Tuesday, 30 December 2008

ഇപ്പോഴെ മുതല്‍ ഇതൊന്നു മനസ്സിലാക്കിയാല്‍‌ ....

മാന്ദ്യം നേരിടാന്‍ ഭക്ഷണപ്പൊതി ശീലമാക്കണമെന്ന്‌ സ്‌കോറ്റിയ ബാങ്ക്‌

ടൊറോന്‍േറാ: സാമ്പത്തികമാന്ദ്യത്തെ നേരിടാന്‍ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കണമെന്ന്‌ കനേഡിയന്‍ ബാങ്ക്‌.

മാന്ദ്യത്തെ നേരിടാന്‍ ഒരുങ്ങാന്‍ ബാങ്ക്‌ പുറത്തിറക്കിയ ലഘുലേഖയിലാണ്‌ ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്‌. ചെലവുകുറയ്‌ക്കാനും കടങ്ങള്‍കഴിയുന്നതും വീട്ടാനും എല്ലാദിവസവും പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നത്‌ ഒഴിവാക്കാനും നിര്‍ദേശിച്ചിരിക്കുന്നത്‌ സ്‌കോറ്റിയ ബാങ്കാണ്‌. 50 രാജ്യങ്ങളില്‍ ശാഖകളുള്ള സ്‌കോറ്റിയ കാനഡിയിലെ രണ്ടാമത്തെ വലിയ ബാങ്കാണ്‌. ജീവിത ചെലവുകുറച്ച്‌ ആ തുക കടം വീട്ടാനോ സമ്പാദ്യത്തിനോ ഉപയോഗിക്കണമെന്നാണ്‌ ബാങ്ക്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. കടങ്ങളുടെ പലിശനിരക്കിനെക്കുറിച്ച്‌ സ്വയം ബോധ്യവാനാകണം. പുറത്തുനിന്നും കഴിക്കുവാനായി വീട്ടില്‍ നിന്നുള്ള ഭക്ഷണപ്പൊതി ശീലമാക്കണമെന്നും ബാങ്ക്‌ ഉപദേശിക്കുന്നു. മാസികകളുടെയും മറ്റും വരിസംഖ്യയിലും കുറവുവരുത്താനും ബാങ്ക്‌ നിര്‍ദേശിക്കുന്നുണ്ട്‌. പകരം ലൈബ്രറികള്‍ സന്ദര്‍ശിക്കാനാണ്‌ ഉപദേശം. : ഇത്രയും മാത്രുഭൂമിയിലെ വാര്‍ത്തയാണു.

മേല്‍‌ പറഞ്ഞ കാര്യം പണ്ടേ മുതല്‍‌ ശീലമാക്കിയിരുന്നെങ്കില്‍‌ ഇന്നു കാണുന്ന സാമ്പത്തിക പ്രതിസന്ധി ഒരു പക്ഷേ ഉണ്ടാകുമായിരുന്നില്ല.

വീട്ടീള്‍‌ നിന്നും രണ്ടോ മൂന്നോ കിലോമീറ്റര്‍‌ ദൂരെയുള്ള ജോലിസ്ഥലത്തേക്ക് ജോലിക്കാര്‍‌ ബൈക്കില്ലാതെ പോകില്ല. ചിലര്‍ക്കു കാറുതന്നെ വേണം. കുട്ടികള്‍ക്കു സ്കൂള്‍ബസിലോ തിക്കിതിരക്കി ഞെരിഞ്ഞമർന്നു തന്നെ പോകണം. ഇത്രയും ചെറിയ ദൂരം നടന്നു പോകാനെ ഉള്ളു. ആരോഗ്യത്തിനും, പരിതസ്ഥിതിക്കും, മടിശീലക്കും ഈ ചെറുദുരങ്ങൾ നടന്നു പോയാല്‍‌ എത്രയോ നല്ലതു. എന്നാൽ അവരെങ്ങനെ നടക്കും? മനുഷ്യരെ മടിയന്മാരാക്കി മാറ്റി മുതലാളിമാര്‍‌ അവരെ കറവപശുക്കളാക്കിതീര്‍ത്തിരിക്കുകയല്ലേ?
മടിയുടെ കൂടെ പൊങ്ങച്ചവും അവര്‍‌ വിതരണം ചെയ്യും പരസ്യത്തിലൂടെ. മനുഷ്യന്റെ ഈഗോയെ മുതലെടുക്കുന്ന പരസ്യങ്ങള്‍! അതേറ്റുപിടിക്കാൻ വിവരം കെട്ട ചില വീട്ടമ്മമാരും, അവരുടെ ട്രെയിങ്ങിൽ അമുൽ‌പാലും, ടിൻഫുഡും കഴിച്ചു വളരുന്ന വളരുന്ന (വിവരവും ബുദ്ധിയും ഒഴിച്ചു) കുറെ പിള്ളാരും! :)

ഇനിയെങ്കിലും പഠിക്കുക.... ചുറ്റും കാണുന്ന അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ഇനിയും മുന്നോട്ട് പോയില്ലങ്കിൽ, ഭൂമി നരകതുല്യമാവും!

ആര്‍ഭാടമല്ലല്ലോ സന്തോഷം തരുന്നതു! മനശാന്തിയല്ലേ! ആരോഗമുള്ള ശരീരം, അത്യാവശ്യ സമ്പാദ്യം, വ്രുത്തിയോടെ വീട്ടിലുണ്ടാക്കിയ ആഹാരം, മറ്റു മനുഷ്യരെ സഹായിക്കാനുള്ള സന്‍‌മനസ്സ്, മറ്റുള്ളവരുടെ സംത്രുപ്തി കാണാനുള്ള ആഗ്രഹം.... ഇത്രയുമൊക്കെയുണ്ടോ, .... വെരി ഗുഡ്! അയാൾ ഒരു ആവരേജ് മനുഷ്യനായി!

നമ്മുടെ നാട്ടിലുള്ളവര്‍‌ ഇപ്പോഴീകാണുന്ന വികസനപ്രവർത്തനത്തോടനുബന്ധിച്ചു “പത്തു പുത്തൻ” കണ്ട് നെഹ്ലിക്കാതെ, ഇപ്പഴേ മുതല്‍ ഇതൊന്നു മനസ്സിലാക്കിയാല്‍‌ .... വരുന്ന തലമുറക്കു നല്ലതു.