Sunday, 14 December 2008

വെല്ലുവിളിയൊടുകൂടിയ ഒരു അപേക്ഷ :

തീവ്രവാദ്ത്തിനും ഭീകരതക്കും എതിരേ പോരാടുന്ന അമേരിക്കൻ സർക്കാറിനോടും,, നമ്മുടെ ഭാരത സർക്കാരിനോടും അതുപോലെ മറ്റു സമാനമായ രീതിയിൽ പൊരുതികൊണ്ടിരിക്കുന്ന എല്ലാ ലോകരാഷ്ട്രങ്ങളോ ടും വെല്ലുവിളിയൊടുകൂടിയ ഒരു അപേക്ഷ :

നിങ്ങൾക്കു ചങ്കൊറപ്പുണ്ടണ്ട്ങ്കിൽ അവധി വ്യാപാരവും, സ്റ്റോക്കുമാർക്കറ്റും, കമ്മോഡിറ്റി ട്രേഡിങ്ങും നിർത്തലാക്കുക! ഇതു തീവ്രവാദികളെപ്പോലെ തന്നെ സാധാരണക്കാർക്കും ദരിദ്രർക്കും ഭീഷണിയാണു. ഇതു ഇല്ലാത്ത വില ക്രുത്രുമമായി സ്രുഷ്ടിക്കുന്നതുമൂലം സാധാരണക്കാർക്കു ആഹാരം വരെ അക്രമവിലക്കു വാങ്ങേണ്ടി വരുന്നു. ലോകത്തു കൂടുതൽ ദരിദ്രരെ സ്രുഷ്ടിക്കുന്ന മെഷ്യനറിയാണു അവധിവ്യാപാര സംഘങ്ങളും, സ്റ്റോക്കുമാർക്കറ്റും.

(ഇതെ തൊട്ടു കളിക്കാൻ നിങ്ങൾക്കു പുളിക്കും എന്നു എനിക്കറിയാം...എന്നാലും,...)

വ്യാപാരങ്ങൽ നേരിട്ടു ഫിസിക്കൽ സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ചു നിശ്ചയിക്കുന്ന ഒരു വ്യവസ്ഥിതി ആണു വേണ്ടതു. അല്ലാതെ ചൂതാട്ടക്കാരുടെ ലാഭനഷ്ടത്തിനനുസരിച്ചാകരുതു.

ധ്യൈര്യമുള്ളവർ ഇതിനെതിരേ സമരം ചെയ്യട്ടേ!