Sunday 29 June 2008

വാത്സല്യം എന്ന അനുഭൂതി!

ഇന്നലെ അനിമൽ പ്ലാനെറ്റ്‌ ചാനലിൽ കണ്ണിനെ വിസ്മയിപ്പ്പ്പിക്കുന്നതും, ബുദ്ധിയേയും, വിചാരത്തേയും ത്രസിപ്പിക്കുന്നതുമായ ഒരു ഡോക്കുമെന്ററി കണ്ടു...

ആഫ്രിക്കൻ കാടുകളിലുള്ള ഒരു പെൺസിംഹം, വറുതികൊണ്ടു മറ്റു മൃഗങ്ങൾ കുറവായിരിക്കുമ്പോൾ തന്നെ, ഒരു "ഒറിക്സ്‌" മൃഗത്തിന്റെ കുൻഞ്ഞിനെ (മാൻ വർഗ്ഗത്തിൽ പെട്ട ഒരു മൃഗം)ദത്തു കുട്ടിയെ പ്പ്പോലെ വളർത്തുന്നു.

ഒരു ദിവസം ആ മാൻ കുട്ടി വളർത്തമ്മയുടെ അടുത്തുനിന്നും മാറി കുറച്ചു ദൂരം പോയി.

ഈ കുട്ടിയേ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു ജടയൻ ആൺസിംഹം പെട്ടന്നു ചാടി വന്നു ആ മാനുകുട്ടിയുടെ കഴുത്തിൽ പിടിമുറുക്കി. പാവം , പേടിച്ചു വികൃതമായി കരഞ്ഞ്‌ കൊണ്ട്‌ ആകുഞ്ഞു പിടഞ്ഞു. ശബ്ദം കേട്ട്‌ വളർത്തമ്മ വിവശയായി ചാടി എഴുന്നേറ്റു നോക്കുമ്പോൽ, തന്റെ വളർത്തുകുട്ടിയേയും കൊണ്ടു പോകുന്ന മൃഗരാജനെ ആണു കാണുന്നതു.

പെൺസിംഹത്തിനു കുട്ടിയെ കൊണ്ടുപോകുന്നതിലെ വിഷമവും, ഗജരാജനോടു അടുക്കാൻ ഉള്ള ഭയവും .....പറഞ്ഞറിയിക്കാൻ വയ്യാത്തവിധം ശോക ഭാവത്തിൽ ആ വിവശയായ വളർത്തമ്മയുടെ മുഖത്ത്‌ പ്രതിഫലിക്കുന്നുണ്ടായിരുന്നു. കുറേ ദൂരെ മാൻകുഞ്ഞിനേയും കൊണ്ട്‌ നടന്നശേഷം , ആൺ സിംഹം അതിനെ കൊന്നു തിന്നു. നാവുകൊണ്ടു ചിറി നക്കി..ചുണ്ടിൽ പറ്റിപിടിച്ചിരുന്ന ചോരയുടെ അവസ്സാനതുള്ളിയും നുണനുനിറക്കി, സംപ്രീതനായി കണ്ണിറുക്കി അടച്ചു വീണ്ടും തുറന്നു, വീണ്ടും പാതി അടച്ചു വിശ്രമിക്കാൻ ഒരുങ്ങുന്നു!

ഇതെല്ലാം നോക്കി, വിവശയായി പെൺ സിംഹം നിൽക്കുകയാണു. കുറെ ഏറെ നേരത്തെ വിശ്രമത്തിനു ശേഷം ആൺ സിംഹം അവിടെ നിന്നും എഴുന്നേറ്റു ദൂരേക്കു നടന്നു പോയി. അപ്പോൾ, പെൺസിംഹം, ആ മാൻകുഞ്ഞീനെ കൊന്നു തിന്ന സ്ഥലത്തു പോയി മണത്തു കൊണ്ടു മുഖത്തു പ്രകടിപ്പിക്കുന്നഭാവങ്ങൾ പെറ്റ തള്ളക്കു തുല്യമായിട്ടായിരുന്നു.

എന്റെയും കണ്ണുനിറഞ്ഞു....ഈ രംഗം കണ്ട്‌! ഒരു സിംഹത്തിനു ഒരു മാൻ കുട്ടിയോടു ഇത്ര വാൽസല്യമോ!

ഈ ഡൊക്കുമെന്ററി എടുത്തതു ഒരു സ്ത്രീ ആണു.(അവരുടെ പേരു ഞാൻ വിട്ടുപോയി..) കമന്റ്‌റി പറയുമ്പോൾ അവരുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു...വാൽസല്യം.... അതു അനിർവ്വചനീയമായ ഒരു അനുഭൂതി ആണു...മനുഷ്യരാവട്ടെ...പക്ഷിമൃഗദികളാവട്ടെ....! (ചില മനുഷ്യ മൃഗങ്ങളെ ഒഴിച്ചു നിത്തുക)