്ഥം ഗുരുവാക്യതോ ഭജ ഭജ
ശ്രീ പാര്‍വ്വതീ വല്ലഭം!

ശ്രീ ശങ്കരാചാര്യരുടെ ഈ വരികളാണ്
നിങ്ങള്‍ക്കായി പുതു വര്‍ഷത്തിലെക്കു എനിക്കു തരാനുള്ള സമ്മാനം

എല്ലാവര്‍ക്കും,
“സമാധാന പൂര്‍ണ്ണ മായ ഒരു പുതു വത്സരം ആശംസിക്കുന്നു”


ലോകത്തോടും, സഹജീവികളോടും നിറഞ്ഞ സ്നേഹ വാത്സല്യത്തോടെ!

Friday, 28 December 2007

കണ്‍‌മുമ്പില്‍‌ കാണുന്ന വിരോധാഭാസങ്ങള്‍!


ആദ്യമായി ഞാന്‍ ഒന്നു പതുക്കെ ചിരിക്കട്ടെ! ചില കാര്യങ്ങള്‍ പറയാന്‍ തുടങ്ങുമ്പോല്‍ അങ്ങനെ ഒരു പതിവുണ്ടല്ലോ!
ഈ വലതുവശത്തു കാണുന്ന ചിത്രം ആരുടെതെന്നു ആരോടും പ്രത്യേകം പറയണ്ടല്ലോ! കേരളത്തിലെ മിക്കവാറും നാല്‍ക്കവലകളില്‍ ഇദ്ദേഹത്തിന്റെ പ്രതിമയോടു കൂടിയതോ, അല്ലങ്കില്‍ ചിത്രത്തോടുകൂടിയതോ ആയ ഒരു സ്മാരകമോ അല്ലങ്കില്‍ ഒരു ക്ഷേത്രമോ കാണാം.
ഇദ്ദേഹത്തിനു ഇന്നു കേരളത്തില്‍ ലക്ഷോപലക്ഷം അനുയായികളും, ആയിരകണക്കിനു സ്മാരകങ്ങളുമുണ്ട്! മലയാള നാടിന്റെ അഭിമാനമാണു ഇദ്ദേഹം.
ബിംബാരാധനയെ ഇദ്ദേഹം എതിര്‍ക്കുകയും, പകരം സിമ്പൊളിക്കായി കണ്ണാടി പ്രതിഷ്ടിച്ചു സ്വന്തം ആത്മാവിലുള്ള ദൈവാംശത്തെ പൂജിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
വ്യക്തി ആരാധാനയേയും, ജാതി വ്യവസ്ഥിതിയേയും ഇദ്ദേഹം അങ്ങേയറ്റം വെറുത്തിരുന്നു.
മദ്യം മനുഷ്യനെ മൃഗമാക്കുമെന്നു പറഞ്ഞ ഇദ്ദേഹം, അതു ഉണ്ടാക്കരുതു, വില്‍ക്കരുതു, കുടിക്കരുതു എന്നു ആഹ്വാനം ചെയ്തു.
“ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യനു” എന്നു ഉദ്ഘോഷിച്ച ഈ മഹത് വ്യക്തി മലയാള നാടിനു കിട്ടിയ പുണ്യമാണ്! ഇദ്ദേഹം നമ്മുടെ ഗുരുവാണു, - “ശ്രീ നാരായണ ഗുരു”
എന്നാല്‍, ഇന്നോ?
“ഒരു ജാതി, ഒരു മതം ഒരു ദൈവം” എന്നു ഉദ്ഘോഷിച്ച ഇദ്ദേഹത്തിന്റെ അനുയായികള്‍ ഒരു പ്രതേക “ജാതി”ക്കാരായി അറിയപ്പെടുന്നു!
“ബിംബാരാധനയെ” എതിര്‍ക്കുകയും, അപലപിക്കുകയും ചെയ്ത “ഇദ്ദേഹത്തിന്റെ” പ്രതിമയോടുകൂടിയ ക്ഷേത്രങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കാണാം!
വ്യക്തിയാരാധനയെ വെറുത്തിരുന്ന ഇദ്ദേഹത്തിന്റെ പേരിലുള്ള ഒരു ആശ്രമത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍, സന്ന്യാസിമാരും, ചില മുതലാളിമാരും, ഒരിക്കല്‍ തമ്മില്‍ തല്ലി എന്നു കേട്ടിട്ടുണ്ടു!
മദ്യം വിഷമാണന്നു പറഞ്ഞ, അതു ഉണ്ടാക്കുന്നതും, വില്‍ക്കുന്നതും, കഴിക്കുന്നതും തടഞ്ഞ ഇദ്ദേഹത്തിന്റെ അനുയായികളായ ആ “പ്രത്യേക ജാതിക്കാരാണു” കേരളത്തിലെ ഭൂരിഭാഗം ഉല്പാദകരും, വിതരണക്കാരും.
ആ മഹത്‌വ്യക്തിയെ അഹഹേളിക്കുന്നതിനോടൊപ്പം, അനുയായികള്‍ ചെയ്യുന്ന ആത്മവഞ്ചനകൂടി അല്ലേ ഇതു?
(എന്റെ വിവരമില്ലായ്മയില്‍ തോന്നിയ അവിവേകമാണങ്കില്‍ - ആരെങ്കിലും പത്തു പേര്‍ പറഞ്ഞാല്‍ അപ്പോള്‍ തന്നെ ഈ പോസ്റ്റ് ഡിലേറ്റു ചെയ്തേക്കാം - ആരും വേദനിക്കുന്നതു ഞാന്‍ ഇഷ്ടപെടുന്നില്ല!)

Thursday, 27 December 2007

ബേനസിര്‍‌ ഭൂട്ടോ കൊല്ലപ്പെട്ടു!

Pakistan's Bhutto killed in attack


വളരെ വിഷമത്തോടെ ഈ വാര്‍ത്ത അറിയിക്കട്ടെ!

Wednesday, 26 December 2007

സുബോധം നഷ്ടപ്പെടുത്തിയിട്ടാണങ്കിലും!

ഇത്രയും വലിയൊരു തുക - 75 കോടി രൂപാ - സ്വന്തം സുബോധം നഷ്ടപ്പെടുത്തി കേരളാ ബ്രീവറേജ് കോര്‍പ്പറേഷനു നല്‍കി സഹായിച്ച എല്ലാ നല്ലവരായ കള്ളുകുടിയന്മാര്‍ക്കും
ക്രിസ്തുമസിന്റെ പേരിലും, കര്‍ത്താവിന്റ്റെ പേരിലും, പാവപ്പെട്ട അബ്കാരി തമ്പുരാക്കന്മാര്‍ക്കു വേണ്ടി നന്ദി രേഖപ്പെടുത്തുന്നു!

ഇതു 3 ദിവസം കള്ളു കുടിച്ച കാശിന്റെ കണക്കാണു. ഒരുപ്ക്ഷേ, ഈ കഴിഞ്ഞ 3 ദിവസത്തെ കള്ളുകുടി ഒന്ന് മാറ്റി വച്ച്, അതു ഒരു ഫണ്ടാക്കുമായിരുന്നെങ്കില്‍-

* പാവപ്പെട്ട 15000 പേര്‍ക്കു വീടു വ‌യ്‌‌ക്കാമായിരുന്നു!
* ഒരു കോടി ജനങ്ങള്‍ക്കു 5 കിലോ ഏറ്റവും നല്ല അരി വീതം കൊടുക്കാമയിരുന്നു!
* 75000പേര്‍ക്കു ഹൃദയം, കിട്നി, തുടങ്ങിയ ശസ്ത്രക്രീയകള്‍ക്കു ഉതകുമായിരുന്നു!
* 15 ലക്ക്ഷം കുട്ടികള്‍ക്കു ഒരു വര്‍ഷത്തെ പാഠപുസ്തകവും, ഫീസ്സും കൊടുക്കാമായിരുന്നു!
* കേരളത്തിലെ മുഴുവന്‍ അനാധ ശിശുക്കളേയും, വൃദ്ധരേയും പുനരധിവസിപ്പിക്കാമായിരുന്നു!

(കള്ളു കുടിച്ച കണക്കു ഇവിടെ കിട്ടും)

ആലോചിച്ചാല്‍ അങ്ങനെ 100 കൂട്ടം കാര്യങ്ങള്‍ ചെയ്യാമായിരുന്നു!

അപ്പോള്‍ പാവം, അബ്കാരികള്‍ എന്തു ചെയ്യും അല്ലേ?
എക്സൈസുകാര്‍ക്ക് ശംബളവും, കിംബളവും എങ്ങനെ കിട്ടും അല്ലെ?
അതു പോട്ടെ! ഇത്രയും പണം ചിലവാക്കിയതു ആരാവാം ? കേരളത്തിലെ പാവങ്ങളും, ഇടത്തരക്കാരും!

എത്രയോ വലിയ കാര്യങ്ങള്‍ ചെയ്യുന്ന നമ്മള്‍ക്ക് ഒരു വേള ഇതൊന്നു പരീക്ഷിച്ചു നോക്കരുതോ?

Monday, 24 December 2007

മാലോകരേ,


-------------------------------------------------------

“നിങ്ങള്‍

എല്ലാവര്‍ക്കും സ്നേഹംനിറഞ്ഞ

ക്രിസ്തുമസ് ആശംസകള്‍”
ഒത്തിരി ഒത്തിരി സ്നേഹത്തോടെ,
ഒരു ‘ദേശാഭിമാനി’

-------------------------------------------------------



ചില കല്യാണവീട്ടിലെ വഴക്കുപോലെയാണു ഈ പോസ്റ്റു!

നല്ല മുഹൂത്ത സമയമായപ്പോള്‍ ഒരു ഉടക്കു!

ആഘോഷവേളകള്‍ അവിസ്മരണീയമാക്കാന്‍ മദ്യം ഉപകരിക്കില്ല!

എന്തെന്നാല്‍ മദ്യം കഴിച്ചു സുബോധം നഷ്ടപ്പെട്ടാള്‍ പിന്നെഓര്‍മയുണ്ടാകുമോ?

കൂടാതെ “വ്യാജന്‍” അടിച്ചു “ഫ്യൂസ്സ്” പോകാതെ ശ്രദ്ധിക്കുമല്ലോ!


ക്രിസ്തുമസ്സ് പ്രമാണിച്ചു (മാത്രമല്ല എല്ലാ ആഘോഷവേളകളിലും)

എണ്ണിയാലൊടുങ്ങാത്ത ടി.വി ചാനലുക്കളില്‍ വരുന്ന

പരിപാടികള്‍ ആഘോഷങ്ങളുടെ തിരക്കിനു ഇടയില്‍ ശ്രദ്ധിക്കാന്‍

ആര്‍ക്കെങ്കിലും സമയം കിട്ടാറുണ്ടോ?
(ഇതുകൊണ്ടു കുറേപേരു ജീവിച്ചുപോകുന്നുണ്ടല്ലോ - അല്ലേ?)
(എന്റെ വാക്കുകള്‍ പരുക്കനാണന്നു തോന്നിയാല്‍ അതു സ്നേഹം കൊണ്ടാണു കെട്ടോ!)



Saturday, 22 December 2007

ഒത്തിരി-----സ്നേഹത്തോടെ,

ഇതു ആഘോഷത്തിന്റെ നാളുകള്‍‌
ബലിപെരുന്നാള്‍ കഴിഞ്ഞു!
ഇതാ കേവലം
90 മണിക്കൂറുകള്‍ക്കു ശേഷം
ക്രിസ്തുമസ്സ് !
ഇനി 200 മണിക്കുറുകള്‍ മാത്രം പുതുവര്‍ഷത്തിലേക്കു!
എല്ലാവര്‍ക്കും
ഒത്തിരി,
ഒത്തിരി
ഒത്തിരി
ഒത്തിരി
ഒത്തിരി
സ്നേഹം നിറഞ്ഞ
ക്രിസ്തുമസ് - നവവത്സരാശംസകള്‍!
(ആഘോഷവേളകള്‍ അവിസ്മരണീയമാക്കുമ്പോള്‍
വ്യാജന്‍ അടിച്ചു “ഫ്യൂസ്സ്” ആകാതെ ശ്രദ്ധിക്കാന്‍ കൂടി
ആശംസിക്കുന്നു)

Thursday, 20 December 2007

ഇന്നല്ലങ്കില്‍ നാളെ....... ശൂം........................................

കേരളം വിപ്ലവത്തിന്റെ നാടായി മാറുകയാണോ?



ഇന്ത്യയില്‍ തന്നെ പുരോഗമന ചിന്താഗതി ഇത്രമാത്രം വേരൂന്നിയ സംസ്ഥാനം വേറെ ഇല്ല. വിദ്യാസമ്പന്നരായ ജനങ്ങള്‍ ആയതാണു ഇതിനു കാരണം. പല ആശയങ്ങളും നടപ്പിലാക്കാന്‍ പല വിപ്ലവങ്ങളും, സമരങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഉച്ചനീചത്തിനെതിരായി, അടിമത്തിനെതിരായി, ജന്മിത്തിനെതിരായി അങ്ങനെ ധാരാളം സമരങ്ങള്‍ അര‍ങ്ങേറുകയും, അതിനൊക്കെതന്നെ ഫലപ്രാപ്തി കാണുകയും ചെയ്തിട്ടുണ്ട്.



എന്നാല്‍, അടിമത്തവും, ജന്മിത്തവും അവസ്സനിപ്പിച്ചു എന്നു വിശ്വസിക്കുമ്പോള്‍, -- നാം സ്വയം വിഢികളാകുകയാണോ? - ചിന്തിക്കേണ്ടിയിരിക്കുന്നു!



കൃഷിക്കാര്‍ക്കും, ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികക്കും സഹായകമാവാന്‍ കൊണ്ടു വന്ന ഭൂനിയമം പലരേയും ഭുവുടമകളാക്കിയ്തിനോടൊപ്പം അനേകായിരങ്ങളെ പട്ടിണിക്കാരാക്കി തീര്‍ക്കുകയും ചെയ്തു. അന്നു ഭൂമിയും സ്വത്തും നഷ്ടപ്പെട്ട ഇടത്തരം ഭൂവുടമകള്‍ ഇന്നു പട്ടിണിയുടെ നിഴലില്‍ ആണു കഴിയുന്നതു. ഇവരെ പറ്റി ഏതെങ്കിലും വിപ്ലവക്കാര്‍ ചിന്തിക്കാറുണ്ടോ?



ഭൂവുടമകള്‍ക്കെതിരായി ആയിരുന്നുവല്ലോ സമരങ്ങള്‍ ഏറെയും! എന്നാല്‍ ഇന്നു നോക്കൂ, നൂറും, ആയിരവും കണക്കിനു ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടി കൃതൃമമായി സ്ഥലങ്ങള്‍ക്കു വില വര്‍ദ്ധിപ്പിച്ചു കൊള്ള്ലാഭമുണ്ടാക്കുന്ന ഭൂമിമാഫിയാക്കള്‍ക്കെതിരെ ആരും എന്തേ ചെറുവിരല്‍ പോലും അനക്കാത്തതു? അതിനു പുളിക്കും, എന്തെന്നാല്‍ ഭരണ പ്രതിപക്ഷത്തുള്ള പലരും പ്രത്യക്ഷമായോ, പരോക്ഷ്മായോ ഇതില്‍ പങ്കാളികളായിരിക്കാം! അതല്ലെ മൂന്നാറില്‍ ഉണ്ടായ മുറുമുറുപ്പുകള്‍ക്കു കാരണവും, പാവം മുഖ്യമത്രിക്കു നേരെ കുതിരകയറിയതും? അന്നു സി.പി.ഐ എന്ന കറ തീര്‍ന്ന കമ്മൂണിസ്റ്റുകാര്‍ ഉണ്ടാക്കിയ പ്രക്ഷോഭത്തില്‍ നിന്നും എന്താണു സാധാരണക്കാരന്‍ മനസ്സിലാക്കേണ്ടതു?



കേരളത്തിനു വെളിയില്‍ അനേക വര്‍ഷങ്ങളായി ജോലിചെയ്തു സ്വരുക്കൂട്ടീയ തുശ്ചമായ സമ്പാദ്യം കൊണുട് തിരിച്ചു വന്നു കൊണ്ടിരിക്കുന്ന അരക്കോടിയോളം വരുന്ന മലയാളികള്‍ക്കു, 5 സെന്റു ഭൂമിയും ഒരു കൂരയും സ്വപ്നം കാണാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ സാധിക്കുമോ? ജനിച്ച നാട്ടില്‍, ഒരു ഇഞ്ചു ഭൂമി നമുക്കു വാങ്ങാന്‍ പറ്റില്ല - എന്തെന്നാല്‍ അന്യ നാട്ടുകാര്‍ക്കു നാം അതു വിറ്റുകഴിഞ്ഞു! അവര്‍ പറയുന്നതായിരിക്കും ഇനി വില. ആ വിലക്കു ഇനി നാം അതു വാങ്ങണം. ആന്നു നമ്മള്‍ കണ്ട സമരങ്ങള്‍ കൃഷിഭൂമിക്കു വേണ്ടിയായിരുന്നെങ്കില്‍ ഇനി വരാന്‍ പോകുന്ന സമരങ്ങള്‍ ഒരു കൂരക്കു വേണ്ടിയുള്ള ഭൂമിക്കു വേണ്ടിയായിരിക്കും എന്നു ഞാന്‍ ഓര്‍മിപ്പിക്കട്ടെ!



അതുപോലെ തന്നെ ഉള്ള കൃഷിസ്ഥലങ്ങളുടെ കാര്യമെടുത്തു നോക്കൂ. റോഡ്സൈഡില്‍ ഉള്ള നെല്‍‌പാടങ്ങളെല്ലാം മണ്ണിട്ടു നികത്തി. ചെറു തോടുകള്‍ ഗതിമുട്ടി ഒഴുക്കില്ലാതായി. നമ്മുടെ കാര്‍ഷിക സംസ്കാരം ഇഞ്ച് ഇഞ്ച് ആയി കൊല്ലപ്പെട്ടു. ഒപ്പംതന്നെ പല സ്ഥലങ്ങള്‍ളിലും കൃഷി അസാധ്യമാ‍ക്കി തീര്‍ത്തു.



ഇനി കച്ചവടങ്ങള്‍ - ഇന്ത്യ പോലുള്ള ജനബാഹുല്യമുള്ള രാജ്യത്ത്, തൊഴിലില്ലയ്മ‍ കടുത്ത വെല്ലുവിളി ആയിരിക്കും. തൊഴില്‍ ലഭിക്കുവാന്‍ സാധ്യതയില്ലാത്തവര്‍ പൊതുവേ ചില്ലറ വ്യാപാരങ്ങള്‍ ചെയ്തു ജീവിക്കുന്നവര്‍ ആണു. ഇവരുടെ കഞ്ഞികുടി മുട്ടിക്കുന്ന വിധത്തില്‍ കുത്തകകള്‍ ഈ രംഗം കൈയ്യടക്കിക്കൊണ്ടിരിക്കുകയാണു. അപ്പോള്‍ ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുന്നവര്‍ വീണ്ടും ഒരു സമരത്തിനു തയാറാകേണ്ടി വരും.



മനുഷ്യനെ മന്ദബുദ്ധികളാക്കുന്ന “എന്റെര്‍ടയിന്മെന്റ് മീഡിയകള്‍” നമുക്കു വാസ്തവത്തിന്‍ ശാപമല്ലേ?


വീട്ടമ്മമാരുടെയും തൊഴിലില്ലാത്തവരുടെയും സമയങ്ങള്‍ ഈ മാദ്ധ്യമങ്ങള്‍ക്കുമുമ്പില്‍ ബലികഴിക്കുന്നു.


ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട പ്രവത്തിസമയം പാഴായി പോകുന്നതു ഇന്ന് അധികവും “വിഡ്ഢിപ്പെട്ടിക്കു” മുമ്പിലാണു. മനുഷ്യരെ പ്രലോഭനങ്ങള്‍ക്കു അടിമയാക്കി പലതരം അഥമ വാസനകളും
വളര്‍ത്താന്‍ ഈ മാധ്യമങ്ങള്‍ പ്രേരകങ്ങളാകുന്നു. അങ്ങനെ ചിന്താശേഷികൂടി നഷ്ടപ്പെട്ട ഒരു വരും തലമുറ- -- അയ്യോ! ആലോചിക്കാനേ വയ്യാ! പരസ്പരബഹുമാനം, പരസ്പര സമ്പര്‍ക്കം എല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു. നല്ലതു പറഞ്ഞു കൊടുക്കുന്ന രക്ഷകര്‍ത്താക്കളെ കുട്ടികള്‍ ശത്രുവിനേപ്പോലെ കാണുന്നു. വിലയേറിയ സമയം പാഴാക്കുന്ന വീട്ടമ്മയെ ഉപദേശിക്കുന്ന ഭര്‍ത്താവ് - ഭാര്യക്കു അനഭിമതന്‍ ആകുന്നു! - വിപ്ലവം നടക്കുന്നു.
ആളുകള്‍ കരുതുന്നതു - പത്രത്തില്‍ എന്തെങ്കിലും കണ്ടാല്‍ അതു സത്യമായിരിക്കും എന്നാണു! എന്നാല്‍ ചില കാര്യങ്ങള്‍ പല മാദ്ധ്യമങ്ങളിലും പലരീതിയില്‍ വരുമ്പോള്‍ സത്യമേതു- മിഥ്യ ഏതു
എന്നു തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ വരുന്നു, ഇതിന്റെ “ഗുട്ടന്‍സു” എന്തായിരിക്കും?


ഇതെല്ലാം നടക്കുമ്പോഴും, ഭരണാധികാരികള്‍ മറ്റു പല കുടിപ്പകകള്‍ തീര്‍ക്കുന്നതിനും, കസ്സേരയുടെ കാലു ഉറപ്പിക്കുന്നതിനും, പരസ്പരം ചെളി വാരി എറിഞ്ഞു രസിക്കുന്നതിലും തിരക്കിലാണു. ഇവരേക്കള്‍ വലിയ ശാപം നമ്മുടെ ഭരണചക്രം തിരിക്കുന്ന “വെള്ളാനകൂട്ടമാണു”. അവര്‍ എന്തു വിചാ‍ാരികുന്നുവോ അതേ നടക്കു! ഇതാണു ഗതി. ഇതിനും ഒരു വിപ്ലവം നടത്താം!



ഇനി പറയാന്‍ പോകുന്ന കാര്യം മഹാകഷ്ടം! നാം ഒരു മഹാവിപത്തിന്റെ മുമ്പിലാണു. അതിന്റെ കാരണം, ദുരഭിമാനികളായ ചെറുപ്പക്കാര്‍ കൈതൊഴിലുകള്‍ ചെയ്യാന്‍ തയാറാകാത്തതു കൊണ്ട് അന്യ നാടുകാരെ കൊണ്ട് ജോലിചെയ്യിക്കേണ്ടി വരുന്ന അവസ്തയിലാണു നാടു. ഇതിന്റെ പരിണിതഫലമോ, മോഷ്ടാക്കളും, ഗുണ്ടകളും പെരുകി. ഈ ദുരഭിമാനികളായ ചെറുപ്പക്കാര്‍ എളുപ്പത്തില്‍ പണമുണ്ടാക്കാവുന്ന തട്ടിപ്പു പ്രസ്താനങ്ങളിലും, പിടിച്ചുപറികളിലും, കള്ളകടത്തു, ഹവാല തുടങ്ങിയ മേഘലകളിലും വിഹരിക്കുന്നു.



ഇതൊക്കെ കണ്ടിട്ടു കണ്ണടച്ചു സ്വന്തം സം‌മ്പാദ്യത്തില്‍ മാത്രം താല്പര്യമുള്ള ഉദ്യോഗസ്തന്മാരും, ഭരണാധികാരികളും ഒന്നോര്‍ക്കണം - നിങ്ങള്‍ സമ്പാധിക്കുന്നതു നിങ്ങളുടെ വരും തലമുറയ്ക്കാണു. അവരാകട്ടെ, അധ്വാനത്തിന്റെ വില അറിയാതെ വളരുമ്പോള്‍ - ഈ സമ്പാദ്യത്തിനൊന്നും ഒരു വിലയും അവര്‍ കാണിക്കില്ല! എത്ര ഉണ്ടാക്കിയാലും, ഒരു ദിവസം ഇടങ്ങഴി അരിയുടെ ചോറു മുഴുവനു വേണൊ ഒരാള്‍ക്കു? ഒന്നു കൂടി പറയട്ടെ,:-
മനുഷ്യന്റെ കാര്യാണേ - കല്പാന്തകാലം വരെ ജീവിക്കാന്‍ ലൈസന്‍സ്സു ആര്‍ക്കും കൊടുത്തിട്ടില്ലല്ലോ! വെള്ളത്തിലെ കുമിളപോലെ അല്ലേ ഉള്ളു ഈ മോഹങ്ങളും, ആക്രാന്തങ്ങളും?
............................ഒരു ദിവസം ശൂം.........................................
..................................................ഇന്നല്ലങ്കില്‍ നാളെ...........................

Wednesday, 19 December 2007

ആയുര്‍വേദം+ഹോമിയോ+അലോപ്പതി+ദൈവാധീനം+കൈപുണ്യം+വിശ്വാസം+കൃത്യനിഷ്ട

ഒരു ബ്ലോഗില്‍ വളരെ പരിതാപകരമായി പാവം ആയുര്‍വേദത്തേയും, ഹോമിയോയേയും വിമര്‍ശിച്ചു കണ്ടു! എന്തായലും, എല്ലാ ചികത്സാരീതികളും, അതിന്റേതായ ഗുണദോഷങ്ങള്‍ കാണിക്കും.
ആധികാരികമായി പറയാന്‍ ഞാന്‍ അപ്പോത്തികിരിയൊ, വൈദ്യരക്നമോ, പോയിട്ടു ഒരു മുറി വൈദ്യന്‍ പോലുമല്ല!.

എനിക്കു മറക്കാന്‍ പറ്റാത്തതും, നന്ദിയോടെ ഓര്‍ക്കുന്നതുമായ് ഒരു അനുഭവ കഥ പറയാം.

1986ല്‍ ഞാന്‍ മസ്കറ്റില്‍ ജോലിചെയ്യുന്ന കാലം. എന്റെ കൃത്യ നിഷ്ഠ യില്ലാത്ത ജീവിതരീതി എനിക്കു ഡിയോഡിനല്‍ അള്‍സര്‍ സമ്മാനിച്ചു. 3-4- കൊല്ലമായി തുടങ്ങിയിട്ടു. തുടക്കത്തിലെ ചികത്സിക്കാന്‍ പറ്റിയില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ആയിരുന്നു കാരണം. ഒരു ദിവസം ഒരു സുഹുര്‍ത്തിന്റെ “ വാസ്ത” കൊണ്ട്, റോയല്‍ ഒമാന്‍ ഹോസ്പിറ്റലില്‍ ചെന്നു. എന്റെ കാര്യം പരുങ്ങലിലാണ്, ചികത്സിച്ചാല്‍ ഇനി എത്ര പ്രയോജനം കിട്ടുമെന്നു പറയാന്‍ പറ്റില്ല എന്റെ സുഹൃത്തിനോടു ഡോക്ടര്‍ പറഞ്ഞു. നല്ലവനായ ഡക്ടര്‍ കഴിയുന്ന എല്ലാരീതിയിലും എന്നെ പരിശോദിച്ചും, മറ്റു ഡക്ടര്‍മാരോട് ഡിസ്കസ് ചെയ്തും, മരുന്നുകള്‍ തന്നു. രോഗവും, വേദനയും കൂടൂകയാല്ലതെ ഒരു കുറവും ഉണ്ടായില്ല. ഓപ്പറ്ഷന്‍ ചെയാന്‍ പറ്റിയ അവസ്ത പോലുമല്ല എന്നാണു ഡാക്ടര്‍ പറഞ്ഞതു. (ഞാന്‍ മനസ്സുകൊണ്ട് ദിവസങ്ങള്‍ എണ്ണാനും തുടങ്ങി!)

ഒരുദിവസം, ദൈവം എത്തിച്ച പോലെ ഒരു സംഭവമൂണ്ടായി. തടിച്ച് പ്രായത്തില്‍ 70 വയസ്സുള്ള് - എന്നാല്‍ ആരോഗ്യമ്മുള്ള ഒരാ‍ള്‍ ഞാന്‍ നില്‍ക്കുന്ന് കടയില്‍ വന്നു. സംസാരത്തിനിടയില്‍ എന്റെ വേദനയുടെ ബുദ്ധിമുട്ടു മനസ്സിലാക്കിയ അദ്ദേഹം എന്നോട് വിവര‍ങ്ങള്‍ ചോദിച്ചു. എന്റെ രോഗവിവരം ഞാന്‍ വിശദമായി പറഞ്ഞു. അദ്ദെഹം ഇവിടെ പാലസ്സില്‍ ക്ഷണപ്രകാരം എത്തിയതായിരുന്നു.

അദ്ദേഹം രണ്ടു ദിവസം കഴിഞ്ഞു ബോംബെക്കു പോവുകയാണു. വന്നല്‍ ഞാന്‍ രോഗം മാറ്റി തരാം എന്നു പറഞ്ഞു ഒരു കാര്‍ഡു തന്നു. “DR. NH. BARLAS,( Adviser to President, Homeo Dept." എന്നോ മറ്റോ ആയിരുന്നു കാര്‍ഡില്‍). ഞാന്‍ എന്റെ കമ്പനിയില്‍ കയ്യും കാലും പിടിച്ച് ഒരു മാസ്ത്തെ ലീവുമായി ബോംബെ ക്കു തിരിച്ചു. ഫിറോഷി മേത്ത റോഡീല്‍ ഒരു വീഴാറായ കെട്ടിടത്തില്‍ എത്തിച്ചു അദ്ദേഹത്തെ തേടിയുള്ള യാത്ര. വരുന്ന വിവരത്തിനു ഞാന്‍ എഴുത്തു അയച്ചിരുന്നു.

ഞാന്‍ ചെല്ലുമ്പോള്‍ 3-4 രോഗികള്‍ ഇരിപ്പുണ്ട്. എല്ലാവരും വളരെ പാവപ്പെട്ടവര്‍! ഒരു സഹായിയും ഊണ്ട്. ഞാന്‍ കാര്‍ഡുകൊടുത്തപ്പോള്‍, വേഗം സഹായി ഡാക്ടറോടൂ വിവരം പറഞ്ഞു. ഉടന്‍ തന്നെ എന്നെ വിളിപ്പിക്കുകയും, വളരെ സ്നേഹത്തോടെ, ക്ഷേമാന്വേഷണങ്ങക്കു ശേഷം ഒരു ചെറിയകുപ്പിയില്‍ 100-120 കുഞ്ഞി-കുഞ്ഞി ഗുളികകള്‍ തന്നിട്ടു പറഞ്ഞു, ഇത് എനിക്കു വേണ്ടി തയാര്‍ ചെയ്തു വച്ചിരിക്കുന്നതാണു.3-4 ദിവസം ഈ സഹായിയുടെ കൂടെ ഇവിടെ അഡുജ്സ്റ്റു ചെയ്ത് താമസ്സിച്ചു മരുന്നു കഴിക്കുക. ഇതു ഫലിക്കുമോ എന്നു അപ്പോളേക്കും അറിയാന്‍ പറ്റും. ഫലിച്ചാല്‍ നേരേ നാട്ടിലേക്കു പൊക്കോ, വീണ്ടും 90 ദിവസ്സത്തേക്കുള്ള് മരുന്നു തന്നു വിടുകയും ചെയ്യാം എന്നു പറഞ്ഞു. ദൈവസഹായത്താല്‍ 3-4 ദിവസം കൊണ്ട് വേദന കുറഞ്ഞ പോലെ തോന്നിതുടങ്ങി. മലശോദനയും, സുഖകരമായി തുടങ്ങി. വിവരം അറിഞ്ഞ ഡക്ടര്‍ സന്തോഷം കൊണ്ട് മുഖം തുടുത്തു. അന്നു വൈകിട്ടു ഒരു വലിയ കുപ്പിയില്‍ കുറെ ഗുളികകള്‍ തന്നിട്ടു ഉപയോഗിക്കേണ്ട വിധവും പറഞ്ഞു തന്നു. ആവശ്യം കഴിഞ്ഞാലും ഇതില്‍ കുറെഗ്ഗുളികകള്‍ ബാക്കിവരും. ഒരു ധൈര്യത്തിനു അതുകൂടുതല്‍ ആയി വച്ചിരിക്കുന്നതണു എന്നു പറഞ്ഞു നാട്ടിലേക്കു പോയിക്കോളന്‍ പറഞ്ഞു. എന്തു വിവരമ്മുന്ണ്ടങ്കിലും അറിയിക്കണമെന്നും പറഞ്ഞു എന്നെ യാത്രയാക്കി. പോരാന്‍ നേരത്തു എത്ര പണമാണു തരേണ്ടതെന്നു ചോദിച്ചപ്പോള്‍ - 80 രുപ ! അതാണി മരുന്നിന്റെ വില. എനിക്കു ഫീസ് ഇല്ല. നിങ്ങളുടെ രോഗം മാറി സന്തോഷത്തോടെ കാണുന്നതാണു എന്റെ ഫീസ്! പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരമണു എനിക്കപ്പോള്‍ തോന്നിയത്. എനിക്കു അതിയായാ സന്തോഷവും, പിതൃതുല്യമായ ബഹുമാനവും അദ്ദേഹത്തോടു തോന്നി.

ഒരു മാസം കൊണ്ട് രോഗം മാറിയപോലെ ആയി........ വീണ്ടും തന്ന മുഴുവന്‍ മരുന്നും പറഞ്ഞപോലെ കഴിച്ചു. അദ്ദേഹം ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു: കാപ്പി കഴിക്കരുതു, അതു പോലെ മസ്സാലകള്‍ കൂടൂതലുള്ള ആഹാരങ്ങളും! ഇന്നും അങ്ങനെ തന്നെ ഞാന്‍ ശദ്ധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൈപുണ്യം+മരുന്നു+ദൈവാനുഗ്രഹം ഇതെല്ലം ഒരുമിച്ചപ്പോള്‍ രോഗവും മാറി.

ഇതൊക്കെ പറഞ്ഞതിന്റെ കാര്യം, ഒന്നിനേയും വെല്ലുവിളിക്കന്‍ നമ്മള്‍ക്കാവുമോ? അലോപ്പതി വളരെ വളര്‍ന്ന ഒരു വൈദ്യശാസ്ത്രമാണു. എന്നാല്‍ ആയുര്‍വേദവും, ഹോമിയോയും, അത്രമാത്രം പരീക്ഷണങ്ങള്‍ നടക്കുന്ന മേഖലയല്ല! ഈ മൂന്നു മേഖലകള്‍ ഒരുമിച്ചാല്‍ പലതരം സൈഡ് എഫ്ഫെക്റ്റുകള്‍ കുറഞ്ഞ ചിക്ത്സാരീതി വികസ്സിപ്പിച്ചെടുക്കമെന്നു തോന്നുന്നു.

ഒന്നു പറയാം.... എല്ലാ രോഗ ശുശ്രൂഷകരും രീതിയും നല്ലത് തന്നെ! മോശം ഞാന്‍ പഠിച്ചതു മാത്രം ശരി എന്ന വാശിയാണു.

എല്ലാ രോഗാതുര സേവകര്‍ക്കും സ്നേഹാശംസകള്‍!

മൊബൈല്‍‌ ചാര്‍ജ് ചെയ്യുമ്പോള്‍‌ ദയവായി സൂക്ഷിക്കുക!

ദയവായി, മൊബൈലുകള്‍ ചാര്‍ജ് ചെയ്യുന്നാതു സൂക്ഷിച്ചു ചെയ്യുക. അപകടങ്ങള്‍ വരാന്‍ സാധ്യതകള്‍ ഏറെയാണു. താഴെ കാണുന്ന ചിത്രങ്ങള്‍ നോക്കുക:
















ദയവായി നിങ്ങളുടെ മൊബൈലുകള്‍ നിങ്ങളുടെ വളരെ അടുത്തു ചാര്‍ജ് ചെയ്യാന്‍ വക്കതിരിക്കുക. അതുപോലെ രാത്രിയില്‍ കിടക്കയിലോ, കട്ടിലിലോ ചാര്‍ജര്‍ വൈക്കതിരികുക!







Tuesday, 18 December 2007

ഹ - ഹ, ആര്‍ക്കാ ചേതം,...........

വിഷയം:

പുതുപണക്കാര്‍ രാഷ്ട്രീയത്തില്‍ വേണോ!

ഹ -- ഹ-- , ആര്‍ക്കാ ചേതം? ആയിക്കോട്ടേ! പക്ഷെ,,,,,,,,,,,,

1) ഈ പുതുപ്പണക്കാരുടെ പുതുപ്പണം എങ്ങനെ വന്നൂ?
2) ഈ പുതുപ്പണക്കാരനു ഇനി പറയുന്ന ഇടപാടോ, ഇടപാടുകാരുമായി ബന്ധങ്ങളോ
ഉണ്ടോ?
അ.
കള്ളു കച്ചവടം (അബ്ക്കാരി എന്നു ഓമനപ്പേര്‍)
ആ.
ഭൂമിവ്യാപാരം (രാഷ്റ്ട്രീയ സ്വാധീനം ഇനി കൂടിയേ തീരു ഇവര്‍ക്കു)
ഇ.
വിഷയസംബന്ധമായ ഇടപാടുകള്‍ ( ഉദാ: ഐസ്ക്രീം, വിതുര, ലേറ്റസ്റ്റു- കോതമംഗലം)
ഈ.
ഹവാല ഇടപാടുകള്‍ ( വിദേശ നാണയ വ്യാപാരം എന്നു പേര്‍)
ഉ.
ഗുണ്ടാ- കൂലിത്തല്ലു ഇടപാടുകള്‍ ( ലേബര്‍ സപ്ലെ - ബ്ലേഡ് വ്യാപാരികള്‍ക്കും, പെണ്ണു
കച്ചവടക്കര്‍ക്കും സെക്യൂരിട്ടിയും, റിക്കവറിയും ചെയ്യുന്ന അന്തസ്സുള്ള പണീ)
ഊ.
ബ്ലേഡു ബിസിനസ്സ് ( കൊള്ള പലിശക്കാരന്‍- പ്രൈവറ്റ് ബാങ്കിങ്ങ്)
എ.
കോണ്ട്രാക്റ്റിങ്ങു (അമക്കാനും, ബില്ലുമാറാനും, രാഷ്ടീയം നല്ല മറയാണു)
ഐ.
കള്ളകടത്ത് (എക്സ്പോര്‍ട്ടു - ഇമ്പോര്‍ട്ട് നേരേയല്ലത്ത വഴിയില്‍ കൂടി)
ഒ.
മാഫിയ... മണല്‍, അരി, ഭൂമി...... (കേള്‍ക്കുമ്പോള്‍ നല്ല രസ്സമുള്ള പേരു. അല്ലെ?)
.....

ഇങ്ങനെ സല്‍പ്പേരുണ്ടാക്കാന്‍ പറ്റിയ ഒത്തിരി മേഘലകള്‍ ഉണ്ട്. അതു ഇതു ആരെങ്കിലും വായിച്ചാല്‍ അവര്‍ മനോധര്‍മ്മം പോലെ ചേര്‍ത്തുകൊള്ളുക!

മേല്പറഞ്ഞ കൂട്ടത്തിലുള്ളവര്‍ രാഷ്ടീയത്തില്‍ വരുന്നതു - മന്ദബുന്ധികളായ കുട്ടികളെ രക്ഷിതാക്കള്‍ ഡാക്ടറാക്കുന്നപേലെ വെറും പണത്തെ മാത്രം മുന്നില്‍ കണ്ടിട്ടാണു!

പിന്നെ, എന്റെ പൊന്നു നാട്ടാരെ, ഈയുള്ളവനെ ഗുരുക്കന്മാരും, കാരണവന്മാരും പറഞ്ഞുതന്നിട്ടുള്ളതില്‍ നിന്നും മനസ്സിലാക്കിയിട്ടുള്ളത്, - ജനസേവനം ഒരു നിയോഗം ആണു!
അതു അതിന്റെ പരിശുദ്ധിയോടുകൂടി ചെയ്യേണ്ട ഒരു സാധന തന്നെയാണു. കള്ളുവ്യാപാരികളും, പെണ്ണുപിടുത്തക്കാരും, കള്ളകടത്തുകാരും, ഗുണ്ടാപണിക്കാരും എല്ലാം കൂടി ഭരിച്ചാല്‍, ആ നാട് എന്താവും? അതുപോലെ വലിയ ബിസിനസ്സുകാരും മറ്റും ജനസേവനമേഘലയായ രഷ്ട്രീയത്തില്‍ വന്നാല്‍, അവര്‍ക്കു ജനസേവനത്തിനെ നേരം കിട്ടുമോ?

പിന്നെ പണക്കാര്‍ക്കു അയിത്തമുള്ളമേഘലയല്ല രഷ്റ്ട്രീയം:

ഉദാ: നെഹ്രു, തുടങ്ങി ഇ.എം.എസ്സ്, എ.കെ.ജി വരെ! മണുമറഞ്ഞ ഇവരെല്ലാം, അവരുടെ പിതുക്കള്‍ക്കു പുണ്യം ചെയ്തവരാണു- നാടിനും!

ഞാന്‍ പറഞ്ഞുവന്നതു രഷ്ട്രീയത്തില്‍ ആരെ വേണമെങ്കിലും എടുക്കാം. അവരുടെ വ്യക്തിത്വം നോക്കി!

ഒരു പ്രാത്ഥന:

സര്‍വശക്തനായ ദൈവമേ, നിരപരാധികളും, ശുദ്ധന്മാരും, പാവങ്ങളുമാ‍യിട്ട് ഞങ്ങളുടെ നാട്ടില്‍ അനേകലക്ഷം പേരുണ്ട്. അവരുടെ ജീവിതം ദുരിത്തിലാക്കുന്ന എല്ലാ തരം ലോബികളുടെയും, (വിദ്യാഭ്യാസം, വൈദ്യം, ഭൂമി, കൃഷി, .....തുടങ്ങീ) ദുഷ്പ്രവര്‍ത്തികള്‍ സഹിക്കാന്‍ അവര്‍ക്കു ത്രാണി കൊടുക്കേണമെ!

“ദീപസ്തംഭം മഹാശ്ചര്യം - എനിക്കും കിട്ടണം പണം”

എന്റെ ഹൃദയത്തില്‍ നിന്നും!

ലോകത്തുള്ള എല്ലാ സഹോദരങ്ങള്‍ക്കും
എന്റെ ഹൃദയം നിറഞ്ഞ ബ്ക്രീദ്
ആശംസകള്‍
എല്ലവരോടും ഒത്തിരി സ്നേഹത്തോടെ -
പി. വി. പി നായര്‍ (ഒരു ദേശാഭിമാനി)

Monday, 17 December 2007

ഇതു ഞാന്‍ ഇടക്കിടക്കു ഓര്‍പ്പിക്കുവേ......ആരും ദ്വേഷ്യം പിടിക്കരുതു!

1. സാധരണക്കാരായ ചെറുകിട വ്യാപാരികളേയും കൃഷിക്കാരേയും വഴിയാധാരമാക്കൂന്ന കുത്തകമുതലാളിമാരുടെ കടന്നുന്നുകയറ്റം നിസഹകരണത്തിലൂടെയും, അവരുടെ സംരംഭങ്ങളെ അവഗണിച്ചും ചെറുക്കുത്തു തോല്‍പ്പിക്കുക!


2. ജനതാല്‍പ്പര്യം കണക്കിലെടുക്കാതെ, തുടങ്ങുന്ന കുത്തകസംരംഭങ്ങള്‍ ബഹിഷ്കരിക്കുക - അതോടൊപ്പം മറ്റുള്ളവരെയും കൂടി ബഹിഷ്ക്കരിക്കാന്‍ പ്റേരിപ്പിക്കുക.


ഇതു നമ്മുടെ കടമയാണു. ഇതു പ്രാര്‍വത്തികമായാല്‍, നമുക്കു ഒരുപക്ഷെ, കുറേപേരേ ആത്മഹത്യയില്‍ നിന്നും രക്ഷിക്കാന്‍ പറ്റും. സ്നേഹത്തോടെ, "ദേശാഭിമാനി“


(പലരും എനിക്കയച്ച ഇമെയിലില്‍, ചെറുകിട വ്യാപാരികളുടെ കൊള്ള ലാഭക്കൊതിയെ പറ്റി എഴുതി. ശരിയാണു. എന്നാല്‍ എല്ലവരും അങ്ങനെയല്ലല്ലോ!നിസ്സഹകരിക്കാന്‍ 10% ആളുകളുടെ സഹകരണമുണ്ടെങ്കില്‍ ഇതെക്കെ ശരിയാക്കവുന്നതെയുളളു - വഴക്കും ഒച്ചപ്പാടും ഒന്നും വേണ്ടി വരില്ല. നിസ്സഹകരണത്തേക്കാള്‍ വലിയ ആയുധമില്ല!)

Saturday, 15 December 2007

നിങ്ങള്‍‌ എല്ലാവരും വളരെ നല്ലവരാണു!

നല്ലവരായ സഹോദരങ്ങളെ!

ഈ ബ്ലൊഗില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി നടത്തുന്ന അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം ദയവായി ഇതിലേകൂടി പോകുന്നവര്‍ ശ്രദ്ധിക്കുമല്ലോ?

നമ്മുടെ ഭാരതത്തിനു ഭാരമായി കൊണ്ടിരിക്കുന്ന അയോദ്ധ്യയിലെ പള്ളി/ക്ഷേത്രം(ഏതാണു ശരി എന്നു നമുക്കു അറിയില്ലല്ലോ - ആളുകള്‍ മരിക്കുന്നതല്ലാതെ!) :(---- എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കര്‍ക്കും ഒരു അത്താണിയാണു! ഒരു കാരണവശാലും ഒരു പാര്‍ട്ടിക്കാരും സമൂലമായി ഈ പ്രശ്നം പരിഹരിക്കാന്‍ ഇഷ്ടപ്പെടില്ല!കാരണം, ഇന്ത്യയിലെ ഹിന്ദു-മുസ്ലീങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തേണ്ടതു ഇവരുടെആവശ്യമാണു. ഈ പ്രശ്നത്തിന്റെ പേരില്‍ മരിക്കുന്ന ഒരോ ഹിന്ദുവിന്റേയുംമുസ്ലീമിന്റേയും ജീവനു അനേകം വോട്ടുകളുടെ വിലയാണു ഉള്ളതു. ഒരു വിലയുംഇല്ലാത്ത വസ്തു നമ്മുടെനാട്ടില്‍ മനുഷ്യരുടെ ‘ജീവന്‍’ മാത്രമാണല്ലോ!

ഒരാഴ്ച്ചയായി ഇതിലേ വന്നു പോയവര്‍ ---------- 590 പേര്‍

അഭിപ്രായം രേഖപ്പെടുത്തിതു ------------------------ 21 പേര്‍

പള്ളി വേണമെന്നുള്ളവര്‍----------------------------- 1 ആള്‍= 4%

ക്ഷേത്രം വേണമെന്നുള്ളവര്‍--------------------------- 7 പേര്‍= 33%

ഇതു രണ്ടും വേണ്ട -ഭാവിതലമുറക്കു ഗുണപാഠമാകാന്‍
മതാന്ധത മൂലം മരിച്ചവര്‍ക്കു സ്മാരകം
പണിയണമെന്ന്നുള്ളവര്‍ -------- ------- ----------- 13 പേര്‍= 61%



ഇത്രയും തുച്ഛമായ ആളുകളുടെ അഭിപ്രായം കോടാനുകോടീ ജനങ്ങളുടെ അഭിപ്രായവുമായി താരതമ്യം ചെയ്യാമോ? എനിക്കും അറിയില്ല!

എങ്കിലും, ഈ കണക്കിനെ ഇന്ത്യയിലെ ജനസംഖ്യയുമായി താരതമ്യം ചെയ്തു നോക്കുക!
1. കേവലം 3.5% ആളുകളാണു ഇത്തരം കാര്യങ്ങളൊടു പ്രതികരിച്ചുള്ളു!
2. അതില്‍ തന്നെ 61% പേരും സമാധാനകാംക്ഷികളാണു!
3. മൊത്തം, ഹിന്ദുക്കളും മുസ്ലീമുകളും കൂടി 1.3% ത്തിനു മാത്രമേ ഇക്കാര്യത്തില്‍ തര്‍ക്കങ്ങള് ‍ഉള്ളു. അതില്‍ 1 ശതമാനം പേരേ തീവ്രമായ മതവികാരം കൊണ്ടുനടക്കുന്നുണ്ടാവു. അവരാകട്ടെ, മൊത്തം ജനസംഖ്യയുടെ 0.08% - അതായതു
10000ത്തില്‍ ഒരാള്‍ മാത്രം!

ബാക്കിയുള്ള സമാധാനകാംക്ഷികള്‍ , ഈ മതാന്ധന്മാരുടെ വെകിളിത്തരത്തിനു ഇരകളായി
തീരുന്നു - അല്ലേ? - എത്രയോ പരിതാപകരം -

സാധിക്കുമെങ്കില്‍, ദയവായി നിങ്ങളുടെ മക്കളോ, സഹോദരങ്ങളൊ, ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുവാനും, രാഷ്ട്രീയ-മത ഭീകരുടെ ഇരകളാകാതിരിക്കുവാനും നിങ്ങളുടെ മുഴുവന്‍ സ്നേഹവും സ്വാധീനവും ഉപയോഗിച്ചു ഉപദേശിക്കണമേ എന്നു പ്രാര്‍ത്ഥിക്കുന്നു!

സ്നേഹത്തോടെ