Sunday, 20 January 2008

ആലോചിച്ചിട്ടു ഒരു പിടിയും കിട്ടുന്നില്ല!

കുറച്ചു ദിവസമായി എന്റെ അല്പ ബുദ്ധിയില്‍ ഒരു സംശയം കിടന്നു ശല്യം ചെയ്യുന്നു. എന്നെ സംബദ്ധിച്ചിടത്തോളം - പൂച്ചക്കു പൊന്നു ഉരുക്കുന്നിടത്തു എന്തു കാര്യം എന്ന പോലെ ആണ്.

സംശയം ഇതാണു, :- ഇപ്പോള്‍ കേരളത്തിന്റെ വ്യവസ്സായ തലസ്ഥാനത്തു അനേക കോടീ രൂപയുടെ നിക്ഷേപങ്ങള്‍ ബഹുരാഷ്ട്രകമ്പനികള്‍ നടത്തിവരികയാണല്ലോ!. ഇവ എല്ലാം, സ്വകാര്യ കമ്പനികളാണു. നമ്മുടെ സര്‍ക്കാരിന്റെ പങ്കാളിത്തം നിസ്സാരം മാത്രം! മിക്കതിലും ഒരു പങ്കാ‍ളിത്തവുമില്ല!.

ഈ സംരംഭങ്ങള്‍ക്കെല്ലൊം 100 കണക്കിനേക്കര്‍ ഭൂമിയാണു, നമ്മുടെ റവന്യൂ വകുപ്പു വില്‍ക്കുന്നതു. ഉദാഹരണത്തിനു കളമശേരിയിലെ സൈബര്‍ സിറ്റിക്കുവേണ്ടിയുള്ള സ്ഥലം തന്നെ എടുക്കാം. സര്‍ക്കാരിന്റെ പൊതുമേഘലാ സ്ഥാപനത്തിന്റെ സ്ഥലം സ്വകര്യ സ്ഥപനങ്ങള്‍ക്കു വില്‍ക്കുമ്പോള്‍, ഭാവിയില്‍, അവരുടെ ബിസിനസു ലാഭകരമല്ലന്നു പറഞ്ഞു പിന്‍‌വാങ്ങി സ്ഥലം മറ്റാവശ്യങ്ങള്‍ക്കു മറിച്ചു വില്‍ക്കുകയോ മറ്റോ ചെയ്യാന്‍ സാധ്യതകല്‍ ഇല്ലേ?

സര്‍ക്കാര്‍ പലകാര്യങ്ങളിലും തിടുക്കം കൂട്ടി കരാറുകള്‍ വയ്ക്കുമ്പോള്‍- അതിന്റെ പുറകില്‍ എന്തെങ്കിലും
കാര്യമുണ്ടോ എന്നു, നിയമജ്ഞര്‍ അന്വേഷിക്കേണ്ടതില്ലേ? ഇങ്ങനെ ഉള്ള ക്രയവിക്രയങ്ങള്‍ നടത്തുന്നതിനു മുമ്പു, തുട്ങ്ങാന്‍ പോകുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുരീതികളും, അവര്‍ കൊടുക്കുന്ന ഗ്യാരണ്ടിയും, പൊതുജനങ്ങളുടെ കൂടീ അറിവിലേക്കു പരസ്യപ്പെടുത്തേണ്ടതല്ലേ?

ഇതിനു ഏറ്റവും നല്ല മാര്‍ഗ്ഗം, ഇത്തരം സംരംഭകര്‍ക്കു ഭൂമി ദീര്‍ഘ്കാല പാട്ടത്തിനു കൊടുക്കുന്നതല്ലേ? അപ്പോള്‍ സര്‍ക്കാര്‍ ഭൂമി അന്യധീനപ്പെടാതെയും, സ്ഥിരമായ വരുമാനവും സര്‍ക്കാരിനു ലഭിക്കില്ലേ?
കമ്പനികള്‍ക്കു മുടല്‍ മുടക്കും കുറയും, മാത്രമല്ല, ആതുകയുടെ പലിശയുടെ ഒരുചെറിയ അംശമേ പാട്ടത്തുകയായി സര്‍ക്കാരിനു നല്‍കേണ്ടിയും വരികയുള്ളു. അപ്പോള്‍ സംരഭകര്‍ക്കു കൂടുതല്‍ ലാ‍ഭവും അല്ലേ!

അതോ --------- ഇതിനുള്ളില്‍ ------വേറെ --------- എന്തെങ്കിലും ----?????????

സംശയം മാത്രമാണേ.............