Wednesday, 17 December 2008

സാധ്യമാകുമെന്നു ആർക്കെങ്കിലും തോന്നുന്നുണ്ടോ?

ഒരു രാജ്യത്തിന്റെ മൊത്തലുള്ള സുരക്ഷക്ക്‌ ഏറ്റവും അത്യവശ്യം ആണു അവിടത്തെ പൗരന്മാരുടെ തിരിച്ചറിയുന്നതിനുള്ള സംവിധാനം. ഒരു ദശകത്തിനു അപ്പുറത്തു അതിനുവേണ്ട ഒരു സംവിധാനം ഉണ്ടാക്കാൻ ഇന്ത്യ പോലെ അതി വിപുലമായ ജനസംഖ്യയുള്ള ഒരു രാജ്യത്തിനു ബുദ്ധിമുട്ട്‌ ആയിരുന്നു. എന്നാൽ ഇന്നു സ്ഥിതി മാറി. വളരെ ചുരുങ്ങിയ ചിലവിൽ വളരെ സൂക്ഷ്മമായി ഓരോ വ്യക്തിയുടേയും തിരിച്ചറിൽ സംവിധാനം അന്തർ ദേശീയമായി ചെയ്യാവുന്നതേ ഉള്ളു.

ഇന്ത്യ ഇന്നു അഭിമുഖീകരിക്കുന്ന ഭീഷണിയുടെ വലുപ്പവും, ഭീകരതയും കണക്കാക്കിയാൽ എത്ര ചിലവു വന്നാൽ തന്നെയും എത്രയും വേഗം അതിനുള്ള നടപടി ആരംഭിക്കണമെന്നു ന്യായമായും എല്ലാവരും സമ്മതിക്കും.

നമ്മുടെ ജനങ്ങളുടെ ശരീരഘടന പല സംസ്ഥാനങ്ങളിലേയും പലതരത്തിലാണു. ഇതേപോലെ തന്നെ ശരീരഘടന ഉള്ളവരാണു നമ്മുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലാദേശ്‌, നേപ്പാൾ, ലങ്ക, മാലിദ്വീപ്‌ മുതലായ രാജുങ്ങളിലുള്ളവരും. ഈ രാജ്യക്കാർ എല്ലാം തന്നെ പലതരത്തിൽ ഭീകരപ്രവർത്തനം നടത്താൻ ഇന്ത്യയിൽ എത്തിപെടാറുമുണ്ട്‌. അതുപോലെ തന്നെ ഇന്ത്യയിലെ ഒരു കുറ്റവാളിക്കു ഒളിക്കാൻ ഇന്ത്യയിൽ തന്നെ ധാരാളം സൗകര്യവുമുണ്ട്‌. എന്നാൽ എല്ലാവർക്കും ഏകീക്രുതമായ ഒരു തിരിച്ചറിയൽ സംവിധാനമുണ്ടങ്കിൽ കുറ്റവാളികൾക്കു രക്ഷപ്പെടാൻ പഴുതുകൾ ഇല്ലാതാകും.

കമ്പ്യൂട്ടർ- ഇലക്ടോണിക്ക്‌ ഫീൽഡിൽ നാം വളരെ മുൻപന്തിയിലാണു. എല്ലാഭാരത പൗരന്മാർക്കും, ഫോട്ടോയും വിരലടയാളവും, പരിപൂർണ്ണ മേൽവിലാസവും, ബന്ധുക്കളുടെ പൂർണ്ണവിവരവും ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡുകൾ സർക്കാർ , ചിലവായ തുക മാത്രം ഈടാക്കി എല്ലാ പൗരന്മാർക്കും നൽകണം. ഇന്ത്യ ഒട്ടാകെ ഈ കാർഡ്‌ കൊടുക്കേണ്ടി വന്നാ ഒരു കാർഡ്‌ ഉണ്ടാക്കാൻ കേവലം 15 രൂപയിൽ അധികം ചിലവു വരികയില്ല. ഇന്ത്യയുടെ ജനസംഖ്യ Population: 1,129,866,154 (July 2007 est.) ആണു. പതിനായിരക്കണത്തിനു കോടികൾ വിദേശത്തു നിന്നും കടം വാങ്ങി ധൂർത്തടിച്ചു (പച്ചമലയാളത്തിൽ "പുട്ടടിച്ചു") കളയുന്ന നമ്മുടെ സർക്കാർ ആളൊന്നുക്കു ആയിരക്കണക്കിനു രൂപയാണു ചിലവാക്കുന്നതു. എന്നാൽ ആളൊന്നു കേവലം 15-20 രൂപ മുടക്കി നമ്മുടെ സുരക്ഷക്കു ദ്രഡത വരുത്താൻ എന്താണു സർക്കാർ ആലോചിക്കാത്തതു?

എത്രയും വേഗം ഇതിനുള്ള നടപടി കേന്ദ്രസർക്കാർ കൈകൊണ്ടാൽ അത്രയും നന്നു. പ്രാദേശീകമായി ഇത്തരം തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ എല്ലാ കേന്ദ്ര -സംസ്ഥാന ആഫീസുകളുമായി ഏകീക്രുത നെറ്റ്‌വർക്കു ശ്രുഘലയിലൂടെ ബന്ധിപ്പിക്കണം.

ഇതെന്നെങ്കിലും സാധ്യമാകുമെന്നു ആർക്കെങ്കിലും തോന്നുന്നുണ്ടോ?

നീതി കിട്ടില്ലെന്ന്‌ സി.ബി.ഐ.

കോഴികൂടിനു കാവൽ കുറുക്കനാണോ? സി ബി ഐ ക്കു സംശയം തോന്നണമെങ്കിൽ കാര്യമായിട്ടെന്തെങ്കിലും കാണാതിരിക്കുമോ?


അജഗണത്തെ സംരക്ഷിക്കേണ്ട മുതിർന്ന അജപാലരയി വന്നവർ തന്നെ അജ നായാട്ട് നടത്തിയ കേസിൽ ഇങ്ങനെയൊക്കെ സംഭവിച്ചില്ലങ്കിൽ അത് അത്ഭുതമാണു. അതിന്റെ തെളിവാണല്ലോനീണ്ട പതിനാറുകൊല്ലം!