Friday, 30 November 2007

മൂല മന്തം (ഗൂഡം)

ചില ഭാര്‍തീയ ചിന്തകള്‍ക്കു, പുതിയ ഭാഷ്യം വേണ്ടിവരുമോ എന്നു തോന്നുന്നു,

൧. സത്യം വദ: = സത്യത്തെ വധിക്കുക!

൨. ധര്‍മം ചര: = ധര്‍മം മേടിച്ചു ജീവിച്ചു കൊള്ളുക (പിച്ച യെടുത്തു ജീവിക്കുക)

൩) അതിഥി ദേവോ ഭവ: = അതിഥികള്‍ നമ്മുടെ വീട്ടില്‍ ദൈവത്തിണ്റ്റെ സ്ഥനത്താണൂ. (അവന്‍ പറഞ്ഞപോലെ വീട്ടുകാരന്‍ കേട്ടോളണം)


ബുഷായ നമ:

ബൂര്‍ഷായ നമ:

ആഗോളീകരണം സ്വാഹ!

സകല ദാരിദ്രവാസികളും, നാശയ- നാശയ:


കൃഷി, ചെറുകിട വ്യാപാരം, സര്‍വതും ഉച്ചാടോച്ചാടയ:


ഓം ഫ്ട്‌ സ്വാഹ:(ഇതെല്ലാൊ "പ്ഠേ "ന്നു്‌ സാധ്യമാവണേ! എന്നു ചുരുക്കം)ഇതാണൂ ഇനി മുതലുള്ള മൂല മന്ത്രം. മനസ്സിരുത്തി പഠിച്ചു ജപിച്ചു, നശ്ശിച്ചു കൊള്ളുക കശ്മലന്‍മാരേ!

കാലം -- കലികാ‍ലം!

പണ്ടു എഷ്യാനെറ്റിലോ മറ്റോ ഒരു സംസ്കാരശൂന്യമായ പരിപാടി നടത്തിക്കണ്ടിരുന്നു. ആളുകളെ തേജോവധം ചൈയ്തു സുഖിക്കുകയും, അതു ചാനല്‍കാര്‍ക്കു വിറ്റ്‌ കാശുണ്ടാക്കുകയും ചെയ്യുമ്പൊള്‍, അതു മൂലം, മാനസികമായി എത്രമാത്രം ജനങ്ങള്‍ പീഠിപ്പിക്കപ്പെട്ടിരുന്നു എന്നു ഈ നാറിയ പരിപാടിക്കാര്‍ ചിന്തിച്ചിരിക്കുമോ? ആ പരിപാടി നടത്തിയവന്‍ ഒരു സിനിമയില്‍ അഭിനയിച്ചു കണ്ടു. ഒരു പാട്ടു സീന്‍ ആരോ ബ്ളൊഗില്‍ ഇട്ടിട്ടുമുണ്ടു. ഇനി ഇതുമതി, ഒരുപണിയുമില്ലാതെ, വായില്‍നോക്കി നടക്കുന്ന വര്‍ക്കു കണ്ടു പഠിക്കാന്‍, -- അതായതു, തെണ്ടിത്തരം കാണിച്ചാലും, ആളുകള്‍ അംഗ്ഗീകരിക്കുകയും, അത്‌ ചിലപ്പൊള്‍, ഉയരങ്ഗളിലെത്തിക്കുകയും ചെയ്യും എന്നു!പാട്ടിണ്റ്റെ സീന്‍, 'ഗാനശാഖി" എന്ന ബ്ളോഗ്‌ സന്ദര്‍ശിക്കുക! കാലം, കലികാലം!

മൂല്യച്യുതിയുടെ വിഷമത്തോടെ,
നിങ്ങളെ പ്പോലെയുള്ള ഒരു ദേശാഭിമാനി!

Thursday, 29 November 2007

പൂച്ചക്ക് ആരു് മണി കെട്ടും?

ഇന്നു പല ബ്ളോഗുകളിലും, ആശയപരമായി യോജിപ്പുള്ള പല ബ്ളോഗുകളും കണ്ടു. എല്ലാവരുടെയും അമര്‍ഷം നമ്മുടെ വ്യവസ്തിതിക്കെതിരെ പൊട്ടിപുറപ്പെടുന്നതും കണ്ടു. എന്തുകൊണ്ടു ഈ സ്വരം നമുക്കെല്ലവര്‍ക്കും കൂടി, കേഴ്ക്കേണ്ടവരെ കേഴ്പ്പിക്കാനുള്ള വഴികള്‍ ചിന്തിച്ചു മാര്‍ഗ്ഗ്നിര്‍ദ്ദേശങ്ങള്‍ എഴുതിക്കൂടെ? ഇങ്ങനെ ഒരു കൂട്ടായ്മയെപ്പറ്റി ചിന്തിക്കൂ!

സ്നേഹത്തോടെ,


നിങ്ങളെപ്പോലുള്ള ഒരു 'ദേശാഭിമാനി'

Saturday, 24 November 2007

ഞാന്‍, ..... പൊട്ടന്‍!

സന്തോഷം നിറഞ്ഞ ലോകം സ്വപ്നം കാണുന്ന എനിക്കു, അമ്പിളിമാമനെ പിടിക്കാന്‍ നോക്കുന്ന കുട്ടികളുടെ ബുദ്ധിയേ ഉള്ളൂ എന്നു ഒരു സുഹ്രുത്തു എന്നോട്‌ പറഞ്ഞു। എണ്റ്റെ സുഹ്രുത്തു പറഞ്ഞതു ശരി തന്നെ! ഒരിക്കലും വരാന്‍ സാധ്യത ഇല്ലാത്ത ഒരു വ്യവസ്ഥിതിയെ സ്വപ്നം കാണാന്‍ മാത്രമല്ലെ പറ്റൂ?സന്തോഷം, മനസ്സിണ്റ്റെ ഒരു തോന്നലാണത്രെ! അതുപോലെ ദുഖവും! ഇതൊന്നും ഞാന്‍ പറഞ്ഞതല്ല - ഞാന്‍ കേട്ടിട്ടുള്ളതാണു। അപ്പോള്‍ അങ്ങനെ ഒന്നും ഇല്ല്യെ?വേണങ്കില്‍ ഉണ്ടു്‌ -- വേണ്ടങ്കില്‍ ഇല്ല്യ!മഹര്‍ഷികളും, മഹാന്‍മാരും അങ്ങനെ ആണു പറേണതു. അങ്ങനെ ഒരു മാനസ്സികാവസ്ഥയില്‍ എത്തിചേര്‍ന്നാല്‍, പിന്നെ ഒരു നിസംഗതാവസ്ഥയില്‍ ആയി തീരും. ഒന്നിനോടും, മോഹമില്ലതെയും, ഒന്നും അറിയാത്തപോലെ ജീവിച്ചു മരിക്കുക എന്നാണോ? ആല്ല!അവര്‍ ഉദ്ദേശിച്ചതു, എന്തായിരിക്കാം എന്നു അറിവുള്ളവര്‍, വിശദീകരിച്ചു, സംസാരദുഖഹേതുക്കളിളില്‍ നിന്നുള്ള മോചനമാര്‍ഗ്ഗത്തെ പറ്റി കുറിപ്പുകള്‍ എഴുതിയാല്‍ നന്നായിരു

കഥയറിയാത്ത ആട്ടക്കാര്‍!!!!

ഞാന്‍ എണ്റ്റെ ബ്ളോഗില്‍ യുക്തിവാദം ബ്ളോഗ്സ്പോട്ടിലേക്കു ഒരു ലിങ്ക്‌ കൊടുത്തു. ഞാന്‍ ഒരു യുക്തിവാദി ആയതു കൊണ്ടല്ല അങ്ങനെ ചെയ്തത്‌. കുറച്ച്‌ കാര്യങ്ങള്‍ പൊതുവായി ഇതില്‍ നിന്നും എനിക്കു പഠിക്കന്‍ സാധിച്ചു. , അന്ധ്മായ മതമൌലികവാദത്തിണ്റ്റെ ദൂഷ്യവശങ്ങള്‍ ഇതില്‍ പലരും പ്രദിപാദിച്ചിരിക്കുന്നതു ന്യായമായി തോന്നി നമ്മള്‍ പാവം മനുഷ്യര്‍, നമ്മുടെ ബൂദ്ധിക്കും ചിന്താശേഷിക്കും എത്രയോ അപ്പുറത്തുള്ള കാര്യമാണു ഈ പ്രപഞ്ചവും, അതിലെ സൃഷ്ടികളും! നമുക്ക്‌ അറിയില്ലാത്ത, എത്രയോ രഹസ്യങ്ങള്‍ നമ്മള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ പ്രപഞ്ച സൃഷ്ടിക്കു പിന്നില്‍ ഉണ്ടാകാം.


പലരുടെയും ഭാവനയില്‍ വിരിഞ്ഞ കഥകളുടെയും, ന്യായപ്രമാണങ്ങളുടെയും, അടിസ്താനത്തില്‍ ദൈവത്തിണ്റ്റെ നിര്‍വചനം പറയാനോ, അതിനെ പറ്റി എന്തെങ്കിലും ആധികാര്യമായി പറയാനോ, മനുഷ്യര്‍ക്കു പറ്റും എന്നു തോന്നുന്നില്ല.


ലോകത്തിണ്റ്റെ നിലനില്‍പ്പിനു, നമുക്കു ദൈവത്തിണ്റ്റെ കൂട്ടുപിടിച്ചെ പറ്റൂ! നമ്മള്‍ കാണാത്ത ദൈവം, ഉണ്ടാവാം, ഇല്ലായിരിക്കാം. രാജാവില്ലാത്ത രാജ്യം, (അതായതു, ഭരിക്കാനുള്ള സംവിധാനം ഇല്ലാത്ത) നാടിനെ പറ്റി ഒന്നാലോചിച്ചു നോക്കൂ! എത്ര വിചിത്ര മായിരിക്കും! ജനങ്ങള്‍ എല്ലാ നല്ലവരായിരുന്നാല്‍, മാവേലി നാടുപോലെ സമത്വസുന്ദരമായിരുന്നേനെ! എന്നാല്‍ പ്രാവാചകണ്റ്റെ കാലഘട്ടത്തിലെ അറബികളെപോലെയോ, യേശുവിണ്റ്റെ കാലത്തെ ഇസ്രായേലികളെപ്പോലെയൊ ഉള്ളവരാണങ്കില്‍, സ്ഥിതി എന്താവും? അപ്പോള്‍ നമുക്ക്‌ ഭയപ്പെടാന്‍ ആരെങ്കിലും വേണം.


പ്രവാചകന്‍മാര്‍ ആരും തന്നെ "നിങ്ങള്‍ ഇന്നുമുതല്‍ ഇന്ന മതക്കാരായിക്കണം" എന്നോ മറ്റോ പറഞ്ഞിട്ടുള്ളതയി ഞാന്‍ മനസിലാക്കിയിട്ടില്ല! എന്നാല്‍ എല്ല പ്രവാചകന്‍മാരും " മനുഷ്യരായ നമ്മള്‍, പരസ്പരം സ്നേഹത്തോടെ, നീതിപൂര്‍വമായി, സഹായിച്ചും, സഹകരിച്ചും ജീവിക്കണമെന്നു പറഞ്ഞിട്ടുള്ളത്തായി കേട്ടിട്ടുണ്ട്‌! അവര്‍ ഉണ്ടായിരുന്ന കാലഘട്ടത്തില്‍, ആ പ്രത്യേക സാഹചര്യത്തില്‍, അന്നു ഉണ്ടായിരുന്ന അവിടത്തെ ജനങ്ങളുടെ, അക്രമങ്ങളൂം, അനീതിയും, മാറ്റിയെടുക്കാന്‍ വേണ്ട ഉപ്ദേശങ്ങളും, നിയമങ്ങളും ഉണ്ടാക്കി. അതു്‌ ആ പ്രദേശത്തേക്കു മാത്രം ബാധകമായ കാര്യങ്ങള്‍ ആയിരുന്നു. ഇന്ത്യാക്കാരായ നമ്മള്‍ ചൈനാക്കാരോടു നമ്മുടെ ഭരണഘടന അനുസരിക്കണമെന്നു പറയാന്‍ പറ്റുമോ? ചൈനാക്കാര്‍ക്കു അവരുടെ നാടിണ്റ്റെ പ്രത്യേകത അനുസരിച്ചും, ജനങ്ങളുടെ സ്വഭാവമനുസരിച്ചും ഉള്ള നിയമവും, ഭരണക്രമവും ചിട്ടപ്പ്പ്പെടുത്തി അതനുസരിച്ചു ജീവിക്കുന്നു. അതു പോലെ തന്നെ യാണു ലോകത്തിലെ എല്ല രാജ്യക്കാരും. അവര്‍ ചെയ്യുന്ന നല്ലകാര്യങ്ങല്‍ വേണമെങ്കില്‍ നമുക്കു സ്വീകരിക്കാം. അല്ലാതെ അവര്‍ ചെയ്യുന്നതു മാത്ര്‍മാണു ശരി, അതു കൊണ്ടു ലോകം മുഴുവന്‍ അവരെപിന്തുടരണമെന്നു പറഞ്ഞാല്‍ അതു മറ്റുള്ളവരുടെ സ്വതന്ത്യ്രത്തിലുള്ള കൈ കടത്തലായിരിക്കും. ആരും അവനവണ്റ്റെ സ്വാതന്ത്യ്രത്തില്‍ മറ്റുള്ളവര്‍ കൈ കടത്തുന്നതു അംഗീകരിക്കുകയില്ല! അതുകൊണ്ട്‌ മതഭ്രാന്തു ഉള്ളവര്‍ അതു സ്വയം മനസ്സിലാക്കി മറ്റുള്ളവരുടെ വിശ്വാസത്തില്‍ കൈ കടാത്താതെ ഇരിക്കുക. പനിക്കു വയറിളക്കത്തിണ്റ്റെ മരുന്നു കൊടുത്താല്‍ ശരിയാകുമോ? അസുഖമില്ലാത്തവര്‍ക്കു മരുന്നു കുടിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നതെന്തിനൂ്‌?മതത്തിണ്റ്റെ കാര്യം അവിടെ നില്‍ക്കട്ടെ! നമുക്കു ദൈവത്തിലേക്കു തിരിച്ചു പോകാം. ഞാന്‍ ഇവിടെ, സ്വാമി രജനീഷിണ്റ്റ്‌ വാക്കു കടമെടുത്തുകൊണ്ടു പറയാം - "ലോകത്തിണ്റ്റെ പ്രശ്നത്തിണ്റ്റെ മുഴുവന്‍ ഉത്തരവാദിത്വവും, നാം, ഇന്നേവരെ കാണാത്ത, ഇനി ഒരിക്കലും കാണാന്‍ പറ്റില്ലാത്ത, ദൈവത്തിണ്റ്റെതാണു!" ആളുകള്‍ മരിക്കുന്നു, യുദ്ധം ചെയ്യുന്നു, സ്പര്‍ദ്ധ പുലര്‍ത്തുന്നു, ---- ദൈവത്തിണ്റ്റെ പേരില്‍! എന്നാല്‍, ദൈവമാണോ ഇതു ചെയ്യിക്കുന്നത്‌? അല്ല! നമ്മളാണൂ ഇതു ചെയ്യുന്നതു'. നമ്മുടെ മനസ്സിലെ "ചെകുത്താനാണു" ദൈവത്തിണ്റ്റെ പേരില്‍ നമ്മെ തമ്മില്‍ തമ്മില്‍ വേര്‍തിരിപ്പിക്കുന്നതും, അടികൂടിപ്പിക്കുന്നതും. ആ ചെകുത്താനാണു, "ഇസം" -- ഹിന്ദുയിസം, ക്രു്സ്ത്യാനിയിസം, ഇസ്ളാമിസം, ഇതൊന്നും ഏല്‍ക്കാത്തവരെ പിടികൂടിയ "ഇസം" ആണു രാഷ്ട്രീയത്തിലെ "ഇസം"


മതങ്ങളും, രാഷ്ട്രീയങ്ങളും, ലോകത്തിനു സംഭാവന ചെയ്തട്ടുള്ളതു, നിരപരാധികളുടെ, ചോരയും, കബന്ധങ്ങളും അല്ലാതെ എന്തെങ്കിലും ഒരു നല്ലകാര്യം ചൂണ്ടിക്കാണിക്കാന്‍ ഒറ്റ മത പണ്ഡിതനോ, ഒരു നേതാവോ മുമ്പൊട്ടു വരുമോ? ഒരു പക്ഷെ അവര്‍ ചൂണ്ടിക്കണിച്ചെക്കാം, തങ്ങളുടെ മത്ക്കാര്‍ക്കും, തങ്ങളുടെ പാര്‍ടിക്കാര്‍ക്കും തങ്ങള്‍ പലതും ചെയ്തത കാര്യങ്ങള്‍. എന്നാല്‍ ലോകത്തിനു ഇവര്‍ കൊടുത്തതു, അക്രമവും, അരക്ഷിതാബോധവും ആണു. ഇതിണ്റ്റെ ഉദാഹരണങ്ങളാണു, നമ്മുടെ ഭാരതത്തിലെ രാഷ്ട്രീയ, മത പോരാട്ടങ്ങളും, ഗള്‍ഫിലെ, ഇസ്രായേല്‍ -പാലസ്തീന്‍ പോരാട്ടങ്ങളും, മൊത്തത്തില്‍ തന്നെ യുള്ള ഗള്‍ഫ്‌ യുദ്ധ ഭീതിയും. എത്രയോ ലക്ഷം മരിച്ചു, അതിലും എത്രയോ കൂടുതല്‍ ഇതിണ്റ്റെയൊക്കെ ബലിയാടുകളായി ജീവിച്ചുമരിക്കുന്നു! ദൈവം, നമ്മളില്‍ തന്നെയുണ്ടു! നമ്മളിലുള്ള നന്‍മ പ്രവര്‍ത്തിക്കുമ്പൊള്‍, നമ്മെ ദൈവം നയിക്കുന്നു! നമ്മള്‍ തിന്‍മയില്‍ നീങ്ങുമ്പൊള്‍ - നമ്മെ ചെകുത്താന്‍ നയിക്കുന്നു. ആരോടാണൊ നമുക്കു കൂടുതല്‍ അടുപ്പം, അതായിരിക്കും, നമ്മുടെ വഴികാട്ടി! "ലോകാ സമസ്താ സുഖിനോ ഭവന്തൂ "

Friday, 23 November 2007

കഥയറിയാതെ!

ഞാന്‍ എണ്റ്റെ ബ്ളോഗില്‍ യുക്തിവാദം ബ്ളോഗ്സ്പോട്ടിലേക്കു ഒരു ലിങ്ക്‌ കൊടുത്തു. ഞാന്‍ ഒരു യുക്തിവാദി ആയതു കൊണ്ടല്ല അങ്ങനെ ചെയ്തത്‌. കുറച്ച്‌ കാര്യങ്ങള്‍ പൊതുവായി ഇതില്‍ നിന്നും എനിക്കു പഠിക്കന്‍ സാധിച്ചു. , അന്ധ്മായ മതമൌലികവാദത്തിണ്റ്റെ ദൂഷ്യവശങ്ങള്‍ ഇതില്‍ പലരും പ്രദിപാദിച്ചിരിക്കുന്നതു ന്യായമായി തോന്നി നമ്മള്‍ പാവം മനുഷ്യര്‍, നമ്മുടെ ബൂദ്ധിക്കും ചിന്താശേഷിക്കും എത്രയോ അപ്പുറത്തുള്ള കാര്യമാണു ഈ പ്രപഞ്ചവും, അതിലെ സൃഷ്ടികളും! നമുക്ക്‌ അറിയില്ലാത്ത, എത്രയോ രഹസ്യങ്ങള്‍ നമ്മള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ പ്രപഞ്ച സൃഷ്ടിക്കു പിന്നില്‍ ഉണ്ടാകാം. പലരുടെയും ഭാവനയില്‍ വിരിഞ്ഞ കഥകളുടെയും, ന്യായപ്രമാണങ്ങളുടെയും, അടിസ്താനത്തില്‍ ദൈവത്തിണ്റ്റെ നിര്‍വചനം പറയാനോ, അതിനെ പറ്റി എന്തെങ്കിലും ആധികാര്യമായി പറയാനോ, മനുഷ്യര്‍ക്കു പറ്റും എന്നു തോന്നുന്നില്ല. ലോകത്തിണ്റ്റെ നിലനില്‍പ്പിനു, നമുക്കു ദൈവത്തിണ്റ്റെ കൂട്ടുപിടിച്ചെ പറ്റൂ! നമ്മള്‍ കാണാത്ത ദൈവം, ഉണ്ടാവാം, ഇല്ലായിരിക്കാം. രാജാവില്ലാത്ത രാജ്യം, (അതായതു, ഭരിക്കാനുള്ള സംവിധാനം ഇല്ലാത്ത) നാടിനെ പറ്റി ഒന്നാലോചിച്ചു നോക്കൂ! എത്ര വിചിത്ര മായിരിക്കും! ജനങ്ങള്‍ എല്ലാ നല്ലവരായിരുന്നാല്‍, മാവേലി നാടുപോലെ സമത്വസുന്ദരമായിരുന്നേനെ! എന്നാല്‍ പ്രാവാചകണ്റ്റെ കാലഘട്ടത്തിലെ അറബികളെപോലെയോ, യേശുവിണ്റ്റെ കാലത്തെ ഇസ്രായേലികളെപ്പോലെയൊ ഉള്ളവരാണങ്കില്‍, സ്ഥിതി എന്താവും? അപ്പോള്‍ നമുക്ക്‌ ഭയപ്പെടാന്‍ ആരെങ്കിലും വേണം. പ്രവാചകന്‍മാര്‍ ആരും തന്നെ "നിങ്ങള്‍ ഇന്നുമുതല്‍ ഇന്ന മതക്കാരായിക്കണം" എന്നോ മറ്റോ പറഞ്ഞിട്ടുള്ളതയി ഞാന്‍ മനസിലാക്കിയിട്ടില്ല! എന്നാല്‍ എല്ല പ്രവാചകന്‍മാരും " മനുഷ്യരായ നമ്മള്‍, പരസ്പരം സ്നേഹത്തോടെ, നീതിപൂര്‍വമായി, സഹായിച്ചും, സഹകരിച്ചും ജീവിക്കണമെന്നു പറഞ്ഞിട്ടുള്ളത്തായി കേട്ടിട്ടുണ്ട്‌! അവര്‍ ഉണ്ടായിരുന്ന കാലഘട്ടത്തില്‍, ആ പ്രത്യേക സാഹചര്യത്തില്‍, അന്നു ഉണ്ടായിരുന്ന അവിടത്തെ ജനങ്ങളുടെ, അക്രമങ്ങളൂം, അനീതിയും, മാറ്റിയെടുക്കാന്‍ വേണ്ട ഉപ്ദേശങ്ങളും, നിയമങ്ങളും ഉണ്ടാക്കി. അതു്‌ ആ പ്രദേശത്തേക്കു മാത്രം ബാധകമായ കാര്യങ്ങള്‍ ആയിരുന്നു. ഇന്ത്യാക്കാരായ നമ്മള്‍ ചൈനാക്കാരോടു നമ്മുടെ ഭരണഘടന അനുസരിക്കണമെന്നു പറയാന്‍ പറ്റുമോ? ചൈനാക്കാര്‍ക്കു അവരുടെ നാടിണ്റ്റെ പ്രത്യേകത അനുസരിച്ചും, ജനങ്ങളുടെ സ്വഭാവമനുസരിച്ചും ഉള്ള നിയമവും, ഭരണക്രമവും ചിട്ടപ്പ്പ്പെടുത്തി അതനുസരിച്ചു ജീവിക്കുന്നു. അതു പോലെ തന്നെ യാണു ലോകത്തിലെ എല്ല രാജ്യക്കാരും. അവര്‍ ചെയ്യുന്ന നല്ലകാര്യങ്ങല്‍ വേണമെങ്കില്‍ നമുക്കു സ്വീകരിക്കാം. അല്ലാതെ അവര്‍ ചെയ്യുന്നതു മാത്ര്‍മാണു ശരി, അതു കൊണ്ടു ലോകം മുഴുവന്‍ അവരെപിന്തുടരണമെന്നു പറഞ്ഞാല്‍ അതു മറ്റുള്ളവരുടെ സ്വതന്ത്യ്രത്തിലുള്ള കൈ കടത്തലായിരിക്കും. ആരും അവനവണ്റ്റെ സ്വാതന്ത്യ്രത്തില്‍ മറ്റുള്ളവര്‍ കൈ കടത്തുന്നതു അംഗീകരിക്കുകയില്ല! അതുകൊണ്ട്‌ മതഭ്രാന്തു ഉള്ളവര്‍ അതു സ്വയം മനസ്സിലാക്കി മറ്റുള്ളവരുടെ വിശ്വാസത്തില്‍ കൈ കടാത്താതെ ഇരിക്കുക. പനിക്കു വയറിളക്കത്തിണ്റ്റെ മരുന്നു കൊടുത്താല്‍ ശരിയാകുമോ? അസുഖമില്ലാത്തവര്‍ക്കു മരുന്നു കുടിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നതെന്തിനൂ്‌? മതത്തിണ്റ്റെ കാര്യം അവിടെ നില്‍ക്കട്ടെ! നമുക്കു ദൈവത്തിലേക്കു തിരിച്ചു പോകാം. ഞാന്‍ ഇവിടെ, സ്വാമി രജനീഷിണ്റ്റ്‌ വാക്കു കടമെടുത്തുകൊണ്ടു പറയാം - "ലോകത്തിണ്റ്റെ പ്രശ്നത്തിണ്റ്റെ മുഴുവന്‍ ഉത്തരവാദിത്വവും, നാം, ഇന്നേവരെ കാണാത്ത, ഇനി ഒരിക്കലും കാണാന്‍ പറ്റില്ലാത്ത, ദൈവത്തിണ്റ്റെതാണു!" ആളുകള്‍ മരിക്കുന്നു, യുദ്ധം ചെയ്യുന്നു, സ്പര്‍ദ്ധ പുലര്‍ത്തുന്നു, ---- ദൈവത്തിണ്റ്റെ പേരില്‍! എന്നാല്‍, ദൈവമാണോ ഇതു ചെയ്യിക്കുന്നത്‌? അല്ല! നമ്മളാണൂ ഇതു ചെയ്യുന്നതു'. നമ്മുടെ മനസ്സിലെ "ചെകുത്താനാണു" ദൈവത്തിണ്റ്റെ പേരില്‍ നമ്മെ തമ്മില്‍ തമ്മില്‍ വേര്‍തിരിപ്പിക്കുന്നതും, അടികൂടിപ്പിക്കുന്നതും. ആ ചെകുത്താനാണു, "ഇസം" -- ഹിന്ദുയിസം, ക്രു്സ്ത്യാനിയിസം, ഇസ്ളാമിസം, ഇതൊന്നും ഏല്‍ക്കാത്തവരെ പിടികൂടിയ "ഇസം" ആണു രാഷ്ട്രീയത്തിലെ "ഇസം" മതങ്ങളും, രാഷ്ട്രീയങ്ങളും, ലോകത്തിനു സംഭാവന ചെയ്തട്ടുള്ളതു, നിരപരാവികളുടെ, ചോരയും, കബന്ധങ്ങളും അല്ലാതെ എന്തെങ്കിലും ഒരു നല്ലകാര്യം ചൂണ്ടിക്കാണിക്കാന്‍ ഒറ്റ മത പണ്ഡിതനോ, ഒരു നേതാവോ മുമ്പൊട്ടു വരുമോ? ഒരു പക്ഷെ അവര്‍ ചൂണ്ടിക്കണിച്ചെക്കാം, തങ്ങളുടെ മത്ക്കാര്‍ക്കും, തങ്ങളുടെ പാര്‍ടിക്കാര്‍ക്കും തങ്ങള്‍ പലതും ചെയ്തത കാര്യങ്ങള്‍. എന്നാല്‍ ലോകത്തിനു ഇവര്‍ കൊടുത്തതു, അക്രമവും, അരക്ഷിതാബോധവും ആണു. ഇതിണ്റ്റെ ഉദാഹരണങ്ങളാണു, നമ്മുടെ ഭാരതത്തിലെ രാഷ്ട്രീയ, മത പോരാട്ടങ്ങളും, ഗള്‍ഫിലെ, ഇസ്രായേല്‍ -പാലസ്തീന്‍ പോരാട്ടങ്ങളും, മൊത്തത്തില്‍ തന്നെ യുള്ള ഗള്‍ഫ്‌ യുദ്ധ ഭീതിയും. എത്രയോ ലക്ഷം മരിച്ചു, അതിലും എത്രയോ കൂടുതല്‍ ഇതിണ്റ്റെയൊക്കെ ബലിയാടുകളായി ജീവിച്ചുമരിക്കുന്നു! ദൈവം, നമ്മളില്‍ തന്നെയുണ്ടു! നമ്മളിലുള്ള നന്‍മ പ്രവര്‍ത്തിക്കുമ്പൊള്‍, നമ്മെ ദൈവം നയിക്കുന്നു! നമ്മള്‍ തിന്‍മയില്‍ നീങ്ങുമ്പൊള്‍ - നമ്മെ ചെകുത്താന്‍ നയിക്കുന്നു. ആരോടാണൊ നമുക്കു കൂടുതല്‍ അടുപ്പം, അതായിരിക്കും, നമ്മുടെ വഴികാട്ടി! ലോകാ സമസ്താ സുഖിനോ ഭവന്തൂ ഘ്‌

Wednesday, 21 November 2007

ബ്ലോഗുകള്‍ വായിക്കൂ

ഇന്നു ഇതു രണ്ടാമത്തെ ബ്ളോഗലാണു। കാരണം, ഇന്നുൊത്തിരി ബോഗ്‌ വായിച്ഛു। പലരുടെയും കാഴ്ചപ്പാടുകള്‍ വായിച്ഛറിഞ്ഞു। എത്രയെത്രവിഷയങ്ങള്‍, ഭൌതികം, ആധ്യാത്മികം, നിരീശരത്വം, രാഷ്ട്രീയം, കല, സാഹിത്യം, ആനുകാലികം, ശാസ്ത്രം, ജ്യോതിഷം, അങ്ങനെ എണ്ണിയാല്‍ തീരാത്ത വിഷയങ്ങള്‍ ഇവിടെ വരുന്നു- : അല്ലേ?! സാധാരണക്കാരനു സംവേദിക്കാന്‍ നല്ലൊരു വേദിയും, ഉപാധിയും ആണു ഇത്‌. വായിച്ഛുകൊണ്ടിരുന്നപ്പൊള്‍, തോന്നിയ ഒരു കാര്യമാണു, എല്ലാവരും എഴുതുന്നതു വായിക്കണം. എല്ലാത്തിലും, എന്തെല്ലാമൊ ഒക്കെ ഉണ്ടു. ഇതൊക്കെ വായിക്കുന്നതു കൊണ്ടുള്ള പ്രയോജനം എന്താണന്നു വച്ഛാല്‍, നമുക്കു നമ്മുടെ കാഴ്ച്ഛപ്പടുകളിലെ തെറ്റിനെ തിരുത്താന്‍ അവസരം കിട്ടിയേക്കാം. ചിലപ്പോള്‍ മറ്റുള്ളവരെ തിരുത്താന്‍ അവസരം കൊടുക്കാന്‍ പറ്റും

നാം മുന്നോട്ട്>>>!

സ്വാമി ശരണം! പണം കൈകാര്യം ചെയ്യാന്‍ അവസരം കിട്ടുന്നതു ഒഴിവാക്കാന്‍ ആരും തയ്യാറാകാറില്ല। എന്താ കാര്യം? ചക്കരക്കുടത്തില്‍ കൈ ഇട്ടാല്‍ ഒന്നു നക്കാനെങ്കിലും കിട്ടും!
-----------------------------------------------------------------------------------

പണം കൊടുത്തു പൂജ ചെയ്യന്‍ തിരുമേനിമാര്‍ മത്സരിക്കുകേ, ഹായ്‌! ഭഗവാനെ ഭജിച്ചു സായുജ്യം അടയുക എന്നൊരു ഏര്‍പ്പടാണൊ അതിനു പിന്നിലുള്ള്‌ ചേതോവികാരം? അതൊ നാലു കാശുണ്ടാക്കാമോന്നു എന്നുള്ളതാണൊ?
-----------------------------------------------------------------------------------

ഹിന്ദുക്കളുടെ അമ്പലങ്ങളുടെ ചുമതല ഏറ്റെടുത്ത ദേവസ്വം ബോര്‍ഡിണ്റ്റെ ഭരണം കൈയാളാന്‍ എന്താ ഒരു മത്സരം! ശിവ ശിവോ ശിവ!! അത്മാര്‍തമായി, ഒന്നിച്ചു നില്‍ക്കാന്‍ ഒരു കൂട്ടയ്മയുമില്ലാത്ത ഹിന്ദുക്കളുടെ പേരിലുള്ള സ്ഥാപനങ്ങളില്‍ ചോദിക്കാനും പറയാനും ആരും മെനക്കേടുകയില്ലല്ലോ! കൈയിട്ടു വാരം, കാലിട്ടു തട്ടാം!
-----------------------------------------------------------------

കേരളത്തിലെ ഒന്നേകാല്‍ കോടി ഹിന്ദുക്കള്‍ ഒന്നിച്ചു നിന്നാല്‍, അതിണ്റ്റെ ഒരു ശക്തി എന്തായിരിക്കും? ഒരിക്കലും രാഷ്ട്രീയക്കാര്‍ അതിനു സമ്മതിക്കുകയില്ലല്ലോ? അങ്ങനെ ഒരിക്കലും ആവാതെ ഇരിക്കാന്‍, നമ്മുടെ സര്‍ക്കാരിണ്റ്റെ എല്ല രേഖകളിലും, "ജാതി" എന്ന ഒരു കോളവും വച്ചു കൊടുത്തിട്ടുണ്ടു। ആ ജാതിയാണു, ഈ ജാതിയാണു എന്നൊക്കെ പറഞ്ഞു, തമ്മില്‍ തല്ലി കൊട്ടയിലിട്ട ഞണ്ടുകളെപ്പോലെ, പരസ്പരം കാലുവാരിക്കൊണ്ടിരുന്നാല്‍, മറ്റുള്ള്‌ കുറുക്കന്‍മാര്‍ക്കു കൈയിട്ടുവാരാന്‍ ഇഷ്ടം പോലെ അവസരം കിട്ടൂം!

---------------------------------------------------------------------------------
നല്ല വിദ്യഭ്യാസമുള്ള നാടണു നമ്മുടെ। പക്ഷെ, അതിണ്റ്റെ വിവേകം കാണിക്കാന്‍ മിനക്കെടാറില്ല്‌! എല്ലാവരും കുറച്ചുകൂടെ ഉത്സാഹിച്ചു നമ്മുടെ പൈതൃുകം കളയാതെയുള്ള്‌ ഒരു പുരോഗമനം ഉണ്ടവാന്‍ ശ്രമിക്കണം। പണത്തിനും, പുരോഗമനത്തിനും, വേണ്ടി ഓടുന്നതിനിടയില്‍ കൈയില്‍ നിന്നു പല സാധനങ്ങളും, വീണു പോകുന്നുണ്ടു। പ്രധാനപ്പെട്ട്‌ സംസ്കാരം, ഭാഷ, നമ്മുടെ പ്രക്രുതിക്കനുസരിച്ചുള്ള ജീവിതരീതി, പരസ്പരബഹുമാനം, മത്രുഭക്തി്‌ പിത്രുഭക്തി്‌, ഗുരു ഭക്തി, വ്യായാമം, കുട്ടികലുള്ള കുട്ടിത്തം, ഒക്കെ പോയി! പകരം, പാസ്ചാത്യരുടെ ജീവിതരീതിയും, ലൈഗിക അരാജകത്വവും, ഒക്കെ ഇമ്പോര്‍ട്ടു ചെയ്തു ച്ല്ലിട്ടു സൂക്ഷിക്കുന്നുണ്ടല്ലോ! നന്നയി വരട്ടെ!
-----------------------------------------------------------------------------------

Tuesday, 20 November 2007

ഇങനെയണൊ മന്ത്രിമാരും, ജട്ജിമാരും വേണ്ടതു?

ഇന്നലത്തെ വിപ്ളവം ശ്രീ അച്ചുതാനന്തന്‍ ഒരു സത്യം പാവങ്ങളായ കൃഷിക്കരുടെ സ്ഥാനത്ത്‌ നിന്നു പറഞ്ഞതായിരുന്നു. ഇന്ന്‌ അതിനു കാരണമായ പാം ഓയില്‍ ഇറക്കുമതി അനുവതിച്ചതു , പിന്‍വലിച്ച വാര്‍ത്ത എല്ലാവരും കണ്ടിരിക്കും. കാര്യങ്ങള്‍ അറിഞ്ഞിരുന്നുകൊണ്ടു, എന്തിനാണു പിന്നെ, ഇറക്കുമതി ചെയ്യാന്‍ അനുവാദം കൊടുത്തതു? വന്ന രണ്ടു കപ്പലിലും കൂടി ഉദ്ദേശം ഒരു 10000 ടണ്‍ ഓയില്‍ ഉണ്ടായിരുന്നു എന്നു കരുതുക. അതായതു, 10000 x 1000 = 10000000 ( ഒരു കോടി കിലോ എണ്ണ! കിലൊക്കു ഒരു രൂപാ വീതം ലാഭം കൂട്ടിയാല്‍ അഞ്ചു കോടി! അതില്‍നിന്നും അര കോടിയൊ, ഒരു കോടിയോ കിട്ടിയിട്ടു, രണ്ടു "തെറി" കേട്ടോട്ടെ എന്നു ആരെങ്കിലും ചിന്തിച്ചാല്‍, തെറ്റു പറയാമൊ? ആള്‍കൂട്ടത്തിലുള്ള ചില ചൂണ്ടല്‍ വീരന്‍മാരുടെ അടവാണു, പുതിയ ഉത്തരവ്‌. ആരുടെയെങ്കിലും, സാധനം അടിച്ചു മാറ്റി, കണ്ടുപിടിക്കപ്പെട്ടാല്‍, വേഗം വളരെ ഭവ്യതയോടെ " ഓ ഇതു നിങ്ങളു യാണോ?, ഞാന്‍ കണ്ടില്ലയിരുന്നെങ്കില്‍, ആരെങ്കിലും അടിച്ചു കൊണ്ടു പോയേനെ!" എന്നു പറഞ്ഞു തിരിച്ചു കൊടുക്കുന്ന പോലെ! എന്തു സുഖം! ******************************************************************************** ശരണമയ്യപ്പ! ചില ആളുകള്‍ എണ്റ്റെ മാതിരിയാണു. കൈയില്‍ എന്തു കിട്ടിയാലും അതു നന്നാക്കിയേ അടങ്ങൂ! (ഞാന്‍ എഴുതുന്ന ബ്ളോഗു നോക്കിയേ... കൊളമാക്കണില്ലേ? അതു തന്നെ ഉദാഹരണം) അതില്‍ പെട്ട്‌ ആളാണു ഓന്‍! ദേവസം മന്ത്രി! ഇന്ത്യയില്‍ എന്നല്ല, മിക്കരാജ്യങ്ങളിലും, ഒരു രാഷ്ട്രീയ നേതാവോ, മന്ത്രിയൊ ആകാന്‍ വേണ്ട മിനിമം യോഗ്യത, തെറി നല്ല ഭാഷയില്‍ പറയാന്‍ പഠിക്കണം, മുഖത്തു നോക്കി നുണ പറയാനറിയണം. പാവങ്ങളെ പന്താടന്‍ അറിയണം, സര്‍വോപരി ആള്‍ ഒരുഗുണ്ടയെങ്കുലും ആയിരിക്കണം. ചില സ്പെഷിലൈസ്സ്ടു ഫീല്‍ടുകൂടി ഇതില്‍ ഉണ്ടു കെട്ടോ! എണ്റ്റെ മാനം അതൊക്കെ പറയാന്‍ അനുവദിക്കുന്നില്ല്‌! ശബരിമലയില്‍ പെണ്ണുങ്ങളെ കയറ്റണം എന്നാണു ഓണ്റ്റെ കമണ്റ്റൂ്‌! ഈ കാട്ടില്‍ കൂടി, ചെറുപ്പക്കരികള്‍ വരുമ്പൊള്‍, ഉള്ള ആണുങ്ങളെ തന്നെ നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, എന്തെങ്കിലും വിവരക്കേടുകള്‍ ഏതെങ്കിലും തന്തക്കുപിറക്കാത്തവര്‍ കാണിച്ചാല്‍, ഈ മന്ത്രി സമാധാനം പറയുമോ? എന്തിനാ മാഷേ വടി കൊടത്തു അടി മേടിപ്പിക്കണെ? പിന്നെ ചില ഞരമ്പുരോഗമുള്ള മന്തിമാരുടെ ഉദ്ദേശമാണോ ഇതിണ്റ്റെ പിന്നില്‍? ഒരു അപേക്ഷ! ചില സംസാരങ്ങള്‍, തീരെ തറയാകുന്നു. ചുരുങ്ങിയ പക്ഷം C I T U ക്കാരണ്റ്റെയൊ INTUC ക്കരണ്റ്റെയോ നിലയിലേക്കു, വേണ്ട നമ്മുടെ "മുരളി" തലത്തിലേക്കു ഒന്നു ഉയര്‍ന്നു കൂടെ? ****************************************************************************** അട്ടപ്പെട്ടു പെന്‍ഷ്യനായ കാര്യം വായിച്ചൊ! ഈ വാര്‍ത്ത നമ്മുടെ സച്ചിനെ ഒന്നറിയിക്കാമോ? ഹും, അയാള്‍ക്കു ഇപ്പളും കളിക്കാന്‍ അറിയാം എന്നു കരുതി,ഇന്ത്യയിലെ മുന്നൂറു കോടി ജനങ്ങളിലുള്ളതില്‍ നൂറു കോടി ചെറുപ്പക്കാരില്‍, ഏറ്റ്വും ചുരുങ്ങിയതു, ഒരു ലക്ഷം പേരെങ്കിലും ഇദ്ദെഹ്ത്തെക്കാള്‍ നന്നയി കളിക്കും. ഇവര്‍ക്കു ചാന്‍സു കൊടുക്കട്ടെ! സമ്പാധിച്ചുകൂട്ടിയതിണ്റ്റെ ബലത്തില്‍ ആണു ഇവര്‍ ഇന്നു കളിക്കുന്നതെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കളി യെപറ്റി പറയുമ്പൊള്‍ എനിക്കു "കലി" വരും. അതിണ്റ്റെ കഥ പിന്നെ പറയാം *************************************************************************

നമ്മുടെ നാട്ടിലെ ഓ..രേ കാര്യേ!

ഇന്ത്യയിലെ യുവാക്കള്‍ മറ്റുള്ള രാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ചു കൂടുതല്‍ സന്തുഷ്ടരാണന്ന വാര്‍ത്ത എല്ലാവരേയും സന്തോഷിപ്പിക്കും. എന്നാല്‍, ഇതിനൊരു മറുവശം കൂടി ഉണ്ടു. സര്‍വേ നടത്തിയവര്‍ ഓഫീസുകളിലും, ജോലിസ്ഥലങ്ങളിലും സര്‍വേ നടത്തിയായിരിക്കും ഇതു വിലയിരുത്തിരിക്കുന്നതു. അവര്‍ തീര്‍ച്ചയായും സന്തുഷ്ടരായിക്കും. എന്നാല്‍ ജോലി ഇല്ലാത്ത യുവാക്കളൂടെ ബാഹുല്യം ഏറെയുണ്ടു. അവരെകൂടി സന്തോഷിപ്പിക്കണ്ടെ? നമ്മുടെരാഷ്ട്രീയ നേതാക്കള്‍, അധികാരത്തിനു വേണ്ടിയും, പേരിനു വേണ്ടിയും തമ്മില്‍ വടംവലി നടത്തുന്ന സമയത്തില്‍ നിന്നു കുറച്ചു ഈ ഹതഭഗ്യരുടെ ഭാവിക്കുവേണ്ടി എന്തെങ്കിലും ചെയ്യുവാന്‍ പറ്റുമൊ എന്നു കൂടി അലോചിച്ചാല്‍ നന്നായിരുന്നു. കുട്ടികളെ പഠിപ്പിക്കാന്‍ പണമില്ലതെ ആത്മഹത്യ ചെയ്യുന്ന രക്ഷകര്‍ത്താക്കളും, ജീവിതം കുട്ടികളുടെ ഭാവിക്കു വേണ്ടി മാത്രമായി ജീവിക്കുന്നവരും കൂടുതല്‍ നമ്മുടെ ഇന്ത്യയില്‍ തന്നെയായിരിക്കും. ഇങ്ങനെയുള്ള രഷകര്‍താക്കളെ, വയസ്സുകാലത്തു വൃദ്ധ്സദനങ്ങളിലും, ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടി മനോരോഗാശുപത്രികളിലാക്കി , തങ്ങളുടെ സന്തതികള്‍ക്കുവേണ്ടി അമേരിക്കയിലും, യൂറോപ്പിലും, താമസ്സിക്കുന്ന വരും കൂടുതല്‍ ഉള്ളതും, നമ്മുടെ നാട്ടില്‍ തന്നെയാണു. ***************ഇന്നത്തെ വേരൊരു പ്രധാന വാര്‍ത്ത, ശ്രീ. അച്ചുതാനന്തന്‍, ജട്ജ്ജിയെ വിമര്‍ശിച്ചതില്‍ ഉള്ള നീറിപുകയുന്ന അമര്‍ഷമാണത്രെ വേറൊരു "വിധ്വാന്‍" ജട്ജ്ജിക്കു. ന്യയാധിപന്‍മാര്‍, വിവേകമുള്ളരായിരിക്കണം. ജട്ജിയുടെ കസേരയില്‍ ഇരുന്നാല്‍ വിവേകം ഉണ്ടാവുകയില്ല്‌. അതു തലച്ചോറില്‍ നിന്നും വരണം. കഷ്ടപെടുന്ന നാടിണ്റ്റെ നാട്ടെല്ലായ കര്‍ഷകരുടെ വയറ്റത്തടിച്ചിട്ടുവേണൊ ഈ തരം ദേശദ്രോഹകരമായ വിധി പ്രസ്താവിക്കന്‍. ഇവനൊന്നും ഈ പണിക്കല്ല പോകേണ്ടതു, കൂട്ടികൊടുപ്പിനും, കൂലിതല്ലിനു പോകുന്നവര്‍ക്കുപോലും, നാടിനോടു ഇതില്‍ കൂടുതല്‍ മര്യാദ കാണിക്കും. ഇവരെയൊക്കെ നാട്ടുകാര്‍ കൈകാര്യം ചെയ്താല്‍ പോലും, അത്ഭുതപ്പെടേണ്ട! ***************

Monday, 19 November 2007

ലോകസമസ്താ സുഖിനോ ഭവന്തു!

ഭരതീയാചര്യന്മാരുടെ മനോവിശാലതയുടെ ഉദാഹരണമാന്ണു ഈ വാക്യം।
ഇന്നത്തെ സാഹചര്യത്തില്‍ ഈ ആശയത്തിനു കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ട്തുണ്ടു।
എന്നാല്‍ ഇന്നു മട്ടുള്ളവരുടെ ദുഃഖത്തില്‍ സന്തോഷിക്കുന്നവരുടെ എണ്ണം ഭീകരമായി ഉയര്‍ന്നിട്ടുലോകാ സമസ്താ സുഖിനോ ഭവന്തു! ഭരതീയ ആചാര്യന്‍മരുടെ മനോവിശാലതയുടെ ഉദാഹരണമാണു ഈ വരികള്‍. ഇന്നു ഈ ആഗ്രഹത്തിനു വിലകല്‍പ്പിക്കുവാന്‍ തയാറുള്ളവര്‍ കുറയും. മറ്റുള്ളവരുടെ ദുഃഖത്തിലും ബുദ്ധിമുട്ടിലും സന്തോഷിക്കുന്ന ജനങ്ങള്‍ ഇന്നു ലോകത്തു ഏറിയിക്കുന്നു. സാധരണ വ്യക്തികള്‍ മത്രമല്ല, പലപ്പൊഴും, ജനങ്ങളെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവരായ, ഉദ്യോഗസ്ഥരും, ഭരണാധികാരികളും ഇങ്ങനെ ചെയ്യുന്നു എന്നതാണു എന്നെ ദുഃഖീപ്പിക്കുന്നതു. പല സ്വകാര്യ-പൊതുമേഖലാസ്ഥാപനങ്ങളും, ഭരണകൂടത്തിണ്റ്റെ തന്നെ അനുബന്ധ സ്ഥപനങ്ങലും, ഇമ്മാതിരി നിര്‍ഭഗ്യവാന്‍മാരായ സാധുക്കളുടെ ദുഃഖത്തില്‍ ആനന്ദം കൊള്ളാറുണ്ട്‌. ഇതു ഏറ്റവും കൂടുതല്‍ കാണുന്ന സ്ഥപനങ്ങള്‍ പോലീസ്‌ സ്റ്റേഷനുകളും, സര്‍ക്കാര്‍ ആശുപത്രികളുമാണു. അതിനു താഴെ ആയി, നീതിപാലകരും, ധനകാര്യസ്ഥാപനങ്ങളും, എന്നുവേണ്ട, അശരണര്‍ക്കു എവിടെയെല്ലം അഭയം തേടാനുണ്ടോ, അവിടെയെല്ലാം, ഇത്തരം തമോജീവികളുടെ ക്ഷുദ്രവാസന കാണാം. ഇവരെല്ലാം അധികാരത്തിണ്റ്റെ സംരക്ഷണയിലണു ഇങ്ങനെ ആസ്വദിക്കുന്നതു. ഇതിനെക്കാള്‍ ഭീകരവും, ഡമൊക്ളീസിണ്റ്റെ വാള്‍മുനപോലെ എപ്പൊള്‍വേണമെങ്കിലും, ആരുടെയും തലയില്‍ വീഴാവുന്ന ഒന്നാണു രാഷ്ട്രീയ ഗുണ്ടായിസം. കാലഭേദമെന്യെ ആരുടെ മുന്‍പില്‍ ചാടിവീണു, കയ്യോ, കാലോ, ജീവന്‍തന്നെയൊ വേര്‍പെടുത്തി അട്ടഹസ്സിച്ചു ആഹ്ളാദിക്കുന്ന ഇവര്‍ ഇന്നു അക്ഷരാര്‍ത്ധത്തില്‍ രാക്ഷസതുല്ല്യര്‍ തന്നെ! ഇത്തരം വേട്ട മൃഗങ്ങളുടെ ഇരകളായ എത്രയോ പേരുടെ വിവരങ്ങല്‍, നമ്മള്‍ പത്രങ്ങളില്‍ വായിക്കുന്നു? ൧. സംശയത്തിണ്റ്റെ പേരിലോ, സമ്മര്‍ദ്ദത്തിണ്റ്റെ പേരിലോ നടക്കുന്ന ലോക്കപ്പുമര്‍ദ്ദ്നങ്ങളും, അതിനെ തുടര്‍ന്നുണ്ടവുന്ന, മരണങ്ങളും, അഥവാ മരിച്ചില്ലങ്കില്‍, ബാക്കികിട്ടുന്ന നരകിപ്പിക്കുന്ന ജീവിതങ്ങള്‍. ഒരു കുറ്റ്ം തെളിയിക്കാന്‍, ചിലപ്പോള്‍, അനേകം പേരെ സശയത്തിണ്റ്റെ പേരില്‍ കസ്റ്റടിയിലെടുത്തു, ചോദ്യം ചെയ്യുമ്പോള്‍, പലരും, നിത്യരോഗികളാവുന്നു. മര്‍ദ്ദിക്കുമ്പൊള്‍ വേദനകൊണ്ടു പുളയുന്ന നിരപരാധിയുടെ പരാക്രമങ്ങള്‍ കണ്ടു ആസ്വധിക്കുന്നു. ഇത്തരത്തിലുള്ള സാത്തണ്റ്റെ സന്തതികളായ നീതിപാലകരെ, നിങ്ങളോടു ദൈവം പൊറുക്കട്ടെ! ൨. രോഗങ്ങളും, ജന്‍മവൈകല്യങ്ങളും, ചില നിര്‍ഭാഗ്യവാന്‍മാരുടെ ദുഃഖഹേതുക്കളാണു. പലപ്പോഴും, പാവങ്ങളണു ഇതിനു ഇരയാകുന്നതു. ഒരു നേരത്തെ ആഹാരത്തിനു പോലും, വകയില്ലാത്ത ഇവര്‍ കൈക്കൂലികൊടുക്കാന്‍ കാശില്ലാത്തതിണ്റ്റെ പേരില്‍, ചികത്സ നിഷേധിക്കപ്പെട്ട്‌, കഷ്ടപ്പെടുന്നതു കണ്ടു ആസ്വദിക്കുന്ന ആതുര സേവകരേ, നിങ്ങളെയും, ദൈവം കൈവെടിയാതിരിക്കട്ടെ! ൩. വളര്‍ന്നു വരുന്ന കുട്ടികള്‍ക്കു വിദ്യാഭ്യാസം കൊടുക്കാന്‍ നിവര്‍തിയില്ലാതെ സമീപിക്കുമ്പോള്‍, ഇന്നുപോ, നാളെ വാ എന്നുപറഞ്ഞു കളിപ്പിച്ചു രസിക്കുകയും, അവസാനം, മനംനൊന്ത്‌ ആത്മഹത്യ ചെയ്യുംബോള്‍, ഉള്ളിന്നുള്ളില്‍, ആഹ്ളാധം കൊണ്ടു തുള്ളിച്ചാടുന്ന ബാങ്കുതംബുരാക്കന്‍മാരേ, നിങ്ങല്‍ക്കു സ്തുതി!നിങ്ങളെയും ദൈവം കാക്കട്ടെ!. ണ്ടു.

Sunday, 4 November 2007

HAPPY WORLD

THIS IS A DREAM OF EVEY COMMON MAN TO BE HAPPY ALL THE TIME
- BE HIMSELF/HERSELF HAPPY
- BE HIS/HER RELATIVES HAPPY
- BE THE NEIGHBOUR HAPPY
- BE VILLAGE/OR THE TOWN HAPPY
- BE THE DISTRICT HAPPY
- BE THE STATE HAPPY
-BE THE COUNTRY HAPPY
- FINALLY WE ALL BE HAPPY
IS IT POSSIBLE? THIS IS A SIMPLE THING TO BE HAPPY. TO MAKE IT PRACTICAL YOU NEED ONLY THE LOWEST INTELEGENCE AND NECESSICITIES. BUT YOU NEED A BIG HEART TO SAY - " I DONT NEED ANY THING WHICH IS NOT NECESSARY TO LIVE".
- ALL LUXURIS ARE FOOLISHNESS. -

"THIS LUXURY IS A CURSE TO THE COMMON AND POOR MAN"
DO YOU AGREE WITH ME?