Thursday 20 December 2007

ഇന്നല്ലങ്കില്‍ നാളെ....... ശൂം........................................

കേരളം വിപ്ലവത്തിന്റെ നാടായി മാറുകയാണോ?



ഇന്ത്യയില്‍ തന്നെ പുരോഗമന ചിന്താഗതി ഇത്രമാത്രം വേരൂന്നിയ സംസ്ഥാനം വേറെ ഇല്ല. വിദ്യാസമ്പന്നരായ ജനങ്ങള്‍ ആയതാണു ഇതിനു കാരണം. പല ആശയങ്ങളും നടപ്പിലാക്കാന്‍ പല വിപ്ലവങ്ങളും, സമരങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഉച്ചനീചത്തിനെതിരായി, അടിമത്തിനെതിരായി, ജന്മിത്തിനെതിരായി അങ്ങനെ ധാരാളം സമരങ്ങള്‍ അര‍ങ്ങേറുകയും, അതിനൊക്കെതന്നെ ഫലപ്രാപ്തി കാണുകയും ചെയ്തിട്ടുണ്ട്.



എന്നാല്‍, അടിമത്തവും, ജന്മിത്തവും അവസ്സനിപ്പിച്ചു എന്നു വിശ്വസിക്കുമ്പോള്‍, -- നാം സ്വയം വിഢികളാകുകയാണോ? - ചിന്തിക്കേണ്ടിയിരിക്കുന്നു!



കൃഷിക്കാര്‍ക്കും, ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികക്കും സഹായകമാവാന്‍ കൊണ്ടു വന്ന ഭൂനിയമം പലരേയും ഭുവുടമകളാക്കിയ്തിനോടൊപ്പം അനേകായിരങ്ങളെ പട്ടിണിക്കാരാക്കി തീര്‍ക്കുകയും ചെയ്തു. അന്നു ഭൂമിയും സ്വത്തും നഷ്ടപ്പെട്ട ഇടത്തരം ഭൂവുടമകള്‍ ഇന്നു പട്ടിണിയുടെ നിഴലില്‍ ആണു കഴിയുന്നതു. ഇവരെ പറ്റി ഏതെങ്കിലും വിപ്ലവക്കാര്‍ ചിന്തിക്കാറുണ്ടോ?



ഭൂവുടമകള്‍ക്കെതിരായി ആയിരുന്നുവല്ലോ സമരങ്ങള്‍ ഏറെയും! എന്നാല്‍ ഇന്നു നോക്കൂ, നൂറും, ആയിരവും കണക്കിനു ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടി കൃതൃമമായി സ്ഥലങ്ങള്‍ക്കു വില വര്‍ദ്ധിപ്പിച്ചു കൊള്ള്ലാഭമുണ്ടാക്കുന്ന ഭൂമിമാഫിയാക്കള്‍ക്കെതിരെ ആരും എന്തേ ചെറുവിരല്‍ പോലും അനക്കാത്തതു? അതിനു പുളിക്കും, എന്തെന്നാല്‍ ഭരണ പ്രതിപക്ഷത്തുള്ള പലരും പ്രത്യക്ഷമായോ, പരോക്ഷ്മായോ ഇതില്‍ പങ്കാളികളായിരിക്കാം! അതല്ലെ മൂന്നാറില്‍ ഉണ്ടായ മുറുമുറുപ്പുകള്‍ക്കു കാരണവും, പാവം മുഖ്യമത്രിക്കു നേരെ കുതിരകയറിയതും? അന്നു സി.പി.ഐ എന്ന കറ തീര്‍ന്ന കമ്മൂണിസ്റ്റുകാര്‍ ഉണ്ടാക്കിയ പ്രക്ഷോഭത്തില്‍ നിന്നും എന്താണു സാധാരണക്കാരന്‍ മനസ്സിലാക്കേണ്ടതു?



കേരളത്തിനു വെളിയില്‍ അനേക വര്‍ഷങ്ങളായി ജോലിചെയ്തു സ്വരുക്കൂട്ടീയ തുശ്ചമായ സമ്പാദ്യം കൊണുട് തിരിച്ചു വന്നു കൊണ്ടിരിക്കുന്ന അരക്കോടിയോളം വരുന്ന മലയാളികള്‍ക്കു, 5 സെന്റു ഭൂമിയും ഒരു കൂരയും സ്വപ്നം കാണാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ സാധിക്കുമോ? ജനിച്ച നാട്ടില്‍, ഒരു ഇഞ്ചു ഭൂമി നമുക്കു വാങ്ങാന്‍ പറ്റില്ല - എന്തെന്നാല്‍ അന്യ നാട്ടുകാര്‍ക്കു നാം അതു വിറ്റുകഴിഞ്ഞു! അവര്‍ പറയുന്നതായിരിക്കും ഇനി വില. ആ വിലക്കു ഇനി നാം അതു വാങ്ങണം. ആന്നു നമ്മള്‍ കണ്ട സമരങ്ങള്‍ കൃഷിഭൂമിക്കു വേണ്ടിയായിരുന്നെങ്കില്‍ ഇനി വരാന്‍ പോകുന്ന സമരങ്ങള്‍ ഒരു കൂരക്കു വേണ്ടിയുള്ള ഭൂമിക്കു വേണ്ടിയായിരിക്കും എന്നു ഞാന്‍ ഓര്‍മിപ്പിക്കട്ടെ!



അതുപോലെ തന്നെ ഉള്ള കൃഷിസ്ഥലങ്ങളുടെ കാര്യമെടുത്തു നോക്കൂ. റോഡ്സൈഡില്‍ ഉള്ള നെല്‍‌പാടങ്ങളെല്ലാം മണ്ണിട്ടു നികത്തി. ചെറു തോടുകള്‍ ഗതിമുട്ടി ഒഴുക്കില്ലാതായി. നമ്മുടെ കാര്‍ഷിക സംസ്കാരം ഇഞ്ച് ഇഞ്ച് ആയി കൊല്ലപ്പെട്ടു. ഒപ്പംതന്നെ പല സ്ഥലങ്ങള്‍ളിലും കൃഷി അസാധ്യമാ‍ക്കി തീര്‍ത്തു.



ഇനി കച്ചവടങ്ങള്‍ - ഇന്ത്യ പോലുള്ള ജനബാഹുല്യമുള്ള രാജ്യത്ത്, തൊഴിലില്ലയ്മ‍ കടുത്ത വെല്ലുവിളി ആയിരിക്കും. തൊഴില്‍ ലഭിക്കുവാന്‍ സാധ്യതയില്ലാത്തവര്‍ പൊതുവേ ചില്ലറ വ്യാപാരങ്ങള്‍ ചെയ്തു ജീവിക്കുന്നവര്‍ ആണു. ഇവരുടെ കഞ്ഞികുടി മുട്ടിക്കുന്ന വിധത്തില്‍ കുത്തകകള്‍ ഈ രംഗം കൈയ്യടക്കിക്കൊണ്ടിരിക്കുകയാണു. അപ്പോള്‍ ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുന്നവര്‍ വീണ്ടും ഒരു സമരത്തിനു തയാറാകേണ്ടി വരും.



മനുഷ്യനെ മന്ദബുദ്ധികളാക്കുന്ന “എന്റെര്‍ടയിന്മെന്റ് മീഡിയകള്‍” നമുക്കു വാസ്തവത്തിന്‍ ശാപമല്ലേ?


വീട്ടമ്മമാരുടെയും തൊഴിലില്ലാത്തവരുടെയും സമയങ്ങള്‍ ഈ മാദ്ധ്യമങ്ങള്‍ക്കുമുമ്പില്‍ ബലികഴിക്കുന്നു.


ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട പ്രവത്തിസമയം പാഴായി പോകുന്നതു ഇന്ന് അധികവും “വിഡ്ഢിപ്പെട്ടിക്കു” മുമ്പിലാണു. മനുഷ്യരെ പ്രലോഭനങ്ങള്‍ക്കു അടിമയാക്കി പലതരം അഥമ വാസനകളും
വളര്‍ത്താന്‍ ഈ മാധ്യമങ്ങള്‍ പ്രേരകങ്ങളാകുന്നു. അങ്ങനെ ചിന്താശേഷികൂടി നഷ്ടപ്പെട്ട ഒരു വരും തലമുറ- -- അയ്യോ! ആലോചിക്കാനേ വയ്യാ! പരസ്പരബഹുമാനം, പരസ്പര സമ്പര്‍ക്കം എല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു. നല്ലതു പറഞ്ഞു കൊടുക്കുന്ന രക്ഷകര്‍ത്താക്കളെ കുട്ടികള്‍ ശത്രുവിനേപ്പോലെ കാണുന്നു. വിലയേറിയ സമയം പാഴാക്കുന്ന വീട്ടമ്മയെ ഉപദേശിക്കുന്ന ഭര്‍ത്താവ് - ഭാര്യക്കു അനഭിമതന്‍ ആകുന്നു! - വിപ്ലവം നടക്കുന്നു.
ആളുകള്‍ കരുതുന്നതു - പത്രത്തില്‍ എന്തെങ്കിലും കണ്ടാല്‍ അതു സത്യമായിരിക്കും എന്നാണു! എന്നാല്‍ ചില കാര്യങ്ങള്‍ പല മാദ്ധ്യമങ്ങളിലും പലരീതിയില്‍ വരുമ്പോള്‍ സത്യമേതു- മിഥ്യ ഏതു
എന്നു തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ വരുന്നു, ഇതിന്റെ “ഗുട്ടന്‍സു” എന്തായിരിക്കും?


ഇതെല്ലാം നടക്കുമ്പോഴും, ഭരണാധികാരികള്‍ മറ്റു പല കുടിപ്പകകള്‍ തീര്‍ക്കുന്നതിനും, കസ്സേരയുടെ കാലു ഉറപ്പിക്കുന്നതിനും, പരസ്പരം ചെളി വാരി എറിഞ്ഞു രസിക്കുന്നതിലും തിരക്കിലാണു. ഇവരേക്കള്‍ വലിയ ശാപം നമ്മുടെ ഭരണചക്രം തിരിക്കുന്ന “വെള്ളാനകൂട്ടമാണു”. അവര്‍ എന്തു വിചാ‍ാരികുന്നുവോ അതേ നടക്കു! ഇതാണു ഗതി. ഇതിനും ഒരു വിപ്ലവം നടത്താം!



ഇനി പറയാന്‍ പോകുന്ന കാര്യം മഹാകഷ്ടം! നാം ഒരു മഹാവിപത്തിന്റെ മുമ്പിലാണു. അതിന്റെ കാരണം, ദുരഭിമാനികളായ ചെറുപ്പക്കാര്‍ കൈതൊഴിലുകള്‍ ചെയ്യാന്‍ തയാറാകാത്തതു കൊണ്ട് അന്യ നാടുകാരെ കൊണ്ട് ജോലിചെയ്യിക്കേണ്ടി വരുന്ന അവസ്തയിലാണു നാടു. ഇതിന്റെ പരിണിതഫലമോ, മോഷ്ടാക്കളും, ഗുണ്ടകളും പെരുകി. ഈ ദുരഭിമാനികളായ ചെറുപ്പക്കാര്‍ എളുപ്പത്തില്‍ പണമുണ്ടാക്കാവുന്ന തട്ടിപ്പു പ്രസ്താനങ്ങളിലും, പിടിച്ചുപറികളിലും, കള്ളകടത്തു, ഹവാല തുടങ്ങിയ മേഘലകളിലും വിഹരിക്കുന്നു.



ഇതൊക്കെ കണ്ടിട്ടു കണ്ണടച്ചു സ്വന്തം സം‌മ്പാദ്യത്തില്‍ മാത്രം താല്പര്യമുള്ള ഉദ്യോഗസ്തന്മാരും, ഭരണാധികാരികളും ഒന്നോര്‍ക്കണം - നിങ്ങള്‍ സമ്പാധിക്കുന്നതു നിങ്ങളുടെ വരും തലമുറയ്ക്കാണു. അവരാകട്ടെ, അധ്വാനത്തിന്റെ വില അറിയാതെ വളരുമ്പോള്‍ - ഈ സമ്പാദ്യത്തിനൊന്നും ഒരു വിലയും അവര്‍ കാണിക്കില്ല! എത്ര ഉണ്ടാക്കിയാലും, ഒരു ദിവസം ഇടങ്ങഴി അരിയുടെ ചോറു മുഴുവനു വേണൊ ഒരാള്‍ക്കു? ഒന്നു കൂടി പറയട്ടെ,:-
മനുഷ്യന്റെ കാര്യാണേ - കല്പാന്തകാലം വരെ ജീവിക്കാന്‍ ലൈസന്‍സ്സു ആര്‍ക്കും കൊടുത്തിട്ടില്ലല്ലോ! വെള്ളത്തിലെ കുമിളപോലെ അല്ലേ ഉള്ളു ഈ മോഹങ്ങളും, ആക്രാന്തങ്ങളും?
............................ഒരു ദിവസം ശൂം.........................................
..................................................ഇന്നല്ലങ്കില്‍ നാളെ...........................