മക്കളെ, ജനിച്ചാൽ ഒരു ദിവസം നമുക്കു മരിക്കണം. എന്നുകരുതി മരണത്തെ വിളിച്ചു വരുത്തണോ?
നിങ്ങൾ ഇരു ചക്രവാഹനങ്ങളിൽ പോകൂന്നതിനു ഈ അങ്കിളിനു സന്തോഷമേ ഉള്ളു. മക്കളെല്ലാം സുഖമായി തിരിച്ചെത്തി, പുഞ്ചിരിക്കുന്ന മുഖത്തോടെ കാണാനാണു നിങ്ങളുടെ വീട്ടിലുള്ളവരും, അദ്രുശ്യനായി മനസ്സുകൊണ്ട് ഈ അങ്കിളും ആഗ്രഹിക്കുന്നതു.
അതു കൊണ്ട് അങ്കിൾ പറയുന്നതു ദയവായി ശ്രദ്ധിക്കു, നിങ്ങൾ ഇരുചക്രവാഹനം ഓടിക്ക്കുമ്പോൾ, നിങ്ങളുടെ മനസ്സിൽ മൽസരബുദ്ധ്ക്ക ദയവായി ഇടം കൊടുക്കരുതു.നിങ്ങൾ അമിത വേഗതയിൽ ഈ ഇരുചക്രത്തെ ഓടിച്ചാൽ നിനച്ചിരിക്കാതെ വരുന്ന അപകടഘട്ടങ്ങളിൽ നിങ്ങൾക്കു നിയന്ത്രിക്കാൻ പറ്റാതെ വരും. മക്കള്ളെ, നിങ്ങളെ അതു കൊണ്ടെത്തിക്കുന്നതു, മരണത്തിലേക്കായിരിക്കും.
നിങ്ങൾ മനസ്സു, ശരീരവും പൂർണ്ണമായി വാഹനം ഓടിക്കുന്നസമയത്തു വാഹനത്തിൽ തന്നെ കേന്ദ്രീകരിച്ചിരിക്കട്ടെ.
നിങ്ങളുടെ അഹങ്കാരത്തിന്റെ അഭ്യാസങ്ങൾ കണ്ട് പെൺകുട്ടികൾ ചിരിച്ചാൽ, ദയവായി ഓർക്കുക, അവർ നിങ്ങളുടെ അഭ്യാസം കണ്ട് ചിരിച്ചതാവാൻ വഴിയില്ല, നിങ്ങളുടെ കോപ്രായം കണ്ട് ചിരിച്ചതാവാനെ വഴിയിള്ളു. അതു നിങ്ങളെ പുഛിക്കലാണു.
മാന്യമായി നിയന്ത്രണങ്ങൾ പാലിച്ചു, പോകുന്ന നിങ്ങളൊട് ഞങ്ങളെപ്പോലുള്ള പ്രായമായവർക്കും, നിങ്ങൾ ഇഷ്ടപ്പെടുന്ന കുട്ടികൾക്കും സ്നേഹവും ബഹുമാനവുമേ തോന്നൂ.
ദിനം പ്രതി വാഹാനാപകാടത്തിൽ മരിക്കുന്നവരിൽ 80% പേരും യുവാക്കളാണന്ന വാർത്ത ഈ അങ്കിളിനെ വേദനിപ്പിക്കുന്നു. മക്കളെ, സൂക്ഷിക്കൂ, നിങ്ങൾ നഷ്ടപ്പെട്ടാൽ, നിങ്ങളുടെ മാതാപിതാക്കൾ അതെ എങ്ങനെ സഹിക്കും?
അനാധ പ്രേതമായി നാടു റോഡിൽ കിടക്കേണ്ടിവാന്നാൽ അതൊരു കാഴ്ച വസ്തുവായി മറിപ്പോവുകയാണു, ജീവൻ പൊലിഞ്ഞിട്ടില്ലങ്കിൽപോലും സഹായിക്കാൻ ചിലപ്പോൽ ആരും ഉണ്ടായെന്നും വരില്ല!