ഇന്നെന്റെ മനസ്സിലേക്കു അവിചാരിതമായി ഒരു പഴയ സഹപ്രവര്‍ത്തകയായിരുന്ന പെണ്‍കുട്ടിയുടെ രൂപം കടന്നുവന്നു.
ദുബായില്‍ വച്ചു പ്രേമിച്ചു വിവാഹിതരായ ഒരു സിന്ധി സ്ത്രീയുടേയും ബംഗ്ലാദേശി പിതാവിന്റേയും മകളായിരുന്നു ഈ കുട്ടി. സാധാരണ പ്രേമവിവാഹകഥകള് പോലെ ഒന്നു രണ്ടുകുട്ടികളായപ്പോള്‍ പരസ്പരം വഴിപിരിയിയാന് ഇവരും തീരുമാനിച്ചു. അങ്ങനെ കുട്ടിക്കാലം മുതലേ മാതാപിതാക്കളൂടെ പരസ്പര സ്നേഹം കാണാനോ അവരില്‍ ആരുടേയെങ്കിലും ലാളന ലഭിക്കാനോ സാധിക്കാതിരുന്ന ഈ കുട്ടി ഞങ്ങളോടൊപ്പം ജോലിക്കു ചേര്‍ന്ന ശേഷം എന്നോട് പെരുമാറിയിരുന്നതു മകളുടെ സ്നേഹപ്രകടനങ്ങളോടെ ആയിരുന്നു! പ്രവാസി ആയ എനിക്കും ഈ കുട്ടിയേക്കാള്‍ മുതിര്‍ന്ന മകളും മകനും നാട്ടിലുണ്ട്! അവരുമായുള്ള വേര്‍പാടിന്റെ വേദന ഇവളായിരുന്നു അക്കാലത്ത് എന്നില്‍ നിന്നും അകറ്റിനിര്‍ത്തിയിരുന്നത്!
ഒരു ദിവസം എനിക്കു മാനസ്സികമായി സംഘര്‍ഷം നേരിട്ടു ആകെ മൌനിയും, വിഷണ്ണനുമായി ഞാന്‍ ആരേയും പ്രതേകിച്ചു ശ്രദ്ധിക്കാതെയിരുന്നപ്പോള്‍ എന്റെ മൊബൈലില്‍ ഒരു s m s വരുന്നു!
അതു തുറന്നു നോക്കിയപ്പോള്‍ കണ്ടതു:
‘NAIRJI,
ALWAYS REMEBER LIFE IS NEVER WITHOUT A PROBLEM,
NEVER WITHOUT DIFFICULTY,
NEVER WITHOUT HURTFUL MOMENTS,
BUT - NEVER WITHOUT GOD TO LEAN ON.”
SENDER:............
ON .....................
അതു വായിച്ചു കഴിഞ്ഞു മുന്നോട്ടു നോക്കിയപ്പോള്‍ ഒരു ഗ്ലാസ് വെള്ളവും ചുണ്ടില്‍ ഒരു പുഞ്ചിരിയുമായി ആ കുട്ടി മുന്നില്‍. മറക്കാന്‍ വയ്യാത്ത ചില നിമിഷങ്ങള്‍ ചിലപ്പോളൊക്കെ വീണു കിട്ടുന്നതു ഇങ്ങനെയൊക്കെയാണു!
ഇന്നും ഞാന്‍ ഈ മെസ്സേജ് ഡിലീറ്റ് ചെയ്തിട്ടില്ല! ഇന്നും പലപ്പോഴും ധൈര്യം തരുന്നതു ഈ ചെറിയ മെസ്സേജു ആണു !
ആ മകളോടൊപ്പം എന്റെ ആശിര്‍വാദം എന്നും ഉണ്ടാകും!
Thursday, 23 October 2008
ആ മകളോടൊപ്പം
എഴുതിയതു ഒരു “ദേശാഭിമാനി” at 10/23/2008 04:04:00 pm 3 വായനക്കാരുടെ പ്രതികരണങ്ങൾ
Subscribe to:
Posts (Atom)