Tuesday 30 December 2008

ഇപ്പോഴെ മുതല്‍ ഇതൊന്നു മനസ്സിലാക്കിയാല്‍‌ ....

മാന്ദ്യം നേരിടാന്‍ ഭക്ഷണപ്പൊതി ശീലമാക്കണമെന്ന്‌ സ്‌കോറ്റിയ ബാങ്ക്‌

ടൊറോന്‍േറാ: സാമ്പത്തികമാന്ദ്യത്തെ നേരിടാന്‍ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കണമെന്ന്‌ കനേഡിയന്‍ ബാങ്ക്‌.

മാന്ദ്യത്തെ നേരിടാന്‍ ഒരുങ്ങാന്‍ ബാങ്ക്‌ പുറത്തിറക്കിയ ലഘുലേഖയിലാണ്‌ ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്‌. ചെലവുകുറയ്‌ക്കാനും കടങ്ങള്‍കഴിയുന്നതും വീട്ടാനും എല്ലാദിവസവും പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നത്‌ ഒഴിവാക്കാനും നിര്‍ദേശിച്ചിരിക്കുന്നത്‌ സ്‌കോറ്റിയ ബാങ്കാണ്‌. 50 രാജ്യങ്ങളില്‍ ശാഖകളുള്ള സ്‌കോറ്റിയ കാനഡിയിലെ രണ്ടാമത്തെ വലിയ ബാങ്കാണ്‌. ജീവിത ചെലവുകുറച്ച്‌ ആ തുക കടം വീട്ടാനോ സമ്പാദ്യത്തിനോ ഉപയോഗിക്കണമെന്നാണ്‌ ബാങ്ക്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. കടങ്ങളുടെ പലിശനിരക്കിനെക്കുറിച്ച്‌ സ്വയം ബോധ്യവാനാകണം. പുറത്തുനിന്നും കഴിക്കുവാനായി വീട്ടില്‍ നിന്നുള്ള ഭക്ഷണപ്പൊതി ശീലമാക്കണമെന്നും ബാങ്ക്‌ ഉപദേശിക്കുന്നു. മാസികകളുടെയും മറ്റും വരിസംഖ്യയിലും കുറവുവരുത്താനും ബാങ്ക്‌ നിര്‍ദേശിക്കുന്നുണ്ട്‌. പകരം ലൈബ്രറികള്‍ സന്ദര്‍ശിക്കാനാണ്‌ ഉപദേശം. : ഇത്രയും മാത്രുഭൂമിയിലെ വാര്‍ത്തയാണു.

മേല്‍‌ പറഞ്ഞ കാര്യം പണ്ടേ മുതല്‍‌ ശീലമാക്കിയിരുന്നെങ്കില്‍‌ ഇന്നു കാണുന്ന സാമ്പത്തിക പ്രതിസന്ധി ഒരു പക്ഷേ ഉണ്ടാകുമായിരുന്നില്ല.

വീട്ടീള്‍‌ നിന്നും രണ്ടോ മൂന്നോ കിലോമീറ്റര്‍‌ ദൂരെയുള്ള ജോലിസ്ഥലത്തേക്ക് ജോലിക്കാര്‍‌ ബൈക്കില്ലാതെ പോകില്ല. ചിലര്‍ക്കു കാറുതന്നെ വേണം. കുട്ടികള്‍ക്കു സ്കൂള്‍ബസിലോ തിക്കിതിരക്കി ഞെരിഞ്ഞമർന്നു തന്നെ പോകണം. ഇത്രയും ചെറിയ ദൂരം നടന്നു പോകാനെ ഉള്ളു. ആരോഗ്യത്തിനും, പരിതസ്ഥിതിക്കും, മടിശീലക്കും ഈ ചെറുദുരങ്ങൾ നടന്നു പോയാല്‍‌ എത്രയോ നല്ലതു. എന്നാൽ അവരെങ്ങനെ നടക്കും? മനുഷ്യരെ മടിയന്മാരാക്കി മാറ്റി മുതലാളിമാര്‍‌ അവരെ കറവപശുക്കളാക്കിതീര്‍ത്തിരിക്കുകയല്ലേ?
മടിയുടെ കൂടെ പൊങ്ങച്ചവും അവര്‍‌ വിതരണം ചെയ്യും പരസ്യത്തിലൂടെ. മനുഷ്യന്റെ ഈഗോയെ മുതലെടുക്കുന്ന പരസ്യങ്ങള്‍! അതേറ്റുപിടിക്കാൻ വിവരം കെട്ട ചില വീട്ടമ്മമാരും, അവരുടെ ട്രെയിങ്ങിൽ അമുൽ‌പാലും, ടിൻഫുഡും കഴിച്ചു വളരുന്ന വളരുന്ന (വിവരവും ബുദ്ധിയും ഒഴിച്ചു) കുറെ പിള്ളാരും! :)

ഇനിയെങ്കിലും പഠിക്കുക.... ചുറ്റും കാണുന്ന അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ഇനിയും മുന്നോട്ട് പോയില്ലങ്കിൽ, ഭൂമി നരകതുല്യമാവും!

ആര്‍ഭാടമല്ലല്ലോ സന്തോഷം തരുന്നതു! മനശാന്തിയല്ലേ! ആരോഗമുള്ള ശരീരം, അത്യാവശ്യ സമ്പാദ്യം, വ്രുത്തിയോടെ വീട്ടിലുണ്ടാക്കിയ ആഹാരം, മറ്റു മനുഷ്യരെ സഹായിക്കാനുള്ള സന്‍‌മനസ്സ്, മറ്റുള്ളവരുടെ സംത്രുപ്തി കാണാനുള്ള ആഗ്രഹം.... ഇത്രയുമൊക്കെയുണ്ടോ, .... വെരി ഗുഡ്! അയാൾ ഒരു ആവരേജ് മനുഷ്യനായി!

നമ്മുടെ നാട്ടിലുള്ളവര്‍‌ ഇപ്പോഴീകാണുന്ന വികസനപ്രവർത്തനത്തോടനുബന്ധിച്ചു “പത്തു പുത്തൻ” കണ്ട് നെഹ്ലിക്കാതെ, ഇപ്പഴേ മുതല്‍ ഇതൊന്നു മനസ്സിലാക്കിയാല്‍‌ .... വരുന്ന തലമുറക്കു നല്ലതു.



Saturday 27 December 2008

പാക്‌ സർക്കാർ ഭീകരരെ അനുക്കുലിച്ചേ മതിയാകൂ.

എന്റെ അനേക വർഷത്തെ വിദേശവാസമെനിക്കു അനേകം സുഹ്രുത്തുക്കളെ ലഭിക്കാൻ ഇടയാക്കിയിട്ടുന്റ്‌. അതിൽ ന ല്ലൊരു വിഭാഗം പാക്കിസ്താനികളുമുണ്ട്‌. അവരിൽ 99.99%വും വളരെ നല്ലവറാണു.

എന്നാൽ പാക്കിസ്താനിലെ മാറി മാറി വരുന്ന സർക്കാരുകൾ പലപ്പോഴും പാവകളായി തിരുന്ന കാഴ്ച പാക്കിസ്താനികളേ മൊത്തത്തിൽ കരിവാരിതേക്കുന്ന രീതിയിൽ ആണു. പാക്‌ സർക്കാർ അവിടെ നിലനിൽക്കണമെങ്കിൽ അവർക്കു ഭീകരരായ മതവാദികളെ അനുക്കുലിച്ചേ മതിയാകൂ. ഭരിക്കുന്ന നല്ലവരായ ചുരുക്കും, ചില മന്തിമാരും ഉദ്യോഗസ്തരും ഇതിനെതിരാണെങ്കിൽ പോലും ജീവഭയം അവരെ മത ഭീകരതക്കു കൂട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നതായിട്ടാണു അവിടെ നിന്നും വരുന്ന ചില പ്രസ്താവനകളും വാർത്തകളും വിശകലനം ചെയ്താൽ മനസ്സിലാക്കാൻ സാധിക്കുന്നതു.

അക്രമികളായിടുള്ള ഭീകരർ ബുദ്ധിഹീനരും, ആലോചനാശേഷി മരവിച്ചവരുമാണു = വെറും കൊലയാളികൾ. അവരുടെ മുൻപിൽ ഒരു വേദവും വിലപോകില്ല. അവർ തീർച്ചയായും ഒരു മതത്തിലും വിശ്വസിക്കുന്നു എന്നു എനിക്കു തോന്നുന്നില്ല. കൊല്ലണം - അതു കണ്ട്‌ രാക്ഷസരെ പോലെ ആർത്തു ചിരിക്കണം!

ഇവർമൂലം പാക്കിസ്താൻ വളരെ ബുദ്ധിമുട്ടിലാകാൻ പോകുകയാണു. ഭീകരരുടേ ഈറ്റില്ലമായി പാക്കിസ്താനെ പ്രഖ്യാപിക്കാൻ ലോകരാഷ്ട്രങ്ങൾ തയാറാകണം. തെറ്റു ചെയ്യുന്ന ഭീകരരെ ശിക്ഷിന്നതിനു പകരം അവരെ സംരക്ഷിക്കുന്ന പാക്‌ സർക്കാർ അവരിലും വലിയ ഭീകരരല്ലേ!

അവർക്കെതിരെ ലോകാരാജ്യം ഒത്തൊരുമയോടെ ന ടപടി സ്വീകരിച്ചില്ലങ്കിൽ അവിടത്തെ മദ്രസകൾ എന്ന പേരിലോ മറ്റോ നടത്തപെടുന്ന ക്യാമ്പുകളിനിന്നും പുറത്തു വരുന്ന ഭീകരർ ലോകത്തിനു തന്നെ ഭീഷണിയാകും - ഇപ്പോൾ തന്നെ ഭീഷണി ആണു, ഇതു ഇതു ഇതിന്റെ പതിന്മടങ്ങു ഇരട്ടിക്കുന്നതിനു മുൻപു കൂട്ടായ നടപടി സ്വീകരിക്കണം.

എന്നൽ ഇന്ത്യ ഒറ്റക്ക്‌ ഒന്നും ചെയ്യരുതു - കാരണം ഇവരെ സഹായിക്കുന്ന വലിയ ഒരു വിഘടനവാദികളുടെ സമൂഹം ഇന്ത്യയിലുമുണ്ട്‌. അതുകൊണ്ട്‌ നമ്മൾ തനിയെ പോരാടിയാൽ "സാന്റുവിച്ചീലെ പച്ചില പോലെ അമക്കപ്പെടും"

മാത്രുഭൂമി വാർത്ത വായിക്കുക : സ്വയം വിശകലനം ചെയ്യുക

Friday 26 December 2008

ഞാനിപ്പ് പോസിറ്റീവായി ചിന്തിച്ചു തുടങ്ങി

എന്റെ പ്രിയപ്പെട്ട മദ്യപാനികളയായ സഹോദരീ സഹോദരന്മാരെ!

ഹാപ്പീ ക്രിസ്തുമസ്സ്(ഇന്നലെ പൂസ്സല്ലായിരുന്നോ- അതുകൊണ്ടാണു ഇന്നു പറേണേ)
നിങ്ങൾക്കു എന്റെ അകൈതവമായ ക്രുതജ്ഞത രേഖപ്പെടുത്തുന്നതിനാണു ഈ കുറിപ്പു എഴുതുന്നതു.

നിങ്ങളില്ലങ്കിൽ ഞങ്ങളില്ല, കേരളമില്ല, മന്ത്രിപണിചെയ്യാൻ ആളുണ്ടാവില്ല, സർക്കാ‍രാപ്പീസിൽ പണിക്കാ‍രുണ്ടാകില്ല, നിങ്ങളാണു താരം, അല്ല താരങ്ങൾ സഹോദരരേ...നിങ്ങളാണു!

നിങ്ങളുടെ ദേശസ്നേഹം ഞാൻ വാനോളം പുകഴ്ത്തുന്നു. നിങ്ങളിൽ പലരും, പകലന്തിയോളം പണി ചെയ്തു, സന്ധ്യ മയങ്ങുമ്പോളേക്കും കിട്ടിയ കാശുമായി പട്ടകട (ബാർ) വന്നു സ്വന്തം ബുദ്ധിയും,ശരീരവും നശിച്ചാലും വേണ്ടില്ല - നാടു നന്നാവട്ടെ എന്ന മഹനീയ വിചാരത്താൽ കിട്ടിയ കാശുകൊടുത്തു കിട്ടിയപട്ടയുമടിച്ചു കാനയിലും, റോഡിലും വീണ്, നാടിന്റെ സമ്പൽ സമർദ്ധിയെ കാക്കുന്ന നിങ്ങളുടെ ഹ്രുദയ വിശാലാതയെ നമിക്കട്ടെ!

ക്രിസ്തുമസ് എന്ന് ഈ പ്രത്യേകമായ സന്തോഷത്തിന്റ്റെ ദിവസം ആഘോഷത്തിന്റെ മാറ്റുകൂട്ടാൻ നിങ്ങൾ മദ്യമെന്ന “വിഷം” വങ്ങാൻ ചിലവഴിച്ചതു നാല്പത്തിഒന്നു കോടി മുപ്പ്ത്തി ഒൻപതു ലക്ഷം രൂപയാണു! അങ്ങനെ വീർപ്പുമുട്ടുന്ന സാമ്പത്തിക പരാധീനതയെ നിങ്ങളു അകമഴിഞ്ഞു സഹായിച്ചതിൽ കള്ളു മാഫിയയുടെ പേരിലും, കള്ളുവകുപ്പിന്റെ പേരിലും കള്ളവാറ്റുകാരുടെ ഖജനാവിന്റെ പേരിലും(ഇവരൊന്നും ഒരിക്കലും ഇതു പറയില്ല, നന്ദിയില്ലാത്തവർ) ഞാൻ നന്ദി രേഖപ്പെടുത്തുന്നു.

നിങ്ങളുടെ ഈ സഹകരണം പുതു വർഷപ്പുലരിയിലും ഉണ്ടാവുമെന്നു ഉറച്ചു വിശ്വസ്സിച്ചുകൊള്ളട്ടേ!

ഒരു കൊറച്ചു കണക്കു മനോരമ പറയും ദേ ഇവിടെ ഞെക്കി ഒന്നു വായിച്ചേ....

ഞാനിപ്പ് പോസിറ്റീവായി ചിന്തിച്ചു തുടങ്ങി... ആട്ടിയ വഴി പോയില്ലങ്കിൽ പോയ വഴിയേ ആട്ടുക എന്നല്ലെ ആരോ പറഞ്ഞിരിക്കുന്നതു!

Tuesday 23 December 2008

നൂറ്റമ്പത് കോടി മക്കളെ പെറ്റ മാതാവു

ബോമ്പെ ആക്രമണം സമ്പന്ധിച്ചും, ഭീകരരെ നേരിടുന്നതും സംബന്ധിച്ചു ഇതു വരെയുള്ള നമ്മുടെ പ്രധാനമന്ത്രി , വിദേശകാര്യമന്ത്രി, ആഭ്യന്തരമന്ത്രി ഇവരുടെ നീക്കങ്ങളൂം പ്രസ്താവനകളും ശരിയായ ദിശയിലാണു നീങ്ങുന്നതു. എന്നാൽ ഭീകരതയും, വർഗ്ഗീയതയും ഊട്ടിവളർത്തുന്ന പാക്കിസ്താൻ അവരുടേ സ്ഥായിയായ വഗ്ഗസ്വഭാവം വീണ്ടും വീണ്ടും പ്രകടിപ്പിച്ചു നമ്മെ പ്രകോപിപ്പിച്ചു കൊണ്ടിരിക്കുകയാണു. വന്യ മ്രുഗങ്ങൾക്കു വന്യത വെടിയാൻ സാധിക്കുമോ?

എന്നാൽ ഒരു യുദ്ധം ഒഴിവാക്കാനുള്ള എല്ലാവിധ പ്രവർത്തനങ്ങളും നമ്മുടെ ഭാഗത്തു നിന്നു ഉണ്ടാകട്ടെ എന്നു നമുക്കു ആശിക്കാം. വിധി അതിനെതിരാണങ്കിൽ - ധർമ്മം ജയിക്കട്ടെ!

ഇന്ത്യയെ മുഗുൾ കാലഘട്ടത്തിലേക്കു തിരിച്ചു കൊണ്ട് വരണമെന്ന പാക്കിസ്താന്റെ ആഗ്രഹം ഇതോടെ അവസാനിക്കണം. ഭാരതമാതാവിനെ കൂട്ടികൊടുക്കുന്ന നമ്മുടെ രാജ്യത്തുതന്നെയുള്ള വിധ്വംസകപ്രവർത്തകർ
ദയ ഒട്ടും അർഹിക്കുന്നില്ല!

ഇന്നലെ രാത്രി “അൽ ജസീറ ടീവിയിൽ” വാർത്തയോടൊപ്പം അവർ കാണിച്ച ഇന്ത്യയുടെ ചിത്രം കണ്ടവർ പുറത്തുള്ള “ചില പ്രത്യേക വർഗ്ഗം” നമ്മുടെ രാജ്യം എങ്ങനെ ആയിതീരണമെന്ന അവരുടെ മനസ്സിലിരുപ്പു മനസ്സിലാകും. ആ ചിത്രങ്ങളിൽ ഇന്ത്യക്കു “തല” ഇല്ല - കാശ്മീർ പൂർണ്ണമായി അവർ വെട്ടിമാറ്റിയിരുന്നു! എന്നാൽ ബി ബി സി , സി എൻ എൻ, ഫ്രഞ്ച് ടീവി തുടങ്ങിയവയിൽ കാശ്മീർ ഓക്കുപൈഡു കാശ്മീർ എന്ന ര്രുപേണ കാശ്മീരിന്റെ കുറെ ഭാഗം നിറം മാറ്റി കാണിക്കാറെയുള്ളൂ.:

(.മുംബൈ ഭീകരാക്രണവുമായി ബന്ധപ്പെട്ട്‌ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന ശക്തമായ താക്കീത്‌ നല്‍കിക്കൊണ്ട്‌ പാകിസ്‌താനെതിരെ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കി........മാത്രുഭൂമി വാർത്ത തുടർന്നു വായിക്കുക)

മാതാവിനു വേണ്ടി പ്രാർത്ഥിക്കുക - നൂറ്റമ്പത് കോടി മക്കളെ പെറ്റ നമ്മുടെ ഭാ‍രത മാതാവു കരയുന്നതു മാത്രുസ്നേഹമുള്ള ഏതൊരു ഇന്ത്യാക്കാരനേയും വേദനിപ്പിക്കുന്നുണ്ടാവും!

ജയ്
ഹിന്ദ്

Sunday 21 December 2008

ദൈവഭയമോ/ദൈവസ്നേഹമോ..... ?????

ദൈവ ഭയമോ - അതോ ദൈവ സ്നേഹമോ ഇതില്‍ ഏതാണു നമ്മെ നയിക്കേണ്ടതു?

സൗന്ദര്യത്തെ തിരസ്‌കരിക്കാതെതന്നെ ആത്മീയത സാധ്യമാണെന്ന്‌ സിസ്റ്റര്‍ ഡോ. ജെസ്‌മി. കളക്ടീവ്‌ ഇന്റിജന്‍സ്‌ എറണാകുളം പബ്ലിക്‌ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സഭയുടെ തിരുവസ്‌ത്രം ഉപേക്ഷിച്ച സിസ്റ്റര്‍ ഡോ. ജെസ്‌മി. മത്രുഭൂമിയിലെ ലേഖനം തുടര്‍ന്നു വായിക്കുക .

“ഇതാണു വെളിപടുകള്‍”

എന്നിട്ട് കഴിവതും മനുഷ്യരെ ദൈവത്തിന്റെ പേരില്‍‌ ഭയപ്പെടുത്താതെ ദൈവ നാമത്തില്‍ സ്നേഹിക്കാനും, അനുഭവങ്ങള്‍‌ പങ്കുവക്കാനും ശ്രമിക്കാം...........................

ലോക സമസ്താ സുഖിനോ ഭവന്തു

Wednesday 17 December 2008

സാധ്യമാകുമെന്നു ആർക്കെങ്കിലും തോന്നുന്നുണ്ടോ?

ഒരു രാജ്യത്തിന്റെ മൊത്തലുള്ള സുരക്ഷക്ക്‌ ഏറ്റവും അത്യവശ്യം ആണു അവിടത്തെ പൗരന്മാരുടെ തിരിച്ചറിയുന്നതിനുള്ള സംവിധാനം. ഒരു ദശകത്തിനു അപ്പുറത്തു അതിനുവേണ്ട ഒരു സംവിധാനം ഉണ്ടാക്കാൻ ഇന്ത്യ പോലെ അതി വിപുലമായ ജനസംഖ്യയുള്ള ഒരു രാജ്യത്തിനു ബുദ്ധിമുട്ട്‌ ആയിരുന്നു. എന്നാൽ ഇന്നു സ്ഥിതി മാറി. വളരെ ചുരുങ്ങിയ ചിലവിൽ വളരെ സൂക്ഷ്മമായി ഓരോ വ്യക്തിയുടേയും തിരിച്ചറിൽ സംവിധാനം അന്തർ ദേശീയമായി ചെയ്യാവുന്നതേ ഉള്ളു.

ഇന്ത്യ ഇന്നു അഭിമുഖീകരിക്കുന്ന ഭീഷണിയുടെ വലുപ്പവും, ഭീകരതയും കണക്കാക്കിയാൽ എത്ര ചിലവു വന്നാൽ തന്നെയും എത്രയും വേഗം അതിനുള്ള നടപടി ആരംഭിക്കണമെന്നു ന്യായമായും എല്ലാവരും സമ്മതിക്കും.

നമ്മുടെ ജനങ്ങളുടെ ശരീരഘടന പല സംസ്ഥാനങ്ങളിലേയും പലതരത്തിലാണു. ഇതേപോലെ തന്നെ ശരീരഘടന ഉള്ളവരാണു നമ്മുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലാദേശ്‌, നേപ്പാൾ, ലങ്ക, മാലിദ്വീപ്‌ മുതലായ രാജുങ്ങളിലുള്ളവരും. ഈ രാജ്യക്കാർ എല്ലാം തന്നെ പലതരത്തിൽ ഭീകരപ്രവർത്തനം നടത്താൻ ഇന്ത്യയിൽ എത്തിപെടാറുമുണ്ട്‌. അതുപോലെ തന്നെ ഇന്ത്യയിലെ ഒരു കുറ്റവാളിക്കു ഒളിക്കാൻ ഇന്ത്യയിൽ തന്നെ ധാരാളം സൗകര്യവുമുണ്ട്‌. എന്നാൽ എല്ലാവർക്കും ഏകീക്രുതമായ ഒരു തിരിച്ചറിയൽ സംവിധാനമുണ്ടങ്കിൽ കുറ്റവാളികൾക്കു രക്ഷപ്പെടാൻ പഴുതുകൾ ഇല്ലാതാകും.

കമ്പ്യൂട്ടർ- ഇലക്ടോണിക്ക്‌ ഫീൽഡിൽ നാം വളരെ മുൻപന്തിയിലാണു. എല്ലാഭാരത പൗരന്മാർക്കും, ഫോട്ടോയും വിരലടയാളവും, പരിപൂർണ്ണ മേൽവിലാസവും, ബന്ധുക്കളുടെ പൂർണ്ണവിവരവും ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡുകൾ സർക്കാർ , ചിലവായ തുക മാത്രം ഈടാക്കി എല്ലാ പൗരന്മാർക്കും നൽകണം. ഇന്ത്യ ഒട്ടാകെ ഈ കാർഡ്‌ കൊടുക്കേണ്ടി വന്നാ ഒരു കാർഡ്‌ ഉണ്ടാക്കാൻ കേവലം 15 രൂപയിൽ അധികം ചിലവു വരികയില്ല. ഇന്ത്യയുടെ ജനസംഖ്യ Population: 1,129,866,154 (July 2007 est.) ആണു. പതിനായിരക്കണത്തിനു കോടികൾ വിദേശത്തു നിന്നും കടം വാങ്ങി ധൂർത്തടിച്ചു (പച്ചമലയാളത്തിൽ "പുട്ടടിച്ചു") കളയുന്ന നമ്മുടെ സർക്കാർ ആളൊന്നുക്കു ആയിരക്കണക്കിനു രൂപയാണു ചിലവാക്കുന്നതു. എന്നാൽ ആളൊന്നു കേവലം 15-20 രൂപ മുടക്കി നമ്മുടെ സുരക്ഷക്കു ദ്രഡത വരുത്താൻ എന്താണു സർക്കാർ ആലോചിക്കാത്തതു?

എത്രയും വേഗം ഇതിനുള്ള നടപടി കേന്ദ്രസർക്കാർ കൈകൊണ്ടാൽ അത്രയും നന്നു. പ്രാദേശീകമായി ഇത്തരം തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ എല്ലാ കേന്ദ്ര -സംസ്ഥാന ആഫീസുകളുമായി ഏകീക്രുത നെറ്റ്‌വർക്കു ശ്രുഘലയിലൂടെ ബന്ധിപ്പിക്കണം.

ഇതെന്നെങ്കിലും സാധ്യമാകുമെന്നു ആർക്കെങ്കിലും തോന്നുന്നുണ്ടോ?

നീതി കിട്ടില്ലെന്ന്‌ സി.ബി.ഐ.

കോഴികൂടിനു കാവൽ കുറുക്കനാണോ? സി ബി ഐ ക്കു സംശയം തോന്നണമെങ്കിൽ കാര്യമായിട്ടെന്തെങ്കിലും കാണാതിരിക്കുമോ?


അജഗണത്തെ സംരക്ഷിക്കേണ്ട മുതിർന്ന അജപാലരയി വന്നവർ തന്നെ അജ നായാട്ട് നടത്തിയ കേസിൽ ഇങ്ങനെയൊക്കെ സംഭവിച്ചില്ലങ്കിൽ അത് അത്ഭുതമാണു. അതിന്റെ തെളിവാണല്ലോനീണ്ട പതിനാറുകൊല്ലം!

Monday 15 December 2008

താനിരിക്കേണ്ടിടത്ത് താനിരുന്നില്ലങ്കില്‍....

പാക്കിസ്താനിലെ ജമാ അത്തു ഉദ്‌ ദുവായെന്ന മത സംഘടനയിൽ നിന്നും നമുക്കു പ്രത്യേകിച്ചു കേരളത്തിനു പഠിക്കെണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ടു. മത സ്ഥാപനങ്ങൾക്കു വിദ്യാഭ്യാസം, ആതുര സേവ എന്നീ പ്രധാനപ്പെട്ട അടിസ്താന ജനസേവനം ഏൽപ്പിച്ചു കൊടുത്താൽ അവസാനം അതു ഭസ്മാസുരന്റെ രൂപത്തിൽ രാജ്യത്തിനു തന്നെ ഭീഷണി ആയേക്കാം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ തങ്ങളുടെ മതാചാരങ്ങളും മതപ്രബോധനങ്ങളും പിഞ്ചുമനസ്സുകളിലേക്കു പകർന്നു, അതു മതത്തിന്റെ പ്രചരണത്തിനായി ഉപയോഗിക്കാൻ നല്ല ഒരു ഉപാധി ആണു. അതുപോലെ ആതുരസേവനവും, മതസ്വാധീനം വളർത്താൻ വളരെ ഉപയോഗപ്രദമായ ഒരു രംഗമാണു.

സർക്കാരുകൾ ജനസേവനത്തിൽ നിന്നു ഒളിച്ചോടുകയും, കടമ നിറവേറ്റാതെ വരികയും ചെയ്യുമ്പോൾ ഈ അവസരം അധികാര മോഹികളായ മതക്കാരും, ചിലപ്പോൾ അധോലോക സംഘങ്ങൾ പോലും ഈ വിടവു നികത്തി ജനങ്ങളിൽ വിശ്വാസം വളർത്തി സമാന്തര ശക്തിയായി വളർന്നു, അവസാനം എളുപ്പത്തിൽ ഒഴിവാക്കാൻ വയ്യാത്ത വൻ ശക്തിയായി തീർന്നേക്കാം. (ബോമ്പെയിൽ ദാവൂദ്‌ ഇമ്പ്രാഹിമിനും മറ്റും വലിയ ജനപിന്തുണ ഉണ്ട്‌ എന്നു കേട്ടില്ലേ?)

ജമാ അത്തു ഉദ്‌ ദുവായെന്ന മതസംഘടന പാക്കിസ്താനിൽ 500ൽ പരം വിദ്യാലയങ്ങളാണു നടത്തുന്നതു. അത്‌ പോലെ തന്നെ ആശുപത്രികളും നടത്തുന്നുണ്ട്‌. ഇവർ തന്നെ യാണു ഭീകരന്മാരേയും അക്രമികളേയും വാർത്തെ ടുക്കുന്നതും ലോകത്തു അക്രമം വളരാൻ കൂട്ടുനിൽക്കുന്നതും. ഇവരെ നിരോധിക്കാൻ ഇന്നു പാക്‌ സർക്കാരിനു എളുപ്പത്തിൽ സാധിക്കുകയില്ല. ഇവർക്കെതിരെ നടപടികൾ കഠിനമായിട്ടെടുത്താൽ വമ്പിച്ച ജനരോഷം ഒരു പക്ഷേ പാക്കിസ്ഥാനിൽ ഉണ്ടാകും. ഇവരിൽ നിന്നുമുള്ള സമ്മർദ്ദമായിരിക്കണം പലപ്പോഴും പാക്‌ അധികാരികൾക്കു ബോബെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എങ്ങും തൊടാത്ത പ്രസ്ഥാവനകൾ നടത്തേണ്ടി വരുന്നതു.

ഞാൻ പറഞ്ഞു വന്നതു, നമ്മുടെ സർക്കാരും, സാമ്പത്തിക പരാധീനതകൾ പറഞ്ഞു വിദ്യാലങ്ങളുടെ നടത്തിപ്പും, ആതുര സേവനവും, കാശുള്ളവരോട്‌ നടത്താൻ പറഞ്ഞാണല്ലോ സ്വകാര്യ പള്ളിക്കുടങ്ങളും, പഞ്ചനക്ഷത്ര ആശുപത്രികളും നടത്താൻ അനുമതി നൽകുന്നത്തു. കേരളത്തിൽ അങ്ങോളമിങ്ങോളം ഈ സ്ഥാപനങ്ങൾ ധാരാളമായി ഉണ്ട്‌. ഇവയിൽ 85% ന്യൂനപക്ഷങ്ങളുടെ സ്ഥാപനമാണു. ഈ സ്ഥാപനങ്ങൾ എല്ലാം തന്നെ അവരുടെ മത പ്രബോധനവും നടത്തുന്നുണ്ട്‌. ഇതു ദേശീയതാൽപര്യങ്ങൾക്കു വിരുദ്ധമായ കാര്യമായി പരിണമിക്കുന്ന കാലം വിദൂരമല്ല എന്നു എന്റെ മനസ്സു പറയുന്നു. പലപ്പോഴും അധികാരസ്വരത്തിൽ വിലപേശാൻ ഈ മത സ്ഥാപനങ്ങൽ തുനിഞ്ഞിട്ടുള്ളതു ഇതിനു മുന്നോടിയാണു. ഈ വക സ്ഥാപനങ്ങളുടെ പരിപൂർണ്ണ നടത്തിപ്പു സർക്കാരിൽ നിക്ഷിപ്തമാകേണ്ടതുണ്ടു. മുതലിറക്കിയവർ തന്നെ സ്ഥാപനത്തിന്റെ അധികാരികളോ ഓഹരി ഉടമകളോ ആയി നിന്നു, സർക്കാരിന്റെ മേൽനോട്ടത്തിൽ അന്തർദ്ദേശീയമായി ഏകീക്രുതമായ ശൈലിയിൽ ഈ സ്ഥാപനങ്ങ്നൾ നടത്തികൊണ്ടുപോകാൻ സംവിധാനം ചെയ്യേണ്ടിയിരിക്കുന്നു.

വിദ്യാഭ്യാസവും, രോഗശുശ്രൂഷയും, കഠിനമായ വ്യാപാരവൽക്കരണത്തിനു ഇടയായിരിക്കുന്നു. എന്നാൽ ഭാരതീയ സംസ്കാരമനുസരിച്ചു ഇതു ദാനമായി ചെയ്യേണ്ട കർമ്മങ്ങളാണു.

ഇതിൽ ചില മതങ്ങളുടെ നിയന്ത്രണം വിദേശ ആസ്ഥാനങ്ങൾ എടുക്കുന്ന തീരുമാനമനുസരിയച്ചാണു എന്ന ഊഹാപോഹങ്ങൾ ഉള്ളപ്പോൾ സർക്കാർ ചില നിയന്ത്രണങ്ങൾ തീർച്ചയായും നടത്തേണ്ടിയിരിക്കുന്നു.

താനിരിക്കേണ്ടിടത്ത് താനിരുന്നില്ലങ്കില്‍.... (അവിടെ വല്ല പട്ടീം പൂച്ചേം കയറിയിരുന്നു .......)

കര്‍മ്മത്തിനനുസരിച്ചുള്ള കര്‍മ്മഫലം ആര്‍ക്കാണാങ്കിലും കിട്ടിയേക്കാം

ബാഗ്‌ദാദ്‌: അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനം ഒഴിയുന്നതിന്‌ മുമ്പ്‌ ഇറാഖ്‌ സന്ദര്‍ശനത്തിനെത്തിയ ജോര്‍ജ്‌ ബുഷിന്‌ നേരെ ചെരുപ്പെറിഞ്ഞു. ബാഗ്‌ദാദില്‍ ഇറാഖ്‌ പ്രധാനമന്ത്രി നൂറി അല്‍-മാലികിനൊപ്പം വാര്‍ത്താസമ്മേളനം നടത്തുമ്പോഴാണ്‌ അല്‍-ബാഗ്‌ദാദിയ ന്യൂസ്‌ റിപ്പോര്‍ട്ടര്‍ അല്‍ സെയ്‌ദി തന്റെ രണ്ട്‌ ഷൂസുകളും ബുഷിന്‌ നേരെ വലിച്ചെറിഞ്ഞത്‌. ബുഷിനെ തെറിപറഞ്ഞുകൊണ്ടായിരുന്നു ഷൂസേറ്‌.

കര്‍മ്മത്തിനനുസരിച്ചുള്ള കര്‍മ്മഫലം ആര്‍ക്കാണാങ്കിലും കിട്ടിയേക്കാം

Sunday 14 December 2008

വെല്ലുവിളിയൊടുകൂടിയ ഒരു അപേക്ഷ :

തീവ്രവാദ്ത്തിനും ഭീകരതക്കും എതിരേ പോരാടുന്ന അമേരിക്കൻ സർക്കാറിനോടും,, നമ്മുടെ ഭാരത സർക്കാരിനോടും അതുപോലെ മറ്റു സമാനമായ രീതിയിൽ പൊരുതികൊണ്ടിരിക്കുന്ന എല്ലാ ലോകരാഷ്ട്രങ്ങളോ ടും വെല്ലുവിളിയൊടുകൂടിയ ഒരു അപേക്ഷ :

നിങ്ങൾക്കു ചങ്കൊറപ്പുണ്ടണ്ട്ങ്കിൽ അവധി വ്യാപാരവും, സ്റ്റോക്കുമാർക്കറ്റും, കമ്മോഡിറ്റി ട്രേഡിങ്ങും നിർത്തലാക്കുക! ഇതു തീവ്രവാദികളെപ്പോലെ തന്നെ സാധാരണക്കാർക്കും ദരിദ്രർക്കും ഭീഷണിയാണു. ഇതു ഇല്ലാത്ത വില ക്രുത്രുമമായി സ്രുഷ്ടിക്കുന്നതുമൂലം സാധാരണക്കാർക്കു ആഹാരം വരെ അക്രമവിലക്കു വാങ്ങേണ്ടി വരുന്നു. ലോകത്തു കൂടുതൽ ദരിദ്രരെ സ്രുഷ്ടിക്കുന്ന മെഷ്യനറിയാണു അവധിവ്യാപാര സംഘങ്ങളും, സ്റ്റോക്കുമാർക്കറ്റും.

(ഇതെ തൊട്ടു കളിക്കാൻ നിങ്ങൾക്കു പുളിക്കും എന്നു എനിക്കറിയാം...എന്നാലും,...)

വ്യാപാരങ്ങൽ നേരിട്ടു ഫിസിക്കൽ സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ചു നിശ്ചയിക്കുന്ന ഒരു വ്യവസ്ഥിതി ആണു വേണ്ടതു. അല്ലാതെ ചൂതാട്ടക്കാരുടെ ലാഭനഷ്ടത്തിനനുസരിച്ചാകരുതു.

ധ്യൈര്യമുള്ളവർ ഇതിനെതിരേ സമരം ചെയ്യട്ടേ!

Friday 12 December 2008

വേശ്യകളുടെ ചാരിത്ര പ്രസംഗം

തിന്മയും അക്രമവും വർഗ്ഗിയതയും വളർത്താനും മത പരിവർത്തനം തുടങ്ങിയ വർഗ്ഗ മലിനീകരണവും നടാത്താൻ നന്മയുടേയും, സഹാനുഭൂതിയുടെയും പൊയ്മുഖം - അതാണു പല വർഗ്ഗീയ ദുരിതാശ്വാസ സ്ഥാപനങ്ങളുടേയും പൊയ്മുഖത്തിനകത്തു.

ഒരു പ്രത്യേക മതവിഭാഗം മാത്രമല്ല ഇത്തരം നീച പ്രവർത്തനങ്ങൾ നടത്തുന്നതു. എന്നാൽ അവർ തന്നെ ചെയ്യുന്ന സഹായപ്രവർത്തനങ്ങൾ വളരെ ശ്ലാഖനീയമാണങ്കിൽ പോലും അതിന്റെ പിന്നിലുള്ള കള്ളകണ്ണു മറ്റു പല ഗൂഡോദ്ദേശത്തൊടേ ആണു. രോഗികളെ ശുശ്രൂ‍ൂഷിക്കുക, കുട്ടികൾക്കു വിദ്യാഭ്യാസം നൽകുക തുടങ്ങിയ കാര്യങ്ങൾ കേൾക്കുമ്പോൾ ആർക്കാണു സഹതാപം തോന്നാതിരിക്കുക? ചില ചായക്കടക്കും, ഹോട്ടലിനും മുൻപിലുള്ള കാഷ്യറുടേ മേശമേൽ ഒരുഭണ്ഡാരപാട്ട കാണും - രക്ഷിതാക്കളില്ലാത്ത കുട്ടികളെ പാർപ്പിക്കുന്ന --ഇന്ന സ്ഥാപനത്തിനു-- വേണ്ടി സംഭാവന ചെയ്യുക! ഒരു കണക്കുമില്ലാത്ത ഇത്തർം പിരിവുകൾ ധാരാളം കാണാം. ഈ തുകകൾ എവിടെ ആണു എത്തുന്നതു? മേൽപറഞ്ഞ പല വിധ്വംസ്ക പ്രവർത്തനങ്ങൾക്കുമാണു ഈ തുകകൾ ചെന്നെത്തുന്നതു. എന്നാൽ ഇതിൽ തന്നെ നല്ല ഉദ്ദേശത്തോടേ മാത്രം നടത്തിവരുന്ന സ്ഥാപനങ്ങൾ ഇല്ലാതില്ല. അവർക്ക്‌ കൂടി ഇത്തരം കപടമുഖക്കാർ നിലനിൽപ്പില്ലാതാക്കൂന്നു.


ജമാ ആത്തുദ്ദഅവ്‌അ വളർന്നതു ഈ തരം പൊയ്മുഖം കാണിച്ചാണു. ഇന്നവർ വേശ്യകളുടെ ചാരിത്ര പ്രസംഗം പോലെ വാദിക്കുന്നതും ഈ പൊയുമുഖം കാണിച്ചാണു. തങ്ങൾ കുട്ടിളെ പഠിപ്പിക്കുന്നതിനു വിദ്യാലയങ്ങൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന "ശുദ്ധ മനസ്കരാണത്രേ"!

ഈ ജീ വകാരുണ്യമെന്ന പേരിൽ നമ്മു ടേ നാട്ടിൽ തന്നെ അനേകം സ്ഥാപനങ്ങൾ നടക്കുന്നുണ്ട്‌. ഈ "ജീവകാരുണ്യം വളർന്നു വളർന്നു ഹൈടെക്ക്‌ ആളെകൊല്ലി സൂപ്പർസ്പേഷ്യാലിറ്റികളായും, ലക്ഷങ്ങൾ കോഴവാങ്ങുന്ന വിദ്യാവ്യാപാരസ്ഥാപനങ്ങളായും വളരുന്നതും അവർ ഇതു ചൂണ്ടിക്കാണിച്ചു വർഗ്ഗീയ പ്രീണനത്തിനും, മറ്റും വിലപേശി നാറ്റിച്ചുനടക്കുന്നതും നാം കാണുകയും വാർത്തകൾ വായിക്കുകയും ചെയ്യാറില്ലേ?

മറ്റുള്ളവരുടെ ബുദ്ധിമുട്ടു, വിശ്വാസം, ഇവയൊക്കെ വ്യാപാരവൽക്കരിക്കാൻ തുടങ്ങി. അതാണല്ലോ - ആൾ ദൈവങ്ങളും, അന്ധവിശ്വാസങ്ങളും, ചാത്തനും മറുതയും എല്ലാം ഇന്നു സജ്ജീവമായി ഫൈവ്സ്റ്റാർ തലത്തിൽ വളർന്നു വരുന്നതും!

Tuesday 9 December 2008

മനസൌഖ്യം നൽകേ......ണമേ........




കൊലപാതകികൾക്കും വ്യഭിചാരിക്കുന്നർക്കും വേണ്ടി പ്രാർത്ഥിക്കുന്നു!
അഭയകേസ്‌: കോട്ടയം അതിരൂപത പ്രാര്‍ത്ഥനാസംഗമം നടത്തി

അവർക്കു പശ്ചാത്താപത്താൽ സത്യം തുറന്നു പറയിപ്പിച്ചു മനസൌഖ്യം നൽകേ......ണമേ........

ഒരു പക്ഷേ ഈ പ്രതികൾ വളരെ മനോധൈര്യമുള്ളവരും പലതരം അടവു പഠിച്ചവരും ആകാം. എങ്കിലും, ഇത്രയും കാലം ഈ കേസിൽ നിന്നും ഊരാൻ വേണ്ടിയുള്ള ചിന്തകളായിരുന്നിരിക്കണം ഏതു സമയത്തും ഇവരുടെ മനസ്സു നിറയെ . ഏകാഗ്രമായി ഒന്നു പ്രാ‍ർത്ഥിക്കാൻ ഇവർക്കായിട്ടുണ്ടാകുമോ? കുറ്റക്രുത്യം ഒളിപ്പിച്ചു വക്കുന്ന മനസ്സിനു എത്രമാത്രം ഭാരമാണു ചുമക്കേണ്ടിവരിക!

കർത്താവേ... അവരുടെ മനസ്സിനു മോചനം കൊടുക്കേണമേ......... വാർത്ത

Saturday 6 December 2008

വോട്ടിലൂടെ വരുന്ന ഭീകരര്‍ക്കെതിരെ പോരാടുക

നമുക്കു കുറച്ചെങ്കിലും സത്യസന്ധതയുള്ള രാഷ്ട്രീയ നേതാക്കളെ ലഭിക്കാൻ സാധ്യതയുള്ള ഒരു വകുപ്പു തന്നെ ഉണ്ടന്നകാര്യം ഒരു ഈ മെയിൽ സന്ദേശത്തിൽ നിന്നാണു എനിക്കു മനസ്സിലായതു.

ഇതിന്റെ നിയമവശമോ, ഇങ്ങനെ ഒരു പരാമർശം നമ്മുടെ ഭരണഘടനയിലെ1969 Act, in Section "49-O" അനുസരിച്ചു വാസ്തവത്തിൽ ഉണ്ടോ എന്നും എനിക്ക്‌ നിശ്ചയമില്ല. ഉണ്ടങ്കിലിതു നമ്മുക്കു ഉപയോഗിക്കേണ്ട സന്ദർഭമാണു ഈ വരുന്ന തിരഞ്ഞ്ടുപ്പുകൾ.

ഇതാണ് ആ മെസ്സേജു:


How to Beat The Indian Polition
Section 49-O of the Constitution:
(A Repetition worth a read)
Did you know that there is a system in our Constitution, as per the 1969 Act, in Section "49-O" that a person can go to the polling booth, confirm his identity, get his finger marked and convey to the presiding election officer that he doesn't want to vote anyone!
Yes such a feature is available, but obviously our seemingly notorious leaders have never disclosed it. This is called "49-O".
Why should you go and say "I VOTE FOR NOBODY"... because, in a ward, if a candidate wins, say by 123 votes, and that particular ward has received "49-O" votes more than 123, then that polling will be cancelled and will have to be re-polled. Not only that, but the candidature of the contestants will be removed and they cannot contest the re-polling, since people had already expressed their decision on them. This would bring fear into parties and hence look for genuine candidates for their parties for election. This would change the way of our whole political system... it is seemingly surprising why the Election Commission has not revealed such a feature to the public....
Please spread this news to as many as you know.... Seems to be a wonderful weapon against corrupt parties in India... show your power, expressing your desire not to vote for anybody, is even more powerful than voting... so don't miss your chance. So either vote, or vote not to vote (vote 49-O) and pass this info on...

"Please forward this mail to as many as possible, so that we, the people of India , can really use this power to save our nation". Use your voting right for a better INDIA

വോട്ടിലൂടെ വരുന്ന ഭീകരിൽ നിന്നും രക്ഷ കിട്ടാൻ ഇതു നല്ല മാർഗ്ഗമാണു. എല്ലാ "ചവറുകളും" തൂത്തുവാരാൻ നമ്മുടെ വോട്ടർമാർക്കുള്ള "വീറ്റോ" പവർ ഉപയോഗിക്കണം. ഒരു ഇലക്ഷനിലെങ്കിലും ജനങ്ങളുടെ ഇഷ്ടത്തിൽ പ്രതിനിധികൾ ഉണ്ടാവട്ടെ.

വോട്ടിലൂടെ വരുന്ന ഭീകരര്‍ക്കെതിരെ പോരാടുക

Thursday 4 December 2008

അശാന്തിയുടെ സ്രുഷ്ടാക്കള്‍

വര്‍ഗ്ഗീയതയും മത വൈരാഗ്യവും വളര്‍ത്തുക, ‍ മത ഭീകരത വളര്‍ത്തുക, അതിനു വളം വയ്ക്കുക ഇതെല്ലാം ചിലര്‍ക്കു ജന്മോദ്ദേശം ആണു. അതിനു ഉദാഹരണം ഇവിടേ.............

ഒരു ബാര്‍ബറി മസ്ജിതും രാ‍മജന്മ ഭൂമിയും!! ഈ ലോകാവസാനം വരെ ഇത് തന്നെ പാടി നടക്കുമോ ഈ മത ഭ്രാന്തന്മാര്‍? നാലുപേരെകൂട്ടി ഒരു മീറ്റിങ്ങു പ്രസംഗവും കഴിഞ്ഞു ഒരു ബക്കറ്റ് പിരിവിനുള്ള വകയാണു ഇതു എന്ന എല്ലാവരും ഒന്നു മനസ്സിലാക്കണേ!!!!!!!!മറ്റുള്ളവര്‍ തമ്മില്‍ തല്ലി മരിച്ചാ‍ല്‍ ഇവരുടെ അപ്പനും അമ്മക്കുമൊന്നുമല്ലല്ലോ നഷ്ടപ്പെടുന്നതു.ദുഷ്ടജന്മങ്ങള്‍!!

എന്റെ ഓരോ തോന്നൽ

ഭീകരരെ വിട്ടുതരില്ലെന്നു പാകിസ്‌താന്‍


പാക്കിസ്താന്റെ ഈ പിടിവാശി തന്നെ അവിടെ ഭരണ തലത്തിൽ ഭീകർക്കുള്ള സ്വാധീനമാണു കാ‍ണിക്കുന്നത്.

നമ്മൾ ആവശ്യപ്പെട്ട കുറ്റവാളികൾ എല്ലാവരും തന്നെ ഇന്ത്യക്കു മാത്രമല്ല, അവരുടെ പ്രവർത്തി മണ്ഡലം ആഗോള ജനജീവിതത്തിൽ വിള്ളലുകൾ വീഴ്ത്തുവാനും, വിഷം വിതക്കാനും പര്യാപതമാണു. ഇവരുടെ അടിസ്ഥാന സ്വഭാവം “ഭീകര പ്രവർത്തനവും, കൊള്ളയും, അക്രമവും,കള്ളകടത്തും, മയക്കുമരുന്നു വ്യാപാരവും, മറ്റു തരത്തിലുള്ള രാജ്യദ്രോഹങ്ങളുമാണു” .

ഇവർ ഒരു രാജ്യത്തു ഉണ്ടാകുന്നതു തന്നെ ആ രാജ്യത്തിനു തലവേദനയാണു. എന്നാൽ ഈ രാക്ഷസീയ ജനുസ്സുകളെ സഹായിച്ചു, അഭയം നൽകുന്ന പാക്കിസ്താന്റെ നിലപാട് അവരുടെ വംശം തന്നെ ഭീകരത അംഗീകരിക്കുന്നതു പോലെ യായില്ലോ!

നാം നല്ലപോലെ അന്തർദേശീയ സമൂഹവുമായി സമ്മർദ്ദം ചെലുത്താനും അതു അവരെ കൊണ്ട് അംഗ്ഗീകരിപ്പിച്ചു നാം പാക്കിസ്താനുമായി നേരിട്ടു കോൺഫ്ലിക്റ്റുകളും ഒന്നും ഉണ്ടാക്കാതെ എല്ലാം ഇതു ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി കണക്കിലെടുപ്പിച്ചു എല്ലാ ഭീകര നിർമ്മാർജ്ജന പ്രവർത്തനങ്ങളും സംയുക്തമായി നടപ്പിലാക്കാൻ ശ്രമിച്ചാൽ നന്നായിരിക്കുമായിരിക്കും

നമ്മുടെ വിദേശനയം മാറ്റുകാണിക്കേണ്ട സമയമാണു ഇപ്പോൾ...

ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കുക ....... ജയ് ഹിന്ദ്





Wednesday 3 December 2008

തീവ്രവാദ ഭ്രൂണങ്ങൾ

ഭീകര താണ്ഡവമാടി ഭീകര ദിനരാത്രങ്ങൾ കടന്നു പോയ നാളുകൾ ഓരോ ഭാരതീയനും ദിവസത്തിൽ ഒരിക്കലെങ്കിലും ഓർക്കണം.

ഇനിയും ഇത് പോലെയോ ഇതിലും വലുതോ ആയ ആക്രമണങ്ങൾ ഉണ്ടായേക്കാം - സൌകര്യങ്ങൾ ചെയ്തു കൊടുക്കാൻ കന്യാകുമാരി മുതൽ കാശ്മീർ വരെ തയാറായി വിഷം നിറച്ചതും, ചിലതു ഒന്നുമില്ലാത്തതുമായ തലച്ചോറുമായി തീവ്രവാദ ഭ്രൂണങ്ങൾ വളർന്നുവരുന്ന വാ‍ർത്തകൾ നാം കേട്ടതല്ലെ?

അന്ത രാഷ്ട്ര സമ്മൂഹം നമ്മുടെ സുരക്ഷാക്രമീകരണങ്ങളെ വിമർശിച്ചുകൊണ്ടിരിക്കുകയാണു.

നമ്മുടെ പ്രതികരണങ്ങൾ പ്രകോപനകാരണമാകാതെയിരിക്കാനും, അന്തരാഷ്ട്രസമൂഹത്തെ നമ്മുടെ കൂടെ നിർത്തി പാക്കിസ്താനിൽ പെറ്റുപെരുകികൊണ്ടിരിക്കുന്ന “രാക്ഷസപടയെ” നശിപ്പിക്കാൻ സാധ്യമാവാറാകട്ടെ എന്നു എല്ലാവരും മനസ്സിൽ പ്രാർത്ഥിക്കുക.

പാക്കിസ്ഥാനികൾക്കു ജാത്യാലുള്ള അക്രമവാസന നമ്മുടെ പ്രസ്താവനകൾ കൊണ്ട് ഒരു മല്പിടുത്തത്തിനു വഴിയാകരുതു.. നിരപരാധികളുടെ ജീവൻ ഒരിക്കലും നഷ്ടപ്പെട്ടുകൂടാ!

ഒപ്പം തന്നെ നമ്മുടെ നാട്ടിലും ഇതിന്റെ വകഭേധങ്ങളിൽ ഉണ്ടാകുന്നവയെ നശിപ്പിക്കാൻ ആഭ്യന്തരമായി നടപടി എടുക്കാൻ നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥാർക്ക് സ്ധിക്കുമാറാ‍കട്ടെ!

പ്രവർത്തിയും പ്രാർത്ഥനയും എല്ലാം കൂടി ചേരട്ടെ! നിരപരാധികൾ ഇനിയും കൂട്ടകൊലകൾക്കു ഇരയാകാതിരിക്കട്ടെ!

ജയ് ഹിന്ദ്



Tuesday 2 December 2008

ഒരു പട്ടി അവിടെ

ഇവിടെ..........

ഒരു പട്ടി അവിടെ

ഇവിടെ..........

ഒരു പട്ടി അവിടെ

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,

അങ്ങയെ കേരള രാഷ്ട്രിയത്തിലുള്ള എല്ലാവരിലും വെച്ചു ഏറ്റവും കൂടുതല്‍ ഞാന്‍ ബഹുമാനിക്കുന്നു. കാരണം അങ്ങയുടെ നിസ്വാര്‍ത്ഥതയും നിഷ്പക്ഷതയൂം, സാധാരണക്കാരോടുള്ള അങ്ങയുടെ സമീപനവും, ചൂഷണത്തോടൂള്ള അങ്ങയുടെ വിട്ടുവീഴ്ച്ചയില്ലാത്ത പെരുമാറ്റങ്ങളൊക്കൊയായിരുന്നു അതിനു കാരണം.

എന്നാല്‍ ബഹു. മുഖ്യമന്ത്രീ : അങ്ങയുടെ വായില്‍ നിന്നും ആ കസേരയില്‍ ഇരുന്നു കൊണ്ട് വീഴാന്‍ പാടില്ലാത്ത് ഒരു വാക്ക് അങ്ങ് , ബോബെ എന്‍‌കൌണ്ടറില്‍ വീരചരമം വരിച്ച് യുവാവായ “സന്ദീപിന്റെ “ പിതാവിന്റെ വികാരവിക്ഷോഭങ്ങളോടുള്ള പ്രതികരണം നല്‍കിയ ആ വാക്കു ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലായിരുന്നു.

സന്ദീപിന്റെ വീടല്ലായിരുന്നങ്കില്‍ ഒരു പട്ടി അവിടെ തിരിഞ്ഞു നോക്കില്ലായിരുന്നു എന്നു”

എനിക്കു ഇതിനെ പറ്റികൂടുതല്‍ വിമര്‍ശിക്കാന്‍ അറിയില - എങ്കിലും ഇതു കേട്ട് എന്റെ മനസ്സും ഒന്നു നടുങ്ങി!

താങ്കള്‍ക്ക് സന്ദര്‍ഭം പന്തിയില്ലന്നു കണ്ടപ്പോല്‍ പിന്മാറാമായിരുന്നു - എന്നിട്ട് സാവധാനം അവരെ മറ്റുള്ളവരെ കൊണ്ട് സമാധാനിപ്പിച്ചിട്ട് പോയി കാണാമായിരുന്നു. ഒത്തിരി നല്ല മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു - ഇതുപോലുള്ള ഒരു സിനാറിയോ ഒഴിവാക്കാന്‍!

നമ്മള്‍ ഒരു അച്ഛന്റെ സ്ഥാനത്തു നിന്നു ചിന്തിച്ചു നോക്കുക. എല്ലാവര്‍ക്കും ഒരേ പൊലെ സന്ദര്‍ഭങ്ങളെ ഉല്‍ക്കൊള്ളാന്‍ പറ്റുമോ?

എല്ലാ നേതാക്കളും ഇതൊരു അനുഭവപാഠമായി ഭാവിയില്‍ കരുതുക. അധികാരത്തിന്റെ ബലത്തില്‍ ആരെയും ആശ്വസിപ്പിക്കാന്‍ പോകരുതു - മനസ്സിലെ മനുഷ്യത്വത്തിനു ആ കടമ ചെയ്യാന്‍ വിട്ടുകൊടുക്കുക!

സന്ദീപിന്റെ അഛനോട് മാപ്പ് ചോദിക്കൂന്നു. അങ്ങയുടെ ദു:ഖം തീരന്‍ നഷ്ടപ്പെട്ടതിനു പകരം വയ്ക്കാന്‍ ഒന്നും ഈ ഭൂമിയില്‍ ഇല്ല! സര്‍വ്വശക്തന്‍ ഈ ദു:ഖനിമിഷങ്ങള്‍ തരണം ചെയ്യാന്‍ ശക്തി തരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

സ്നേഹത്തോടെ,
മുഖ്യമന്ത്രിയോടും, സന്ദീപിന്റെ അച്ഛനോടും


Monday 1 December 2008

ബോംബെ ആക്രമണവും ഭീകരതെക്കെതിരേ ഉള്ള യുദ്ധവും

രാജ്യം ഇന്നു വളരെ ഗുരുതരമായ ഒരു അവസ്ഥാവിശേഷത്തെ നേരിട്ടുകൊണ്ടിരിക്കുകയാണു.

രാജ്യത്തിനകത്തും പുറത്തുമുള്ള ഇസ്ലാമികഭീകരവാദികളും, ഇവരുടെ ക്രൂരതയെ നേരിടാൻ ആഭ്യന്തരമായി ഉടലെടുക്കുന്ന ഭാരതീയ ഹൈന്ദവ തീവ്രവാദവും മറ്റു സെമസ്റ്റികു മതങ്ങളുടെ പ്രചരണഫലമായി ഉണ്ടാകുന്ന വിസ്ഫോടനങ്ങളും എല്ലാം രാജ്യത്തിന്റെ സമാധാനം കെടുത്തുന്നു.

എന്നാൽ ഇന്നു രാജ്യം അഭീമുഖീകരിക്കുന്ന വലിയ പ്രശ്നം നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാനിൽ നിന്നും നിർഭയം നമ്മുടെ പാവനമായ ഭാരതത്തിൻ വന്നു ഭീകരതാണ്ഡവമാടിയ ദ്രൗദ്രതയ്ക്കു പ്രതികാരം എങ്ങനെ ആരോട്‌ ചെയ്യണം - അതിനു പിന്നിലുള്ള പ്രതികൾ ആരെല്ലാമാകാം. പാക്കിസ്ഥാനിൽ നിന്നും വന്ന ഭീകരവാദികളാണു എന്നു കരുതി മുഴുവൻ പാക്കിസ്ഥാനുമായി യുദ്ധം വേണമെന്നു പറയാമോ? ഇപ്പോൾ നമുക്കു എന്താണു ചെയ്യാൻ പറ്റുക എന്നുള്ളതിനെ കുറിച്ചു എനിക്കു തോന്നിയതു കുറിക്കുകയാണു.

നമുക്കു ഭീകരതക്കെതിരെ പോരാടുന്ന എല്ലാ ലോകാരാഷ്ട്രങ്ങളും സകല പിൻതുൻണയും നൽകാൻ തയാറായി നിൽക്കുകയാണു. പലർക്കും അവരുടേതായ പല രഹസ്യ താൽപര്യവും ഇതിനു പിന്നിൽ ഉണ്ടാവും. അതിനാൽ ഇപ്പോൾ ഒരു തീരുമാനം എടുത്താൽ അതു ശരിയായ ദിശയിലല്ലങ്കിൽ ഒടുവിൽ കയ്യിൽ ഒതുങ്ങാത്ത ഒരു കാട്ടുതീയാകും.

ഇപ്പോൾ നമ്മൾ ചെയ്യേണ്ടതു തീവ്രവാദത്തിന്റെ വളർത്തമ്മയായ പാക്കിസ്ഥാനിൽ മറ്റു ലോകരാഷ്ട്രങ്ങളുമായി ചേർന്ന് ഒരു അവരുടെ മണ്ണിൽ നടക്കുന്ന എല്ലാ തീവ്രവാദപ്രവർത്തനങ്ങളും ഇല്ലാതാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക എന്നതാണു. അതു പാക്കിസ്താന്റെ ഉത്തരവാദിത്വത്തിൽ മറ്റു രാഷ്ട്ര്ങ്ങളുടെ മേല്‍നോട്ടത്തില്‍ ലോക രാഷ്ടങ്ങളുടെ സേനയെ ഉപയോഗിക്കാൻ പാക്കിസ്ഥനെ കൊണ്ട്‌ സമ്മതിപ്പിക്കാൻ വേണ്ട സമ്മർദ്ദം ചെലുത്താൻ ഉള്ള കഴിവും പ്രാപ്തിയും സംഭരിക്കുകയാണു.

നമ്മുടെ വരും വരായ്കകളെ പറ്റിചിന്തിക്കാത്ത ചോരതിളപ്പുള്ള ചെറുപ്പക്കാരും,രഷ്ട്രീയ മുതലെടുപ്പിനായി അണികളെ വികാരഭരിതരാക്കി നിരത്തിലിറക്കി ഇങ്ക്വിലാബ്ബ്‌ വിളിപ്പിക്കുന്നതും കേട്ട്‌ വാളേടുക്കുകയല്ലസര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യേണ്ടത്.പകരം നമ്മുടെ സുരക്ഷ സേനയെ കൂടുതൽ പ്രാപതരാക്കി എല്ലാ വിഭാഗങ്ങളിലും ഒരു ഒറ്റ്‌ ഒഴിവുപോലും ബാക്കി യില്ലാത്ത വിധം കഴിവും സമർപ്പണവും ഉള്ള ഉദ്യോഗസ്ഥരെ നിയമിപ്പിച്ചു രാജ്യരക്ഷയും അതിന്റെ സഹായത്തിനു വേണ്ട രഹസ്യന്ന്വഷണവിഭാഗവും, റാപ്പിഡ്‌ ആക്ഷൻ ഫോർസും, അവർക്കു വേണ്ട നൂതന ആയുധങ്ങൽളൂം നിത്യേനയുള്ള പരിശിലനങ്ങളും, കൂടാതെ സപ്പോര്‍ട്ടീവ് ആയ മറ്റൂള്ള ഫയർ ഫൈറ്റീങ്ങ്‌, ആമ്പുലൻസ്‌, ആശുപത്രികൾ തു ടങ്ങി എല്ലാ സജ്ജികരണങ്ങളും, യുദ്ധകാലാടിസ്ഥാനാത്തിൽ നടപ്പിലാക്കുകയാണു.

നമുക്കിന്നാവശ്യം ഒരു യുദ്ധമല്ല! യുദ്ധകാലാടിസ്ഥാനത്തിൽ അടിസ്ഥാന സുരക്ഷാസജ്ജികരണങ്ങൽ ക്രമീകരിക്കലാണു.

യുദ്ധം ഒരിക്കലും ഒന്നിനും പരിഹാരമായിട്ടില്ല. എലിയെ കൊല്ലാൻ ഇല്ലം ചുടേണ്ട! അതിനു യുക്തി ആണു ഉപയോഗിക്കേണ്ടത്. അതു ഉപയോഗിക്കേണ്ടപോലെ ഉപയോഗിച്ചാൽ മതി. അതു ഉപയോഗിക്കാൻ എല്ലാ ലോകരാഷ്ട്ര്ൻങ്ങളുടെയും സഹകരണം സഘടിപ്പിക്കുവാൻ ഇന്ത്യയുടെ വിദേശകാര്യമന്ത്രിയാലയവും, ഇന്ത്യക്കകത്തു ആഭ്യന്തരമന്ത്രാലായയും, പ്രതിരോധമന്ത്രലയവും കഠിനാധ്വാനം ചെയ്യേണ്ടിയിർക്കുന്നു.

ഭീകരാതാണ്ഡവത്തിന്‍ കീഴില്‍ കഴിഞ്ഞ മൂന്നു നാൾ മനസ്സിൽ നിന്നും മായരുതു! അതു നമുക്കു സ്വയം വിലയിരുത്താനും നമ്മുടെ ബലഹീനതളെ മറികടക്കാനും മത ഭീകരത ഇനി നമുക്കു ഉണ്ടാകാതിരിക്കാൻ ഓരോന്നായി ഇല്ലായ്മചെയ്യാൻ വേണ്ട പ്രചോദനത്തിനുള്ള ശക്തി യായി തീരട്ടെ!

ഭാരതം ജയിക്കട്ടെ!
ജയ്‌ ഹിന്ദ്‌