1. കള്ളു കച്ചവടം (അബ്ക്കാരി എന്നു ഓമനപ്പേര്)
2. ഭൂമിവ്യാപാരം-വെറുതെകിടക്കുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ടു ഉണ്ടക്കാന്‍ വില്‍ക്കുക ( ഉദാ: മൂന്നാര്‍, കുമരകം, തുടങ്ങി തെക്കു വടക്കു നീണ്ടു കിടക്കുന്ന ബിസിനസ്സ്. രാഷ്റ്ട്രീയ സ്വാധീനം ഇനി കൂടിയേ തീരു ഇവര്‍ക്കു)
3. വിഷയസംബന്ധമായ ഇടപാടുകള്‍ - ആയുര്‍വ്വേദം, ടൂറിസ്സം എന്നിവയുടെ കീഴില്‍ വരും( ഉദാ: ഐസ്ക്രീം, വിതുര, ലേറ്റസ്റ്റു- കോതമംഗലം) ഫെമിനിസ്റ്റുകള്‍ സ്ത്രീ പീഠനമെന്നു വെറുതെ പറയും.
4. ഹവാല ഇടപാടുകള്‍ - കറുപ്പു വെളുപ്പാക്കുക(മത ഭീകരരുടെ ബാങ്കിങ്ങു മേഘല. വിദേശ നാണയ വ്യാപാരം എന്നു പേര്)
5. ഗുണ്ടാ- കൂലിത്തല്ലു ഇടപാടുകള്‍ - റിക്കവറി സര്‍വീസ്( ലേബര്‍ സപ്ലെ - ബ്ലേഡ് വ്യാപാരികള്‍ക്കും, പെണ്ണുകച്ചവടക്കര്‍ക്കും സെക്യൂരിട്ടിയും, റിക്കവറിയും ചെയ്യുന്ന അന്തസ്സുള്ള പണീ)
6. ബ്ലേഡു ബിസിനസ്സ് - ബാങ്കിങ്ങ് ( കൊള്ള പലിശക്കാരന്- പ്രൈവറ്റ് ബാങ്കിങ്ങ്)
7. സന്ന്യാസം ,ധ്യാനകേന്ദ്രം, ആള്‍ദൈവം - മതം ആത്മീയം ഈ മേഘലയില്‍ ഉള്ളവര്‍ക്കു ശോഭിക്കാന്‍ പറ്റിയ മള്‍ട്ടി നാഷനല്‍ വ്യാപാരം. - പണത്തോടൊപ്പം സ്വാധീനം അതാണു ഇതിന്റെ പ്രത്യേകത.
8. കള്ളകടത്ത് (എക്സ്പോര്‍ട്ടു - ഇമ്പോര്‍ട്ട് നേരേയല്ലത്ത വഴിയില്‍ കൂടി- ) ഭീകരര്‍ക്കു ആയുധവും മറ്റും.
9. മാഫിയ... മണല്‍, അരി, ഭൂമി...... (കേള്‍ക്കുമ്പോള്‍ നല്ല രസ്സമുള്ള പേരു. അല്ലെ?)ഔ.....
10. രാഷ്ട്രീയം - ലോ ഇന്‍വെസ്റ്റ്മെന്റ് - ഹൈ ഇന്‍കം, പക്ഷെ നല്ല തൊലിക്കട്ടി വേണം - അച്ചുമാമനെ പ്പോലെ ആയിട്ടു കാര്യമില്ല -
(ഷെയര്‍ മര്‍ക്കറ്റില്‍ താമസമില്ലാതെ ലിസ്റ്റു ചെയ്യുന്നതാണു)
വായനക്കാര്‍ക്കു പുതിയതായി ലിസ്റ്റ് ചേര്‍ക്കാവുന്നതാണു - അംഗത്വം സൌജന്യം
Monday, 3 March 2008
ചില ബ്ലൂചിപ്പു വ്യാപാരങ്ങള്‍!
എഴുതിയതു ഒരു “ദേശാഭിമാനി” at 3/03/2008 07:25:00 pm 7 വായനക്കാരുടെ പ്രതികരണങ്ങൾ
Subscribe to:
Posts (Atom)