പടവാളിന്റെ ഉടമ, ശ്രീ അനൂപ് എസ് നായർ, .....
താങ്കൾ എന്നെയും, എന്നെപോലെ ബ്ലൊഗിൽ നിന്നും കാണാതിരുന്ന പലരേയും, ഓർമ്മിക്കുകയും, ഞങ്ങളെ പറ്റി അനേഷിക്കുകയും ചെയ്തു "ഒരു ബ്ലോഗർ എന്താകാണം" എന്ന തലക്കെട്ടിൽ എഴുതിയ ബ്ലോഗിനു നന്ദി പറയട്ടെ!
വ്യക്തിപരവും, ഔദ്യോഗികവും, പിന്നെ ശാരീരികമായ പലകാരണങ്ങളും കുറച്ച് നാൾ മറി നിൽക്കാൻ ഇടയാക്കി.
പഴയ ബ്ലൊഗേൾസിൽ മിക്കവാറും ആളുകൾ സജ്ജീവാമായിതന്നെ ഉണ്ട്ല്ലോ! നവാഗതരായി ധാരാളം പേർ വന്നുകൊണ്ടുമിരിക്കുന്നു. അങ്ങനെ "ബ്ലോലോകം വളരുന്നു, വിദേശങ്ങളിൽ നിന്നും, സ്വന്തമാം നാട്ടിലേക്കു"....
അതിരിക്കട്ടെ!...
മനോരമ ദിനപത്രം, മാഫിയ കുടുംബത്തിൽ പെട്ട പുതിയ വർഗ്ഗ്ത്തിനു പേർ നൽകിയിരിക്കുന്നു.അതാണു "ആത്മീയ മാഫിയ!"
അങ്ങനെ കേരളം പലതുകൊണ്ടും വളരുകയാണു! അഭിമാനിക്കാം....