പാക്കിസ്താനിലെ ജമാ അത്തു ഉദ് ദുവായെന്ന മത സംഘടനയിൽ നിന്നും നമുക്കു പ്രത്യേകിച്ചു കേരളത്തിനു പഠിക്കെണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ടു. മത സ്ഥാപനങ്ങൾക്കു വിദ്യാഭ്യാസം, ആതുര സേവ എന്നീ പ്രധാനപ്പെട്ട അടിസ്താന ജനസേവനം ഏൽപ്പിച്ചു കൊടുത്താൽ അവസാനം അതു ഭസ്മാസുരന്റെ രൂപത്തിൽ രാജ്യത്തിനു തന്നെ ഭീഷണി ആയേക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ തങ്ങളുടെ മതാചാരങ്ങളും മതപ്രബോധനങ്ങളും പിഞ്ചുമനസ്സുകളിലേക്കു പകർന്നു, അതു മതത്തിന്റെ പ്രചരണത്തിനായി ഉപയോഗിക്കാൻ നല്ല ഒരു ഉപാധി ആണു. അതുപോലെ ആതുരസേവനവും, മതസ്വാധീനം വളർത്താൻ വളരെ ഉപയോഗപ്രദമായ ഒരു രംഗമാണു.
സർക്കാരുകൾ ജനസേവനത്തിൽ നിന്നു ഒളിച്ചോടുകയും, കടമ നിറവേറ്റാതെ വരികയും ചെയ്യുമ്പോൾ ഈ അവസരം അധികാര മോഹികളായ മതക്കാരും, ചിലപ്പോൾ അധോലോക സംഘങ്ങൾ പോലും ഈ വിടവു നികത്തി ജനങ്ങളിൽ വിശ്വാസം വളർത്തി സമാന്തര ശക്തിയായി വളർന്നു, അവസാനം എളുപ്പത്തിൽ ഒഴിവാക്കാൻ വയ്യാത്ത വൻ ശക്തിയായി തീർന്നേക്കാം. (ബോമ്പെയിൽ ദാവൂദ് ഇമ്പ്രാഹിമിനും മറ്റും വലിയ ജനപിന്തുണ ഉണ്ട് എന്നു കേട്ടില്ലേ?)
ജമാ അത്തു ഉദ് ദുവായെന്ന മതസംഘടന പാക്കിസ്താനിൽ 500ൽ പരം വിദ്യാലയങ്ങളാണു നടത്തുന്നതു. അത് പോലെ തന്നെ ആശുപത്രികളും നടത്തുന്നുണ്ട്. ഇവർ തന്നെ യാണു ഭീകരന്മാരേയും അക്രമികളേയും വാർത്തെ ടുക്കുന്നതും ലോകത്തു അക്രമം വളരാൻ കൂട്ടുനിൽക്കുന്നതും. ഇവരെ നിരോധിക്കാൻ ഇന്നു പാക് സർക്കാരിനു എളുപ്പത്തിൽ സാധിക്കുകയില്ല. ഇവർക്കെതിരെ നടപടികൾ കഠിനമായിട്ടെടുത്താൽ വമ്പിച്ച ജനരോഷം ഒരു പക്ഷേ പാക്കിസ്ഥാനിൽ ഉണ്ടാകും. ഇവരിൽ നിന്നുമുള്ള സമ്മർദ്ദമായിരിക്കണം പലപ്പോഴും പാക് അധികാരികൾക്കു ബോബെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എങ്ങും തൊടാത്ത പ്രസ്ഥാവനകൾ നടത്തേണ്ടി വരുന്നതു.
ഞാൻ പറഞ്ഞു വന്നതു, നമ്മുടെ സർക്കാരും, സാമ്പത്തിക പരാധീനതകൾ പറഞ്ഞു വിദ്യാലങ്ങളുടെ നടത്തിപ്പും, ആതുര സേവനവും, കാശുള്ളവരോട് നടത്താൻ പറഞ്ഞാണല്ലോ സ്വകാര്യ പള്ളിക്കുടങ്ങളും, പഞ്ചനക്ഷത്ര ആശുപത്രികളും നടത്താൻ അനുമതി നൽകുന്നത്തു. കേരളത്തിൽ അങ്ങോളമിങ്ങോളം ഈ സ്ഥാപനങ്ങൾ ധാരാളമായി ഉണ്ട്. ഇവയിൽ 85% ന്യൂനപക്ഷങ്ങളുടെ സ്ഥാപനമാണു. ഈ സ്ഥാപനങ്ങൾ എല്ലാം തന്നെ അവരുടെ മത പ്രബോധനവും നടത്തുന്നുണ്ട്. ഇതു ദേശീയതാൽപര്യങ്ങൾക്കു വിരുദ്ധമായ കാര്യമായി പരിണമിക്കുന്ന കാലം വിദൂരമല്ല എന്നു എന്റെ മനസ്സു പറയുന്നു. പലപ്പോഴും അധികാരസ്വരത്തിൽ വിലപേശാൻ ഈ മത സ്ഥാപനങ്ങൽ തുനിഞ്ഞിട്ടുള്ളതു ഇതിനു മുന്നോടിയാണു. ഈ വക സ്ഥാപനങ്ങളുടെ പരിപൂർണ്ണ നടത്തിപ്പു സർക്കാരിൽ നിക്ഷിപ്തമാകേണ്ടതുണ്ടു. മുതലിറക്കിയവർ തന്നെ സ്ഥാപനത്തിന്റെ അധികാരികളോ ഓഹരി ഉടമകളോ ആയി നിന്നു, സർക്കാരിന്റെ മേൽനോട്ടത്തിൽ അന്തർദ്ദേശീയമായി ഏകീക്രുതമായ ശൈലിയിൽ ഈ സ്ഥാപനങ്ങ്നൾ നടത്തികൊണ്ടുപോകാൻ സംവിധാനം ചെയ്യേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസവും, രോഗശുശ്രൂഷയും, കഠിനമായ വ്യാപാരവൽക്കരണത്തിനു ഇടയായിരിക്കുന്നു. എന്നാൽ ഭാരതീയ സംസ്കാരമനുസരിച്ചു ഇതു ദാനമായി ചെയ്യേണ്ട കർമ്മങ്ങളാണു.
ഇതിൽ ചില മതങ്ങളുടെ നിയന്ത്രണം വിദേശ ആസ്ഥാനങ്ങൾ എടുക്കുന്ന തീരുമാനമനുസരിയച്ചാണു എന്ന ഊഹാപോഹങ്ങൾ ഉള്ളപ്പോൾ സർക്കാർ ചില നിയന്ത്രണങ്ങൾ തീർച്ചയായും നടത്തേണ്ടിയിരിക്കുന്നു.
താനിരിക്കേണ്ടിടത്ത് താനിരുന്നില്ലങ്കില്‍.... (അവിടെ വല്ല പട്ടീം പൂച്ചേം കയറിയിരുന്നു .......)
Monday, 15 December 2008
താനിരിക്കേണ്ടിടത്ത് താനിരുന്നില്ലങ്കില്‍....
എഴുതിയതു ഒരു “ദേശാഭിമാനി” at 12/15/2008 08:09:00 pm 3 വായനക്കാരുടെ പ്രതികരണങ്ങൾ
കര്‍മ്മത്തിനനുസരിച്ചുള്ള കര്‍മ്മഫലം ആര്‍ക്കാണാങ്കിലും കിട്ടിയേക്കാം
ബാഗ്‌ദാദ്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇറാഖ് സന്ദര്‍ശനത്തിനെത്തിയ ജോര്‍ജ് ബുഷിന് നേരെ ചെരുപ്പെറിഞ്ഞു. ബാഗ്‌ദാദില്‍ ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍-മാലികിനൊപ്പം വാര്‍ത്താസമ്മേളനം നടത്തുമ്പോഴാണ് അല്‍-ബാഗ്‌ദാദിയ ന്യൂസ് റിപ്പോര്‍ട്ടര്‍ അല്‍ സെയ്‌ദി തന്റെ രണ്ട് ഷൂസുകളും ബുഷിന് നേരെ വലിച്ചെറിഞ്ഞത്. ബുഷിനെ തെറിപറഞ്ഞുകൊണ്ടായിരുന്നു ഷൂസേറ്.
കര്‍മ്മത്തിനനുസരിച്ചുള്ള കര്‍മ്മഫലം ആര്‍ക്കാണാങ്കിലും കിട്ടിയേക്കാം
എഴുതിയതു ഒരു “ദേശാഭിമാനി” at 12/15/2008 05:18:00 pm 1 വായനക്കാരുടെ പ്രതികരണങ്ങൾ
Subscribe to:
Posts (Atom)