അശാന്ത ഭീകരമല്ലാത്ത കേരളമാണു നമുക്കുവേണ്ടതു.
നമ്മുടെ കൊച്ചു കേരളത്തിന്റെ വളര്‍ച്ച അസൂയാവഹമായിട്ടാണു മുന്നേറുന്നതു. അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വ്യാവസ്സായിക സംരംഭങ്ങള്‍ വരുവാനും, എന്തുകൊണ്ടും നമ്മുടെ ദൈവ്ത്തിന്റെ സ്വന്തം നാടിനു, ദൈവം തന്നെ സ്വാഭാവികമായ പല ഗുണങ്ങളും തന്നിട്ടുണ്ട്. നമ്മുടെ മനുഷ്യവിഭവശേഷി നമ്മുടെ സമ്പാദ്യമാണു. ബുദ്ധിപരമായും , കായികമായും, നമ്മള് ആരെക്കാളും പിന്നിലല്ല. വിദ്യാഭാസത്തില്‍ നമ്മുടെ സംസ്ഥാനം വളരെ മുന്‍പന്തിയില്‍ ആണു. ഈ കാരണങ്ങള്‍ കൊണ്ടാണു വിദേശ വ്യാപാരികള്‍ ഇവിടെ മുതല്‍ മുടക്കുന്നതിനു തയാറെടുത്തു വരുന്നതു. നമ്മുടെ ഭൂപ്രക്രുതി വിദേശികളെ ആകര്‍ഷിക്കുന്നതു ആയതിനാല്‍ അവരുടെ സന്ദര്‍ശനങ്ങള്‍ നമ്മുടെ വിനോദസഞ്ചാരമേഘലക്കു തുണയാകുന്നു.
എന്നാല്‍ ഇപ്പോള്‍ ഈ നന്മകളെ തകിടം മറിക്കുന്ന വിധം ഇവിടെ മനുഷ്യരുടെ മനസ്സില്‍ എപ്പോഴും തീ കോരിയിട്ടുകൊണ്ട് “തീവ്രവാദം” എന്ന സത്വം നമ്മുടെ നാടിനേയും വേട്ടയാടുന്നു. ആഗോളവല്‍ക്കരണം കൊണ്ട് സാമ്പത്തിക “വളര്‍ച്ചയും, തകര്‍ച്ചയും -”- ഒപ്പം തന്നെ തീവ്രവാദ വിപണനവും മുന്നേറിക്കെണ്ടിരിക്കുകയാണു. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന നമ്മെ ഇക്കാര്യത്തില്‍ ഇരുത്തി ചിന്തിപ്പിക്കുന്നതാണു.
നമ്മുടെ കേരളം ജനസംഖകൊണ്ട് സമ്പന്നമാണു. ഏതൊരു ചെറിയ നഗരത്തില്‍ പോലും ധാരാളം ജനങ്ങള്‍ എപ്പോഴും ഉണ്ടാകും. തീര്‍ത്ഥാടനകേന്ദ്രങ്ങളാകട്ടെ ഭക്തജനങ്ങളാല്‍ നിറഞ്ഞതുമാണു.. ഈ അവസ്ഥാവിശേഷങ്ങള്‍ കണക്കിലെടുത്തുകൊണ്ട് നമ്മുടെ സര്‍ക്കാരും, പൊതുജനങ്ങളും ജാതി-മത-രാഷ്ത്രീയ ഭേദമെന്യെ സദാജാഗരൂകരായിരിക്കേണ്ടതാണു. ഇക്കാര്യത്തില്‍ കേരളജനതക്കു മുന്നറിയിപ്പു തരുന്നതാണു മാത്രുഭൂമിയിലെ ഈ തുടര്‍ലേഖനം.
അശാന്ത ഭീകരമല്ലാത്ത കേരളമാണു നമുക്കുവേണ്ടതു.
Sunday, 23 November 2008
എഴുതിയതു ഒരു “ദേശാഭിമാനി” at 11/23/2008 02:52:00 pm 1 വായനക്കാരുടെ പ്രതികരണങ്ങൾ
Subscribe to:
Posts (Atom)