ഉർവശിശാപം ഉപകാരമെന്നു കരുതി ഇപ്പോൾ കിട്ടിയ അവസരം നമുക്കു കോടാലി ആവില്ലങ്കിൽ ആണവ കരാർ ഉപേക്ഷിച്ചു തിരിച്ചു പോരുന്നതാണു ബുദ്ധി എന്നാണു തോന്നുന്നത്.
നാണക്കേടു വിചാരിക്കേണ്ട കാര്യമില്ല.
കോൺഗ്രസിന്റെ അഭിമാനപ്രശ്നമാണു ഈ ആണവകരാറിൽ കടിച്ചുതുങ്ങാൻ പ്രേരിപ്പിക്കുന്നതെങ്കിൽ, ഇക്കര്യത്തിൽ മുഴുവൻ ദേശസ്നേഹികൾക്കും അവശേഷിച്ച മാനം കൂടി ഇതു നടപ്പായാൽ മയ്ച്ചു കളയപ്പെടും.
അതിന്റെ അലയൊലികളാണു ഈയിടെ ആയി നാം വായിക്കുന്നതും കേഴ്ക്കുന്ന്തുമായ വാർത്തകൾ.
*ആണവപരീക്ഷണം നടത്തിയാൽ അച്ചായനും കൂട്ടരും എഗ്രിമെന്റ് പിൻവലിക്കും.
*എഗ്രിമെന്റ് നടന്നാലും ഈ അച്ചായന്മാർ (അമേരിക്കയും, യൂറേനിയം കച്ചോടക്കാരും) തീരുമാനിക്കും “ഹിന്ദി” കൾക്കു ഇതു കൊടുക്കണോ വേണ്ടയോ എന്നു!
*അഥവാ തന്നാൽ പിന്നെ അച്ചായനും കൂട്ടുകാരും നമ്മുടെ അടുക്കളയിലും കലവറകളിലും, പിന്നെ അന്തപുരങ്ങളിലും മീശയും പിരിച്ചു ഹുങ്കും കാട്ടി പരിശധന എന്ന പേരിൽ കൂത്താടും.
* അവസ്സാനം പട്ടി ചന്തക്കു പോയപോലെ ഇതിന്റെ പിന്നാലെ നടത്തി നടത്തി... ചെരുപ്പു തീർക്കും.
പുതിയ ഒരു പൊതിയാതേങ്ങ കിട്ടും രാഷ്ട്രീയക്കാർക്ക് തട്ടിക്കളിക്കാനും പരസ്പരം എടുത്തു എറിയാനും!
നമ്മൾ ഒപ്പിട്ടു കൊടുത്ത കടലാസു നമുക്കു തന്നെ ഡമോക്ലീസിന്റെ വാളാവും....
സൂക്ഷിച്ചോ...............കളി അച്ചായനോടാണേ.......................
സ്വയം രക്ഷപ്പെടാൻ ഇനി ഒരവസരം കിട്ടി എന്നു വരില്ല!