എന്നിട്ടും കൂടുതൽ പേരെ കൂടുതൽ തവണ ഗർഭിണികളാക്കാൻ മതപുരോഹിതന്മാർ കൊട്ടേഷൻ കൊടുക്കുന്നു! ഹാ കഷ്ടം!
ഒരു ഭാഗത്തു, ഭക്ഷ്യക്ഷാമം, തൊഴിൽ ക്ഷാമം, വിദ്യാഭ്യാസപ്രതിസന്ധി, പർപ്പിട പ്രശ്നം, അങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങളാൽ രാജ്യം വീർപ്പുമുട്ടുമ്പോൾ, അരമനകളിൽ ഇരുന്നു കൂടുതൽ കുട്ടികളെ ഉണ്ടാക്കാൻ കൽപന കൊടുക്കുന്നവരെ "രാജ്യദ്രോഹികൾ" എന്നു വിളിച്ചാൽ അതു തെറ്റാകുകുമോ?
ജനബാഹുല്യം കൊണ്ട് പലതരം അരക്ഷിതാവസ്ഥ്കളെ അഭിമുഖീകരിച്ചുകൊണ്ടാണു നമ്മുടെ രാജ്യം നീങ്ങുന്നതു. പട്ടിണിയുടെയും,പരിവട്ടാത്തിന്റേയും
ഇടയിലേക്കു കൂടുതൽ ഇരകളെ സൃഷ്ടിച്ചു വിടണോ..............?തങ്ങളുടെ മതത്തിലുള്ളവരുടെ എണ്ണം കൂടിയാൽ അതുകൊണ്ടു ഉള്ള പ്രത്യേക പ്രയോജനം എന്താണു?
അല്ലയോ മേലധ്യക്ഷന്മാരേ........നിങ്ങൾക്കിങ്ങനെ ലേഖനങ്ങളിറക്കി കുറച്ചു നാളുകൾ കഴിയുമ്പോൾ കല്ലറക്കുള്ളിൽ കഴിഞ്ഞാൽ മതി! പുതിയതായി ജനിച്ചു, ദശാബ്ദങ്ങൾ ഇവിടെ ജീവിക്കാൻ വിധിക്കപ്പെടുന്നവരെ പറ്റി നിങ്ങൾക്കു എന്തെങ്കിലും ഊഹമുണ്ടോ?
വെള്ളം മുതൽ, വായുവരെ മലിനമായ ഒരു ലോകത്തിലേക്കു ഇനിയും കൂടുതൽ പേരെ ജനിപ്പിച്ചു വിടാനോ...., പിതാവേ, ഇവരോടു പൊറുക്കേണമെ.....!