Monday 31 December 2007

എന്റെ December 31ന്റെ പ്രാര്‍ത്ഥന

“സര്‍വശക്തനായായ ദൈവമേ! ഇനി പുതിയതായി ഒരു മതവും ലോകത്തു സ്രുഷ്ടിക്കാതിരിക്കേണമെ! ഉള്ള മതങ്ങളെ തന്നെ താങ്ങാനുള്ള ശക്തി ഞങ്ങള്‍ക്കു ഇപ്പോള്‍ തന്നെ ഇല്ല! പകരം അങ്ങു ലോകത്തുള്ള എല്ലാവര്‍ക്കും വിവേകവും സ്നേഹവും കൊടുക്കേണമേ!”

എല്ലാ മതഗ്രദ്ധങ്ങളും പദാനുപദം തര്‍ജിമചെയ്തു പാവം ജനങ്ങളേ വഴിതെറ്റിക്കുന്ന പ്രവണത നിലനില്‍ക്കുന്നതുകൊണ്ടാണു, മതപരമായ തര്‍ക്കങ്ങളും അസഹിഷ്ണുതയും ഉണ്ടാകുന്നതു.

ഉദാ:

“വിശ്വസിക്കയും സ്നാനം ഏല്‍ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.“ (മാര്‍ക്ക് 16:16)

ഈ വചകം തന്നെ എടുത്തു പരിശോധിക്കു!

സുവിശേഷകന്‍ ഉദേശിക്കുന്നതു, യേശു ഉപദേശിച്ച പോലെ, അച്ചടക്കത്തോടെ, നീതിയുടെ മാര്‍ഗ്ഗത്തില്‍ ജീവിക്കാനാണു എന്നു ഏതു സാധാരണ മനുഷ്യനും മനസ്സിലാകും. അതു സ്വീകരിക്കാന്‍ എല്ലാ മാലോകരും സന്തോഷത്തോടെ തയാറാകുകയും ചെയ്തേക്കാം. അല്ലാതെ, മാമോദീസ മുങ്ങി, ക്രിസ്ത്യാനി പട്ടം വാങ്ങിയാലെ പാപമോചിതനാകു എന്നുണ്ടാകുമൊ?

ഇത്തരം ഉചിതമല്ലാത്ത വ്യഖ്യാനങ്ങള്‍ എല്ലാമതങ്ങളിലും കാണം. ഹിന്ദുക്കള്‍ക്കു അനേകം ആരാധനാ മൂര്‍ത്തികള്‍ ഉണ്ടായതും, ഇസ്ലാമില്‍ തീവ്രവദികള്‍ ഉണ്ടാകുന്നതും, യഹൂദര്‍ അഹംങ്കാരികളായതും ഭൌതിക തലത്തിലുള്ള അര്‍ത്ഥത്തില്‍ രേഖകള്‍ വ്യാഖ്യാനിച്ചതിനാലല്ലേ?

പരിണിത ഫലമോ! തര്‍ക്കങ്ങളും, അശ്ശാന്തിയും! ലോകം സമാധാനപൂര്‍ണ്ണമാകാന്‍ പ്രവാചകര്‍ ശ്രമിച്ചപ്പോള്‍, മത പ്രചാരകര്‍ തര്‍ക്കങ്ങളുടെയും അശ്ശാന്തിയുടെയും, അക്രമങ്ങളുടേയും വഴിയിലൂടെ കൂടുതല്‍ അസമാധാനത്തിലേക്കു വലിച്ചിഴച്ചു! നിങ്ങള്‍ക്കു, ഹാ- കഷ്ഠം!