Thursday, 6 December 2007

കണ്ണു തുറക്കാത്ത ദൈവങ്ങളേ............

വായിക്കാന്‍ രസമുള്ള ഒത്തിരി ബ്ലൊഗുകള്‍ ഉണ്ട് ഇന്നു!
അതെല്ലാം മനസ്സിനു സുഖവും തരുന്നു.
ചില ബ്ലൊഗുകള്‍ വായിക്കുമ്പോള്‍, ചില ദുഃഖ സ്മൃതികളും....
No.1

No.2

(താഴെയുള്ള് ഭാഗം വായിക്കരുതു)

1)
വികളിപിടിച്ച മത വക്താക്കളുടെ പ്രലോഭനത്താല്‍.....എത്രയോ ചോര ഒഴുക്കി!, കഴിഞ്ഞ സംഭവങ്ങളെ ഒരു ദുഃസ്വപനം പോലെ മറന്നു, പറ്റിയതെറ്റുകള്‍ക്കു പശ്ചാത്തപിക്കട്ടെ!

2)
വടക്കെ ഇന്ത്യയിലെ കൃഷ്ണണനും, മറ്റു ദൈവങ്ങള്‍ക്കും, നമ്മുടെ ദൈവങ്ങള്‍ക്കും തമ്മില്‍ പ്രോട്ടോക്കോളില്‍ വ്യത്യാസമുണ്ടോ? ദര്‍ശനത്തിനു വരുന്നവര്‍ എങ്ങനെയൊക്കെ വസ്ത്രം ധരിച്ചു വരണമെന്നു പുരാണങ്ങളിലോ, ഉപനിഷത്തിലോ, വേദങ്ങളിലോ കാണുന്നില്ല എന്നാണു അടിയന്റെ അറിവു്!

3)
ജ്യോതിഷം ഒരു പരിധി വരെ അംഗീകരിക്കാം. അറിയാവുന്ന ജ്യോതിഷികള്‍ ശരിയായ രീതിയില്‍ ഗണിച്ചാല്‍, ഗ്രഹസ്ഥിതിയും അതുകൊണ്ടു ഭൂമിയിലുള്ള് ചരാചരങ്ങളി ലുണ്ടാകാവുന്ന സ്വാധീനവും പ്രവചിക്കാന്‍ പറ്റിയേക്കാം. ഭഗവാന്റെ ഇഷ്ടം പ്രശ്നം വച്ചാ‍ല്‍ അറിയാമെന്നു എനിക്കു തോന്നുന്നില്ല. കാരണം, ഭഗവാന്‍ ഇഷ്ടാനിഷ്ട്ങ്ങള്‍ക്കു് ഒരിക്കലും വശംവദനാകുന്നില്ല. അതു, നിര്‍ഗ്ഗുണ്‍നാണു. നിരാമയനാണ്!

(പിന്നെ വേണങ്കി, ഞഞ്ഞാ പിഞ്ഞാ കഥകളൊക്കെ പറഞ്ഞു പേടീപ്പിക്കാം)

ക്ഷേത്രാചാരങ്ങള്‍ ഉണ്ടാക്കിയത് ഭഗവാന്റെ ഇച്ഛക്കനുസ്സരിച്ചാവാന്‍ തരമില്ല! മറ്റ് പല ഉദേശ്ശങ്ങ്ലുമായിരുന്നു അതിന്റെ പിന്നില്‍, ഷര്‍ട്ടു പോലുള്ള വസ്ത്രങ്ങള്‍ പുര്‍ഷന്മാര്‍ക്കു വിലക്കിയതു,ക്ഷേത്രത്തില്‍വരുന്ന നാടുവാഴികളുടെ പേടി കൊണ്ടായിരുന്നിരിക്കാം. ആയുധങ്ങളും മറ്റും ഒളിപ്പിച്ചു കൊണ്ടുവന്നു തട്ടിക്കളഞ്ഞാലോ? പിന്നെ മോഷണം തുടങ്ങിയവ തടയാനും ഈ ‘നിയമം’ സഹായിച്ചിരുന്നിരിക്കാം. പിന്നെ പൂജാദി കാര്യങ്ങള്‍ ചെയ്യുന്നവര്‍ മനുഷ്യരല്ലെ? അവര്‍ടെ വയറും പുലരേണ്ടെ?

ഒരു സംശയം ഉള്ളതു സ്ത്രീകളുടെ കാര്യത്തിലാണു - പണ്ടു സവര്‍ണ്ണരായ സ്ത്രീകള്‍ക്കു മുലകച്ചയും, മുണ്ടും, പിന്നെ ഒരു നേര്യതും ആയിരുന്നു വേഷം. പിന്നെ എന്നാണാവോ ദൈവങ്ങള്‍, അതു സാരിയാക്കിക്കോളാന്‍ പ്രശ്നദ്വാരാ പ്രോട്ടോക്കോളു മാറ്റി ഉത്തരവിറക്കിയതെന്നു തെളിവുകള്‍ ക്ണ്ടെത്തേണ്ടി ഇരിക്കുന്നു.. .... എന്തേയ്??

ഭക്തന്മാരേ..... (ഞാനും അടിയുറച്ച ഒരു ദൈവ വിശ്വസിയാണു) നിങ്ങള്‍ വഞ്ചിക്ക പെടാതിരിക്കുക! അതിനു ----,

1) കൈക്കുലി കൊടുത്താല്‍ അടുത്തു പോയി തൊഴാം എന്നുള്ളിത്തു തൊഴാന്‍ പോണോ?
2) കണക്കു പറഞ്ഞു കാശു വാങ്ങി പൂജ ചെയ്യുന്നിടത്തു പോണൊ?
3) മനസ്സിനും, ശരീരത്തിനും അസ്സുഖകരമായ നിയമം ഉള്ളൊടത്തു പോണോ?
4) കട്ടുമുടിക്കാന്‍ -- കണ്ണും നട്ടിരിക്കുന്ന ഭരണാധികാരികളുള്ളോടത്തു പോയി കാശു വീശണോ
5) ആശ്രിതവത്സലനായ ദൈവം, അത്യാഗ്രഹിയായാല്‍, -- സാധു ജനങ്ങള്‍ക്കെവിടെ ശരണം!
6)നിങ്ങളില്‍ എത്ര പേര്‍ക്കു, ടീ.വീ യില്പരസ്യങ്ങളില്‍ കാണുന്ന മ്ന്ത്ര ഏലസ്സുകൊണ്ടും, പൂജ കൊണ്ടും കോടീശ്വരനാവാന്‍ പറ്റീ? (പറ്റിയാല്‍ ഒന്നു പറയണേ! വര്‍ഷങ്ങളയി
കഷ്ടപ്പെടുന്ന എനിക്കു ഒന്നു ശ്രമിക്കാനാണു.)

വീണ്ടും,ഭക്തന്മാരേ.... ഭഗവാന്മാര്‍, കല്ലും ലോഹവുമായിപ്പോയി, അവര്‍ക്കു മീണ്ടാന്‍ പറ്റുന്നില്ല! പറ്റുമായിരുന്നെങ്കില്‍, യേശൂ യറുശ്ശലേമിലെ ദേവാലയത്തിലെ വ്യാപാരികളെ ആട്ടിയപോലെ ഇവരേയും ഒരു പാഠം പഠിപ്പിക്കുമായിരുന്നു!

ഒന്നുകൂടി, ഭക്തരേ, ഭഗവാന്‍ എല്ലായിടത്തുമുണ്ട്. നിങ്ങള്‍, നിര്‍മലമനസോടെ പ്രാര്‍ത്ഥിച്ചു മനശാത്തിയും, മോക്ഷവും നേടുവിന്‍: അതിനു അത്യാവശ്യം വേണ്ടുന്ന ഉപദേശം ദാ ഈ സൈറ്റില്‍ കിട്ടും ഉദാ: 3