വിവാഹപ്രായമാവാറായ സുന്ദരിയും, കുമാരിയുമായ ഒരു പിതാവിന്റെ മനോഗതങ്ങള്‍ എന്തെല്ലാമായിരിക്കും? അതു അനുഭവിച്ച പിതാക്കന്മാര്‍ക്കേ അറിയൂ! അച്ഛനുറങ്ങാത്ത വീടുപോലെ!
ഈ കുറിപ്പു എഴുതുന്നതു, വളര്‍ന്നുവരുന്ന ടൂറിസ്റ്റ് വ്യവസായത്തിന്റെ നിലനില്പിനുവേണ്ടി വേണമെങ്കില്‍ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളെ കൂടി ഒരു വില്പനചരക്കാക്കി മാറ്റാനുള്ള സാധ്യതകളെ പറ്റി ചിന്തിക്കുന്ന ഒരുവിഭാഗം മനോരോഗബാധിതരായ ബിസിനസ്സുകാര്‍ കോപ്പുകൂട്ടീനടക്കുന്നുണ്ട് എന്ന കാര്യം
“എന്റെ കേരളനാട്” എന്ന ബ്ലോഗ്ഗര്‍ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്!
അദ്ദേഹത്തിന്റെ കുറിപ്പുനു അഭിപ്രായമെഴുതിയതു അല്പം വലുതായതിനാല്‍ ഇവിടെ ഒരു ബ്ലോഗായി തന്നെ അതു കോപ്പി ചെയ്യുന്നു.
പുഴയില്‍ നിന്നു ഒരു കുടം വെള്ളമെടുത്താല്‍ അതിനു അതിനെ കനം നമുക്കു തോന്നും. എന്നാല്‍ പുഴയിലെ വെള്ളത്തില്‍ മുങ്ങികിടന്നാല്‍ നമ്മുടെ തലക്കു മുകളിലുള്ള വെള്ളത്തിനു കനം തോന്നുമോ? അത്രയുമേ ഉള്ളു ഈ കാര്യവും!
അമേരിക്കയിലും യൂറോപ്പിലും റഷ്യയിലുംമറ്റും കൊള്ളയും പിടിച്ചുപറിയും എന്തിനു ബോംബെ യില്‍ വരെ എല്ലാം സാധാരണ സംഭവങ്ങള്‍ പോലെയാണു. ഇറ്റലിയിലും, റഷ്യയിലും, ചില അമേരിക്കന്‍ നാടുകളിലും വമ്പന്‍ മാഫിയ സംഘങ്ങളുണ്ട്. അതുകൊണ്ടു നമുക്കു കൊള്ളയും, പിടിച്ചുപറിയും, കളവുമെല്ലം നിയമാനുസൃതമാക്കിയാല്‍, ഇവിടെയുള്ള് കൂലിത്തല്ലുകാരും, കള്ളന്മാരുമൊക്കെഒതുങ്ങുമോ
“ഈ കുറ്റകൃത്യം ചെയ്യുന്നതിലധികവും പണത്തേക്കളുപരി ഒരു “ത്രില്ലു” ആസ്വദിക്കുന്ന മനോരോഗികളാണു.(പണത്തിനു പുറുകേ ഓടുന്ന എല്ലാവരും ഒരുതരം മാനിയാക്കാരാണു.)
വെള്ളതൊലിക്കാരനും, പെട്രോള്‍ പണം കൊണ്ട് തലക്കു മത്തുപിടിച്ചവരും കാണിക്കുന്ന പോക്രീത്തരം നമ്മുടെ വീട്ടിലുള്ളവരോടു ചെയ്യാന്‍ നമ്മള്‍ക്കു അനുവദിക്കുമോ? (അവരെ അനുകരിക്കുന്നതു നമ്മുടെ - പ്രത്യേകിച്ചു പണക്കാര്‍ക്കു- ഒരു ഫാഷനാണങ്കിലും)
പ്രശസ്തനാണു സാഹിത്യകാരന് എന്നു വച്ചു പറഞ്ഞതു വേദവാക്യമാവുമോ? ( ഭൂരിഭാഗം കലാ- സാഹിത്യകാരന്മാരുടെ വീക്ക്നസു ആണു വിഷയകാര്യങ്ങളും പുകവലിയും മദ്യപാനവും! ഈനാം പേച്ചിക്കു മരപട്ടി കൂട്ടു എന്നു പറഞ്ഞപോലെയാണു ഈ വിഷത്തില്‍ അഭിപ്രായം !)
ഇന്നു ഏഷ്യയില്‍ പ്രത്യേകിച്ചു ഇന്ത്യയില്‍,മാത്രമാണു കുടുമ്പബന്ധങ്ങളും ആധ്യാത്മികതയും, സഹോദരസ്നേഹവും കുറ്ച്ചെങ്കിലും നിലനില്ക്കുന്നുള്ളു. ആതില്ലാതാക്കാനും, സാധാരണക്കാരന്റെ ചിന്താശേഷിയെ ഇല്ലതാക്കാനും വേണ്ടി തുറന്നലൈംഗികതയും, കുത്തഴിഞ്ഞ ജീവിതകഥകളും, കുറ്റകൃത്യങ്ങളും നിറഞ്ഞ വിദേശസിനിമകളും, ചാനലുകളും,ഫാഷന്‍ ഷോകളും, മാധ്യമങ്ങളും മത്സരിക്കുകയാണു.
നമ്മുടെ സംസ്കാരത്തിനൊത്തതാകണം എല്ലാ വികസനവും! മാത്രനല്ല, ഈ വക കാര്യങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തു വാര്‍ത്തകള്‍ വരുമ്പോള്‍ ഈ തൊഴിലിന്റെ സാധ്യതയിലേക്കു കൂടുതല്‍ പേര് ആകര്‍ഷിക്കപ്പെടുകയും ചെയ്യും.അതും നന്നല്ല! അതു ഒഴിവാക്കുന്നതാകും നല്ലതു.
ബാക്കിയെല്ലാം ദൈവം കാക്കട്ടെ!
Saturday, 5 January 2008
“അച്ഛനുറങ്ങാത്ത വീടു” കണ്ടോ ആരെങ്കിലും?
എഴുതിയതു ഒരു “ദേശാഭിമാനി” at 1/05/2008 02:00:00 am 6 വായനക്കാരുടെ പ്രതികരണങ്ങൾ
Subscribe to:
Posts (Atom)