Monday, 3 December 2007

നിങ്ങളും സഹകരിക്കില്ലേ?

  • 1. സാധരണക്കാരായ ചെറുകിട വ്യാപാരികളേയും കൃഷിക്കാരേയും വഴിയാധാരമാക്കൂന്നാ കുത്തകമുതലാളിമാരുടെ കടന്നുന്നുകയറ്റം നിഷ്കരണത്തിലൂടെ ചെറുക്കുക.

  • 2. ജനതാല്‍പ്പര്യം കണക്കിലെടുക്കാതെ, തുടങ്ങുന്ന കുത്തകസംരംഭങ്ങള്‍ ബഹിഷ്കരിക്കുക - അതോടൊപ്പം മറ്റുള്ളവരെയും കൂടി ബഹിഷ്ക്കരിക്കാന്‍ പ്റേരിപ്പിക്കുക.


ഇതു നമ്മുടെ കടമയാണു. ഇതു പ്രാര്‍വത്തികമായാല്‍, നമുക്കു ഒരുപക്ഷെ, കുറേപേരേ ആത്മഹത്യയില്‍ നിന്നും രക്ഷിക്കാന്‍ പറ്റും. സ്നേഹത്തോടെ, "ദേശാഭിമാനി"

മുമ്പേ നടക്കുന്നൊരു ഗോവുതന്റെ പിമ്പേ ഗമിക്കുന്നു ബഹുഗോക്കളെല്ലാം

“ക്രിസ്ത്യന്‍ സമുദായഗങ്ങള്‍, തങ്ങളുടെ കുട്ടികളെ, ക്രിത്യന്‍ സ്കൂളുകളില്‍ പഠിപ്പിക്കണന്മ്”
പറഞ്ഞതു, മാര്‍ പൌവ്വത്തില്‍! ഇന്നത്തെ പത്രവാര്‍ത്ത! (3-12-07)

പുരോഹിതന്മാര്‍ ഇങ്ങനെ മതങ്ങളുടെ വേലിക്കെട്ടുകള്‍ തീര്‍ത്തു എന്തു നേടാനാണു? പരസ്പരം ഉള്ള സഹകരണം ഇതുമാതിരിയുള്ള ബാലിശ്ശമായ ആഹ്വാനങ്ങള്‍ കോണ്ടു, അവസ്സാനം സ്പര്‍ദ്ധയിലേക്കു വള്രും അച്ചോ!

ഓരോമതക്കാരും ചിന്തിക്കുന്നതു, ലോകത്തു അവരുടെ മതം മാത്രമെ പാടുള്ളു എന്നരിതിയില്‍ ആണു. സാത്താന്മാരെ പോലെ മനുഷ്യരെ തമ്മില്‍തല്ലിക്കുന്നതു എന്താണു്? സാധാരണക്കാരായ ജനങ്ങളെ സ്നേഹവും, സാഹോദര്യവും പഠിപ്പിക്കേണ്ടവര്‍, മനുഷ്യനെ വേര്‍തിരിച്ചു കാണാന്‍ പഠിപ്പിക്കുന്നതെന്തേ?

മതഭ്രാന്തന്മാരേ! മനുഷ്യനേക്കാള്‍ വലിയ മതമോ? ദൈവത്തെക്കാള്‍ വലിയ പൂജാരിയോ?
ദൈവം തന്ന വിവേകബുദ്ധി മനുഷര്‍ പരസ്പരം സഹവര്‍ത്തിത്തോടെ മനുഷ്യരാശിയുടെ സന്തോഷകരമായ നിലനില്‍പ്പിനുവേണ്ടി ഉള്ളതാകാന്‍ ഉപയോഗിക്കൂ!

സ്നേഹത്തോടെ, “ദേശാഭിമാനി”