Tuesday 4 December 2007

കഥയില്ലാത്തൊരു കഥയാണു.........!
ഇന്നത്തെ പത്രവാര്‍ത്ത: “കൊച്ചിയില്‍ കരുണാകരന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൂട്ടത്തല്ല്.കൊച്ചിയില്‍ കെ.കരുണാകരന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കെ.മുരളീധരനെ അനുകൂലിക്കുന്ന പ്രവര്‍ത്തകര്‍ തള്ളിക്കയറി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി. അക്രമികള്‍ മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറകള്‍ തല്ലിത്തകര്‍ത്തു. പ്രശ്നമുണ്ടാക്കിയവരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും നടത്തി. കരുണാകരനൊപ്പം എന്‍.സി.പി വിടാന്‍ തീരുമാനിച്ചവരാണ് കൊച്ചിയിലെ ജി-ഓഡിറ്റോറിയത്തില്‍ യോഗം വിളിച്ചു ചേര്‍ത്തത്. “ ഈ വാ‍ര്‍ത്ത വായിച്ചപ്പോള്‍ ഒര്‍മ വന്നതു, ഒരു മാര്‍വാടി കഥയാണു: നാടുകാര്‍ക്കൊക്കെ കുടുക്കുവച്ചു (പാര പണിതു) രസിക്കുന്ന ഒരാളുണ്ടായിരുന്നു. അതുകൊണ്ടു നാട്ടുകാര്‍ക്കൊക്കെ അയാളോട് പേടിയും വെറുപ്പും ആയിരുന്നു. ആരും സ്വമേധയാ അയാളുമായി സഹകരിക്കറുണ്ടായിരുന്നില്ല. എന്തെങ്കിലും ചെയ്യുന്നതുതന്നെ അയാളെ ഭയന്നിട്ടായിരുന്നു. അയാല്‍ക്കു വയസ്സയി, കിടപ്പിലായി. പാര പണിയാന്‍ ഇനി അധികനാളൊന്നും ജീവിച്ചിരിക്കില്ല. മറ്റുള്ളവര്‍ക്കു പാര വയ്ക്കാന്‍ ഇനി പറ്റില്ലല്ലോ എന്ന വിഷമത്തില്‍ അങ്ങനെ മരണകിടക്കയില്‍ നെടുവീര്‍പ്പിട്ടു പാവം കിടക്കുകയാണു. ഒരു ദിവസം മൂപ്പര്‍ നാട്ടിലുള്ള്വരെ ഒക്കെ തന്‍‌റ്റെ അടുത്തു വിളിച്ചു വരുത്താന്‍ മക്കളോടു പറഞ്ഞു. മരിക്കാറയില്ലെ - ഇനി എന്തു ചെയ്യാനാ, ഏതായാലും അവസ്സാനത്തെ ആഗ്രഹമല്ലെ എന്നു കരുതി നല്ലവരായ നാട്ടുകാര്‍ അയാളുടെ വീട്ടില്‍ ചെന്നു. “ഞാന്‍ വളരെ അധികം നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ ക്ഷമിക്കണം. ഞാന്‍ മരിക്കാറായി. എനിക്കു പ്രായിചിത്തം ചെയ്യണം. അതു കൊണ്ടു ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ എന്‍‌റെ ശവം കുത്തികീറി വികൃതമാക്കണം. എന്നിട്ടീ ഗ്രാമത്തിനു വെളിയില്‍ കൊണ്ടുപോയി കളയണം. അങ്ങനെ നിങ്ങള്‍ക്കുള്ള ദേഷ്യം തീര്‍ക്കണം. “ ഇത്രയും പറഞ്ഞു കണ്ണുതുടച്ചു. അതുകേട്ട നല്ലവരായ നാട്ടുകാരുടെ കണ്ണു നിറഞ്ഞു. മരിക്കന്‍ പോകുന്നയാളുടെ ആശയല്ലെ, എത്ര പാപിയായാലും, ഇപ്പോഴെങ്കിലും, മനസ്സു മാറിയല്ലോ എന്നു പരസ്പരം പറഞ്ഞു നാട്ടുകാര്‍ പിരിഞ്ഞു. കുറച്ചു ദിവസം കൊണ്ടു ആള്‍ വടി ആയി - മനസമാധാനത്തോടെ! നാട്ടുകാര്‍ മൂപ്പരുടെ അന്ത്യാഭിലാഷം അനുസരിച്ചു, പറഞ്ഞ ശരീരമെല്ലാം കുത്തികീറി ഗ്രാമത്തിനെ പുറത്തേക്കു ശവവുമായി പോകുകയണു. എതിരേ ഒരു പോലീസുവണ്ടി വരുന്നു. വണ്ടി നിര്‍ത്തി നീതിപാലകന്‍ ചോദിച്ചു, “എന്താണിതു? “ “ഒരു ശവമാണു” ജനം. “എങ്ങനെ യാണു മരിച്ചതു” പോലീസ് “വയസ്സയ്ട്ടാണു - “ ജനം. പോലീസ് വിശദമായി ശവം പരിശോദിച്ചു. പോലീസിനു മരിച്ച ആളെ പിടി കിട്ടി. ദേഹം നിറയെ മുറിവുകള്‍‍. ഇനി എന്തുണ്ടയികാണാമെന്നു ഊഹിക്കുക. ഗുണപാഠം: പാര പണിയുന്നവര്‍ അവസ്സാനകാലം വരേയും ആത്മാര്‍ത്ഥമായി അതു “ഇതു’ പോലെ ചെയ്യുക. മറ്റുള്ളവര്‍ക്കു സമാധാനം ഒരിക്കലും കൊടുക്കരുതു.

ഒരു സംശയം.....
ഖണ്ഡികകള്‍ തിരിച്ചു എഴുതുന്നതു് എങ്ങനെയാണന്നു ആരെങ്കിലും ഒന്നു വിശദീകരിക്കാമോ? ഞാന്‍ പോസ്റ്റു ചെയ്തു കഴിയുമ്പോള്‍, എല്ലാം ഒന്നിച്ചു ഒരു ഖണ്ഡികയായിട്ടാണു് ബ്ലോഗില്‍ വരുന്നതു്.

ഹലോ - മറക്കല്ലെ....!

1. സാധരണക്കാരായ ചെറുകിട വ്യാപാരികളേയും കൃഷിക്കാരേയും വഴിയാധാരമാക്കൂന്ന കുത്തകമുതലാളിമാരുടെ കടന്നുന്നുകയറ്റം നിസഹകരണത്തിലൂടെയും, അവരുടെ സംരംഭങ്ങളെ അവഗണിച്ചും ചെറുക്കുത്തു തോല്‍പ്പിക്കുക!


2. ജനതാല്‍പ്പര്യം കണക്കിലെടുക്കാതെ, തുടങ്ങുന്ന കുത്തകസംരംഭങ്ങള്‍ ബഹിഷ്കരിക്കുക - അതോടൊപ്പം മറ്റുള്ളവരെയും കൂടി ബഹിഷ്ക്കരിക്കാന്‍ പ്റേരിപ്പിക്കുക.


ഇതു നമ്മുടെ കടമയാണു. ഇതു പ്രാര്‍വത്തികമായാല്‍, നമുക്കു ഒരുപക്ഷെ, കുറേപേരേ ആത്മഹത്യയില്‍ നിന്നും രക്ഷിക്കാന്‍ പറ്റും. സ്നേഹത്തോടെ, "ദേശാഭിമാനി

(പലരും എനിക്കയച്ച ഇമെയിലില്‍, ചെറുകിട വ്യാപാരികളുടെ കൊള്ള ലാഭക്കൊതിയെ പറ്റി എഴുതി. ശരിയാണു. എന്നാല്‍ എല്ലവരും അങ്ങനെയല്ലല്ലോ!നിസ്സഹകരിക്കാന്‍ 10% ആളുകളുടെ സഹകരണമുണ്ടെങ്കില്‍ ഇതെക്കെ ശരിയാക്കവുന്നതെയുളളു - വഴക്കും ഒച്ചപ്പാടും ഒന്നും വേണ്ടി വരില്ല. അതിനേക്കാള്‍ വലിയ ആയുധവുമില്ല!)