Friday, 22 February 2008

ന്യൂനപക്ഷ ക്ഷേമത്തിന് വകുപ്പ് വേണം

എല്ലാ ജാതി, മത, വര്‍ഗ്ഗപ്രീണനങ്ങളോടു എതിര്‍പ്പുള്ള ആളായി പോയി ഞാന്‍ എഴുതുന്ന കാര്യങ്ങളില്‍ അതു പ്രത്യക്ഷമായും പരോക്ഷമായും കാണാന്‍ സാധിക്കും. ഞാന്‍ കണ്ട മത ഭ്രാന്തന്മാരുടെ ലോകം എന്നെ അങ്ങനെ ആക്കിതീര്‍ത്തു- അതിനെന്നോടു വായനക്കാര്‍ ക്ഷമിക്കണം.

ന്യൂനപക്ഷ ക്ഷേമത്തിന് വകുപ്പ് വേണം

ശ്രീ പാലോളി മുഹമ്മദ് കുട്ടിയുടെ റിപ്പോര്‍ട്ട് വളരെ അധികം പഠിച്ചിട്ടായിരിക്കും അദ്ദേഹം ഈ റിപ്പോര്‍ട്ട് ഉണ്ടാക്കിയിരിക്കുക. ഒരു വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ മാറ്റാന്‍ ആ വിഭാഗത്തിനു കുറെ സ്കൂളുകള്‍ അനുവദിച്ചതുകൊണ്ടു കാര്യമായോ? ഏതെങ്കിലും വിദ്യാലയം സാംബത്തിക ലാഭം ഉദ്ദേശിച്ചല്ലാതെ സ്വന്തം മതത്തിലെ കു ട്ടികളുടെ ഭാവിയെ കരുതി തുടങ്ങിയതായി അറിയാമോ? ആ സ്കൂളുനടത്തുന്ന മാനേജ്മെന്റിനല്ലാതെ മറ്റാര്‍ക്കെങ്കിലും എന്തെങ്കിലും സാമ്പത്തികലാഭം ഉണ്ടാകാറുണ്ടോ?വിദ്യാഭ്യാസത്തിലെ പിന്നോക്കാവസ്ഥ് മാറാന്‍ സ്കൂളില്‍ കുട്ടികളെ വിട്ടു പഠിപ്പിക്കുവാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുകയാണു വേണ്ടതു.ഇപ്പോള്‍ തന്നെ നായന്മാരുടെ എന്‍ എസ്സ് എസ്സ് സ്കൂളുകള്‍, കൃസ്ത്യാനികളായിട്ടുള്ള വിവിധ വിഭാഗങ്ങളുടെ സ്കൂളുകള്‍, മുസ്ലീം സമുദായത്തിന്റെ സ്കൂളുകള്‍! ഏതു വിഭാഗത്തിന്റെ വിദ്യാലയമാണോ, ആവിഭാഗത്തിന്റെ മതസ്വാധീനം ആവിദ്യാലയങ്ങളുടെ അന്തരീക്ഷത്തില്‍ കാണുവാനും സാധിക്കും. വിദ്യാലയങ്ങള്‍ പരോക്ഷമായിട്ടാണങ്കിലും മത സ്ഥാപനങ്ങളായി തീരും.ആരും അംഗീകരിക്കില്ല എന്നു ഉറപ്പാണങ്കില്‍ പോലും, കാര്യങ്ങള്‍ നിര്‍ദേശിക്കാം!

1)വിദ്യാഭാസത്തിലുള്ള പിന്നോക്കാവസ്ഥ മാറ്റാന്‍ പ്ലസ് റ്റു വരെ യുള്ള വിദ്യാഭാസം നിയമം മൂലം നിര്‍ബ്ബന്ധമാകൂക.

2)ദാരിദ്യരേഖക്കു താഴെയുള്ള എല്ലാവര്‍ക്കും ഫീസും, പഠനോപകരണങ്ങളും സൌജന്യമാക്കുക

3)എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും മതപരമായ ആചാരങ്ങളും, മത ചിഹ്നങ്ങളും നിര്‍ബ്ബന്ധ്മായും ഒഴിവാക്കുക.

4)കേരളത്തില്‍ വിദ്യാര്‍ത്ഥിളും ആദ്ധ്യാപകരുമില്ലാത്ത അനേകം സര്‍ക്കാ‍ര്‍ സ്കൂളുകള്‍ ഉണ്ടു. അവ പുനരുദ്ധരിക്കുക.

5) സര്‍ക്കാര്‍ സ്കൂളുകളികും, സ്വകാര്യസ്കൂളുകളിലും ഒരേ തരത്തിലുള്ള പഠന നിലവാരം ഉറപ്പുവരുത്തുക.പച്ചപരമാര്‍ത്ഥം

(ന്യൂനപക്ഷം എന്നാല്‍ ഇവിടത്തെ മുതലാളിമാരും, രാഷ്റ്റ്രീയക്കാരും, മത നേതക്കന്മാരുമാണു. അവര്‍ എണ്ണത്തില്‍ കുറവ് ആയതിനാല്‍ അവരുടെ നിലനില്‍പ്പിനു വേണിയാണു എല്ലാം -ഭൂരിപക്ഷം എന്നാല്‍ ദരിദ്രനാരായണന്മാര്‍ ഇതു പച്ചയായ സത്യം)
മതത്തില്‍ അധിഷ്ടിതമായ ന്യൂന ഭൂരിപക്ഷം മനുഷ്യനെ തമ്മില്‍തമ്മില്‍ അകറ്റിനിര്‍ത്താനും, മത നേതക്കള്‍ക്കു രാഷ്ട്രീയക്കാരോടു വില പേശാനുള്ള ഒരു തുറുപ്പു ചീട്ട്.
26ഉം(മുസ്ലീം) 20ഉം (ക്രിസ്ത്യന്‍)ശതമാനക്കാരുടെ വോട്ട് ആരു ഭരിക്കും എന്നു തീരുമാനിക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായകപങ്കാണു വഹിക്കുന്നതു.
പിന്നെഉള്ള 52%ക്കാരില്‍ ഒരു വിഭാഗം ഉണ്ടു, പുലര്‍ന്നാല്‍ അന്തിയാക്കാന് കഷ്ടപ്പെടുന്നവര്‍. തലമുറകളായിട്ട് അവര്‍ ന്യൂനപക്ഷമാണു. ദരിദ്രവാസികള്‍. അവര്‍ക്കു സംഘ്ടനയില്ല, തല എണ്ണി കാണിച്ചു കൊടുത്തു ഓട്ടിനു വിലയായി വിദ്യാലയങ്ങളും, മെഡിക്കല്‍ കോളേജുകളും വാങ്ങാന്‍ പറ്റിയ വ്യാപാര പരിചയമുള്ള പുരോഹിതരില്ല.

അവനു വക്കീലില്ല, കോടതി ഇല്ല.......... അവനു പലപ്പോഴും അവന്‍ പോലും ആരുമല്ല!

ആര്‍ക്കും സ്വയം തനിക്കും വേണ്ടാത്ത വെറും ദരിദ്രവാസികള്‍!