Saturday, 4 October 2008

പിന്നോക്ക വിഭാഗത്തിന്റെ മേൽതട്ട് ഉയർത്തി!

പിന്നോക്ക വിഭാഗത്തിന്റെ മേൽതട്ട് ഉയർത്തി! വാര്‍ത്ത

ഉയർത്തിക്കോളൂ,,,, ഇഷ്ടം പോലെ ഉയർത്തിക്കോളൂ..... വോട്ട് കിട്ടാനുള്ളതല്ലെ - കളയാൻ പറ്റുമോ!


എങ്കിലും ജാതിയിൽ മേൽതട്ടിലുള്ള കീഴാളന്മാരെ പറ്റിഒന്ന് ആലോചിക്കാൻ എന്താണാവോ രഷ്ട്രീയവ്യാപാരികൾക്കു ഒരു താല്പര്യവും കാണാത്താതു? അവർക്കു സംഘടനാശക്തിയും പരസ്പരസഹകരണവും ഇല്ലാത്തതായിരിക്കും കാരണം എന്നു ഊഹിക്കുകയാണു.


എങ്കിലും സർക്കാ‍രെ, നാലര ലക്ഷമായി പിന്നോക്കത്തിന്റെ മേൽതട്ടു കയറ്റി വെച്ചപ്പോൾ മുന്നോക്കത്തിന്റെ കീഴുത്തട്ടിലുള്ളവർ വർഷത്തിൽ കേവലം 12000(പന്തീരായിരം) ര്രുപ പോലും വരുമാനമില്ലാ‍തെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പെടാപാടുപെടുന്ന ലക്ഷോപലക്ഷങ്ങളെ ഒന്നു സഹായിക്കാൻ ശ്രമിക്കാമോ? അവരാരും മനപ്പുർവ്വമല്ലല്ലോ മുന്നോക്കജാതിയിൽ പെറ്റുവീണതു!
ഈ മുന്നോക്ക ലേബലുപോലും ഒരു ഭാരമാണു ആ പാവങ്ങൾക്കു.......


കിട്ടുന്നവന്റെ ഇല്ലാതാക്കണ്ട.... ഇല്ലാത്തവനു കൂടി കൊടുക്കാൻ മടികാണിക്കുന്നതെന്തേ? ഈ ഇല്ലാത്തവൻ കൂടി തരുന്ന നികുതിപണമല്ലെ ഈ കൊടുക്കുന്നതു!


ഇവർ ഒന്നു സംഘടിച്ചാൽ സർക്കാർ തീർച്ചയായും സഹായിക്കും, പക്ഷേ സംഘടിക്കണം....


ഭാരതം അസംഘടിതർക്കുള്ളതല്ല - സംഘടിതർക്കു മാത്രം ജീവിക്കാനുള്ളതാണു ... എന്നാണു സർക്കാർ ജനങ്ങളെ പ്രവർത്തികൊണ്ട് പഠിപ്പിക്കുന്നതു.

അവസരവാദം, സ്വാർത്ഥത, കാപട്യം, പക്ഷപാതം, മത പ്രീണനം, ദരിദ്രപീഠനം... = രാഷ്ട്രീയം