Saturday, 8 December 2007

ഇതു നമുക്ക് പുന്ണ്യ കാലം

മണ്ഡലക്കാലം - മലയാളികളായ ഇന്ത്യാക്കാര്‍ക്കു പുണ്യമാസമാണു!

വൃശ്ചികകുളിരില്‍, രാവിലെ കുളിച്ചുള്ള ക്ഷേത്രദര്‍ശനം, ശരണം വിളികള്‍, വലിയവനും ചെറിയവനും എന്ന വ്യത്യാസമില്ലാതെ, പരസ്പരം, ഒരേ പേരു വിളിച്ചു സംബോധന ചെയ്യുന്ന സൌഹാര്‍ദ്ദം! പരസ്പരം “സ്വമീ” മത്രം! സ്വാമീ! (ഇതെന്റെ ചെറുപ്പത്തിലെ ഓര്‍മ്മയാണു)

അറബിയായിരുന്ന, ‘വാവരു‘ സ്വാമിയെ, ആത്മമിത്രമായി “സഹോദരതുല്യം” കണക്കാക്കി, ജനങ്ങളില്‍ സൌഹാദ്ദത്തിന്റെ മാതൃക കാണിച്ച ശ്രീ അയ്യപ്പസ്വാമി, നമ്മുടെ മാര്‍ഗ്ഗദര്‍ശി ആകട്ടെ! “അവിടത്തെ പ്രസാദമായി --അപ്പത്തിനും അരവണക്കും ഒപ്പം തന്നെ, സൌഹാര്‍ദ്ദവും, നൈര്‍മല്യവും, സാഹോദര്യവും- കൈ നീട്ടി വാങ്ങി അനുഗ്രഹീതരാവൂ!”

അഹംങ്കാരവും, ആര്‍ത്തിയും, അസമത്വവും, സ്വര്‍ത്ഥതയുമെല്ലാം --അലിഞ്ഞു തീരട്ടെ!

വെറും ഒരു സിനിമാപ്പാട്ട്:

ഈശ്വരന്‍ ഹിന്ദുവല്ലാ!
ഇസ്ലാമല്ലാ!

കൃസ്ത്യാനിയല്ലാ
ഇന്ദ്രനും, ചന്ദ്രനുമല്ലാ! ....


പിന്നയോ,...........?

" THE GODS OWN COUNTRY" -

കൊടുംകാറ്റ് വീഴും മുമ്പേ....( a reminder!)

ഇന്ത്യയിലൊട്ടാകെ വന്‍‌കിട കുത്തകകള്‍ ആരംഭിക്കുവാന്‍ പോകുന്ന ചില്ലറ വ്യാപാര ശൃംഗല ആനേകലക്ഷം ചെറുകിട വ്യാപാരികളുടെ ജീവിതമാര്‍ഗ്ഗം ദുരിതപൂര്‍ണ്ണമാക്കും.


ഇതു പോലെയുള്ള പല ചെറുകിട വരുമാനമാര്‍ഗ്ഗങ്ങളിലും, കുത്തകക്കാര്‍ കൈവയ്ക്കും! ഇതു വീണ്ടും, കുറെ ആത്മഹ്ത്യാ വാര്‍തകള്‍ കേള്‍പ്പിക്കാന്‍ ഇടവരുത്തും!

അതിനാല്‍ ഇതു പ്രാവര്‍ത്തികമാകാതിരിക്കാന്‍, എല്ലാസാധാരണക്കാരും കൂട്ടായി സഹകരിക്കണം. ഈ തരം സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സ്ഥലം കൊടുക്കുന്നതു നിരുത്സഹപ്പെടുത്തുക, ഇവര്‍ തുടങ്ങിയ സ്ഥാപങ്ങളെ നിരാകരിക്കുകയും, അവരോടു ഒരു തരത്തിലും സഹകരിക്കുകയില്ല എന്ന തീരുമാനിക്കുക, എല്ലാ സിറ്റികളിലേയും സാധിക്കുന്നത്ര ചെറുകിടവ്യാപാരികളുടെ സംഘടന യുണ്ടാക്കി, മൊത്തമായി സാധനങ്ങള്‍ എടുത്തു കുറഞ്ഞ വിലക്കു ലഭീക്കുന്നതിനു ശ്രമിക്കുക, തുടങ്ങിയ കാര്യങ്ങളാണു ഈ വരാന്‍പോകുന്ന കൊടും വിപത്തില്‍ നിന്നും രക്ഷനേടാനുള്ള മാര്‍ഗ്ഗം. നിലവിലുള്ള് സമരമാര്‍ഗ്ഗങ്ങളോടൊപ്പം, ഇത്തരം പ്രവര്‍ത്തങ്ങള്‍ക്കുകൂടി ഊന്നല്‍ കൊടുക്കുക.


(ചെറുകിടക്കാര്‍ കുട്ടയിലിട്ട ഞണ്ടുകളേപോലെ മത്സരിച്ചു കാലുവാരാതെ, പരസ്പരം സഹകരിച്ചാലെ നിങ്ങള്‍ക്കു നിലനില്‍പ്പുള്ളൂ)

സ്നേഹത്തോടെ, ഒരു ദേശാഭിമനി

നോട്ട്: എനിക്കു വ്യാപാ‍രമുണ്ടായിട്ടോ, മുതലാളികലളോ‍ടു വിരോധമുണ്ടായിട്ടോ അല്ല ഞാന്‍ ഇതു പറയുന്നതു. കുറേ പേരുടെ കണ്ണീര്‍ കാണാന്‍ ഇടവരത്തരുതേ എന്ന പ്രാര്‍‍ത്ഥന യാണു!